Sunday, August 25, 2013

പെങ്ങള്‍


ഇന്നലെ അറിഞ്ഞിരുന്നില്ലെന്നു
നീ പറയരുത്,
ഇന്ന് കണ്ടില്ലെന്നും

നീ പറയരുത്...

പറഞ്ഞ വാക്കുകളില്‍ എവിടെയോ,
കൂടെയിരുന്നത് നിന്റെ നിഴലിനോപ്പം
ഞാന്‍ ആയിരുന്നിരിക്കാം

മനസ് കാണാതെ കാണുമ്പോള്‍,
പിറവിയില്‍ അല്ലാതെയും
നീയെനിക്ക് കൂടെയുണ്ടാകാം

ഇന്ന് കണ്ടിരുന്നില്ലെങ്കില്‍,

നാളെ നീ  പറഞ്ഞേനെ
അവളെന്നെ

അറിയാതെ പോയ പെങ്ങളാണെന്ന് !

29 comments:

  1. പെങ്ങളോട് എന്നും വലിയ സ്നേഹമായിരുന്നു .
    ഇലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
    ഒരേ വൃക്ഷത്തില്‍ പിറക്കണം
    എനിക്കൊരു കാമിനിയില്ല
    ആനന്ദത്താലും ദുഃഖത്താലും കണ്ണുനിറഞ്ഞ
    പെങ്ങളിലവേണം.

    ReplyDelete
    Replies
    1. പെങ്ങളില ! ആഹാ... കാത്തീ , ഈ കമന്റ് സുഖിച്ചു. നന്ദി

      Delete
    2. അയ്യപ്പന്റെയാ....

      Delete



  2. നന്നായി എഴുതുന്നു.

    അഭിനന്ദനങ്ങള്‍...


    ReplyDelete
  3. പിറവിയില്‍ കൂടെ അല്ലാതെയും പെങ്ങളായി കാണാന്‍....
    അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ അങ്ങനെ കാണാന്‍ !! നന്ദി സര്‍

      Delete
  4. കവിതയായിട്ടു തന്നെ.
    ആശംസകള്‍

    ReplyDelete
    Replies
    1. :) നന്ദി റാംജിയേട്ടാ .

      Delete
  5. അറിയാതെ പോകുന്നില്ല

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ :)

      Delete
  6. കാണാതെ പോയില്ല കണ്ടു നേരത്തെ തന്നെ

    ReplyDelete
  7. കൊള്ളാം ... നല്ല വരികള്‍

    ReplyDelete
    Replies
    1. :) നന്ദി വായനയ്ക്ക്

      Delete
  8. മനസ്സ് കാണാന്‍ കഴിയുന്നുണ്ട് !! ജീവിതത്തില്‍ അങ്ങനെയും ഒരു റോള്‍ ഉണ്ടല്ലോ...

    ReplyDelete
    Replies
    1. :) അതെ.. മനസിലാക്കിയതില്‍ നന്ദി... വായനയ്ക്കും!

      Delete
  9. നന്നായി എഴുതിയിരിക്കുന്നു.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി :) വായനയ്ക്ക് ,നല്ല വാക്കുകള്‍ക്ക്

      Delete
  10. നന്നായിട്ടുണ്ട്...ഈ വരികള്‍

    ReplyDelete
  11. എനിക്ക് രണ്ടു പെങ്ങന്മാരായിരുന്നു, ഇപ്പോൾ ഇളയ പെങ്ങൾ ഞങ്ങളോടൊപ്പമില്ല.., ചെറുതായൊന്നു ഓർമ്മപെടുത്തി...

    ReplyDelete
    Replies
    1. :( ഓര്‍മ്മപ്പെടുത്തലുകള്‍ എല്ലായ്പ്പോഴും സന്തോഷകരം അല്ല അല്ലെ? :(

      Delete
  12. വരികള്‍ പെങ്ങളുടെ സ്നേഹം പോലെ കുളിരണിയിക്കുന്നു ..... ആശംസകള്‍

    ReplyDelete
    Replies
    1. :) നന്ദി ... സ്നേഹം.. സന്തോഷം

      Delete
  13. പെങ്ങളില്ലാത്ത ഒരു ആങ്ങളയുടെ നമസ്കാരം :) . ഹൃദ്യം ആയിട്ടുണ്ട് ശ്യാമാ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)