അന്ന് വായിച്ചു മടുത്തപ്പോള്‍
എന്റെ പഴകിയ കോശങ്ങളെ
ശ്വാസം കിട്ടാത്ത രീതിയില്‍
മടക്കി വെച്ചതാരാണ്.
ഇനിയുമിനിയും അന്ത്യം
ആയില്ലേ കഥയ്ക്കെന്ന
അക്ഷമയ്ക്കൊടുവില്‍,
എന്റെ കൈ ഞരമ്പുകള്‍
വിങ്ങി വേദനിക്കുമാറ്
മറിച്ചു നോക്കിയതാരാണ്
ഇനിയും ഇനിയും എന്ന്
കയ്യിലെ മാമ്പഴത്തേന്‍
ഊറിക്കുടിക്കവേ , മറു
ചിറിയിലൂടെ താഴേക്ക്
ഒലിച്ചെന്റെ കവിള്‍ത്തടത്തെ
മഞ്ഞച്ച വിളറിച്ചതാരാണ്
എണ്ണപ്പാടോലും വിരലിനാല്‍
എന്റെ മുടിയിഴ ഒതുക്കി
മിനുക്കി മിനുപ്പിച്ചത്
ഏതു കൈ വിരലുകളാണ്?
ആരാരും കാണാതെ
കുപ്പായത്തിനുള്ളില്‍
ഒളിപ്പിച്ച് എന്റെയും
ഹൃദയമിടിപ്പ് കൂട്ടിയത്
ആരാണ് ആരാണെന്ന
തിരച്ചിലില്‍ ആണ് ഞാന്‍ !
എന്റെ പഴകിയ കോശങ്ങളെ
ശ്വാസം കിട്ടാത്ത രീതിയില്‍
മടക്കി വെച്ചതാരാണ്.
ഇനിയുമിനിയും അന്ത്യം
ആയില്ലേ കഥയ്ക്കെന്ന
അക്ഷമയ്ക്കൊടുവില്‍,
എന്റെ കൈ ഞരമ്പുകള്‍
വിങ്ങി വേദനിക്കുമാറ്
മറിച്ചു നോക്കിയതാരാണ്
ഇനിയും ഇനിയും എന്ന്
കയ്യിലെ മാമ്പഴത്തേന്‍
ഊറിക്കുടിക്കവേ , മറു
ചിറിയിലൂടെ താഴേക്ക്
ഒലിച്ചെന്റെ കവിള്‍ത്തടത്തെ
മഞ്ഞച്ച വിളറിച്ചതാരാണ്
എണ്ണപ്പാടോലും വിരലിനാല്‍
എന്റെ മുടിയിഴ ഒതുക്കി
മിനുക്കി മിനുപ്പിച്ചത്
ഏതു കൈ വിരലുകളാണ്?
ആരാരും കാണാതെ
കുപ്പായത്തിനുള്ളില്‍
ഒളിപ്പിച്ച് എന്റെയും
ഹൃദയമിടിപ്പ് കൂട്ടിയത്
ആരാണ് ആരാണെന്ന
തിരച്ചിലില്‍ ആണ് ഞാന്‍ !
സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകള്‍ ഇടയ്ക്ക് മാറ്റി പിടിക്കാം.അടക്കിയടക്കി വച്ചിരിന്നതിനാല് വീര്‍പ്പുമുട്ടുന്ന ചിന്ത,നന്നായി.
ReplyDelete:) ഉവ്വ് കാത്തീ , ശ്രമിക്കുന്നതാണ് ! നന്ദി, തുറന്നു പറയുന്ന അഭിപ്രായങ്ങള്‍ എപ്പോഴും സന്തോഷിപ്പിക്കുന്നു!! :)
Deleteതിരച്ചിലില്‍ Thudaruka,
ReplyDeleteKandethaathirikkilla.
Ishtaai yezhuthuka
ariyikkuka
കണ്ടെത്തും എന്ന് പുസ്തകങ്ങളെ പോലെ ഞാനും പ്രതീക്ഷിക്കുന്നു!! നന്ദി :)
Deleteആരാണ് ?
ReplyDelete:) വായനക്കാര്‍ ധ്വനീ .... നന്ദി
Deleteതിരച്ചില്‍........
ReplyDeleteഅവസാനമില്ലാത്ത തിരച്ചിലുമായി...
നന്നായിട്ടുണ്ട്
ആശംസകള്‍
പണ്ടത്തെ സ്ഥിരം കൂട്ടുകാരെ തിരയുന്നു ഇവര്‍ ! :) നന്ദി സര്
Deleteആരാണു നീ
ReplyDeleteആരാണു നീ
ആരാണു നീ
ആരാണു നീ
വായനക്കാര്‍ ആണ് അജിത്തെട്ടാ :) നന്ദി
Deleteനല്ല കവിത. നല്ല വരികൾ
ReplyDeleteശുഭാശംസകൾ...
നന്ദി :)
Deleteഅപ്പോ എന്നേം ഉള്‍പ്പെടുത്തീട്ടുണ്ട്...
ReplyDelete:) ഇതില്‍ എവിടെയാ കലെച്ചീ? അതും കൂടി പറയാമായിരുന്നു ... നന്ദി
Deleteആരാ.. ഒന്നും മനസ്സിലായില്ല
ReplyDeleteവേണേങ്കിൽ ഒരു ലിങ്ക് തരാം...
njaanumenteorublogum.blogspot.com/2013/05/blog-post_16.html
ആരിഫ് ബായി - ഇതില്‍ ഞാന്‍ എന്നത് പുസ്തകം ആണ്, തിരയുന്നത് വായനകാരെയും (മനസിലാക്കപ്പെടാത്ത കവിത വായനക്കാരന്റെ തോല്‍വി അല്ല കവിത എഴുതിയ ആളുടെത് ആണെന്ന് മനസിലാക്കുന്നു.. അപ്പൊ ക്ഷമിക്കുക ) നന്ദി (ലിങ്ക് നും വായനയ്കും :) )
Deleteഅത് മനസ്സിലായിട്ടുണ്ട് ആർഷാ
Deleteകണ്ടെത്തിയില്ലെ ..ഇതുവരെ ?
ReplyDeleteഇപ്പോഴും തിരയുന്നു ആ പഴയ കൂട്ടുകാരെ.. കണ്ടെത്താതിരിക്കില്ല :) നന്ദി
Delete