Wednesday, January 15, 2020

"ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ.."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

            പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ  അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ   

             'കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ' - SSLC കഴിഞ്ഞ സമയം, ചിറകുകൾക്ക് നിറങ്ങൾ കൂടിയ പ്രായം. ആറ്റിങ്ങൽ എന്ന ട്യൂട്ടോറിയൽ നഗരത്തിലേക്കുള്ള ശനി/ഞായർ ദിവസങ്ങളിലെ യാത്രകൾ രസകരമാണ്. പ്രൈവറ്റ് ബസുകളിലെ എണ്ണമില്ലാ പ്രണയ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് കേട്ടിരുന്ന പാവാടപ്രായം. അതിലൊരു കൂട്ടുകാരിയുടെ ഓർമയാണ് "ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ.." എന്ന ഈ പാട്ട്. സ്ഥിരമായി കയറുന്ന ബസിൽ അവൾ വരുമ്പോൾ മാത്രം അവൾക്കായി മാത്രമെന്നതുപോൽ ഇട്ടിരുന്ന ഈ വരികൾ ഇപ്പോഴും കേൾക്കുമ്പോൾ ഓർമയിൽ അവൾ ചന്ദനക്കുറിയോടെ ചിരിക്കും. ഇപ്പോൾ എവിടെയാണെന്ന് അറിയാത്ത പ്രിയ "ശ്രീ", നീ ഈ പാട്ടോർമ്മയാണ് എനിക്ക്! 

ഒപ്പം ചേർത്ത് വെയ്ക്കുന്ന മറ്റൊരു ഓർമ്മകൂടിയുണ്ട്. വളരെ പ്രിയപ്പെട്ട ഒരാളുടെ പ്രണയം പൊട്ടിത്തകർന്നു നിൽക്കുന്ന സമയത്താണ് ഈ ചിത്രം ഇറങ്ങുന്നത്. നായികയുടെ കല്യാണം അടുത്ത ദിവസം . കഥാനായകൻ എല്ലാം മറക്കട്ടെ ഏന് കരുതി കൂട്ടുകാർ കൊണ്ടുപോയത് ഈ സിനിമയ്ക്ക് ... കണ്ടു ചങ്കുപൊട്ടി കരഞ്ഞുകൊണ്ട് പ്രേമനൈരാശ്യ ചേട്ടൻ  തിയറ്ററിൽ നിന്നിറങ്ങി വന്ന കഥയും ഈ പാട്ടിനൊപ്പം ചേർത്തുവയ്ക്കുന്നു. 


14 comments:

  1. എനിക്കിഷ്ടപ്പെട്ട പാട്ടാണിത്. ചേച്ചീ ഇതൊക്കെ എങ്ങനെ ഓർത്ത് വെക്കുന്നു?
    അവൾക്കായി മാത്രമായി ആ പാട്ടിട്ടെന്ന് ചേച്ചിക്ക് തോന്നിയാൽ നിങ്ങൾ തമ്മിലുള്ള അന്ധർദാര വളരെ സജീവമായെന്നിരിക്കണം.

    രണ്ടാമത്തെ അനുഭവം പോത്തിനെ അറക്കാൻ കൊണ്ട് പോകുന്ന പോലെ ആയിപ്പോയി.ഹ ഹ ഹ

    ഈ ഉദ്യമത്തിന് എല്ലാവിദ ആശംസകളും.

    ReplyDelete
    Replies
    1. ഹെഹെ ഓർമ്മകളിൽ ജീവിക്കുന്ന ജീവിയാണ് ഞാൻ അൻഷോ ... അന്നവൾക്ക് വേണ്ടി മാത്രമാണ് ന്നു ഞങ്ങൾക്ക് കുറച്ചുപേർക്ക് അറിയാമായിരുന്നു - രണ്ടാമത്തെ അനുഭവം ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും, അന്ന് സെന്റി ആക്കിയായിരുന്നു ;)

      Delete
  2. ആഹാ അങ്ങിനെ അത് തുടങ്ങി വച്ചല്ലോ സന്തോഷം ...
    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ സിനിമയും അതിലെ എല്ലാ പാട്ടുകളും ഇഷ്ടമാണ് .!!

    ReplyDelete
    Replies
    1. അതങ്ങനെ തുടങ്ങി ദിവ്യാമ്മോ ..എല്ലാ ദിവസവും പോസ്റ്റ് ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു :) ഈ സിനിമ പാട്ട് രണ്ടും ഇതിഷ്ടമാണ്

      Delete
  3. മോൻ പടംവരയിൽ 100 തികയ്ക്കുമ്പോൾ, അമ്മ പാട്ടിലേയ്ക്ക്... ഇഷ്ടായി.ആശംസകൾ

    ReplyDelete
    Replies
    1. നന്ദിയുണ്ട് സാർ ..എല്ലാ വായനയ്ക്കും എല്ലാ പ്രോത്സാഹനത്തിനും :)

      Delete
  4. നല്ല ഇഷ്ടമുള്ള പാട്ടാണ്.

    100 ദിവസത്തിൽ കുറഞ്ഞ ഒന്നും പിടിയ്ക്കരുത് കേട്ടോ.

    ReplyDelete
    Replies
    1. ഹെഹി .. അങ്ങനെ ഒരു കണക്കു വെച്ചില്ലേൽ ഞാൻ എപ്പോ നിർത്തിയെന്നു ചോദിച്ചാൽ മതി സുധിയെ അതല്ലേ ! അതിഭീകരൻ മടി എന്ന അസുഖമുള്ള ആളാണ് :(

      Delete
  5. ആർഷ്ചേച്ചീ അപ്പൂട്ടന്റെ പാട്ടിനെ ഞാൻ വിട്ടു.പക്ഷെ ചന്ദൻകുറിയിട്ട ആ കൂട്ടുകാരി,അവൾക്ക് വേണ്ടി മാത്രം ആ പാട്ട് വെച്ച് നിർവൃതനായ ആ കാമുകൻ..
    അത് പൊരിച്ചു-ഇനി അപ്പൂട്ടന്റെ പാട്ട് ഇവരേം ചേച്ചീനേം കൊണ്ട് വരും..

    ReplyDelete
    Replies
    1. ആ ബസിന്റെ പേരുപോലും ഓർമ്മയുണ്ട് ;) നല്ല കാലങ്ങൾ

      Delete
  6. പണ്ടത്തെ പാട്ടുകളിൽ അലിഞ്ഞുചേരുന്ന
    പ്രണയമുത്തുകൾ കോർത്തിണക്കുകയാണല്ലോ ..ഇവിടെ

    ReplyDelete
    Replies
    1. ഒരു ശ്രമം ആണ് മുരളിച്ചേട്ടാ ..സ്നേഹം

      Delete
  7. പാട്ടോർമ്മകൾ മനോഹരം

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)