Wednesday, August 28, 2013

നിങ്ങളെവിടെ ?

അന്ന് വായിച്ചു മടുത്തപ്പോള്‍
എന്‍റെ പഴകിയ കോശങ്ങളെ
ശ്വാസം കിട്ടാത്ത രീതിയില്‍
മടക്കി  വെച്ചതാരാണ്.

ഇനിയുമിനിയും അന്ത്യം
ആയില്ലേ കഥയ്ക്കെന്ന
അക്ഷമയ്ക്കൊടുവില്‍,
എന്‍റെ കൈ ഞരമ്പുകള്‍
 വിങ്ങി വേദനിക്കുമാറ്
 മറിച്ചു നോക്കിയതാരാണ്

ഇനിയും ഇനിയും എന്ന്
കയ്യിലെ മാമ്പഴത്തേന്‍
ഊറിക്കുടിക്കവേ , മറു
ചിറിയിലൂടെ താഴേക്ക്
ഒലിച്ചെന്റെ കവിള്‍ത്തടത്തെ
മഞ്ഞച്ച വിളറിച്ചതാരാണ്

എണ്ണപ്പാടോലും വിരലിനാല്‍
എന്‍റെ മുടിയിഴ ഒതുക്കി
മിനുക്കി മിനുപ്പിച്ചത്
ഏതു കൈ വിരലുകളാണ്?

ആരാരും കാണാതെ
കുപ്പായത്തിനുള്ളില്‍
ഒളിപ്പിച്ച് എന്‍റെയും
ഹൃദയമിടിപ്പ്‌ കൂട്ടിയത്
ആരാണ് ആരാണെന്ന
തിരച്ചിലില്‍ ആണ് ഞാന്‍ !


 

19 comments:

  1. സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകള്‍ ഇടയ്ക്ക് മാറ്റി പിടിക്കാം.അടക്കിയടക്കി വച്ചിരിന്നതിനാല്‍ വീര്‍പ്പുമുട്ടുന്ന ചിന്ത,നന്നായി.

    ReplyDelete
    Replies
    1. :) ഉവ്വ് കാത്തീ , ശ്രമിക്കുന്നതാണ് ! നന്ദി, തുറന്നു പറയുന്ന അഭിപ്രായങ്ങള്‍ എപ്പോഴും സന്തോഷിപ്പിക്കുന്നു!! :)

      Delete
  2. തിരച്ചിലില്‍ Thudaruka,
    Kandethaathirikkilla.
    Ishtaai yezhuthuka
    ariyikkuka

    ReplyDelete
    Replies
    1. കണ്ടെത്തും എന്ന് പുസ്തകങ്ങളെ പോലെ ഞാനും പ്രതീക്ഷിക്കുന്നു!! നന്ദി :)

      Delete
  3. Replies
    1. :) വായനക്കാര്‍ ധ്വനീ .... നന്ദി

      Delete
  4. തിരച്ചില്‍........
    അവസാനമില്ലാത്ത തിരച്ചിലുമായി...
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. പണ്ടത്തെ സ്ഥിരം കൂട്ടുകാരെ തിരയുന്നു ഇവര്‍ ! :) നന്ദി സര്‍

      Delete
  5. ആരാണു നീ
    ആരാണു നീ
    ആരാണു നീ
    ആരാണു നീ

    ReplyDelete
    Replies
    1. വായനക്കാര്‍ ആണ് അജിത്തെട്ടാ :) നന്ദി

      Delete
  6. നല്ല കവിത. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  7. അപ്പോ എന്നേം ഉള്‍പ്പെടുത്തീട്ടുണ്ട്...

    ReplyDelete
    Replies
    1. :) ഇതില്‍ എവിടെയാ കലെച്ചീ? അതും കൂടി പറയാമായിരുന്നു ... നന്ദി

      Delete
  8. ആരാ.. ഒന്നും മനസ്സിലായില്ല
    വേണേങ്കിൽ ഒരു ലിങ്ക് തരാം...

    njaanumenteorublogum.blogspot.com/2013/05/blog-post_16.html

    ReplyDelete
    Replies
    1. ആരിഫ്‌ ബായി - ഇതില്‍ ഞാന്‍ എന്നത് പുസ്തകം ആണ്, തിരയുന്നത് വായനകാരെയും (മനസിലാക്കപ്പെടാത്ത കവിത വായനക്കാരന്റെ തോല്‍വി അല്ല കവിത എഴുതിയ ആളുടെത് ആണെന്ന് മനസിലാക്കുന്നു.. അപ്പൊ ക്ഷമിക്കുക ) നന്ദി (ലിങ്ക് നും വായനയ്കും :) )

      Delete
    2. അത് മനസ്സിലായിട്ടുണ്ട് ആർഷാ

      Delete
  9. Replies
    1. ഇപ്പോഴും തിരയുന്നു ആ പഴയ കൂട്ടുകാരെ.. കണ്ടെത്താതിരിക്കില്ല :) നന്ദി

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)