Friday, April 10, 2020

ഏക്‌ ഹസാരോം മേം മേരി ബഹനാ ഹൈ "-

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം - ഈ പാട്ടിൻ്റെ ഓര്മയുള്ള കാലം മുതൽ

ചില പാട്ടുകള്‍ അങ്ങനെയാണ്, ചിലരെ വല്ലാതെ ഓര്‍മ്മിപ്പിക്കും - ചിലരെ മാത്രം ഓർമ്മിപ്പിക്കും... എന്റെ ജീവിതത്തിലും ഉണ്ട് അങ്ങനെ ചില പാട്ടുകള്‍. വളരെ ഇഷ്ടമുള്ളവരെ അല്ലെങ്കില്‍ അടുപ്പമുള്ളവരെ നല്ല പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമ്മളൊക്കെ ഓര്‍ക്കാറുണ്ടാകും. അതിനൊരുത്തമ ഉദാഹരണം ആണ് "ഫൂലോം കാ താരോം കാ സബ്കാ കെഹനാ ഹൈ
ഏക്‌ ഹസാരോം മേം മേരി ബഹനാ ഹൈ "-

എന്ന് കേട്ടാല്‍ അപ്പോള്‍ ഞാനെന്റെ ചേട്ടന്മാരെ ഓര്‍ക്കും - അവര്‍ ഈ പാട്ട് പാടി കേട്ടതായി ഒരോര്മ്മയുമില്ല.... എന്നാലും അതൊരു പച്ചകുത്തല്‍ ആയിപ്പോയി .

Siblings DaY ഒക്കെയായിട്ട് അവർക്കൊരു പാട്ടു കൊടുത്തില്ലേൽ മോശല്ലേ സഖാക്കളേ? എന്നെ സഹിച്ചു സഹിച്ച് വളർത്തി വലുതാക്കിയ, ഓർമ്മകളുടെ കൂമ്പാരം തന്ന, അനിതരസാധാരണമായ സഹോദരബന്ധത്തിന് ... 
ഈ ചേട്ടന്മാർ എപ്പൊഴും പാരയായിരുന്നു, ശക്തിയും ദൗർബല്യവും ആയിരുന്നു. സഹിഷ്ണുതയുടെ പര്യായമായ സഹോസ്‌ mr. അരിമാവ് Amithab Mk &a ;mr. Kumjith Amjith MK - നിങ്ങള്ക്ക് രണ്ടാൾക്കുമാണ് ഇന്നത്തെ പാട്ടോർമ്മ.

ഈ പാട്ടിനു രണ്ടു വേർഷൻ ഉണ്ട്. കുഞ്ഞുചേട്ടൻ (മാർ) പാടുന്ന വേർഷനാണ് ഇപ്പോൾ പോസ്റ്റുന്നെ.. പക്ഷേങ്കി, വെള്ളടിച്ചു കിറുങ്ങി, കഞ്ചാവ് ചരസ് ഇത്യാദികളുമായി ഞാൻ ഒരു ഹിപ്പി ലെവലിൽ വരുമ്പോൾ മറ്റേ sad വേർഷനിലെ ദേവാനന്ദിനെപ്പോലെ നിങ്ങൾ വരുമെന്ന പ്രതീക്ഷയിൽ 



------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day85

4 comments:

  1. നല്ല ഇഷ്ടമുള്ള പാട്ടാണ് ...

    ഇടയ്ക്കിടെ വന്നു പോകുന്ന അരിമാവിന്റെയും കുംജിത്തിന്റെയും ഫോട്ടോ ഇടാരുന്നു.

    ReplyDelete
  2. കേൾക്കാൻ ഇഷ്ടമുള്ള ഗാനം!
    ഫോട്ടോ കണ്ടു സന്തോഷം!
    ആശംസകൾ

    ReplyDelete
  3. സിബിലിങ്സ് ദിനത്തിൽ സഹോദരന്മാരുടെ 
    ഓർമ്മക്കായി ഇഷ്ടഗാനവും ഒരു അടിപൊളി ഫോട്ടോയും ...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)