Friday, April 17, 2020

കവിളിലോരോമന മറുകുമായ് പൂർണേന്ദു ...

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2000-2001

ബിടെക്കിന്റെ ആദ്യവർഷം - ആവശ്യമില്ലാത്ത എല്ലാ അലുക്കുലുത്തും പഠിക്കാനുള്ള വർഷം! കെമിസ്ട്രി ഉണ്ട്, ഫിസിക്സ്‌ ഉണ്ട്, മെക്കാനിക്സ് ഉണ്ട് ഗ്രാഫിക്‌സും ഉണ്ട് - ഈ അവസാനം പറഞ്ഞത് രണ്ടും എന്തിനാ ഞങ്ങൾ ITക്കാർ പഠിച്ചത് എന്ന് "തമ്പുരാനറിയാം "🙄🙄

എന്തായാലും മെക്കാനിക്സ് പഠിപ്പിക്കാൻ അപ്പോചുട്ട അപ്പം പോലെ ചൂടോടെ REC യിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു ചുള്ളൻ സാറാണ് വന്നത്. പാവം... മറ്റെന്തോ വരാനിരുന്നതാ, ഞങ്ങളുടെ ക്ലാസിലേക്ക് ആദ്യത്തെ ടീച്ചിങ്ങ് എക്സ്പീരിയന്സിന് വന്നതോടെ സാറിന് പാപനാശിനി നീന്തിക്കടന്ന ഒരനുഭൂതി കിട്ടിക്കാണും. ഒരു ദിവസം ക്‌ളാസിലെ അലമ്പ് സഹിക്കാൻ വയ്യാതെ സർ വളരെ ദയനീയമായി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്, "പഠിക്കുമ്പോൾ പോലും 4 മണിക്ക് ഞാൻ എണീച്ചു പഠിച്ചിട്ടില്ല, അതോര്ത്തെങ്കിലും നിങ്ങളെന്നെ ഇതൊന്നു കംപ്ലീറ്റ് ചെയ്യാൻ സമ്മതിക്കൂ "- പക്ഷേ , കാര്യമിങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾ പെൺകുട്ടികൾ ക്‌ളാസിൽ എക്സ്ട്രാ ഡീസന്റ് ആയിരുന്നു പുള്ളിക്കാരന് ഒരു വിഷമം വരാതെ നോക്കുമായിരുന്നു കേട്ടോ  വന്നുകേറിയ പാടേ ഞങ്ങളുടെ കൂട്ടത്തിൽ ആരേം പതിച്ചുകൊടുക്കാതിരുന്ന ഒരു ചുരുണ്ട മുടിയുളള സുന്ദരിക്ക്‌ 'ക്രികു' എന്ന ഇദ്ദേഹത്തെ തീറെഴുതി കൊടുക്കുകയും ചെയ്ത വിശാല ഹൃദയകളായിരുന്നു ഞങ്ങൾ. 

വെളുത്ത കവിളത്ത് ഒരു സാമാന്യം വലിയ മറുകുണ്ടായിരുന്ന സാറിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പാട്ട് കോമൺ ടീവി റൂമിൽ ചിത്രഗീതത്തിൽ വന്നതും എല്ലാവരും കൂടി പുള്ളിക്കാരിയ്ക്ക് നേരെ തിരിഞ്ഞൊരു വിളി വിളിച്ചതും മേട്രണും റസിഡന്റ് ടീച്ചർമാരും ഞങ്ങളെ " വട്ടാണല്ലേ " എന്ന നിശബ്ദ ചോദ്യത്തോടെ നോക്കുന്നതും ഇപ്പോഴും ഈ പാട്ടോർമ്മയാണേ... ക്രികു ഇപ്പോൾ എവിടാണോ എന്തോ!!

കവിളിലോരോമന മറുകുമായ് പൂർണേന്ദു ... 
https://youtu.be/QQP6QYhJBLY

----------------------------------------------------------------------------------------------------------------------------------------


#100SongsToLove നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysOfSongs
#Day93

3 comments:

  1. ഹ ഹ ഹാ...
    ഞങ്ങൾക്കും ഉണ്ടായിരുന്നു 4th സെമ്മിൽ മാത്‍സ് പഠിപ്പിക്കാൻ ഇതുപോലെ ഒരു സാർ ഉണ്ടായിരുന്നു... അതോർമ്മ വന്നു. ഇതുപോലെ ആ സാറിനെ വായ്നോക്കിയിരുന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിക്ക് പതിച്ചു കൊടുക്കുകയും ചെയ്തിരുന്നു...

    മെക്കാനിക്‌സും ഗ്രാഫിക്‌സും ഇല്ലാതെ ഞങ്ങടെ ഒരു പരിപാടിയും നടക്കില്ലാട്ടോ.. :)

    ReplyDelete
  2. നല്ല ഗാനം
    ആശംസകൾ

    ReplyDelete
  3. കവിളിലോരോമന മറുകുമായ് പൂർണേന്ദു...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)