Sunday, August 18, 2013

ഋതുഭേദങ്ങള്‍

മഞ്ഞുകാലമായ് പ്രിയാ
മറന്നിടാനാകുമോ
മനസിന്‍റെ കോണില്‍
നമുക്കായ് മാത്രം
നാം തീര്‍ത്ത  ഋതുക്കള്‍

നിന്‍ വിരല്‍തുമ്പില്‍
ഒരു വേനല്‍ച്ചൂട്
ഒന്നാകെ എരിഞ്ഞു
നിന്നത്

വിറയാര്‍ന്ന അധരത്തില്‍
കുഞ്ഞു മഴ മേഘങ്ങള്‍
ചിരിച്ചുതിര്‍ന്നത്

നീ തൊടും നേരം
വസന്തങ്ങള്‍  എന്നില്‍
പൂത്തുലഞ്ഞത് .

ഉള്ളില്‍ കുറുകിയ
സ്പന്ദങ്ങള്‍ എന്നിലും
നിന്നിലും മാറിമാറി
നിറം ചാര്‍ത്തിയത്

പുറംതോട് ഇലകള്‍
പൊഴിച്ച്
നീയും ഞാനും
നാഡീ ഞരമ്പുകളായി
ചുറ്റി പിണഞ്ഞത്

ഒടുവിലാ മഞ്ഞു
പുതപ്പിനുള്ളില്‍
സ്നേഹ ചൂടിന്‍റെ
കമ്പളം പുതച്ച്
കുറുകിയുറങ്ങിയത്

ഋതുഭേദങ്ങള്‍ നമുക്കായി
കാത്തിരിക്കും നേരം
അരികില്‍ വരിക പ്രിയനേ
എന്‍റെ സ്വപ്നങ്ങളില്‍ !





 

25 comments:

  1. വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നൊരാ നാളില്‍
    നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍
    ചിറകറ്റു വീഴുമാ നാളില്‍
    മൌനത്തിന്‍ മുങ്ങുമെന്‍ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴി
    ഋതുഭേദകല്പന ചാരുത നല്‍കിയ
    പ്രിയപാരിതോഷികം പോലെ.....
    ഇവിടെത്തെ വരികള്‍ വായിച്ചപ്പോള്‍ ആ പ്രിയ ഗാനം ഓര്‍മ്മ വന്നു.

    ReplyDelete
  2. ഋതുക്കളെല്ലാം പ്രിയം പ്രിയമൊരാള്‍ അരികിലെങ്കില്‍!!

    ReplyDelete
    Replies
    1. അതെ അജിത്തെട്ടാ.... :) നന്ദി

      Delete
    2. പുതു മുകുളാശംസകൾ....

      “സ്നേഹ ചൂടിന്‍റെ
      കമ്പളം പുതച്ച്
      കുറുകിയുറങ്ങിയത് “ ഇത് എത്ര തവണ വായിച്ചിട്ടും “കുമ്പളം പുതച്ച്” എന്ന് തന്നേ വായിച്ചു പോവുന്നു...

      Delete
    3. :) ഇവിടേം ചിരിപ്പിച്ചു,... നന്ദി ബായ്

      Delete
  3. ഋതുമതിക്കെന്തിനു ഋതുഭേദങ്ങള്‍? :)

    ReplyDelete
    Replies
    1. :) ഋതുഭേദങ്ങള്‍ അറിയാന്‍ . നന്ദി

      Delete
  4. ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍ ചന്ദന പടിയുള്ള പൊന്നൂഞ്ഞാല്‍
    ഋതുക്കൾ നമുക്കായി പണിയും സ്വർഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളവും .. ആ പാട്ടാണ് എനിക്കിപ്പോ പാടാൻ തോന്നുന്നത് .. അത് പോലെ ശ്യാമ പ്രസാദിന്റെ ഋതു ... അതിന്റെ സബ് titile ശ്രദ്ധിച്ചിട്ടുണ്ടോ ? Seasons change .do we ?

    നല്ല വരികൾ ... ആശംസകളോടെ ..

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍.. ഋതുഭേദ കല്‍പ്പന എന്നാ പാട്ടിനെ കുറിച്ച് ഒരാള്‍ എഴുതിയിട്ടുണ്ട് .

      Delete
  5. പുതു മുകുളാശംസകൾ....

    “സ്നേഹ ചൂടിന്‍റെ
    കമ്പളം പുതച്ച്
    കുറുകിയുറങ്ങിയത് “ ഇത് എത്ര തവണ വായിച്ചിട്ടും “കുമ്പളം പുതച്ച്” എന്ന് തന്നേ വായിച്ചു പോവുന്നു...

    (സ്വന്തമായി ൗപയോഗിക്കാൻ ഗവർണ്മെന്റ് സ്ഥലമുള്ളപ്പോൾ, എന്തിനാ വല്ലവരുടേയും പറമ്പിൽ... )

    ReplyDelete
  6. Replies
    1. കാത്തിരിക്കുന്നു ഋതുഭേദങ്ങള്‍ക്കായി!! :) നന്ദി ഷൈജു

      Delete
  7. വരും കൊനാവിൽ നിന്നുമിറങ്ങി വരും

    ReplyDelete
    Replies
    1. :) നന്ദി ഷാജു (കിനാവ്/കനവ് ആണല്ലോ അല്ലെ ഉദ്ദേശിച്ചത്? )

      Delete
  8. ഋതുഭേദ വിശേഷങ്ങള്‍ അസ്സലായി.
    ആശംസകള്‍

    ReplyDelete
  9. ഇത് ശേലായിട്ടുണ്ടല്ലോ..

    ReplyDelete
    Replies
    1. ഋതു ഭേദ കല്‍പ്പനകള്‍ അല്ലെ കലേച്ചീ ... നന്ദി :)

      Delete
  10. Replies
    1. :) ഇഷ്ടമായതില്‍ സന്തോഷം. നന്ദി

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)