#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ വര്ഷത്തില് റാഗിങ്ങിനെ കുറിച്ചുള്ള അവ്യക്തമായ ഓര്മ്മകളേ ഉള്ളൂ, പ്രധാന കാരണം ആന്റിറാഗിങ്ങ് പോളിസി നടപ്പിലാക്കാന് വേണ്ടി ചെയ്ത വ്യത്യസ്ത ഹോസ്ടലുകളും, വ്യത്യസ്ത ക്ലാസ് സമയങ്ങളും ഒക്കെയാണ്. എങ്കിലും അതിനെയൊക്കെ ഭേദിച്ച് വന്ന ചില സംഭവങ്ങളുണ്ട്. അതിലൊന്നായിരുന്നു ഇടയ്ക്കിടെ ക്ലാസ്സിലേക്ക് ചില ചേട്ടന്മാരുടെ വിസിറ്റ്. വന്നുകഴിഞ്ഞാല് അവര് അവരവരുടെ ഒരു കപ്പാസിറ്റി അനുസരിച്ച് ആരെയെങ്കിലുമൊക്കെ ബ്ലോക്കും. മിക്കവാറും ക്ലാസിലെ അതിസുന്ദരിമാരൊക്കെ കുടുങ്ങും. സ്ഥിരമായി വന്നുകൊത്തുന്ന സ്ഥിരം ചേട്ടന്മാരെ കാണുമ്പോഴേ ഞങ്ങള് പറയും "ഷെറിന്റെ നമ്പര് എത്തി" അല്ലെങ്കില് "നിഷയെ നോക്കിനിന്നാല് വേരിറങ്ങും, നമുക്ക് പോകാം". അതില് കട്ടക്കലിപ്പ് ഉണ്ടായിരുന്ന ചില ചേട്ടന്മാരൊക്കെ പിന്നീട് നല്ല കമ്പനി ആയിട്ടുമുണ്ട്.
ഇന്നത്തെ പാട്ടോര്മ്മ എന്റെ റൂം മേറ്റായിരുന്ന ഒരു സുഹൃത്തിനെപ്പറ്റിയാണ്. റാഗ്ഗിംഗ് സമയത്ത് നിര്ത്താതെ "കിലുകില് പമ്പരം " പാടി റെക്കോര്ഡ് ഇട്ട കക്ഷിയാണവള് - പറഞ്ഞുവരുമ്പോ പാട്ടുകാരി കാറ്റഗറിയില് പെടാത്ത അവളുടെ പാട്ട് നാലാമത്തെ പ്രാവശ്യം കേട്ടിട്ടും "മനോഹരം-ഒന്ന് കൂടി പാടുമോ" എന്ന് ചോദിച്ച സീനിയര് ചേട്ടനെ ഞങ്ങള് പിന്നീടു 'കിലുക്കം' എന്ന് തന്നെ വിളിച്ചു - അങ്ങോരുടെ പേര് പോലും ഞാന് മറന്നു - രൂപമിപ്പോഴും ഓര്മയുണ്ട് . എന്നിട്ടും ആ പാട്ടില് ഇപ്പോളും അവളും അയ്യാളും മാത്രം
മോന്മാരെ ഉറക്കാൻ വേണ്ടിയൊക്കെ ഇത് പാടിയപ്പോഴൊക്കെ ഈ രണ്ടെണ്ണത്തിനേം ഓർമ വരുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ 🙄🙄🙄
അവളുടെ പേര് പറഞ്ഞാല് അടി വിമാനം കേറിവരും എന്നുള്ളത് കൊണ്ട് ആളിനെ ടാഗ ചെയ്യുന്നില്ല
അവളുടെ പേര് പറഞ്ഞാല് അടി വിമാനം കേറിവരും എന്നുള്ളത് കൊണ്ട് ആളിനെ ടാഗ ചെയ്യുന്നില്ല
------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day82
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day82
ആസ്വാദ്യകരമായ മനോഹര ഗാനം.
ReplyDeleteആശംസകൾ
ഈ പാട്ട് ഇഷ്ടപ്പെടാത്തവർ കാണുവോ? !? !? !
ReplyDeleteഎനിക്കും ഇഷ്ടപ്പെട്ട ഒരു ഗാനം
ReplyDeleteപാട്ടിലൂടെ ഓർമ്മകളുടെ ഒഴുക്ക് .. ഈ പാട്ട് എനിക്കും ഇഷ്ടം
ReplyDeleteനല്ല പാട്ട് അന്നും ഇന്നും ...
ReplyDeleteആശംസകൾ...
പാട്ടുകാരി കാറ്റഗറിയില് പെടാത്ത ഒരു കൂട്ടുകാരിയുടെ പാട്ട് നാലാമത്തെ പ്രാവശ്യം കേട്ടിട്ടും "മനോഹരം-ഒന്ന് കൂടി പാടുമോ" എന്ന് ചോദിച്ച സീനിയര് ചേട്ടനെ ഞങ്ങള് പിന്നീടു 'കിലുക്കം' എന്ന് തന്നെ വിളിച്ചതുമായി ഒരു പാട്ടോർമ്മയും കോളേജ് റാഗ്ഗിങ് അനുഭവങ്ങളും
ReplyDelete