Monday, April 20, 2020

"ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി.. ? "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 2014
------------------
നാട്ടിൽ ഒരു അവധി ആഘോഷത്തിനിടയിലാണ് രമേഷ് ചേട്ടൻ Ramesh Kumar ചെയ്യുന്ന കുമ്മാട്ടി എന്ന ടെലിഫിലിമിന് വേണ്ടി പ്രകൃതിയെകുറിച്ചൊരു കവിത വേണമെന്ന് പറയുന്നത്. കൊച്ചുകുട്ടികളോട് പറയുന്ന രീതിയിൽ കടുകട്ടി വാക്കുകളൊന്നും ഇല്ലാതെ വേണം കേട്ടോ എന്നും പറഞ്ഞു.


ആരെങ്കിലും പറഞ്ഞ് എഴുതാൻ പണ്ടുമുതലേ അറിയില്ല.. എന്നാലോ ഈ സംരംഭത്തിൽ ഭാഗം ആകണമെന്നും തോന്നി. അങ്ങനെ എഴുതിത്തുടങ്ങി, എഴുത്തിനൊപ്പം തന്നെ ഒരീണവും വന്നു... അന്ന് ലാപ്ടോപ്പ് കേടായത് കൊണ്ട് പേപ്പറിൽ എഴുതി ഫോട്ടോ എടുത്ത് അയക്കുകയാണ് ചെയ്തത്. ഈണം മാറിയാലോ എന്നോർത്ത് വോയ്സ് ക്ലിപ്പും അയച്ചു... തിരികെയെത്തിക്കഴിഞ്ഞാണ് ശരിക്കുള്ള കഥയും ഈ കവിതയുടെ ചിത്രീകരണവും ഒക്കെ കാണുന്നത്. ആസ്വദിച്ചുതന്നെ ശ്രീ. Pramod Ponnappan ആലപിക്കുകയും ചെയ്തു.

മനോഹരിയായ ഭൂമിയെ കാണിക്കുന്ന വർണിക്കുന്ന ഈ പാട്ടല്ലാതെ മറ്റെന്തോർക്കാൻ ഈ ഭൗമ ദിനത്തിൽ??

"ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി,
ഇക്കാറ്റു വീശുന്നതാര്‍ക്ക് വേണ്ടി
അഴകെഴും പൂക്കളും കാട്ടുപൂന്തേനുമാ
പുഴുക്കളും കായ്ക്കളുമാര്‍ക്കു വേണ്ടി

കളകളമൊഴുകുന്നു കാട്ടുചോല,
പുളകിതയാക്കുന്നു പൂമരങ്ങള്‍ ,
കഥയുറങ്ങുന്നോരീ നാട്ടുമണ്ണ്‍,
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി! "

https://youtu.be/BS-sh6vk8K8

==============================================================================
#100DaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongToLove
#Day95

3 comments:

  1. വരികളും ഈണവും ചിത്രീകരണവും മനോഹരം ❤️ അഭിനന്ദനങ്ങൾ ആർഷ 😊

    ReplyDelete
  2. മുമ്പ് കണ്ടതും,കേട്ടതും വായിച്ചതുമായ വരികളുമാണ്.
    ഹൃദ്യം.
    ആശംസകൾ

    ReplyDelete
  3. "ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി,
    ഇക്കാറ്റു വീശുന്നതാര്‍ക്ക് വേണ്ടി
    അഴകെഴും പൂക്കളും കാട്ടുപൂന്തേനുമാ
    പുഴുക്കളും കായ്ക്കളുമാര്‍ക്കു വേണ്ടി

    കളകളമൊഴുകുന്നു കാട്ടുചോല,
    പുളകിതയാക്കുന്നു പൂമരങ്ങള്‍ ,
    കഥയുറങ്ങുന്നോരീ നാട്ടുമണ്ണ്‍,
    ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി
    ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി! "

    ഈ ഭൗമ ദിനത്തിൽ  മനോഹരിയായ ഭൂമിയെ 
    വർണിക്കുന്ന ഈ പാട്ടല്ലാതെ മറ്റെന്തോർക്കാൻ ..അല്ലേ 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)