Saturday, August 3, 2013

ഒരുപാട് നന്ദിയോടെ . . .

വികാരങ്ങളുടെ കുത്തൊഴുക്കിനെ
ഞാനിഷ്ടപ്പെടുന്നു,
കാരണമതില്‍ നിന്റെ സ്പര്‍ശമുണ്ട്.
ചിന്തകളുടെ വേലിയേറ്റങ്ങളെ
ഞാന്‍ കാത്തിരിക്കുന്നു,
കാരണം അവയ്ക്ക് നിന്റെ ഗന്ധമുണ്ട്.

ചിന്തകള്‍ക്കും,വികാരങ്ങള്‍ക്കും അപ്പുറം
മനസ്സിന്‍റെ ചില്ലുകൂടിനെ ഞാന്‍ ഭയപ്പെടുന്നു -
കാരണമതില്‍ നിന്‍റെ പ്രതിബിംബമുണ്ട്!!

സ്വന്തമാകാതെ നഷ്ടമായവയും,
നഷ്ടമാകാതെ സ്വന്തമാക്കിയവയും
മനസ്സിന്‍റെ തുലാസ്സിനൊന്നിനു ഭാരക്കൂടുതല്‍.
ഏതെന്ന തിരിച്ചറിവിനെ ഞാനറിയുന്നില്ല.

എങ്കിലും കൈക്കുമ്പിളിലെ ജലം പോലെ
നഷ്ടമായ നിമിഷങ്ങളെ -
നിങ്ങളെ ഞാനേറെയിഷ്ടപ്പെടുന്നു
ആത്മാവിന്‍ സ്പന്ദനത്തിലുമേറെ ,
നശ്വരമീ അസ്തിത്വത്തിലുമേറെ .

ഉള്ളിനെയുരുക്കുന്ന തപ്തനിശ്വാസങ്ങളെ -
നിങ്ങള്ക്ക് നന്ദി !
ഒഴുകിയിറങ്ങും മിഴിനീര്‍ക്കണങ്ങളെ -
നിങ്ങള്‍ക്കും നന്ദി !
മോഹങ്ങള്‍ കൊണ്ടൊരു മാറാല തീര്‍ക്കാനെന്നെ
പഠിപ്പിച്ച ഹൃദയമേ നന്ദി!
മിഴിനീര്‍ ചുവയ്ക്കയാല്‍ ഹൃദ്യമായ് തീര്‍ന്നൊരീ
സൌഹൃദമേ നന്ദി!
എനിക്കായ് പറഞ്ഞ വചസ്സേ നന്ദി ..!
എന്നിലേക്കലിയുന്ന മൌനമേ നന്ദി..!
മറവിയായ് തീരും വികാരമേ -
നിനക്കും നിനക്കുമെന്‍ നന്ദി !!

20 comments:

  1. സ്ഫടികത്തിലെ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ എന്ന പാട്ട് ഓര്‍മ്മ വരുന്നു....

    ReplyDelete
    Replies
    1. :)അതിന്‍റെ വരികള്‍ ഇനി കേട്ടു നോക്കട്ടെ . "നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു" - ഓര്‍മ്മ വരുമോ എന്നായിരുന്നു സംശയം. നന്ദി :)

      Delete
  2. ഉള്ളില്‍നിന്നും വരുന്ന നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. വിരഹം, വേദന,നഷ്ടങ്ങള്‍ , നന്ദി,... ഈ നന്ദിയൊക്കെ പറഞ്ഞു പോകുകയാണോ.... വായനക്കാരോട് നന്ദി ഇല്ലേ..


    “നന്ദി; നീ നല്‍കാന്‍ മടിച്ച പൂച്ചെണ്ടുകള്‍ക്ക്;
    എന്‍റെ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക്;
    എന്‍ മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്ക്;
    എന്നെ തഴുകാതെ, എന്നില്‍ തളിര്‍ക്കാതെ
    എങ്ങോ മറഞ്ഞ ഒരുഷസന്ധ്യക്ക് ;
    എന്‍റെ കണ്ണിലുടഞ കിനാവിന്; കുമിളകള്‍ക്ക്;
    എനിക്ക് നിഷേധിച്ച എന്‍റെ പ്രിയപ്പെട്ട പെണ്‍കുട്ടിക്ക്;
    എനിക്കു നീ നല്‍കാന്‍ മടിച്ചവയ്ക്കെല്ലാം,
    പ്രിയപ്പെട്ട ജീവിതമേ...നന്ദി..നന്ദി.”

    ഇത് ഓ.എന്‍.വി. യുടെ നന്ദി.

    അനര്‍ഘളം ഒഴുകുന്ന കവിതാ പ്രവാഹത്തിന് ഒരായിരം ആശംസകള്‍.

    ReplyDelete
    Replies
    1. വായനക്കാരോടല്ലേ ഒരായിരം നന്ദി :)... നന്ദി മുകേഷ്, ഒ.ന്‍.വി മാഷിന്റെ വേറൊരു നന്ദി കവിതയും ഞാന്‍ ഓര്‍ത്തിരുന്നു എഴുതുമ്പോള്‍ ...

      Delete
  4. നന്ദി ചൊല്ലിത്തീര്‍ക്കുവാനീ
    ജീവിതം പോരാ’ന്ന് പാട്ടോര്‍മ്മ വന്നാല്‍ കുഴപ്പമുണ്ടോ?

    ReplyDelete
    Replies
    1. ഇല്ല അജിത്തെട്ടാ... :) ആ പാട്ടെന്റെ ഫവൌരിട് ആണ്. നന്ദി :)

      Delete
  5. നഷ്ടമായ നിമിഷങ്ങളെ നിങ്ങളെ ഞാനേറെയിഷ്ടപ്പെടുന്നു.കാരണം അതാണ് ഏറ്റവും മനോഹരമായിരുന്നത്.

    ReplyDelete
    Replies
    1. അതെ കാത്തീ.... നഷ്ടമായ തിരികെ വരാത്ത മനോഹര നിമിഷങ്ങള്‍...,ഇതും :) നന്ദി

      Delete
  6. ആദ്യപകുതി പറഞ്ഞുപോന്നു...
    അവസാനപകുതി ചൊല്ലിയും പോന്നു..
    മുഴുവനും ചൊല്ലാന്‍ കഴിയുന്ന കവിതകള്‍ പിറക്കട്ടെ..
    ആശംസകള്‍..

    ReplyDelete
    Replies
    1. :) നന്ദി വായനയ്ക്ക്, കൃത്യമായ അഭിപ്രായത്തിനു..ഒത്തിരി സന്തോഷം

      Delete
  7. ഒരു കൊച്ചു വാക്കിന്റ നേര്‍ത്ത തൂവലാല്‍ ....
    കുറിച്ചൊരു നന്ദി വാക്കുകള്‍ക്കപ്പുറം.....
    കാത്തിരിക്കുന്നു ......
    ഇന്നിയും ഒരുപാടു വാക്കുകള്‍ തന്‍
    വര്‍ണ്ണചെപ്പുകള്‍ക്കള്‍ക്കായി.....





























    ReplyDelete
  8. നന്ദി പറഞ്ഞാല്‍ തീരാത്തവയും ഉണ്ട്!!! :)

    ReplyDelete
    Replies
    1. അതെന്താ... ? എന്നോടും പറയൂ :) നന്ദി

      Delete
  9. സ്വന്തമാകാതെ നഷ്ടമായവയും,
    നഷ്ടമാകാതെ സ്വന്തമാക്കിയവയും
    മനസ്സിന്‍റെ തുലാസ്സിനൊന്നിനു ഭാരക്കൂടുതല്‍.
    ഏതെന്ന തിരിച്ചറിവിനെ ഞാനറിയുന്നില്ല.

    നന്ദിയാരോട് ചൊല്ലേണ്ടു ഞാൻ..

    ReplyDelete
    Replies
    1. ഇപ്പോഴും നന്ദി ആരോട് എന്നറിയില്ല :). ഇവിടെ നന്ദി ബിലാതിപ്പട്ടനതിനോട് തന്നെ! നന്ദി :)

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)