Thursday, August 1, 2013

ഇല്ലാതെ പോകട്ടെ - ബോധം !

നീ പറഞ്ഞ പുതു ലോകം,
നീ വരച്ച പുതു ചിത്രം
നീ കാട്ടിയ പുത്തൻ,
ഞാനത് കണ്ടൂറ്റം കൊണ്ടേ. .

ആ ലോകം എനിക്കല്ല
ആ ചിത്രം ഞാനല്ല
ആ പുത്തൻ നോട്ടുകൾ
അവ മാത്രമെൻ വില.

ലഹരിയായിരുന്നോ പ്രണയ
മധുരമായിരുന്നോ
അടിവയറിൽ തുടിച്ചത്
ആര്യ വംശമായിരുന്നോ.

അയലത്തെ കുടിയിലെ
അരുമയ്ക്കൊ അന്തി-
തിരി കൊളുത്തുന്നേരം
"വായ്ക്കരി ഇടാനച്ച
വരില്ലേ" എന്നൊരു ചോദ്യം .

ഉള്ളിലെ പൂങ്കരൾ വാടട്ടെ
ഇത്തിരി മാനവും ,
ഒത്തിരി മോഹവും
നിന്നെയെൻ ഓർമ്മയാക്കും
ബോധവും ചാകട്ടെ,
ഞാനിനി കുടിക്കട്ടെ 

20 comments:

  1. ഉള്ളിലെ പൂങ്കരള്‍ വാടും കുടിച്ചാല്‍......
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ സര്‍, പൂങ്കരളുകള്‍ വാടട്ടെ - അപ്പോഴല്ലേ ബോധമില്ലാതെ പിറക്കൂ...നന്ദി

      Delete
  2. മനോരമയില്‍ വായിച്ചതാണ്.
    സ്ട്രോങ്ങ്‌ വരികള്‍.. ഇതൊരു മാസ്റ്റര്‍പീസ്‌ ആകും.. തീര്‍ച്ച.

    ഈ ലോകം എനിക്കാണ്.
    പക്ഷെ
    ആ ചിത്രം ഞാനല്ല ..
    (കുടിച്ചാലും ബോധം പോകില്ല !! )

    കവിതകള്‍ ഉയരങ്ങള്‍ കീഴടക്കട്ടെ !

    സസ്നേഹം,

    ReplyDelete
    Replies
    1. നന്ദി മുകേഷ്, വീണ്ടുമൊരു വായനയ്ക്ക് വന്നതിനു.... ഈ ലോകം എല്ലാവര്ക്കും കൂടിയുള്ളത് ആകട്ടെ... ആശംസകള്‍ക്ക് നന്ദി, സന്തോഷം :)

      Delete
  3. ഈ ലോകം എനിയ്ക്കല്ല

    ReplyDelete
    Replies
    1. അതെ അജിത്തെട്ടാ .... എന്നാണിനി ഈ ലോകം നമുക്ക് കൂടിയാകുന്നത് !!

      Delete
  4. ലഹരി യിറങ്ങുമ്പോൾ
    ബോധം തെളിയുമ്പോൾ ........

    ReplyDelete
    Replies
    1. :( അങ്ങനെയും ഉണ്ടാകുമോ!! നന്ദി

      Delete
  5. ഇങ്ങനെ ഒരു ലോകം ആര്‍ക്കും വേണ്ട.ബോധോദയം.അടിവയറിൽ തുടിച്ചത് ആര്യ വംശമായിരുന്നോ? നല്ല വരി

    ReplyDelete
    Replies
    1. :( ഹാ കാത്തീ.... ലോകം വേണ്ടാതെ ആകുന്നത് ലോകം വേണമെന്നുള്ളവര്‍ക്ക് മാത്രം !!! നന്ദി

      Delete
  6. ലഹരിയായിരുന്നോ പ്രണയ
    മധുരമായിരുന്നോ
    അടിവയറിൽ തുടിച്ചത്
    ആര്യ വംശമായിരുന്നോ.

    ലഹരിയും പ്രണയമധുരവും പ്രതിപ്രവര്‍ത്തിച്ചു ഉണ്ടായ പ്രസിപിറ്റെറ്റ് ആയിരുന്നു അത്. തീര്‍ത്തും അനാവശ്യമായിരുന്ന ഒരു കെമിക്കല്‍ റിയാക്ഷന്‍ ഉപ-ഉല്പന്നം.

    ReplyDelete
    Replies
    1. ആഹാ... നല്ല ചിന്ത അത് ശ്രീജിത്ത്‌ !!! നന്ദി വായനയ്ക്കും, വാക്കുകള്‍ക്കും :)

      Delete
  7. ബോധം മറയാത്ത
    ഇത്തിരി സ്നേഹത്തിൻ
    തുള്ളികൾ,
    മറഞ്ഞിരിപ്പുണ്ട്,
    ഒരു കൈ അകലത്തിൽ

    ReplyDelete
    Replies
    1. :) നന്ദി ആരിഫ്‌ ബായ്...... ബോധം മറയാത്ത ലോകതിനായ് പ്രാര്‍ത്ഥനകള്‍, ആശംസകള്‍

      Delete
  8. kollatto shyamakuttiye
    പ്രാര്‍ത്ഥനകള്‍, ആശംസകള്‍

    ReplyDelete
  9. ലഹരിയായിരുന്നോ പ്രണയ
    മധുരമായിരുന്നോ
    അടിവയറിൽ തുടിച്ചത്
    ആര്യ വംശമായിരുന്നോ.

    ReplyDelete
    Replies
    1. ! ആ വരികള്‍ പലര്‍ക്കും സംശയം!. നന്ദി വായനയ്ക്ക്

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)