#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വര്‍ഷം 95 - 96
വര്‍ഷം 95 - 96
ഇന്നലത്തെ പാട്ടോര്‍മയുടെ തുടര്‍ച്ച ആണിന്ന്. നമ്മുടെ 'പ്രസവാനന്തരശരീര പുഷ്കര രസായനം' ഒരു സൂപ്പര്‍ ഹിറ്റായിരുന്നത് കൊണ്ട് ചേട്ടന്മാര്‍ പ്രീഡിഗ്രീ ടൈമിലും ഇവനെത്തന്നെ ഇറക്കാന്‍ തീരുമാനിച്ചു . പ്രധാനപ്പെട്ട രണ്ടു നടന്മാരും ഒരിടത്തുന്നു തന്നെയുണ്ടല്ലോ. പ്രീഡിഗ്രി കൊട്ടിയം NSS കോളേജിലും - ട്യുഷന് ആറ്റിങ്ങലില്‍ ആക്സിയം എന്ന ട്യുട്ടോറിയലില്‍ കോളേജിലുമായിരുന്നു രണ്ടാളും. ആറ്റിങ്ങലെന്നാല്‍ ആ സമയത്ത് പാരലല്‍ കോളേജുകളുടെ പറുദീസാ എന്നറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നു. തൊട്ടുതൊട്ട് പണിതിരുന്ന ഷെഡുകളില്‍ ഭാവി ഡോക്ടര്‍മാരും എന്ജിനീയര്‍മാരും ആകുമെന്ന് പ്രതീക്ഷിച്ച് ഒരുകൂട്ടം പ്രീ ഡിഗ്രിക്കാര്‍ ജീവിച്ചിരുന്നു. ട്യുഷന്‍ സെന്റെറിലെ വാര്‍ഷികത്തിന് നാടകമത്സരത്തില്‍ 'രസായനം' ഒന്നാം സമ്മാനം അടിച്ചു, വല്യേട്ടന്‍ നല്ല നടനും. പക്ഷേ, കൂടെപ്പഠിച്ച പെണ്‍കുട്ടികളുടെ അഭിപ്രായം കണക്കിലെടുത്ത് കൊട്ടിയം കോളേജില്‍ അവതരിപിച്ചപ്പോള്‍ കാലോചിതമായ മാറ്റം വരുത്തി പേരൊന്നു മാറ്റി - '1992 A Lovestory' , 'തൂ ചീസ് ബഡി ഹേ മസ്ത് മസ്ത് ' എന്ന പാട്ടും അക്ഷയ് കുമാറിന്‍റെ തലേക്കെട്ടും വേഷവുമൊക്കെയായി അത്യാവശ്യം നല്ല കയ്യടി അതിനും മേടിച്ചു.
നേരത്തെ പറഞ്ഞതുപോലെ ആറ്റിങ്ങല്‍ എന്ന പാരലല്‍ കോളേജ് പറുദീസയില്‍ പാരലല്‍ കോളേജിലെ കുട്ടികള്‍ക്ക് മാത്രമായി ഒരു ജില്ലാതല (അതോ സംസ്ഥാനമോ ) മത്സരമൊക്കെ നടക്കുമായിരുന്നു. ആ വര്‍ഷത്തെ നാടക മത്സരത്തിന് ആറ്റിങ്ങലിലെ പല ടൂട്ടോറിയലുകളിലെ നാടകമത്സരവിജയികളൊക്കെ ചേര്‍ന്ന് ഒരു ഐറ്റം തട്ടിക്കൂട്ടാന്‍ ധാരണയായി. സ്ഥിരമായി നാടകമത്സരത്തിനു പോകുന്ന പലരുമുണ്ടായിരുന്ന ആ നാടകത്തില്‍ (പേരോര്‍മ്മയില്ല!) , നാടകമത്സരത്തിലെ മികച്ച നടന്‍ ആയതുകൊണ്ട് വല്ല്യേട്ടനും ഒരു റോള്‍ കിട്ടി. കര്‍ത്താവിന്‍റെ കുരിശാരോഹണം വരെയുള്ള കഥ പറഞ്ഞ നാടകത്തില്‍ നായകവേഷമൊക്കെ വേറെ ആള്‍ക്കാര്‍ക്കായിരുന്നു, വല്യേട്ടന്‍റെ റോള്‍ 'ബറാബാസ്' . ഈ നാടകം ഞങ്ങള്‍ കണ്ടിട്ടില്ലാത്തത് കൊണ്ട് കൂടുതല്‍ ഓര്‍മയൊന്നുമില്ല, രണ്ടു കാര്യങ്ങള്‍ ഒഴിച്ച്. അന്നത്തെ നാടകപരിശീലനത്തിന് പോയ വല്യേട്ടന്‍ കൂടെയുണ്ടായിരുന്ന വളരെ ടാലെന്റെട് ആയ ഒരു സുഹൃത്തിനെക്കുറിച്ച് പറഞ്ഞതും പിന്നീട് കക്ഷിയെ മാജിക്കിലൂടെ, ടേസ്റ്റ് ഓഫ് കേരള ഷോയിലൂടെ ഇപ്പോള്‍ ഉടന്‍ പണത്തിലൂടെ കാണുമ്പോഴൊക്കെ ഈ നാടകകഥ ഓര്‍ക്കുന്നതും ആണ് ഒന്ന്. രണ്ടാമത്തേത് - അത് തന്നെ , പാട്ടോര്‍മ്മ! ഈ നാടകത്തിന്‍റെ കഥപറച്ചിലിലൂടെയാണ് ഞാന്‍ വല്യ ബ്രോയില്‍ നിന്ന് ഇന്നത്തെ പാട്ട് കേള്‍ക്കുന്നത്
" ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ.."
------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day84
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day84
ആശംസകൾ.. -
ReplyDeleteമറന്നു തുടങ്ങിയ പാട്ടാ.
ReplyDeleteപാട്ടോർമ്മകളിലൂടെയുണരുന്ന നാടകക്കാഴ്ചകൾ.....
ReplyDeleteആശംസകൾ
കേക്കാത്ത പാട്ടാണിത് ...
ReplyDelete