Thursday, August 15, 2013

കൂട്ടുകാരാ !

കര്‍ക്കിടത്തിലെ കാറ്റിനൊപ്പം
മൌനമായിന്നെന്റെ ഓര്‍മ്മ വന്നു.
കണ്ണന്‍ചിരട്ടയില്‍ മണ്ണപ്പം ചുട്ട,
കണ്ണാന്തളിയിലത്തുമ്പകള്‍  നുള്ളിയ
കരിയിലയ്ക്കൊപ്പം  കാശിയ്ക്കു പോയ
മണ്ണാങ്കട്ടയുടെ കഥ ചൊല്ലിത്തന്നോരാ
കളിക്കൂട്ടിനെ  ഓര്‍ത്തു പോയി.

നാളേറെയെന്റെ  കണ്ണുകള്‍ പൊത്തിയ,
കൈവിരല്‍പ്പാടിനാല്‍ ചായങ്ങള്‍ പൂശിയ,
കോമരം കാട്ടി പേടിപ്പെടുത്തിയ,
കൌമാരത്തിന്റെ ഇടവഴിയിലെവിടെയോ
ഓര്‍മ്മയായ് മാറിയ കൂട്ടുകാരാ .

ഒന്നുമറിയാത്ത ബാല്യത്തിലിപ്പോഴും
കര്‍പ്പൂര മാവിന്‍റെ ചോട്ടിലിരുന്ന്
മരച്ചീനി തണ്ടിനാല്‍ മാലകള്‍ കെട്ടി
നീയൊന്നു ഞാനൊന്നു എണ്ണിയെണ്ണി
ആരാരു കണ്ടാലും ആരെയും കാണാതെ
അങ്ങോടുമിങ്ങോടും ഇട്ടിടാമോ?

 

25 comments:

  1. മനസ്സിലാനന്ദം തരുന്ന
    ബാല്യകാല സ്മരണ.
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. ഒന്നുമറിയാത്ത ബാല്യത്തിലിപ്പോഴും
    കര്‍പ്പൂര മാവിന്‍റെ ചോട്ടിലിരുന്ന്
    മരച്ചീനി തണ്ടിനാല്‍ മാലകള്‍ കെട്ടി
    നീയൊന്നു ഞാനൊന്നു എണ്ണിയെണ്ണി
    ആരാരു കണ്ടാലും ആരെയും കാണാതെ
    അങ്ങോടുമിങ്ങോടും ഇട്ടിടാമോ?

    ആഘോഷമായ ബാല്യകാലം അല്ലേ??!!

    ReplyDelete
    Replies
    1. അതെ അജിത്തെട്ടാ "ആരാരു കണ്ടാലും ആരെയും കാണാതെ" - ഇപ്പോള്‍ അങ്ങനെ ആകാന്‍ വയ്യല്ലോ!!! നന്ദി

      Delete
  3. ഇപ്പോഴും കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നത്,

    ReplyDelete
  4. ബാല്യവും കൗമാരവും...!
    ആ രണ്ടു വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പോലും വല്ലാത്തൊരു നിര്‍വൃതിയിലായിപ്പോകും. അവ ചേര്‍ത്തൊരു കാവ്യം വിരചിതമായാലോ...! പിന്നെ ഉള്‍പ്പുളകം കൊള്ളാതിരിക്കുന്നതെങ്ങനെ...!
    ഇഷ്ടം...!

    ReplyDelete
    Replies
    1. ഒരുപാടിഷ്ടം! നന്ദി :)

      Delete
  5. ആ കാലം കഴിഞ്ഞുപോയില്ലേ....ആ നിഷ്ങ്കളകതയും. ഇനിയെല്ലാം വഴിപാടുകള്‍.'

    ReplyDelete
    Replies
    1. :( അതെ കാത്തീ... നിഷ്കളങ്കത നമ്മള്‍ എവിടെയോ വെച്ച് മറന്നിരിക്കുന്നു! നന്ദി

      Delete
  6. കരിയിലയ്ക്കൊപ്പം കാശിയ്ക്കു പോയ
    മണ്ണാങ്കട്ടയുടെ കഥ ചൊല്ലിത്തന്നോരാ


    മധുരമാര്‍ന്ന ബാല്യ സ്മരണകള്‍,എപ്പോഴും തിരിച്ചു പോവാന്‍ കൊതിക്കുന്ന കാലം,തിരിച്ചു പോകാനാവില്ല എന്നറിഞ്ഞു കൊണ്ടു

    ReplyDelete
    Replies
    1. അതെ തിരിച്ചു പോകാന്‍ കാലം എന്നാ വലിയ ദൂരം കടക്കണം ! നന്ദി :)

      Delete
  7. ഒരൊ മനസ്സിനും , ഒരൊ മനുഷ്യനും ..
    ഓര്‍ത്ത് വയ്ക്കാന്‍ , ഇടക്കെടുത്ത് ഓമനിക്കാന്‍
    ഒരുപാട് കാത്ത് വയ്ക്കുന്ന ഒന്നാണ് ബാല്യകാലം .
    "ചിലര്‍ക്ക് അതു ഓര്‍മകളില്‍ പൊലും കാണില്ലെങ്കിലും "
    അന്നിന്റെ കൗതുകങ്ങളും , ചെറു ആകുലതകളും ഇഷ്ടങ്ങളുമൊക്കെ.
    പാടത്തിനപ്പുറത്ത് നിന്ന് ഒരു കുഞ്ഞ് കൂട്ടുകാരി വരുമായിരുന്നു
    കാവിനടുത്തേ നമ്മുടെ കളികള്‍ക്കിടയിലേക്ക് ...
    " കുറിഞ്ഞി " എന്നാ വിളിച്ചിരുന്നത് അവളേ .
    ഒരുപാട് കാലം മനസ്സില്‍ അവളുണ്ടായിരുന്നു , അവളേ ഓര്‍ക്കുമ്പൊഴൊക്കെ
    കാവിലേ മഞ്ഞളിന്റെ ഗന്ധം വന്നു കേറും ...
    ഒരുവര്‍ഷം മുന്നേ അര്‍ബുദം ബാധിച്ചവള്‍ മടങ്ങി പൊയി
    അടുത്ത ജന്മത്തിലെപ്പൊഴെങ്കിലും മണ്ണപ്പം ചുട്ട് വിളമ്പാനും
    അച്ഛനുമമ്മയുമായി കളിക്കാനും , ആ കാവിന്റെ മുനമ്പത്ത്
    അവള്‍ വന്നു ചിരി തൂകുമായിരിക്കും ..
    ഒരിക്കലും അസ്തമിക്കാത്ത ഓര്‍മകളുടെ മഴക്കാലം .....

    ReplyDelete
    Replies
    1. :( ഓര്‍മ്മകളുടെ പെരുമഴക്കാലം! കുറിഞ്ഞി വേദനയായി... വായനയ്ക്ക് നന്ദി റിനി

      Delete
  8. ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍... ഇന്നും ഓര്‍ക്കുന്നു, ഒരിക്കലും തിരിച്ചുകിട്ടാത്ത ആ സുന്ദരബാല്യത്തെക്കുറിച്ച്... നന്ദി ആര്‍ഷ, ഈ ഓര്‍മ്മപ്പെടുത്തലിന്.

    ReplyDelete
    Replies
    1. നന്ദി ബെന്ജിയെട്ടാ :)

      Delete
  9. ഒന്നുമറിയാത്ത ബാല്യത്തിലിപ്പോഴും
    കര്‍പ്പൂര മാവിന്‍റെ ചോട്ടിലിരുന്ന്
    മരച്ചീനി തണ്ടിനാല്‍ മാലകള്‍ കെട്ടി
    നീയൊന്നു ഞാനൊന്നു എണ്ണിയെണ്ണി


    .....ഓര്മകളിലേക്കെന്നെ..തിരിച്ചു നടത്തിയതിന് നന്ദിയുണ്ട്....ആശംസകള്

    ReplyDelete
  10. നേരത്തേ വായിച്ചിരുന്നു..
    നന്ദി .. നല്ല വരികള്‍ക്ക്

    ReplyDelete
    Replies
    1. നന്ദി കലേച്ചീ :) സന്തോഷം!

      Delete
  11. ഒരു സംശയം, ഇതെന്താ ഇങ്ങിനെ സിൽമേലും അങ്ങിനെത്തന്നെ, ചെറുപ്പ കാലത്ത് ആൺ കുട്ടിക്ക് പെൺ കുട്ടിയും പെൺ കുട്ടിക്ക് ആൺ കുട്ടിയും മാത്രമേ കളിക്കൂട്ടുകാരായി ഉണ്ടാവൂ...

    ReplyDelete
    Replies
    1. അല്ലാലോ , പെന്കുട്യോളും ഉണ്ടായിരുന്നു. അവരെ കുറിച്ചും എഴുതീട്ടുണ്ട് . പക്ഷെ മാലയിട്ടു കളിച്ചത് ആണ്‍കുട്യോടു മാത്രല്ലേ ഇക്കാ... (ഞാന്‍ ! )നന്ദി ട്ടോ

      Delete
  12. ഹോ ..എന്നെ അങ്ങട് കൊല്ലു .. ഈ കവിതയും തകർത്ത് .. മനുഷ്യനെ സെന്റി ആക്കി കളഞ്ഞു .. പഴയകാലം ..ശ്ശൊ ..അതൊരു സംഭവം തന്നെയല്ലേ .. ഇങ്ങിനെയുള്ള അവസരങ്ങളിലാണ് ഓർമ്മകൾ എന്ന വികാരത്തിന്റെ ആവശ്യം നമുക്ക് മനസിലാകുന്നത് .. ദൈവം എത്ര ബുദ്ധിമാനും കരുണാമയനും ആണല്ലേ ..നമ്മളെ ഇവ്വിധം സ്പെഷ്യൽ ആയി സൃഷ്ട്ടിച്ചിരിക്കുന്നു ,,

    ReplyDelete
    Replies
    1. അതെ പ്രവ്യേ , ആ പറഞ്ഞത് കാര്യം. ഓര്‍മ്മകള്‍ ഉള്ള ഒരേ ഒരു ജീവി മനുഷ്യന്‍ ആണെന്ന് തോന്നുന്നു :). അതിന്‍റെതായ കുഴപ്പവും നന്മയും ഉണ്ട് :). നന്ദി ട്ടോ

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)