Saturday, November 30, 2013

അവസാന വാക്ക്


അവളുടെ പ്രതിരൂപം പോലെ
കണ്ണാടിയില്‍ ഇന്നൊരു നരച്ച പൊട്ട്
ഓര്‍മ്മയാണത്, തുടുത്തിരുന്ന ചില
കുങ്കുമ സന്ധ്യകളുടെ ഓര്‍മ്മ!

കിടക്കയില്‍ നിന്നെവിടുന്നോ  കിട്ടി
നര പൊട്ടിയടര്‍ന്നൊരു മുടിയിഴ
ഇളകിചിരിച്ച  പകല്‍ കാഴ്ചകളുടെ
ഇളിച്ചു കാട്ടുന്ന  വര്‍ണ്ണമാണത്!

കാലില്‍ കുടുങ്ങിയൊരു അഴിഞ്ഞു
-ലഞ്ഞ മഞ്ഞ സാരി തന്നിഴ നൂല്‍
കുടഞ്ഞെറിഞ്ഞു പുറത്തേക്കു പോകവേ
തെറിച്ചു  ചുണ്ടില്‍ നിന്നും "മൂദേവി"!!!

 

36 comments:

  1. അവസാനം പറഞ്ഞത് ഇഷ്ടപ്പെട്ടു ,അയ്യപ്പന് സല്യൂട്ട്

    ReplyDelete
    Replies
    1. അവസാനം പറഞ്ഞത് മാത്രം അല്ലെ അനിയാ? :) നന്ദി

      Delete
  2. Replies
    1. :) എന്ത് നല്ല പദം അല്ലെ? നന്ദി ബായി

      Delete
  3. well said?
    Alppam
    koodippoyille
    aa avasaana vaakku !!!

    ReplyDelete
    Replies
    1. അല്‍പ്പം കൂടിപ്പോയി അല്ലെ സര്‍? അതെ എനിക്കും തോന്നി -വിളിച്ച ആള്‍ക്കും കൂടി തോന്നട്ടെ :D നന്ദി

      Delete
  4. Replies
    1. ശ്രീദേവി ആകാനാണ് ഇഷ്ടം! :) നന്ദി

      Delete
  5. ഈ കവിതയിൽ ഞാൻ വേദനയുടെ പ്രതിബിംബം കാണുന്നു

    ReplyDelete
    Replies
    1. പലതും കാണുമ്പോള്‍ അറിയാതെ എഴുതി പോയതാണ് സര്‍! :( നന്ദി :)

      Delete
  6. Replies
    1. സാരമില്ല മുബീ വിഷമിക്കണ്ട :) ശ്രീദേവി ആണവള്‍ ! നന്ദി

      Delete
  7. കൊള്ളാം............

    ReplyDelete
  8. Replies
    1. തിരുത്തുന്നു അജിത്തേട്ടാ :) നന്ദി

      Delete
  9. അവസാനവാക്ക് 'മൂതേവി' യായാലും 'മൂദേവി' യായാലും കടുപ്പമായിപ്പോയി!
    ആശംസകള്‍

    ReplyDelete
    Replies
    1. കടുപ്പം തന്നെ സര്‍! :) നന്ദി

      Delete
  10. സ്ത്രീപക്ഷ ചിന്തകള്‍ക്ക് ആശംസകള്‍.

    ReplyDelete
    Replies
    1. ഹും.. അങ്ങനേം പറയാം :) നന്ദി

      Delete
  11. എന്തിനേ അങ്ങനെ വിളിച്ചെ മൂധേവീന്ന് !

    ReplyDelete
    Replies
    1. അറീല്ല മിനീ :( . നന്ദി ട്ടോ :)

      Delete
  12. :) കൊള്ളാം
    ശ്രീദേവി...

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നന്ദി മഹേഷേ :) എന്നെന്നും ശ്രീദേവി ആയിരിക്കട്ടെ

      Delete
  13. ഇന്നുകള്‍ നാളത്തേക്കുള്ള ഓര്‍മ്മകള്‍ ആണ്.... ഇന്നലകള്‍ ഇന്നത്തെയും.... അടിപൊളി..... ആയിട്ടോ...

    ReplyDelete
  14. മൂതേവി യുമല്ല..മൂദേവി യുമല്ല. മൂധേവി ആണ്.. പിന്നെ പ്രതിരൂപങ്ങളെ വിശ്വസിക്കരുത്..അവ ഇടം വലം തിരിഞ്ഞവയാണ്.. :)

    ReplyDelete
    Replies
    1. പ്രതിരൂപങ്ങള്‍! വിശ്വസിക്കണ്ട അല്ലെ? ;) . നന്ദി ട്ടോ

      Delete
  15. മൂദേവി=1. ദൗര്‍ഭാഗ്യത്തിന്റെ അധിഷ്ഠാന ദേവത, മൂത്ത ദേവി( ലക്ഷ്മീ ദേവിയുടെ ജ്യേഷ്ഠത്തി)
    2.ഒരു ശകാരവാക്ക് (വൃത്തികെട്ടവള്‍, ശല്യക്കാരി)
    ഡിക്ഷ്ണറി തപ്പിയപ്പോള്‍ കിട്ടിയതാ.... :)

    ReplyDelete
    Replies
    1. രണ്ടു രീതിയും ആകാം സംഗീതെ ;). നന്ദി ട്ടോ

      Delete
  16. മൂന്ന് ദേവിമാരെ മാറി മാറി വിളിച്ചൂടായിരുന്നോ,ചേച്ചി...പാവം ആ ദേവിക്ക് വിഷമമായിട്ടോ :)

    ReplyDelete
    Replies
    1. മൂന്നു ദേവിമാര്‍ കൊള്ളാം ല്ലോ ജിനുസ് :) നന്ദി ട്ടോ

      Delete
  17. തൊട്ടതിനും പിടിച്ചതിനും തെറി മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടൊരു വീട്ടമ്മയുടെ വിലാപ കാവ്യങ്ങള്‍....:)

    കവിത നന്നായി കേട്ടോ..

    ReplyDelete
    Replies
    1. എക്സാക്ട്ലി ... നന്ദി ജോസ് :)

      Delete
  18. പഴികള്‍ പല വിധം.

    വരികള്‍ നന്ന്

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)