Tuesday, January 21, 2020

"എന്നവളേ അടി എന്നവളേ... "


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 

വർഷം 2001- ന്റെ മദ്ധ്യപാദങ്ങളിൽ എപ്പോഴോ.
"എന്നവളേ അടി എന്നവളേ... "എന്ന ARR സൂപ്പർഹിറ്റ് കേൾക്കുമ്പോൾ പ്രഭുദേവയേയോ നഗ്മയെയോ അല്ല മുഖത്ത് എണ്ണപ്പാടുകളുള്ള, നീളൻ മുടിയുള്ള, ചെറിയ മുഖക്കുരു കുത്തുകളുള്ള മെലിഞ്ഞുനീളമുള്ള ഒരു പെൺകുട്ടിയെയെയാണ് എനിക്ക്എനിക്ക് ഓര്മ വരിക - തമിഴ് വേരുകളുണ്ടായിരുന്ന ആ മലയാളിക്കുട്ടിയെ നമുക്ക് തത്കാലം അഞ്ജലി ഗണപതി എന്ന് വിളിക്കാം.

റാഗിംഗ് ശ്രമം ഒഴിവാക്കാനുള്ള ഭഗീരപ്രയത്നമാണ് ഒന്നാം വർഷക്കാരെ കോളേജിൽ നിന്നും മെയിൻ ഹോസ്റ്റലിൽഹോസ്റ്റലിൽ നിന്നുംനിന്നും കുറെ ദൂരെയുള്ള ഒരു സ്ഥലത്തുസ്ഥലത്തു താമസിപ്പിക്കുക എന്നത്. 12 പേർക്ക് താമസിക്കാവുന്ന ഫ്ളാറ്റുകളായിരുന്നു ആദ്യത്തെ ഹോസ്റ്റൽ. അങ്ങനെ എൻഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ ഒരുമിച്ചുണ്ടായിരുന്ന ആദ്യകൊല്ലത്തിൽ ഞങ്ങളുടെ റൂമിനു പിന്നിലെ ബാൽക്കണിയിലിരുന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആ പാട്ട് പഠിപ്പിച്ച് പാടിക്കാൻ ശ്രമിക്കുന്ന അഞ്ജലിയുടെ മുഖമാണ് ഈ പാട്ടിന്. എൻ്റെ അടുത്ത സുഹൃത്ത് ആയിരുന്നില്ല അന്ന് - പിന്നെപ്പോകെപ്പോകെ സുഹൃത്തേ ആയില്ല എന്ന് പറയേണ്ടി വരും. 

എന്നിട്ടും എന്തുകൊണ്ട് ആ ആളെ ഓർക്കുന്നു എന്ന് ചോദിച്ചാൽ ഹോസ്റ്റൽ ജീവിതത്തിലുണ്ടായ ചില അനന്യസാധാരണമായ സംഭവങ്ങൾ, അത് ചെന്നെത്തിച്ച കഥകൾ ഒക്കെയാണ് - അന്നത് ഉൾക്കൊള്ളാനുള്ള മനസുണ്ടായിരുന്നില്ല എനിക്ക് (അന്ന് കൂടെയുണ്ടായിരുന്ന ആർക്കും എന്നുതന്നെ കരുതുന്നു!). ഇപ്പോൾ ഈ കുട്ടി എവിടെയാണ് എന്നറിയില്ല - നാലുവർഷം ഞങ്ങളോടൊപ്പം പഠിച്ചെന്നും ഞാൻ കരുതുന്നില്ല. ഇടയിലെവിടെയോ വെച്ച് അവൾ ആ യാത്രയിൽ നിന്ന് ഇറങ്ങിപ്പോയി.. ആരും പിന്നീട് അവളെക്കുറിച്ചു ഓർത്തില്ലേ, ബന്ധപ്പെടാൻ ശ്രമിച്ചില്ലേ എന്നറിയില്ല - ഞാൻ ചെയ്തില്ല!  ഒരുപക്ഷേ, ഇതുവായിച്ച് അഞ്ജലി എന്നെത്തിരക്കി വന്നാലോ എന്നൊരു പ്രതീക്ഷയിൽ ഇന്നത്തെ കുറിപ്പ് നിര്ത്തുന്നു.

https://www.youtube.com/watch?v=tvZi0fd_1IY
--------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

6 comments:

  1. ഒട്ടും ഇഷ്ടമില്ലാത്ത പാട്ട്..

    ReplyDelete
  2. Replies
    1. അഞ്ജലിയെ ബ്ലോഗിൽ വരുത്താം ;)

      Delete
  3. ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്.

    ReplyDelete
    Replies
    1. ആണ് മുരളിച്ചേട്ടാ ... പലപ്പോഴും ഓർമ്മകൾ കൊരുക്കുന്നത് പല രീതിയിലാണ് ! :)

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)