വെറും വെറുതെ ....
=================
മഞ്ഞുരുകിയുറയുന്നത് പോലെ
ഏകാന്തത എന്നിലലിഞ്ഞമരുമ്പോള്
ബന്ധങ്ങളുടെ ബന്ധന നൂലില്‍
അപരിചിതത്വത്തിന്റെ എട്ടുകാലി
പ്രലോഭനത്തിന്റെ തിളങ്ങുന്ന വല നെയ്ത്
കണ്ണുരുട്ടി ഓടിക്കളിക്കുമ്പോള്‍ ,
പ്രണയം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ...
ഇന്നിവിടെ വെറുമൊരു കൂട്ടിനായി മാത്രം !!!
ഇരുളിന്റെ ആഴങ്ങളില്‍ നിന്നൊരു
കുഞ്ഞുപൂവ് അമ്മേയെന്നു വിളിക്കുമ്പോള്‍
മറവിയുടെ മേല്‍പ്പാലത്തില്‍ കുറുകെ
അച്ഛനമ്മ മൌനത്തിന് വിളക്ക് കാലാകുമ്പോള്‍
ഗോലികളിയുടെ ഒറ്റയിരട്ടകളില് 'നീയാദ്യം
ഞാനാദ്യം' എന്ന് ബാല്യം ചിണുങ്ങുമ്പോള്
ഒരു മൌനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍
ഇന്നിവിടെ വെറുമൊരു കൂട്ടിനായി മാത്രം !!!
=================
മഞ്ഞുരുകിയുറയുന്നത് പോലെ
ഏകാന്തത എന്നിലലിഞ്ഞമരുമ്പോള്
ബന്ധങ്ങളുടെ ബന്ധന നൂലില്‍
അപരിചിതത്വത്തിന്റെ എട്ടുകാലി
പ്രലോഭനത്തിന്റെ തിളങ്ങുന്ന വല നെയ്ത്
കണ്ണുരുട്ടി ഓടിക്കളിക്കുമ്പോള്‍ ,
പ്രണയം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ...
ഇന്നിവിടെ വെറുമൊരു കൂട്ടിനായി മാത്രം !!!
ഇരുളിന്റെ ആഴങ്ങളില്‍ നിന്നൊരു
കുഞ്ഞുപൂവ് അമ്മേയെന്നു വിളിക്കുമ്പോള്‍
മറവിയുടെ മേല്‍പ്പാലത്തില്‍ കുറുകെ
അച്ഛനമ്മ മൌനത്തിന് വിളക്ക് കാലാകുമ്പോള്‍
ഗോലികളിയുടെ ഒറ്റയിരട്ടകളില് 'നീയാദ്യം
ഞാനാദ്യം' എന്ന് ബാല്യം ചിണുങ്ങുമ്പോള്
ഒരു മൌനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍
ഇന്നിവിടെ വെറുമൊരു കൂട്ടിനായി മാത്രം !!!
വെറുമൊരു കൂട്ടിനായ് മാത്രം പ്രണയം......
ReplyDeleteതെറ്റാണ് കുട്ടീ...തെറ്റാണ്.........:)
പ്രിയ ശ്യാമ,
ReplyDeleteചില സമയങ്ങളിൽ ഏകാന്തത നമ്മുടെ ഹൃദയത്തെ പിളർത്തുന്നു. ഒരു നോവായി അത് ഹൃദയത്തിന്റെ അകങ്ങളിലെവിടെയോ കിടന്ന് നീറും. അത്തരം ഒരു നിമിഷത്തിലായിരിക്കാം ഒരു പക്ഷെ ഈ കവിതയുടെ പിറവി, പക്ഷെ അറിയുക പ്രിയ സുഹൃത്തെ, പ്രണയവും ഒരു നോവാണു്...
This comment has been removed by a blog administrator.
ReplyDeleteപ്രണയം എന്നും സുഖമുള്ള നൊമ്പരമാണ്
ReplyDeleteസുഖമുള്ള നൊമ്പരങ്ങള്ക്കപ്പുരം ഭീതിതമായ ഒരെകാന്തതയും പ്രണയത്തിനുണ്ട്
ReplyDeleteപ്രണയം മനോഹരമാണ്... പക്ഷേ വെറും നേരമ്പോക്കിന് മാത്രമായി പ്രേമിക്കുകയോ...?
ReplyDeleteഅനുഭവിക്കാന്‍ മാത്രം കഴിയുന്ന ഏകാന്തതയെ ഒരു മഞ്ഞുകട്ടയുടെ സ്പര്‍ശന ബിംബമാക്കിയത് എനിക്കിഷ്ടമായി. പക്ഷെ ആ ബിംബത്തില്‍ നിന്നു കവിത സാധാരണമായി.
ReplyDeleteഅതിഷ്ടമായില്ല.
ബിംബങ്ങള്‍ ജീവിതത്തിന്റെ അവസ്ഥകള്ക്കനുയോജ്യമായി നിര്‍മ്മിക്കാനുള്ള പ്രവണതയെ ഞാന്‍ വിലമതിക്കുന്നു.
പ്രണയം മനസ്സാണ്. ചിന്തയാണ്. ഏകാന്തതയാണ്. എന്നും കൂടെയുണ്ട്.
ReplyDeleteveruthe..vertuthe..
ReplyDeletebest wishes
ചില സമയങ്ങളില്‍ ഏകാന്തതയും ഒരു അനുഗ്രഹമല്ലേ...
ReplyDeleteപക്ഷെ 'വെറുമൊരു കൂട്ടിനായി മാത്രം' പ്രണയം? അത്ര നിസ്സാരവല്ക്കരിക്കാന് സാധിക്കുമോ?
This comment has been removed by a blog administrator.
ReplyDeleteഅത് ശെരിയായില്ല ശ്യാമ ...പ്രണയം വെറുതെ ഒരു കൂട്ടിനു മാത്രമായി കൂട്ടിയത് ? :))
ReplyDeleteശ്യാമയുടെ ബ്ലോഗ് ...ശ്യാമയുടെ വരികള്‍, ഞാന്‍ ചുമ്മാ ഒരഭിപ്രായം തട്ടിയതാ കേട്ടോ ..
പ്രണയിക്കുന്ന മനസ്സിലും ഏകാന്തത കൂടുകൂട്ടും , പക്ഷെ ആ ഏകാന്തത നമ്മള് അസ്വദിയ്കും...ഓര്‍മകളുടെ മാധുര്യത്തില്‍ ... :)
അത് ശെരിയായില്ല ശ്യാമ ...പ്രണയം വെറുതെ ഒരു കൂട്ടിനു മാത്രമായി കൂട്ടിയത് ? :))
ReplyDeleteശ്യാമയുടെ ബ്ലോഗ് ...ശ്യാമയുടെ വരികള്‍, ഞാന്‍ ചുമ്മാ ഒരഭിപ്രായം തട്ടിയതാ കേട്ടോ ..
പ്രണയിക്കുന്ന മനസ്സിലും ഏകാന്തത കൂടുകൂട്ടും , പക്ഷെ ആ ഏകാന്തത നമ്മള് അസ്വദിയ്കും...ഓര്‍മകളുടെ മാധുര്യത്തില്‍ ... :)
ആരു പറഞു നേരമ്പോക്ക്..ഞാനിതേ മുണ്ട് മടക്കി കുത്തിയങോട്ടു വരും
ReplyDelete"പ്രണയം എങ്കിലും ഉണ്ടായിരുന്നെങ്കില്‍
ReplyDeleteഇന്നിവിടെ വെറുമൊരു കൂട്ടിനായി മാത്രം!"
പ്രതീക്ഷ നല്ലതാണ്.
ബന്ധങ്ങളുടെ ബന്ധന നൂലില്‍
ReplyDeleteഅപരിചിതത്വത്തിന്റെ എട്ടുകാലി ഓടിക്കളിക്കുമ്പോള്‍
-nalla varikal. oru nalla kavikke ingane ezhuthan kazhiyulloo ennanu ente vishwasam. ashamsakal.nannayittundu
ഏകാന്തതയില്‍ പ്രണയത്തേക്കാള്‍ ആശ്വാസം നല്കാനാവുന്നത് സൌഹൃദത്തിനല്ലേ ? പക്ഷേ പ്രണയമായാലും സൌഹൃദമായാലും അത് വെറുമൊരു കൂട്ടിനായി മാത്രമാവരുത് . ചങ്ങാതി നിഴലാവുമ്പോഴല്ല എന്റെ മനസ്സിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് എന്ന തിരിച്ചറിവ് സ്നേഹത്തിന് ആത്മാര്‍ത്ഥത നല്കുന്നു...
ReplyDelete