Wednesday, August 7, 2013

വെയില്‍പ്രണയം


പുലരി വന്നില്ല പ്രിയനേ, ഈ മഞ്ഞിന്‍
വെയില്ച്ചൂടും വന്നില്ല.
നീയും ഞാനുമെന്ന തീക്ഷ്ണതയില്‍
വെയില്പ്പൂക്കളായി നമ്മള്ന്യോന്യം
ഒന്ന് തൊട്ടു , പുണര്‍ന്നു എന്നിലേക്ക് -
നിന്നിലെക്കീ വിരല്‍തുമ്പിലൂടെ
അറിയാതെ പറയാതെ അലിയുന്ന
കുളിരുള്ള വെയില്ചൂട്.....!!


ഉള്ളിലേക്ക് ഉറഞ്ഞുറഞ്ഞു പോകുന്നത്
നീയെന്ന വെയില്ച്ചൂടാണ് പ്രിയനേ.
ഉരുകുന്ന മനസിന്‍റെ ആഴങ്ങളില്‍
പ്രണയമെന്ന ചൂട് നീയാണ് പ്രിയനേ
നിന്നിലെക്കലിയാന്‍ മാത്രമായിന്നെന്റെ
കടലാഴങ്ങളില്‍ കാത്തിരിക്കുന്നു
ഉപ്പിന്റെ രുചിയുള്ള ഒരു തുടം പ്രണയം !

20 comments:

  1. കടലാഴങ്ങളില്‍ കാത്തിരിക്കുന്നു
    ഉപ്പിന്റെ രുചിയുള്ള ഒരു തുടം പ്രണയം !

    Sweet words!

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ .... :)

      Delete
  2. കൊള്ളാം ചില വരികള്‍ പ്രത്യേകിച്ചും ...

    ReplyDelete
    Replies
    1. :) നന്ദി കലെച്ചീ...

      Delete
  3. ചൂടുള്ള പ്രണയത്തിന്‍റെ...നോബരമുണര്‍ത്തുന്ന കുളിര്‍.


    "സാഗരമാണ് പ്രണയം അതില്‍ ഉപ്പ് മാത്രമല്ല കയ്പ്പും മധുരവും ചവര്‍പ്പും...അങ്ങിനെഎല്ലാം".

    ReplyDelete
    Replies
    1. അതെ എല്ലാം അടങ്ങിയത് !! :) നന്ദി

      Delete
  4. എന്‍റെ അഭിപ്രായങ്ങള്‍ക്കായി.... ഈ ലിങ്കില്‍ ക്ലിക്കൂ... :p

    https://www.facebook.com/aarsha.abhilash/posts/10152141354441632

    ReplyDelete
  5. പഴയ പ്രണയത്തിനു പുതിയ അക്ഷരങ്ങള്‍ തേടു ശ്യാമേ...

    ReplyDelete
    Replies
    1. പഴകിയ പ്രണയം -പുതിയ വാക്കുകള്‍ ..., പുതിയ അക്ഷരങ്ങള്‍.... ":) നന്ദി കാത്തി

      Delete
  6. ഉള്ളിലേക്ക് ഉറഞ്ഞുറഞ്ഞു പോകുന്നത്
    നീയെന്ന വെയില്ച്ചൂടാണ് പ്രിയനേ.
    ഉരുകുന്ന മനസിന്‍റെ ആഴങ്ങളില്‍
    പ്രണയമെന്ന ചൂട് നീയാണ് പ്രിയനേ
    നിന്നിലെക്കലിയാന്‍ മാത്രമായിന്നെന്റെ
    കടലാഴങ്ങളില്‍ കാത്തിരിക്കുന്നു
    ഉപ്പിന്റെ രുചിയുള്ള ഒരു തുടം പ്രണയം !

    സൂപ്പർ വരികൾ കേട്ടൊ ആർഷ

    ReplyDelete
  7. "മഞ്ഞിന്‍ വെയില്‍ ചൂട് "
    ഇളം മഞ്ഞിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന
    ഇത്തിരി പൊന്ന വെയിന്റെ തുണ്ടാകുമല്ലേ ...
    പ്രണയത്തിന്റെ ഉള്‍ചൂട് ,
    നിന്റെ പ്രണയാംശത്തേ കട്ടെടുക്കാന്‍
    കടലിനാഴത്തില്‍ പരക്കുന്ന എന്റെ പ്രണയതാപം ..

    ReplyDelete
    Replies
    1. അതെ റിനി, മഞ്ഞിനും വെയില്ചൂടുണ്ട് :) നന്ദി

      Delete
  8. പുലരി വന്നില്ല പ്രിയനേ, ഈ മഞ്ഞിന്‍
    വെയില്ച്ചൂടും വന്നില്ല.

    നന്നായിരിക്കുന്നു :)

    ReplyDelete
    Replies
    1. :) അതെ..വെയില്‍ പ്രണയം !! നന്ദി

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)