#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1998 അവസാനം (അതോ 99 ആദ്യമോ എന്നോര്മയില്ല) - ജീവിതത്തിൽ ആദ്യമായി പാലക്കാട് എന്ന നാട്ടിലേക്ക് പോകുകയാണ്. കഥകളിൽ വായിച്ചിരുന്ന പാലക്കാട് .... കരിമ്പനയും, ചൂളമടിക്കുന്ന കാറ്റുമുള്ള പാലക്കാട് - MT യുടെ മാന്ത്രികവരികൾ ഇഷ്ടപ്പെട്ടിരുന്ന ടീനേജുകാരിയുടെ സ്വപ്നസ്ഥലം! അവിടേക്ക് പോകുകയാണ് അച്ഛന്റെ ബന്ധത്തിലുള്ള ഒരു കല്യാണം കൂടാൻ. വീട്ടിൽ നിന്ന് പോകാൻ നറുക്ക് വീണത് എനിക്ക് (എനിക്കിപ്പോഴും ബന്ധം അത്ര കൃത്യമായിട്ട് അറിയില്ലട്ടാ - പാലക്കാട് പോകാൻ കിട്ടുന്ന ചാൻസിൽ അതൊക്കെ ആര് നോക്കുന്നു!). കൊല്ലത്ത് റെയിൽവേയിൽ ജോലി ചെയ്യുന്ന ഒരു കസിൻ ചേട്ടനും കുടുംബവും പോകുന്ന കൂടെ ഞാനും പോകാനാണ് പ്ലാൻ - അങ്ങോട് യാത്ര, കല്യാണം, ഇങ്ങോട് യാത്ര. മൂന്നു ദിവസത്തേക്ക് എന്റെ ശല്യമുണ്ടാകില്ലല്ലോ എന്നോർത്തിട്ടാണോന്നറിയില്ല വീട്ടുകാർ വളരെ സന്തോഷത്തോടെ എന്നെ പറഞ്ഞുവിട്ടു
രാവിലെ 10 മണിയോടടുത്ത് പുറപ്പെട്ടു വിരസമായ ഒരു പകലിനെ കടന്നു പാത്രിരാത്രി ആകുമ്പോ പാലക്കാട് സ്റ്റേഷനിൽ എത്തും അതാണ് പ്ലാൻ. ചേട്ടൻ ട്രെയിനിന്റെ സ്വന്തം ആളായത് കൊണ്ട് ചേച്ചിയെയും, രണ്ടു കുഞ്ഞുങ്ങളേയും എന്നെയും ഒരു ഒഴിഞ്ഞ കമ്പാർട്മെന്റിൽ സുഖമായി ഇരുത്തിയിട്ട് വേറെ ആരോടൊക്കെയോ കത്തിയടിക്കാൻ പോയി. മൂത്ത മോൾക്ക് അന്ന് 5 അല്ലെങ്കിൽ 6 വയസ്. ഇളയ ആൾ തീരെ ചെറുതും. ഞാനും മൂത്ത അമ്മൂസും കൂടി വിരസമായ യാത്രാവേളകൾ ആനന്ദകരമാക്കാൻ കയ്യിൽ കിട്ടിയ പാട്ടൊക്കെ എടുത്ത് അമ്മാനമാടാൻ തുടങ്ങി ... വൻ കോമ്പറ്റിഷൻ കാക്കേ കാക്കേയും, ട്വിങ്കിൾ ട്വിങ്കിളും ഒക്കെ കഴിഞ്ഞപ്പോൾ അവൾ കൊഞ്ചിപ്പാടിയ പാട്ടാണിത്! വാക്കുകളൊന്നും കൃത്യമാകാതെ കിന്നരി ശബ്ദത്തിൽ അവൾ നീട്ടിയും കുറുക്കിയും പാടിയ ഈ പാട്ട് - " നിലാത്തിങ്കൾ ചിരി മായും നിശീഥത്തിൻ നാലുകെട്ടിൽ...." 20 വര്ഷം കഴിഞ്ഞിട്ടും, കേൾക്കുമ്പോൾ ഞാനാ കുറുമ്പിയെ ഓർക്കും - ഇപ്പൊ വലിയ എഞ്ചിനീയർ സാറായ അവളിതോർക്കുന്നില്ല എന്നെനിക്ക് ഉറപ്പാണ്, എന്നാലും ടാഗ് ചെയ്യുന്നില്ല - നോക്കട്ടെ അപ്പച്ചീ ന്നും വിളിച്ച് ഈ പോസ്റ്റിനു കമന്റിടാൻ വരുമോ എന്ന് .
--------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
"നിലാത്തിങ്കൾ ചിരി മായും നിശീഥത്തിൻ നാലുകെട്ടിൽ.." കേട്ടിട്ടുണ്ടെന്നാണ് ഓർമ്മ. എന്നാലും പെട്ടന്നങ്ങട് മനസ്സിൽ ഓടി വരുന്നില്ല. ഒന്നൂടെ നോക്കട്ടെ.
ReplyDeleteനല്ല അനുഭവങ്ങളാണല്ലോ മൊത്തം ജീവിതത്തിൽ അല്ലേ?
കേട്ടുനോക്കിയോ പാട്ട് ? നല്ല പാട്ടല്ലേ? നല്ല അനുഭവങ്ങളും ചീത്ത അനുഭവങ്ങളും ഇല്ലാത്ത ആരും ഉണ്ടാകില്ല ..പക്ഷെ എല്ലാത്തിലും നിന്ന് ചിരിച്ചു കേറാൻ നമുക്ക് കഴിയണം :)
Deleteചിന്തയിൽനിന്നുയിർന്നുവന്നത് നല്ലക്കാര്യം!
ReplyDeleteമോൻ്റെ ചിത്രങ്ങളും,അമ്മയുടെ പാട്ടോർമ്മകളും.....
ആശംസകൾ
നന്ദി സർ. മോനോടൊപ്പം നൂറു തികയ്ക്കണം <3
Deleteപഴയ പാട്ടുകൾ എന്നും മനസ്സിെനെ രാനന്ദമാണ്.
ReplyDeleteആണ് ഉദയൻ ചേട്ടാ .,.. ഈ പാട്ടുകളൊക്കെയും ആളുകളെയും കഴിഞ്ഞു പോയ ഒരു കാലത്തെയും ഓർമ്മിപ്പിക്കും :)
Deleteനല്ല ഇഷ്ടമുള്ള പാട്ടുകളിലൊന്നാണ്.
ReplyDeleteഅപ്പൊ ഇത്രേം പ്രായമുള്ള അപ്പച്ചിയെ ആണോ ഞാൻ സാദാ ചേച്ചീ എന്ന് വിളിച്ചോണ്ടിരുന്നത്.? !? !?
ഹഹാ ...അതിനോടു കൂടി ചേർന്ന് വേറൊരു കഥ കൂടിയുണ്ട് - ഈ പറഞ്ഞ കസിൻ ചേട്ടൻ്റെ ചേട്ടൻ്റെ മകൻ ഞാൻ പ്രീ ഡിഗ്രീ പഠിക്കുന്ന സമയത്ത് ഡിഗ്രിക്ക് പഠിക്കുന്നുണ്ട് .ലോ ലവൻ അവൻ്റെ എല്ലാ കൂട്ടുകാരെക്ക്കൊണ്ടും എന്നെ അപ്പച്ചീ ന്ന് വിളിപ്പിച്ജു :/
Deleteആർഷ്ചേച്ചീ ആ അപ്പച്ചി കുട്ടി ഇപ്പൊ എവിടെയാ??
ReplyDeleteപാടോർമ്മയിലൂടെ ഇവിടെ എത്തിയ
ആ കുട്ടിയോട്
സുന്ദരൻ മാധവൻ അന്വേഷിച്ചു ന്ന് പറ.
അവളിപ്പൊ എംറ്റെക് ഒക്കെ കഴിഞ്ഞിട്ട് ഒരിടത്ത് ലെക്ചറർ ആണ് വിജുവേ .. ഇടയ്ക്കിടെ അപ്പച്ചിയേ ന്നും വിളിച്ചൊണ്ട് എഫ് ബി യിൽ വരാറൂണ്ട്. :)
Deleteചേച്ചിയുടെ ഈ പാലക്കാടൻ യാത്രയും കുഞ്ഞുമോളെ കുറിച്ചുള്ള ഓർമയും എനിക്ക് ഓർമയുണ്ട് .. പക്ഷേ പാട്ട് ഏതാണെന്നത് മറന്നു പോയിരുന്നു ...
ReplyDeleteഈ പാട്ട് അങനെ അധികം കേൾക്കാത്ത പാട്ടായത് കൊണ്ടും കൂടിയാണ് അന്നിത് നെഞ്ചിലേക്ക് കയറിയത് :)
Deleteപാട്ടിന്റെ പാലാഴി തന്നെ ...!
ReplyDelete