Tuesday, August 6, 2013

ചില ബലി ചിന്തുകള്‍


എന്‍റെ പിതൃക്കള്‍ക്ക്  
=====================
ജന്മാന്തരങ്ങള്‍ക്ക് അപ്പുറം
എനിക്കായ് നോമ്പ് നോറ്റവര്‍ ,
ഇന്നീ ജന്മക്കൊമ്പിലിരിക്കയായ്
മോക്ഷത്തിന്‍  നനവാര്‍ന്ന
കയ്യടികള്‍ കാത്ത്.

ഓര്‍മ്മകള്‍ ഉരുളയായ്
ഞാനരികില്‍ വെക്കവേ
നാക്കില തുമ്പില്‍ വീണത്
കണ്ണുനീര്‍  പൂക്കളോ!


എന്‍റെ പുത്രന്
===============
ഞാന്‍ മരിച്ചെന്നെ, കാത്തു
കാത്തിരിക്കയായ്‌ നിന്‍റെ മാത്രം
കൈ കൊണ്ട് എനിക്ക് നീ നല്‍കേണ്ട        

എള്ള്മണിയുരുളകള്‍ !

നീ വരും നേരം
നിനക്കായി മാത്രം
ഒരു തുള്ളി പാല്‍മണം,
ഈ  പാപനാശിനിയില്‍
ഞാന്‍ കരുതി വെച്ചീടാം .
 
 
 
 
 
 
 

26 comments:

  1. എന്തിനാ ഇങ്ങനെ ഓരോന്ന് എഴുതി മറ്റുള്ളവരെ സങ്കടപ്പെടുത്തുന്നെ...
    വായിക്കണ്ടായിരുന്നു....

    ReplyDelete
    Replies
    1. :( ക്ഷമിക്കു.... നന്ദി വായനയ്ക്ക് :)

      Delete
  2. Replies
    1. :( ക്ഷമിക്കൂ കലെച്ചീ വിഷമിപ്പിചെങ്കില്‍.... നന്ദി വായനയ്ക്ക് :)

      Delete
  3. രണ്ടു വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള ദർപ്പണം .. രണ്ടിലും ഒരു നഷ്ടത്തിന്റെ കണക്കുണ്ട് പറയാൻ .. രണ്ടാമത്തേതിൽ ഒരു കുറ്റബോധവും നിഴലിക്കുന്നു .. ഈ ദിവസത്തിനു ഉചിതമായ കവിത ...

    ReplyDelete
    Replies
    1. :) നന്ദി പ്രവീണ്‍.... രണ്ടും നഷ്ടം തന്നെയല്ലേ....കുറ്റബോധം ഉണ്ടോ, പ്രവിയുടെ വായനയില്‍ തോന്നിയിരിക്കാം :)

      Delete
  4. പിതൃക്കള്‍ക്കു ബലിയിടുക വഴി അവരുടെ ആത്മാവിനു ആത്മശാന്തി ലഭികുന്നെന്നു വിശ്വാസം.ആരുമായികൊള്ളട്ടെ ആത്മശാന്തി.

    ReplyDelete
    Replies
    1. നമ്മളുടെ ശാന്തിയ്ക്ക് വേണ്ടിയും :) നന്ദി

      Delete
  5. Replies
    1. :( നന്ദി വായനയ്ക്ക്

      Delete
  6. am an atheist... so i just like move away from these type of traditions and beliefs......

    ReplyDelete
    Replies
    1. :) നന്ദി വായനയ്ക്ക്

      Delete
  7. ജീവകാലത്ത് ചെയ്ക പ്രധാനം!!

    ReplyDelete
    Replies
    1. അതാണ്‌ ഏറ്റവും പ്രധാനം അജിത്തെട്ടാ... :) നന്ദി വായനയ്ക്ക്

      Delete
  8. :( ഇത് സങ്കടമാണ് കേട്ടോ.

    ReplyDelete
    Replies
    1. :( ക്ഷമ.... വായനയ്ക്ക് നന്ദിയും :)

      Delete
  9. Replies
    1. അതെ... :) നന്ദി വായനയ്ക്ക്

      Delete
  10. ബലിയിടും വേളയില്‍
    ഉള്ളില്‍ തെളിയും.. പ്രതിബിംബങ്ങള്‍...!
    ആശംസകള്‍

    ReplyDelete
  11. ജീവിച്ചിരിക്കുമ്പോള്‍ ഒരു വറ്റ് നല്‍കാതെ
    പ്രാണന്‍ വെടിഞ്ഞ ശേഷം കൈ കൊട്ടി വിളിച്ചു
    ചോറുരുള കൊടുക്കുമീ സ്നേഹപ്രകടനങ്ങള്‍
    ആചാരമെങ്കിലും ദഹിക്കുന്നില്ല ഈ പൊറാട്ടുനാടകങ്ങള്‍!!

    ReplyDelete
    Replies
    1. അങ്ങനെ അല്ലാത്തവരും ഇല്ലേ ലിബീ? :) നന്ദി

      Delete
  12. ഓര്‍മ്മകള്‍ ഉരുളയായ്
    ഞാനരികില്‍ വെക്കവേ
    നാക്കില തുമ്പില്‍ വീണത്
    കണ്ണുനീര്‍ പൂക്കളോ!
    \

    പുത്രനുള്ള പാൽമണം ഇതിലേറെ ഇഷ്ട്ടമായി

    ReplyDelete
    Replies
    1. :) നന്ദി മുരളിയേട്ടാ... സന്തോഷം !

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)