Wednesday, April 1, 2020

"എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2002 - 2003

"നെക്സ്റ്റ് സോങ്ങ് ഈസ് ഡെഡികേറ്റഡ് ടു സ്മിതാവാസ് മിസ് ഫ്രം ബിലാൽ ഹോസ്റ്റൽ ഗേൾസ് " മൈക്കിലൂടെ ഉച്ചത്തിൽ സൗമ്യച്ചേച്ചി വിളിച്ചുപറയുന്നതുകേട്ടുകൊണ്ടും തുടർന്ന് വന്ന പാട്ടാസ്വദിച്ചുകൊണ്ടും ഞങ്ങളുടെ ആ പഴയ ഗ്രൂപ്പ് നിൽക്കുകയാണ് - ഒന്നാം വർഷം മുതൽ ഒരുമിച്ചുണ്ടായിരുന്നവർ. LBS എൻജിനിയറിങ്ങ് കോളേജിൽ ഏതോ ഒരു കലാപരിപാടി ദിവസം. കൃത്യമായി ഓർമയില്ല ഏതാണെന്ന്. സ്റ്റേജിൽ പരിപാടികൾ നടക്കുന്നതിനിടയിൽ കിട്ടുന്ന സമയത്ത് നമുക്ക് പാട്ടുകൾ ഡെഡിക്കേറ്റ് ചെയ്യാം - പാട്ടൊന്നിന് അഞ്ചുറുപ്പിക. പല oneway മൗനപ്രണയങ്ങളും അനോണിമസ് ആയിട്ട് വെളിയിലെത്തുന്നുണ്ട്... ക്യാംപസിലെ പല കളർ പ്രണയങ്ങളും 'പാരകളുടെ' ഡെഡിക്കേഷനിലൂടെ വായുവിൽ മുഴങ്ങുന്നുണ്ട്... പ്രിയപ്പെട്ട ടീച്ചർമാർക്ക് നല്ല പാട്ടുകൾ അങ്ങോടും, ടീച്ചർമാർ ഇഷ്ടപ്പെട്ടവ ഇങ്ങോടും ഒക്കെയായി നല്ല രസം - സ്റ്റേജിൽ നടക്കുന്ന പ്രോഗ്രാമിനെക്കാൾ അടുത്ത ഡെഡിക്കേഷൻ ആർക്കാ ആരിൽ നിന്നാണെന്നൊക്കെ കാത്തിരിക്കുന്ന സമയം.

അന്നത്തെ രണ്ടു അനോണിമസ് പാട്ടുകൾ ഞങ്ങളുടെ ഗാങ്ങിലേക്കായിരുന്നു എന്നത് ഓർത്തുവെക്കാൻ കാരണം ഇപ്പോഴും ആ പാട്ടുകൾ കേള്‍ക്കുമ്പോള്‍ ഈ ദിവസം ഓർക്കുന്നതുകൊണ്ടുതന്നെയാണ്. ഒന്ന് റിയ എന്ന കൂട്ടുകാരിയ്ക്ക് വേണ്ടി "യൂഫോറിയ" (വേണേൽ അതിനെ യു ഫോർ റിയ എന്നും പറയാംലോ  ) എന്ന ആൽബത്തിലെ പാട്ട്ഏതോ അജ്ഞാതആരാധകൻ. അന്ന് ഞങ്ങൾ കൂലങ്കഷമായി ആലോചിച്ചിട്ടും കിട്ടിയില്ല ആ അജ്ഞാതനെ.

പിന്നെ വന്ന പാട്ട് "എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ" എന്ന 'നമ്മളി'ലെ പാട്ടാണ് - പ്രണയപ്പാട്ടാണെന്നൊന്നും തെറ്റിദ്ധരിച്ചേക്കല്ലേ - ഏതോ ദുഷ്ടന്മാർ എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തതാണ്. LBS കോളേജിലെ ജീവിതം വ്യക്തി എന്ന നിലയിൽ എൻ്റെ ബെസ്റ് അല്ലായിരുന്നു എങ്കിലും അത്യാവശ്യം "അഹങ്കാരി"/ "പോക്കുകേസ്" ലേബൽ ചെക്കന്മാർക്ക് എന്നെപ്പറ്റി ഉണ്ടായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല. ഇത് വായിക്കുന്നതിൽ അന്നത്തെ ആ പാട്ട് ഡെഡിക്കേഷനെപ്പറ്റി - ഏത് ദുഷ്ടനാണെന്നു പറഞ്ഞാൽ മതി - എന്തെങ്കിലും വിവരം തരുന്ന പഴയ എൽബിഎസൈറ്റ്സിനു സമ്മാനം 
------------------------------------------------------------------------
#100DaysOfSongs
#100DaysToLove
#100SongsToLove
#Day77

4 comments:

  1. നമ്മടെ ഇന്റർ കോളേജ് മീറ്റ് ലും ഇതുപോലെ ഡെഡിക്കേഷൻ കൗണ്ടർ ഒക്കെ ഉണ്ടാവും. പ്രണയങ്ങളേക്കാൾ ഓരോരുത്തർക്ക് പണി കൊടുക്കാൻ ആണ് പയ്യന്മാർ ഈ സൗകര്യം ഉപയോഗിച്ചിരുന്നത്. For eg. Announcement ഇങ്ങനെ വരും.. 2007 ബാച്ചിലെ കോഴിയായ അരവിന്ദ് ന് വേണ്ടി സുഹൃത്തുക്കൾ ഡെഡിക്കേറ്റ് ചെയ്യുന്നു.. " പണ്ടെങ്ങാണ്ട് പഠിക്കാൻ വിട്ടപ്പോ പടിക്കലെ മാവിന് കല്ലെറിഞ്ഞോനാ.. കുരുത്തം കെട്ടവൻ (കോറസ് ) 😃😃😜

    ReplyDelete
  2. പാട്ടായുധങ്ങൾ......
    ആശംസകൾ

    ReplyDelete
  3. ശ്ശോ... എന്നിട്ട് ആളെ കിട്ടിയോ???

    ReplyDelete
  4. കൊള്ളാം... അന്നത്തെ അനോണിമസ് പാട്ടുകൾ 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)