Friday, January 10, 2020

സ്വഭാവ രൂപീകരണത്തിന്റെ പടവുകൾ


അടുത്തിടെ വളരെയടുത്ത ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോൾ വല്ലാത്ത വിഷമത്തോടെ ആൾ ഒരനുഭവം പങ്കുവെച്ചു. പുറംനാട്ടിൽ ജീവിക്കുന്നത് കൊണ്ടുതന്നെ കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ മനഃപൂർവമായി അവസരങ്ങൾ സൃഷ്ടിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമാണ് ഇവിടങ്ങളിൽ. അങ്ങനെയുള്ളൊരു കുട്ടിപ്പട്ടാള പാർട്ടി ആണ് രംഗം. സുഹൃത്തിന്റെഇളയ കുട്ടിക്ക് 7 വയസ്സ്  പ്രായം. അടുത്തുള്ള വീട്ടിലെ ഒറ്റക്കുട്ടിയ്ക്ക് കഷ്ടി അഞ്ചു വയസ്സും. എല്ലാവരും കളിച്ചുകൊണ്ടിരുന്നയിടത്ത് നിന്ന് എപ്പോഴോ ഇവർ രണ്ടാൾ മാത്രമാവുകയും അഞ്ചുവയസുകാരൻ ഏഴുവയസുകാരിയെ ഉപദ്രവിക്കാൻ തുടങ്ങുകയും ചെയ്തു. ഓരോ അടിയും തന്നെക്കാൾ ഇളയ കുട്ടിയാണല്ലോ എന്ന തോന്നലിൽ ആകണം വലിയ പ്രശ്നമാക്കാതെ തള്ളിക്കളയുകയാണ് സുഹൃത്തിന്റെ കുട്ടി. ഒരരികിൽ ഇതൊക്കെ കണ്ടിരിക്കുന്ന അതിഥിയായ അഞ്ചു വയസുകാരന്റെ 'അമ്മ മകന്റെ കളികൾ ആസ്വദിക്കുന്നതല്ലാതെ വേറൊന്നും പറയുന്നില്ല. ഗൃഹനാഥയ്ക്ക് ക്ഷണിച്ചു വരുത്തിയവരെ എങ്ങനെ അപമാനിക്കും എന്നും മകളെ എങ്ങനെ രക്ഷിക്കും എന്ന് ത്രിശങ്കു സ്വര്ഗ്ഗത്തില് ആയ അവസ്ഥ!  പെട്ടെന്ന് അവൻ അവിടെയിരുന്ന ഫ്‌ളവർ വേസ് എടുത്ത് ഒറ്റയടി ഏഴു വയസുകാരിയുടെ തലയിൽ - കൈ കൊണ്ട് തടഞ്ഞത് കൊണ്ട് മാത്രം തല പൊട്ടിയില്ല എന്ന അവസ്ഥയിൽ നിൽക്കുമ്പോഴും ആ 'അമ്മ ഇങ്ങനെ പറഞ്ഞു "മോൻ ഭയങ്കര കുസൃതി ആണെന്നേ , കുറുമ്പൻ"  ഇത് കേട്ടതോടെ അതുവരെയുണ്ടായിരുന്ന മുഴുവൻ സംയമനവും നഷ്ടപെട്ട സുഹൃത്ത് പാർട്ടി അവസാനിപ്പിച്ച് എല്ലാവരെയും പറഞ്ഞുവിടുകയും ഇനി മേലാൽ ആ കുടുംബത്തിനോട് ഒരല്പം സൂക്ഷിച്ചു നിന്നാൽ മതി എന്ന് തീരുമാനിക്കുകയും ചെയ്തു.  ഈ സംഭവത്തിൽ എന്റെ സുഹൃത്തിനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കാര്യം  ആ അമ്മയുടെ ഉത്തരവാദിത്തം ഇല്ലായ്മ തന്നെയാണ്.  ഇത് പല രൂപത്തിൽ നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ളതും ആണ്. മിക്കപ്പോഴും വാത്സല്യത്തിന്റെ കടുംതുണി കൊണ്ട് മൂടപ്പെട്ടതാണ് മക്കളുടെ പ്രവർത്തികൾക്ക് നേരെയുള്ള നമ്മുടെ സമീപനം. 

ഇത്തവണത്തെ അമേരിക്കൻ മോം ഒരു സാമൂഹിക ജീവിയായി കുഞ്ഞിനെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാം എന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. പരീക്ഷിച്ചു വിജയിച്ച ചില ടിപ്സുകളും പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ചില പൊടിക്കൈകളും. 

ആദ്യം ഓർക്കേണ്ടത് എന്ത് കാര്യവും ഒരുവട്ടമോ രണ്ടുവട്ടമോ കാണിച്ചത് കൊണ്ടോ പറഞ്ഞത് കൊണ്ടോ കുട്ടികൾ അനുസരിക്കണം /പരിശീലിക്കണം എന്നില്ല. ചെറിയ കുഞ്ഞുങ്ങളോട് മുറി മുഴുവൻ വൃത്തിയാക്കാൻ പറഞ്ഞാൽ അവസാനം പുറത്തു നിന്ന് ആളിനെ വിളിക്കേണ്ടി വരും വീട് തിരികെ നേരെയാക്കാൻ. അതുകൊണ്ട് തന്നെ ഓരോരോ കാര്യങ്ങൾ ഓരോന്നായി അവതരിപ്പിച്ചു അതിനെ ആവർത്തിച്ചു അതൊരു ശീലമാക്കി മാറ്റുകയാണ് വേണ്ടത്. 


(1) ശ്രദ്ധിക്കുക / അവഗണിക്കുക 

ഏറ്റവും ഫണ്ടമെന്റൽ ആയിട്ടുള്ള ഒരു കാര്യമാണ് നല്ല കാര്യങ്ങൾക്ക് കൊടുക്കുന്ന അറ്റെൻഷൻ മോശം  പെരുമാറ്റത്തിന് കൊടുക്കാതിരിക്കുക എന്നത്. ഇപ്പോൾ നിങ്ങൾ ചോദിക്കും അപ്പൊ ആ ആദ്യ കഥയിലെ 'അമ്മ അവഗണിക്കുക അല്ലെ ചെയ്തത്? എന്നിട്ട്  അത് ശരിയായില്ല എന്നാണല്ലോ പറഞ്ഞത്  എന്ന് !  അവിടെ സാമൂഹിക ക്രമത്തിന് കൂടി പ്രസക്തിയുണ്ട്.   ഒരു കടയിലോ മറ്റാളുകൾ കൂടുന്നിടത്തോ നിങ്ങളുടെ കുഞ്ഞ് വളരെയധികം വാശി കാണിക്കാറുണ്ടോ? എങ്കിൽ  അത് അറ്റെൻഷൻ സീക്കിങ് ന്റെ ഭാഗം ആയിട്ടാണ്. കൂടെയുള്ളവരെ ഉപദ്രവിച്ചും അവർ അതിനു ശ്രമിക്കാം , പക്ഷെ ആദ്യകഥയിലെ കുട്ടിക്ക് "നോ"  എന്ന വാക്ക് അറിയാത്തതാണ് കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടുപോയത്. എന്ത് തെറ്റ് ചെയ്താലും പ്രശംസിക്കപെടുന്ന അവസ്ഥയിൽ കുട്ടി വീണ്ടും വീണ്ടും അത്തരം പെരുമാറ്റം നടത്തുകയും അംഗീകാരത്തിന് ശ്രമിക്കുകയും ചെയ്യുന്നു. അവിടെ 'അമ്മ അവഗണിക്കുക ആയിരുന്നില്ല , പരോക്ഷമായി മകന്റെ പ്രവർത്തിയെ വികൃതി /കുസൃതി എന്ന മനോഹര പദത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. 


2) പുകഴ്ത്തുക 

മറ്റുള്ളവരോട് മാന്യമായി പെരുമാറുന്നതിനെ ചുറ്റിപ്പറ്റിയുള്ള നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം രൂപപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവൾ അവളുടെ നല്ല  പെരുമാറ്റം ഉപയോഗിക്കുമ്പോൾ അതിന്  ധാരാളം ശ്രദ്ധ നൽകുകഅല്പം അനാദരവ് കാണിക്കുമ്പോൾ ആളുടെ പ്രവർത്തിയെ  അവഗണിക്കുകയും ചെയ്യുക.
ഇതിലും ഒരു രൂപീകരണത്തിന് ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ  അഭിനന്ദിക്കുന്നത് എന്തിനാണ് എന്ന് കുഞ്ഞിന് മനസ്സിലാകണം.  പാത്രം കഴുകാൻ സിംഗിൾ ഇടുന്ന കുഞ്ഞിനോട് "ഗുഡ് ജോബ്"  എന്ന് പറയുന്നതിനുപകരം  കഴിച്ചു കഴിഞ്ഞു പത്രം കഴുകാൻ വെച്ച് അല്ലെ മിടുക്കൻ/ മിടുക്കി  എന്ന് കൃത്യമായി തന്നെ പറയുക. 
ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതിന്റെ പ്രാധാന്യം  ഇതുവഴി കുട്ടിക്ക് മനസിലാക്കാൻ എളുപ്പമാകുന്നു. പ്ലീസ് എന്നത് ഉപയോഗിക്കുന്ന രീതിക്ക് ശ്രദ്ധ കൊടുക്കുക. ഭക്ഷണം വേണമെന്നോ ടീവി ഷോ  വേണമെന്നോ ആവശ്യപ്പെടുന്നത് മാന്യമായ രീതിയിലാക്കിയാൽ മാത്രം അനുവദിക്കുക. ഇത് അവരോടും കാണിക്കണം.  "നീ ചെയ്ത പ്രോജക്ട് ഞാനൊന്നു കണ്ടോട്ടെ, പ്ളീസ്"  എന്ന് ചോദിക്കുന്നതും "നിന്റെ പ്രോജക്ട് എവിടെ? കാണിക്ക്" എന്ന് പറയുന്നതും വ്യത്യസ്തമാണ് എന്ന്  മനസിലാക്കുക. നല്ല പെരുമാറ്റം ഉപയോഗിക്കുന്നത് അവന് ആവശ്യമുള്ളത് നേടാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് ഇത് അവനെ പഠിപ്പിക്കുന്നു. 


3) എന്തുചെയ്യണമെന്ന് കൃത്യമായി കുട്ടിയെ പഠിപ്പിക്കുക - നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം മാറണമെങ്കിൽ നിങ്ങൾ നല്ല പെരുമാറ്റം പഠിപ്പിക്കേണ്ടതുണ്ട്. 

"ഇളയ സഹോദരനെ അടിക്കരുത് എന്ന് ആക്രോശിക്കുന്നതിനുപകരം,ദേഷ്യംതോന്നുമ്പോൾ അവന് എന്ത് ചെയ്യാനാകുമെന്ന് അവനെ പഠിപ്പിക്കുക. വാക്കുകൾ ഉപയോഗിച്ച് ഇമോഷൻസ് പകരാൻ പഠിപ്പിക്കുക. അങ്ങനെ ദേഷ്യവും നിരാശയും വരുന്ന സമയത്ത്  ഒരു മുതിർന്ന ആളിനോട്  ഉപദേശം തേടുക എന്നത് നല്ല കാര്യമാണ് എന്ന് പറയുക . അച്ഛനോടോ അമ്മയോടോ പറയാൻ കഴിഞ്ഞില്ല എങ്കിൽ അവർക്ക് പറയാൻ കഴിയുന്ന ഒരാളെ  (അച്ഛന്റെ /അമ്മയുടെ സഹോദരങ്ങൾ - വളരെയടുത്ത സുഹൃത്ത്) കുഞ്ഞിന്റെ ജീവിതത്തിലേക്ക് ഇൻട്രോഡ്യുസ് ചെയ്യുന്നത് നല്ലതാണ്. 
ഒരു കുട്ടിയുടെ പെരുമാറ്റം രൂപപ്പെടുത്തുമ്പോൾആവശ്യമുള്ള പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകഉദാഹരണത്തിന്,“ഓടരുത് എന്ന് പറയുന്നതിനുപകരം “ഞങ്ങൾ സ്റ്റോറിലായിരിക്കുമ്പോൾ നടക്കുക എന്ന് നിങ്ങളുടെ കുട്ടിയോട് പറയുകകുട്ടികൾ ആഗ്രഹിക്കുന്ന പെരുമാറ്റം കേൾക്കുമ്പോൾഅവർ അത് ഓർമിക്കാൻ സാധ്യത കൂടുതലാണ്.


 4) കുട്ടികൾ ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം  - അതെത്ര ചെറുത് ആണെങ്കിലും സ്നേഹക്കൂടുതൽ കൊണ്ട് ഏറ്റെടുക്കാതെ ഇരിക്കുക. 

ഉദാഹരണത്തിന് മറ്റൊരു വീട്ടിൽ പോയി കളിച്ചു കഴിഞ്ഞു കളിപ്പാട്ടങ്ങൾ മുഴുവൻ തറയിൽ ചിതറിക്കുന്ന കാഴ്ച വളരെ സർവ സാധാരണമാണ്.  കളിക്കാനുള്ള സാധനങ്ങൾ അങ്ങനെ ആണല്ലോ .പക്ഷേ അവിടെ നിന്നും പോരുന്നതിനു മുൻപ് കുഞ്ഞിനെക്കൊണ്ട് അത് ക്ളീൻ ചെയ്യിക്കാൻ ശ്രമിക്കണം. ഇതിന്റെ ആദ്യപടി വീട്ടിൽ തന്നെയാണ്.  വൃത്തിയാക്കാൻ മടി കാണിക്കുന്ന കളിപ്പാട്ടങ്ങൾ പിന്നീട് കളിയ്ക്കാൻ കൊടുക്കാതെ എടുത്ത് വെക്കുന്നത് പോലെയുള്ള ശിക്ഷകളും നൽകാം. കുട്ടിക്ക് അത് മനസിലാകാണം  എന്ന് മാത്രം. 

5) മുൻകൂട്ടി കാര്യങ്ങൾ പറയുക


ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും മുൻപ് പോകുന്നത് എന്ത് കാര്യത്തിനാണ് എന്നും അവിടെ പാലിക്കേണ്ട കാര്യങ്ങളും ഒരു ഓർമ്മപ്പെടുത്തൽ നല്ലതാണു. ഉദാഹരണത്തിന് പോകുന്ന വീട്ടിലെ മുൻവശത്ത് തന്നെ ചെരിപ്പുകൾ ഊരിയിടണം എന്നോ, മുകൾനിലയിലെ റൂമിൽ പോകരുത് എന്നോ അവിടേക്ക് പോകുന്നതിനു മുൻപ് ഓർമ്മിപ്പിച്ചാൽ നമുക്ക് വലിയ നഷ്ടമില്ലാതെ ഒരു നല്ല ദിവസമാകും. അരുതുകൾ പറയുമ്പോൾ കൂടെ തന്നെ അത് ലംഘിച്ചാലുള്ള അനന്തര ഫലങ്ങൾ കൂടി പറയാൻ മറക്കരുത്. ഒരിക്കൽ വീട്ടിൽ മകൻ അവനു ഒരു നാലര അഞ്ചു വയസുള്ള സമയത്ത് ഏത് വീട്ടിൽ പോയാലും തിരികെ വരാൻ കൂട്ടാക്കാതെ കരയാൻ തുടങ്ങുന്നത് പതിവായി. ഏറ്റവും ഒടുവിൽ പാർട്ടിയിൽ നിന്ന് ഇറങ്ങുന്ന ആളുകൾ എന്ന ലേബൽ ഞങ്ങൾക്ക് കിട്ടുന്ന അവസ്ഥയിലേക്ക് എത്തിയിട്ട് പോലും ആശാൻ കരച്ചിൽ നിർത്താൻ റെഡി ആയില്ല. ഒടുവിൽ രണ്ടും കൽപ്പിച്ചു ഒരു രാത്രി വിരുന്നു കഴിഞ്ഞു കരയാൻ തുടങ്ങിയ മകനെ അനുനയിപ്പിച്ചു വീട്ടിൽ കൊണ്ടുവന്നതിനു ശേഷം വീട് -അച്ഛൻ -'അമ്മ - അതിഥി ഇതിനെയൊക്കെ കുറിച്ച് വിശദമായി ഒരു ക്‌ളാസ് എടുത്തു. (മനസിലാക്കിയത് അതിലെ 10% ആകാം എങ്കിലും അതൊരു നല്ല ശ്രമമായിരുന്നു) . അതിന്റെ കൂടെത്തന്നെ ഞങ്ങൾ അവനോട് മറ്റൊരു കാര്യം പറഞ്ഞു - അടുത്ത ദിവസം ഒരു പിറന്നാൾ പാർട്ടിയും ഒരു ചുമ്മാ കൂട്ട് പാർട്ടിയും ഉണ്ട് - പക്ഷേ നമ്മൾ  അതിനു പോകുന്നില്ല. ഈ സ്വഭാവം മാറിയെന്നു അച്ഛനും അമ്മയ്ക്കും ബോദ്ധ്യം ആകുന്ന സമയത്തു മാത്രമേ ഇനിയും നമ്മൾ മറ്റു വീടുകളിൽ വിരുന്നിനു പോകുന്നുള്ളൂ. ആ ഷോക്ക് ട്രീറ്റമെന്റ് നന്നായി ഫലിച്ചു എന്ന് പറയാൻ സന്തോഷമുണ്ട്  - പിന്നീട് ഒരിക്കലും മകൻ കൂടെവരാൻ വിളിച്ചാൽ കരഞ്ഞു നിലവിളിക്കുകയോ, പാർട്ടി തീരും വരെ നിൽക്കണം എന്ന്  നിർബന്ധം പിടിക്കുകയോ ചെയ്തിട്ടില്ല.    


6)  അരുതുകളുടെ അനന്തര ഫലങ്ങളിൽ ഉറച്ചു നിൽക്കുക 

ഒരു ശൈലിയായി മാറാൻ നിരന്തരം ശ്രമിക്കണം എന്നത് പോലെ പ്രധാനമാണ് ഒരു കാര്യത്തിന് നമ്മൾ പറയുന്നഅനന്തര ഫലങ്ങളും. ഒരേ കുറ്റത്തിന് വ്യത്യസ്ത ശിക്ഷകൾ നൽകരുത്. ഒരു പ്രാവശ്യം ശിക്ഷയും മറ്റൊരു പ്രാവശ്യം കണ്ണടച്ച് കടന്നു പോകുകയും ചെയ്യരുത്. കുഞ്ഞുങ്ങൾ നമ്മൾ പറയുന്നതല്ല പ്രവർത്തിയാണ് ശ്രദ്ധിക്കുക.  (ശിക്ഷ എന്നത് കൊണ്ട് ശാരീരികമായി ഉപദ്രവിക്കുക എന്നതല്ല അർത്ഥമാക്കുന്നത് -  കളികൾ കുറയ്‌ക്കുക, ടീവി പരിപാടികൾ കുറയ്ക്കുക അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഉള്ള ചെറിയ ജോലികൾ കൊടുക്കുക ഇതൊക്കെ ശിക്ഷയിൽ പെടും)  



ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഒരു 3 വയസിനു മുകളിൽ ഉള്ള കുട്ടികൾക്ക് ബാധകം ആയ കാര്യമാണ്. ഈ പ്രായം മുതലാണ് കുട്ടികൾ കാര്യവും കാരണവും മനസിലാക്കി തുടങ്ങുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 



(അവലംബം :  veryWellFamily)  - (Published  in  OURKIDS ജനുവരി 2020 ) 


20 comments:

  1. വിലയേറിയ നിർദേശങ്ങൾ..👌

    ReplyDelete
    Replies
    1. നന്ദിയുണ്ട് ട്ടാ :)

      Delete
  2. ചേച്ചീ...നല്ല നിദേശങ്ങൾ.
    Very wellfamily-our kids-അവലംബിച്ചത് കണ്ടു അതെന്താ ചേച്ചീടെ തന്നെ ആണോ?

    ReplyDelete
    Replies
    1. വെരി വെൽ ഫാമിലി -ഒരു മാഗസിന്റെ പേരാണ് . ചില കാര്യങ്ങൾ അതിലെ ഒരു പഠനം വായിച്ചതിൽ നിന്നും എഴുതിയതാണ്. ഔർകിഡ്സ്‌ മലയാളത്തിൽ ഇറങ്ങുന്ന ഒരു പാരന്റൽ മാഗസിൻ ആണ്. അതിൽ "അമേരിക്കൻ MOM " എന്നൊരു കോളം ചെയ്യുന്നുണ്ട് :)

      Delete
    2. ഈ മാഗസിൻ എവിടെ കിട്ടും ?

      Delete
  3. കുട്ടികൾ നമ്മളെ മോഡൽ ആക്കി തന്നെ ആണ് വയലൻസും പഠിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ മോൾ exactly എന്റെ മാനറിസങ്ങൾ ആണ് ദേഷ്യം വരുമ്പോൾ കാണിക്കുന്നത്. അത് കാണുമ്പോൾ ഞാൻ സ്വയമേ നന്നാവുന്നുണ്ട്

    ReplyDelete
    Replies
    1. ആണ് ചേച്ചി. കുട്ടികൾ സ്പോഞ്ച് പോലെയാണ് -ല്ലാം അബ്സോർബ് ചെയ്യും , നമ്മൾപറയുന്നതല്ല പ്രവർത്തിയാണ് അവർ നോക്കുന്നത് . എന്നെയും നന്നാകാന് സഹായിക്കുന്നത് കുട്ടികൾ തന്നെയാണ് :) സ്നേഹം ട്ടാ

      Delete
  4. Nalla paadangal...!!!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  5. Theerchayayum kuttikalil seelippikkentathum,padippikkentathumaya karyangal.
    Asamsakal

    ReplyDelete
    Replies
    1. നന്ദി സാർ .. ഒത്തിരി സന്തോഷം വായിക്കുന്നതിന്

      Delete
  6. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഒരു 3 വയസിനു മുകളിൽ ഉള്ള കുട്ടികൾക്ക് ബാധകം ആയ കാര്യമാണ്. ഈ പ്രായം മുതലാണ് കുട്ടികൾ കാര്യവും കാരണവും മനസിലാക്കി തുടങ്ങുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്....
    Very GOOD..

    ReplyDelete
    Replies
    1. മുരളിച്ചെട്ടാ കാണുന്നതും അനുഭവിക്കുന്നതും ഒന്ന് പകർത്തി നോക്കുന്നതാണ് :)

      Delete
  7. നല്ല നിർദ്ദേശങ്ങൾ. നന്ദി.

    ReplyDelete
  8. സാധുവിന് ഈ അറ്റെൻഷൻ സീക്കിങ്ങിനുള്ള പരിപാടി ഉണ്ട്...ഒരു കടയിലും കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്... ടിപ്പ് വല്ലതും ഉണ്ടോ ...???

    ReplyDelete
    Replies
    1. ഞാൻ ഇൻബോക്സിൽ തരാം ട്ടാ :)

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)