Thursday, November 7, 2013

മഴയിതള്‍പ്പൂവുകള്‍

( eമഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് (2013) )


" നോക്ക് അഭീ, എന്നെ എന്‍റെ  വഴിക്ക് വിട്ടേക്കൂ പ്ലീസ്‌...!! എന്‍റെ  വട്ടുകളെ മനസിലാക്കാന്‍ നിനക്ക് ഒരിക്കലും കഴിയില്ല. മഴയെ കുറിച്ച് നിനക്ക് പറയാനാ മഴത്തുള്ളികളും, മഴക്കുരുവികളും, മഴക്കാറും മാത്രമേ ഉള്ളുവെങ്കില്‍ എനിക്ക് ‍ മഴയിതള്‍പ്പൂവുകള്‍ കൂടിയുണ്ട്. അതിനു മഴയുടെ നിറമാണ്, മഴയുടെ മണമാണ്.. ഒരുപക്ഷെ എനിക്ക് മാത്രമേ അതിനെ അറിയാന്‍ കഴിയുന്നുണ്ടാകുള്ളൂ." 

ആരോടോ ഉള്ള വാശി പോലെ അവളത് പറഞ്ഞു നിര്‍ത്തുന്നത് വരെ ഞാനവളെ തന്നെ നോക്കിയിരിക്കും, എപ്പോഴും ഞാന്‍ ചെയ്യാറുള്ളത് പോലെ. അവള്‍ -നിത എന്നാ നിവേദിതാ ദാസ്‌ -എപ്പോഴത്തെയും പോലെ എന്നെ തോല്‍പ്പിച്ച സന്തോഷത്തില്‍ വിയര്‍ത്ത മൂക്കിന്‍ തുമ്പ് അമര്‍ത്തി തുടയ്ക്കുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ ചിരിയ്ക്കും ചിരിയില്ലായ്മയ്ക്കും ഇടയിലെ നേര്‍ രേഖയായിരിക്കും . എന്‍റെയാ  ഭാവം അവളെ ദേഷ്യം പിടിപ്പിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ഞാനത് മാറ്റാറില്ല. 
                    
           കോളേജിലെ ഏതോ പ്രോഗ്രാമില്‍ കവിത അവതരിപ്പിക്കവേയാണ് ഞാനവളെ ആദ്യമായി ശ്രദ്ധിക്കുന്നത്. നഷ്ടസ്വപ്നത്തിനെ കുറിച്ച് ചൊല്ലിയ ആ കവിത നല്ലതാണെന്ന് പറഞ്ഞാണു ഞാനവളെ പരിചയപ്പെട്ടത്.

"ഹലോ നിവേദിത, ഞാന്‍ അഭിജിത്ത് സെക്കണ്ട്  ഇയര്‍ ഫിസിക്സ്. കവിത നന്നായിരുന്നു, എന്താ ഈ കവിത എന്നാല്‍ സങ്കടം മാത്രമാണോ? " 

ഞങ്ങളുടെ ആദ്യത്തെ വാഗ്വാദം അവിടെ തുടങ്ങി -സൌഹൃദവും.

                  ഔപചാരികതകള്‍ അനൌപചാരികതയിലേക്ക് വഴി മാറിയപ്പോള്‍ ഞങ്ങള്‍ക്കിടയിലെ വാഗ്വാദം അവളും എന്‍റെ  മൌനവും തമ്മിലായി. നഷ്ടപ്പെടുത്താനാവാത്ത ബന്ധമായി തീരുമ്പോഴും ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്നത് പിണക്കങ്ങളും , കുറുമ്പുകളും  ഒടുവിലെന്‍റെ  തോല്‍വിയുമായിരുന്നു.

" സ്വന്തമായൊന്നുമില്ലാത്തവര്‍ക്ക്  നഷ്ടങ്ങളെ കുറിച്ച് പറയാന്‍ അവകാശമില്ല അഭീ..നഷ്ടങ്ങള്‍ സ്വന്തമായുള്ളവരോ, അവരെന്തു ചെയ്യും???  എകാന്തത നല്ലതാണ് , ഒറ്റപെടല്‍ വേദനയും അല്ലേടാ? " 

എന്നെ ഉത്തരം മുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങളുടെ കലവറ ആയിരുന്നവള്‍.

അവളുടെ നഷ്ടങ്ങളില്‍ ബാല്യകാലവും വളപ്പൊട്ടുകളും, അനുഭവിക്കാത്ത വികാരമായ വാത്സല്യവും, അനുഭവിച്ചറിഞ്ഞ കയ്പ്പുനീരായ ഒറ്റപ്പെടലും നിറയുമ്പോള്‍ ഞാനവളെ മാറ്റാനായി മാത്രം  അവള്‍ക്കിഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ തിരയാറുണ്ടായിരുന്നു. നഷ്ടങ്ങളെ കുറിച്ച് മറന്നു അവള്‍ വാശിയോടെ എന്നെ  എതിര്‍ക്കുമ്പോള്‍ എന്റെയുള്ളിലെ സൗഹൃദം ചിരിയോടെ ചോദിക്കുമായിരുന്നു , തോല്‍ക്കുന്നതാരാണ് അഭീ എന്ന് !

     "എടാ, ഞാനൊരു കുഞ്ഞിനെ ദത്തെടുക്കും, എനിക്ക് മാത്രം സ്നേഹിക്കാനായി. ഇപ്പോഴല്ല, എനിക്കൊരു ജോലി കിട്ടി, സ്വന്തമായി ഒരു നില നില്‍പ്പുണ്ടാകുമ്പോള്‍. ഒരു പെണ്‍കുഞ്ഞിനെ........ അല്ലെങ്കില്‍ വേണ്ട മറ്റൊരു നിത -അത് വേണ്ട അല്ലെ അഭീ ? " 

അവള്‍ തന്നെ ചോദ്യവും അവള്‍ തന്നെ ഉത്തരവും പറഞ്ഞിരുന്ന ഈ നിമിഷങ്ങളെ ഞാനൊരുപാട് വെറുത്തിരുന്നു. അനാഥത്വവും ഒറ്റപെടലും അറിയാതിരുന്ന എനിക്ക് അവളോട്‌ തോന്നിയ ആദ്യവികാരങ്ങളില്‍ ഒന്നു സഹതാപമായിരുന്നു എന്ന്  ഞാനൊരിക്കലും പറഞ്ഞിരുന്നില്ല കാരണം ,

" നോക്ക് , അഭീ ഐ ആം ആന്‍ ഓര്‍ഫന്‍, കരുണാലയത്തിലാണ് താമസിക്കുന്നത്.ഇപ്പോള്‍ പഠിക്കുന്നത് ഏതോ  ഒരു നല്ല മനുഷ്യന്‍റെ സ്പോണ്‍സര്‍ഷിപ്‌ കാരണം. No more questions about it, cos I dont like it.പിന്നെ സിമ്പതിയും വേണ്ട - because  I simply hate it "

സൌഹൃദത്തിന്‍റെ  രണ്ടാം നാള്‍ മുഖത്തടിച്ചത് പോലെ പറഞ്ഞ ഈ വാചകങ്ങളെയും അത് പറയുമ്പോഴുള്ള നിന്‍റെ മുഖഭാവത്തെയും ഞാന്‍ മറന്നിരുന്നില്ല , ഒരിക്കലും.

എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവളുടെ വട്ടുകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഞങ്ങളുടെ സംസാരത്തില്‍ ഒരിക്കലെങ്ങോ വഴി തെറ്റിയെത്തിയ പ്രണയത്തിനെ കുറിച്ചവള്‍  പറഞ്ഞു 

" നോക്ക് അഭീ, നിന്‍റെ  പ്രണയമല്ല, എന്‍റെ  പ്രണയം.നിന്‍റെ പ്രണയത്തിന്റെ പൂര്‍ണ്ണത സ്വന്തമാക്കലില്‍ ആണെങ്കില്‍ എന്നെ സംബന്ധിച്ച് പ്രണയം എന്നത് സ്വന്തമാക്കല്‍ മാത്രമല്ല, ചിലപ്പോഴൊക്കെ നഷ്ടമാക്കല്‍  കൂടിയാണ് . സ്നേഹിക്കാനറിയണം എങ്കില്‍ ത്യജിക്കാന്‍ കൂടി അറിയണം. പിന്നെ ഇപ്പോള്‍ ഈ പ്രണയമെന്നത് ഒരുതരം ഉട്ടോപ്യന്‍ സിദ്ധാന്തം അല്ലേടാ  ? "

പറഞ്ഞു സമര്‍ത്ഥിച്ചു  കാര്യം നേടിയ സന്തോഷത്തില്‍ അവള്‍ ചിരിച്ചപ്പോള്‍, വിയോജിപ്പിനെ മറച്ചു ഞാനപ്പോഴും ചിരിക്കും ചിരിയില്ലായ്മയ്ക്കും ഇടയിലായിരുന്നു.  എന്നെ കുറിച്ചുള്ള നിന്‍റെ  വികാരമെന്തെന്നു ഒരിക്കലും ചോദിച്ചിരുന്നില്ലെങ്കിലും  ഒരുപാടിഷ്ടം ആണെന്ന് അറിയാമായിരുന്നു. ഏതു തരം ഇഷ്ടമെന്ന ചോദ്യം പലപ്പോഴും എന്‍റെയുള്ളില്‍ മാത്രമൊതുങ്ങിയത്  ഒരു പക്ഷെ, എന്‍റെ ഇഷ്ടത്തിന് നീയിഷ്ടപ്പെടാത്ത പ്രണയത്തിന്‍റെ മുഖച്ഛായ ഉണ്ടെന്നു  നീ പറയും എന്ന് ഭയന്നിട്ടാണോ നിതാ ?അറിയില്ല , ഒരു പാടിഷ്ടമായിരുന്നു എന്ന് മാത്രം അറിയാം.

ഒരിക്കല്‍ നീ പറഞ്ഞു,

 "സ്നേഹിക്കപ്പെടാന്‍ എനിക്കെന്തു കൊതിയാണെന്നോ -എത്ര നല്ല വികാരമാണത്. പക്ഷെ, സ്നേഹം എന്നും ദു:ഖമാണ് സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റും. നീ യോജിക്കില്ലെന്നറിയാം  അഭീ, പക്ഷെ ,അതങ്ങനെയാണ്. സ്നേഹം  ഒരിക്കലും ഒരു ഭാരമാകാന്‍ പാടില്ല, സ്നേഹിക്കുന്നയാള്‍ക്കും സ്നേഹിക്കപ്പെടുന്നയാള്‍ക്കും...... "

പറഞ്ഞു വന്നതിനെ പകുതിക്ക് നിര്‍ത്തി ഒരു പൊട്ടിച്ചിരിയോടെ നീ മറ്റൊന്നിലേക്കു കടന്നു.


പിരിയുന്നതിനു മുപുള്ള ദിവസങ്ങള്‍ക്കിടയില്‍ നമുക്കിടയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി മൌനം നിറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് ഈ ഭാവം എനിക്കും നിനക്കും അപരിചിതം ആണല്ലോ എന്നായിരുന്നു. ഇനിയുമെന്തോ പറയാന്‍ ബാക്കിയുള്ളത് പോലെ നീ ഒരു അര്‍ദ്ധവിരാമത്തില്‍ സംസാരം നിര്‍ത്തി എന്നെ നോക്കിയിരിക്കുകയായിരുന്നു.പറയുവാന്‍ എന്തോ ബാക്കിയുണ്ടായിരുന്നിട്ടും നീയത് പൂര്‍ണ്ണമാക്കിയില്ല.അപ്പോള്‍ മാത്രം എനിക്ക് ചൊടിപ്പോടെ പറയേണ്ടി വന്നു

" നിതാ, നീയൊരിക്കലും നിന്‍റെ  മനസിന്റെ ശരിക്കുള്ള വികാരം പ്രകടിപ്പിക്കുന്നതേയില്ല. എന്നോട് പോലും , നീയെന്തിനാ മുഖമൂടി അണിയുന്നത്. എന്താ നിനക്ക് പറയാനുള്ളത് എന്ന് തുറന്നു പറഞ്ഞു കൂടെ നിനക്ക് ? "

കുറ്റപ്പെടുത്തലിന്‍റെ  മൂര്‍ച്ച എന്‍റെ  വാക്കുകളില്‍ ഉണ്ടായിരുന്നിട്ട് കൂടി സ്വതവേയുള്ള വഴക്കിടല്‍ പ്രതീക്ഷിച്ചു നിന്ന എന്നെ നോക്കി, എതിര്‍ക്കാന്‍ മറന്നത് പോലെ നീ ചിരിക്കുക മാത്രം ചെയ്തു.
ഒടുവില്‍, ഒരു മഴച്ചാര്‍ത്തിനിടയില്‍ ഈ വരാന്തകളോട് വിട പറഞ്ഞിറങ്ങുമ്പോഴും കുറുമ്പ്  നിറഞ്ഞ യാത്രാമൊഴി ഇനിയും കാണാം എന്നായിരുന്നില്ല ...

" അഭീ, ഇനിയൊരിക്കലും നമ്മള്‍ കാണരുത്, എനിക്ക് നിന്നിലെ നിന്നെ അറിയില്ല ,നിനക്ക് എന്നിലെ എന്നെയും. ഇനിയൊരിക്കല്‍ കാണുമ്പോള്‍  തീര്‍ത്തും അപരിചിതരായി നടന്നു നീങ്ങണം നമുക്ക് , മറവിയ്ക്കു പോലും ഓര്‍മ്മ ഇല്ലാത്ത അപരിചിതര്‍ ...! "

ഒരുപാട് മനസിലാക്കി കഴിഞ്ഞുവെന്നു വിചാരിച്ചിരുന്നിട്ടും ഒരു തരി പോലും മനസിലാക്കിയിരുന്നില്ലെന്നു ,നീയൊരിക്കലും നിന്നെ മനസിലാക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ലെന്ന്  ഞാന്‍ അറിഞ്ഞതപ്പോഴാണ് . അതിനു ശേഷമെത്ര പൂവലും,പടര്‍പ്പും കൊഴിഞ്ഞു. എന്തൊക്കെയോ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ ജീവിതം ഈയാം പാറ്റകളെ പോലെ, പകല്‍ കിനാവുകളെ പോലെ പൊഴിഞ്ഞടങ്ങുക ആയിരുന്നു. നീ പറഞ്ഞത് പോലെ നിന്നെയൊരിക്കലും കണ്ടു പിടിക്കാന്‍ ശ്രമിച്ചില്ല , കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല , ഒരു പക്ഷെ കുറെയേറെ നാളുകളായി ഓര്‍ക്കാനും. ഇന്നലെ വരെ നമുക്കിടയിലെ വാഗ്ദാനം പാലിക്കപ്പെട്ടു നിതാ , പക്ഷെ, ഇന്ന് ഇവിടെ ഈ ഹോസ്പിറ്റലില്‍ വെച്ച് ഞാനെന്തൊക്കെയാണ് ഓര്‍ക്കുന്നത്.

നിന്‍റെ കൈപ്പടയില്‍ എഴുതിയ ഈ കുറിപ്പിന്‍റെ  അര്‍ത്ഥമെന്താണ് നിത, നിന്‍റെ  വട്ടുകളെ മനസിലാക്കാന്‍ എനിക്ക് ഒരിക്കലും  കഴിഞ്ഞിരുന്നില്ലല്ലോ അല്ലെ?

'എന്‍റെ  പ്രിയ  അഭിയ്ക്ക്, ഒരുപാടെഴുതുന്നില്ല ,പറയാതെ പോയതും അറിയാതെ പോയതും ഇനിയൊരിക്കല്‍ പറഞ്ഞു തീര്‍ക്കാമെന്ന പ്രതീക്ഷയില്‍ .... വിട!!!  ,

                              with the secret temptations of an impossible love, yours own nitha. '

എന്‍റെ  അഡ്രസ്‌ എഴുതിയ ഈ കുറിപ്പ് പോലിസുകാരനെന്നെ ഏല്‍പ്പിക്കുമ്പോള്‍ പോലും അത് നിന്‍റെത് ആകുമെന്ന് ഞാന്‍ കരുതിയില്ല.
മേല്‍വിലാസത്തിലെ കൈപ്പട ഏറെ പരിചയമുള്ളതായിട്ടും ഞാന്‍ തിരിച്ചറിയുന്നില്ല എന്ന് എന്നെ തന്നെ ബോധിപ്പിക്കുകയായിരുന്നു. പക്ഷെ, എനിക്ക് മനസിലാകാത്ത നിന്‍റെയീ വാക്കുകള്‍ -നിന്നോടുള്ള എന്റെ വാഗ്ദാനം എനിക്ക് പാലിക്കാന്‍ ആകുന്നില്ലല്ലോ നിതാ.

" എക്സ്ക്യുസ് മി  മിസ്ടര്‍ അഭിജിത്ത് , ഒന്ന് വരൂ " 

ചിന്തകളില്‍ നിന്ന് ഉണര്‍ന്ന അഭിജിത്ത് യാന്ത്രികമായി ആ പോലീസുകാരനോടൊപ്പം നീങ്ങി.മോര്‍ച്ചറിയിലെ തണുപ്പ് ശരീരത്തിനെ പൊതിയുമ്പോഴും തനിക്കു വിയര്‍ക്കുന്നത് അയാള്‍ തിരിച്ചറിഞ്ഞു.

" ഇതാ ഈ ബോഡിയില്‍ നിന്നാണ് ഈ എഴുത്ത് കിട്ടിയത് . താങ്കള്‍ക്ക് ഈ ബോഡി ആരുടേതാണെന്ന് തിരിച്ചറിയാന്‍ ആകുന്നുണ്ടോ? പാറക്കൂട്ടത്തിനിടയില്‍ കുടുങ്ങി കിടക്കുക ആയിരുന്നു , രണ്ടു മൂന്നു ദിവസം ആയി , മീനൊക്കെ കൊത്തിയിട്ടാ കിട്ടിയത് " 

പുറത്തെ മഴയുടെ നനുത്ത താളത്തില്‍ കൂടി കടന്നു വന്ന  ചോദ്യം.  -

" സോറി സര്‍ ഞാനിവരെ അറിയില്ല ! "

പിന്തിരിഞ്ഞു നടക്കവേ അഭിജിത്ത് മഴതുള്ളിയോടു പറഞ്ഞു ,

" നിതാ, നീയോരുപാടിഷ്ടപ്പെട്ടിരുന്ന മഴ ഇപ്പോഴും പെയ്യുന്നു. നമ്മള്‍ വേര്‍പിരിഞ്ഞ ദിവസം നീ പറഞ്ഞതോര്‍മ്മയുണ്ടോ?? ആ വാഗ്ദാനം ഞാന്‍ പാലിച്ചിരിക്കുന്നു -തമ്മില്‍ കണ്ടിട്ടും  തിരിച്ചറിയാതെ പോകാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു. നിന്‍റെ കണ്ണില്‍ എന്നോടുള്ള പരിചയം എനിക്ക് കാണാനും കഴിഞ്ഞില്ല ... കാരണം... !! "

ആ വാചകം പൂര്‍ത്തിയാക്കാന്‍ അയ്യാള്‍ക്ക് കഴിഞ്ഞില്ലെങ്കിലും മഴയിതള്‍പ്പൂക്കളുടെ മണവും ,നിറവും കണ്ണുനീരിന്‍റെ  രുചിയിലലിഞ്ഞയാള്‍ മനസിലാക്കാന്‍ തുടങ്ങി.


 

69 comments:

  1. സ്നേഹിക്കപ്പെടാന്‍ എനിക്കെന്തു കൊതിയാണെന്നോ -എത്ര നല്ല വികാരമാണത്. പക്ഷെ, സ്നേഹം എന്നും ദു:ഖമാണ് സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റും. നീ യോജിക്കില്ലെന്നറിയാം അഭീ, പക്ഷെ ,അതങ്ങനെയാണ്. സ്നേഹം ഒരിക്കലും ഒരു ഭാരമാകാന്‍ പാടില്ല, സ്നേഹിക്കുന്നയാള്‍ക്കും സ്നേഹിക്കപ്പെടുന്നയാള്‍ക്കും...... "
    --------------------------------------------------------------------------------------------
    പ്രണയം പ്രമേയമാക്കി എഴുതിയ കഥകളില്‍ ഒന്ന് കൂടി, വായിച്ചു വായിച്ചു അങ്ങിനെ ഇരുന്നു പോയി,ഇ മഷിയില്‍ വന്ന ആദ്യ പോസ്റ്റ്‌ ആണ് വായിക്കുന്നത് , നല്ലൊരു വായനാനുഭവം. സിഗിള്‍ ആയി പറഞ്ഞു വന്നു പിന്നീട് അവസാനമായപ്പോള്‍ തേഡ് പേര്‍സനിലെക്ക് വഴി മാറി പോയോ , ഒരു പുതിയ പരീക്ഷണമാവും അല്ലെ ,

    ReplyDelete
    Replies
    1. :) നന്ദി ഫൈസല്‍ ബായി -
      പുതിയ പരീക്ഷണം ആണോ എന്ന് ചോദിച്ചാല്‍ വായിച്ചവരൊക്കെ എന്നോട് ക്ഷമിക്കുക ,ഇത് പണ്ട് എഴുതിയത് ആണെന്ന് പറയേണ്ടി വരും :). കഥയെഴുത്തിന്റെ രീതികള്‍ ഒന്നും എനിക്ക് അത്രയ്ക്ക് അറിയില്ല -എഴുതി വന്നപ്പോള്‍ ഇങ്ങനെ ആയി അത്രന്നെ....
      എന്തായാലും, പ്രണയ കഥകള്‍ നിര്‍ത്തിയിട്ട് വേറെ കഥകള്‍ എഴുതാന്‍ ഒരു പ്രചോദനം ആയി eമഷിയില്‍ ഇത് വന്നത്

      Delete
  2. This comment has been removed by the author.

    ReplyDelete
  3. നന്നായി ആര്‍ഷ. പ്രണയത്തെ നന്നായി വരച്ചു കാണിച്ചു. സങ്കടം തോന്നിയെങ്ങിലും ഏറെ ഇഷ്ടപ്പെട്ടു. Well done and keep writing!

    ReplyDelete
    Replies
    1. നന്ദി dear :). പ്രണയം ചിലപ്പോഴൊക്കെ സങ്കടമാണ്.... അതാകാം.. സന്തോഷം ട്ടോ

      Delete
  4. വായനയില്‍ നല്ല ചില ചിത്രങ്ങളും പ്രയോഗങ്ങളും കണ്ടു എന്ന സന്തോഷത്തോടൊപ്പം, പറയാനുള്ളത് ആരെക്കൊണ്ടു/എങ്ങനെ പറയിപ്പിക്കണം എന്നതില്‍ ഒരു തീര്‍ച്ചയില്ലാതെ പോയ പോലെയും തോന്നുന്നു. അല്പം ക്ഷമയും ശ്രദ്ധയും കൂടെ ആവാമായിരുന്നുവെന്ന് സ്നേഹം. ആശംസകള്‍..!

    ReplyDelete
    Replies
    1. ഉം ശരിയാണ് നാമൂസ്- ഇത് 'കഥ ' യിലേക്ക് ഒരു ചുവടു വെച്ച് നോക്കുക എന്നത് മാത്രം!! ശരിയാവുമോ ഇല്ലയോ എന്നൊരു ശങ്ക ഇപ്പോഴും ഉണ്ട്.. എങ്കിലും ശ്രമിക്കാം ഇനിയും നന്നാക്കാന്‍...
      നന്ദി ട്ടാ, സന്തോഷം :)

      Delete
  5. ഇ-മഷിയില്‍ വായിച്ചതിനാല്‍ ഇപ്പൊ വായിക്കുന്നില്ല... :) :)

    ReplyDelete
    Replies
    1. :) എന്നാലും eമഷിയില്‍ വായിച്ചതിനെ കുറിച്ച് അഭിപ്രായം പറയാമായിരുന്നു .. നന്ദി ട്ടാ വായനയ്ക്ക്

      Delete
  6. നല്ല ഭാഷ. വിഷയം പ്രണയമാണെങ്കിലും ഒരു വ്യത്യസ്തയുണ്ട്. കഥ ഇഷ്ടായി ആര്‍ഷ. എഴുത്തു തുടരുക. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സ്വപ്ന സഖീ :) ഇനിയും നന്നാക്കാന്‍ ശ്രമിക്കാം

      Delete
  7. This comment has been removed by a blog administrator.

    ReplyDelete
  8. കവിത പോൽ മനോഹരം ഈ പ്രണയം സുഖമുള്ള വേദന സമ്മാനിച്ചു. അഭിനന്ദനങ്ങൾ

    ReplyDelete
  9. നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  10. ഇത്തിരി നൊമ്പരം സമ്മാനിച്ചു ഈ കഥ...

    " സ്നേഹം ഒരിക്കലും ഒരു ഭാരമാകാന്‍ പാടില്ല, സ്നേഹിക്കുന്നയാള്‍ക്കും സ്നേഹിക്കപ്പെടുന്നയാള്‍ക്കും...... "

    നന്നായി എഴുതി ആർഷാ ...ഇനിയും ഒരുപാട് എഴുതൂ ...

    ReplyDelete
    Replies
    1. നന്ദി അശ്വതീ :) അത് തന്നെയാണ് ഇതില്‍ പറയാന്‍ ശ്രമിച്ചതും, വിജയിച്ചോ എന്നറിയില്ല.... :)

      Delete
  11. ഒരു സത്യം പറയട്ടെ,ഞാൻ ഈ അടുത്തകാലത്താണ് പ്രണിയിച്ച് തുടങ്ങിയത്....അവൾ എന്റെ നല്ല കാമുകിയായിരുന്നു.അവൾക്ക് ഒരു ശരീരമില്ലെന്നും,അവൾ ഒരു അവസ്ഥയാണെന്നും എനിക്കറിയാമെങ്കിലും,കെട്ടിത്തൂങ്ങി മരിച്ച് നിൽകുന്ന ഒരാളുടെ മുഖ ചേഷ്ടയൊ,മോർച്ചറിയിൽ വിറങ്ങലിച്ച് കിടക്കുന്ന പ്രേതരൂപത്തിന്റെ നിർജ്ജീവാവസ്ഥ അല്ലന്നോ ആണ് ,എനിക്ക് അവളെക്കുറിച്ചുള്ള ഉറച്ച വിശ്വാസം.പിന്നെ അവൾ ആരെപ്പോലെ,ഇടക്കു കുറച്ചു നാൾ ആശുപത്രിയിൽ ഐ.സി.സി യൂണിറ്റിൽ കിടന്നപ്പോൾ,വെളുപ്പിനുഎത്തി എന്റെ ശരീരം തുടച്ച് വൃത്തിയാക്കുന്ന,എന്നെ പല്ലുതേപ്പിക്കുന്ന,മുഖത്ത് പൌഡർ ഇട്ടിട്ടു..എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട്,ഒളികണ്ണെരിഞ്ഞു പോകുന്ന പേരറിയാൻ പാടില്ലാത്ത നേഴ്സിനെപ്പോലെയോ.പാതി രാത്രിയിൽ ഞെട്ടി ഉണർന്നുനൊക്കുമ്പോൾ, എന്റെ മുഖത്ത് സൂക്ഷിച്ച് നോക്കി ഒരു കൈ ചാരി ഇരിക്കുന്ന മമ വാമ ഭാഗ്ത്തിന്റെനല്ല മനസോ( എതോ ംഒരു ജോത്സ്യൻ പറഞ്ഞു ഞൻ ഉടനെ തന്നെ മരിച്ച് പോകുമെന്നു.അത് ഭാര്യയുടെ ഉറക്കം കെടുത്തുകയാണ്).......ഇതൊക്കെയാണ് എന്റെ ചിന്തയിലെ എന്റെ കാമുകി,എന്റെ മരണം.അതുകൊണ്ട് തന്നെ ബ്ലൊഗെഴുത്തിൽ ഇടക്ക് പേമാരിയായി പെയ്തിറങ്ങിയ പ്രണയകഥകളെയൊക്കെ ഞാൻ നിശിദമായി എതിർത്തിരുന്നു.അത് ഉപേക്ഷിച്ചത്ാ ഞനും പ്രണയിച്ച് തുടങ്ങിയപ്പോഴാണു.അതുകൊണ്ട് തന്നെ ആർഷ എന്ന ശ്യാമക്കുട്ടിയുടെ ഈ കഥയിലെ ആശയത്തെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല എന്നാൽ ആ വരികളും വാചക ഘടനകളും നന്നേ ബോധിച്ച്..എല്ലാനന്മകളും..ഇ നിയും എഴുതുക....ആശംസകൾ..

    ReplyDelete
    Replies
    1. എനിക്ക് മനസിലാക്കാന്‍ ആകും ചന്തുമ്മാമേ :). ഈ കഥ വെറുമൊരു കഥയല്ലേ... ശരിയാണ്, കഥാന്ത്യങ്ങള്‍ ശുഭമാകുന്നത് വായനയില്‍ നമ്മളെയും സന്തോഷിപ്പിക്കും. ഏതോ ഒരു പ്രത്യേക മൂഡില്‍ എഴുതിയ കഥയാണ്! അത്രേ ഉള്ളൂ.. നന്ദി വായനയ്ക്ക്, വിശദമായ അഭിപ്രായത്തിന് :)

      Delete
  12. ഉയരാതെ..താഴാതെ..ചാറ്റലായി പെയ്യുന്ന മഴ, പറയാതെ പിന്നെയും ബാക്കി വെച്ചപോലെ പെയ്തൊഴിയുന്നു..
    ഇഷ്ടായി...ആശംസകൾ

    ReplyDelete
    Replies
    1. നന്ദി വര്‍ഷിണി... ഒരു മഴ പിന്നെയും പെയ്തു തോരാതെ..അതെ ശരിയാണ്!

      Delete
  13. നന്നായിട്ടുണ്ട്ട്ടോ
    ഞാന്‍ വായിച്ചാരുന്നു !

    അസ്രൂസാശംസകള്‍ :)

    ReplyDelete
    Replies
    1. ഹമ്പട..വായിച്ചാരുന്നോ? നന്ദി ട്ടോ :)

      Delete
  14. നന്നായിട്ടുണ്ട് കഥ
    ഭാഷാശൈലിയും ആകര്‍ഷകമാണ്.
    എന്നാല്‍ അവതരണരീതിയില്‍ അല്പം ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണ്
    എന്‍റെ അഭിപ്രായം.നന്നായി എഴുതാന്‍ കഴിയട്ടേ!
    ആശംസകളോടെ

    ReplyDelete
    Replies
    1. നന്ദി സര്‍ :). തീര്‍ച്ചയായും ഇനിയും ശ്രദ്ധിക്കാം സര്‍

      Delete
  15. നന്നായി അവതരിപ്പിച്ചു
    പക്ഷെ എന്തോ മുഴുവനായും
    അങ്ങ് ഉൾക്കൊള്ളാൻ
    സാധിക്കാഞ്ഞതുപോലെ
    ഒരു തോന്നല്‍ !!
    സംഗതി പ്രേമം അല്ലേ !
    ഒരു പക്ഷെ അതായിരിക്കാം !!!
    എത്താൻ അല്പം വൈകി
    ആശംസകൾ
    എഴുതുക അറിയിക്കുക

    ReplyDelete
    Replies
    1. സംഗതി പ്രേമമല്ലേ സര്‍! അപ്പോള്‍ പലര്ക്കും അത് പല രീതിയില്‍ തോന്നി... :) നന്ദി ട്ടോ വായനയ്ക്കും വിശദമായ അഭിപ്രായത്തിനും

      Delete
  16. വായിച്ചു - കൂടുതൽ പറയാൻ അറിയില്ല....

    ReplyDelete
    Replies
    1. നന്ദി പ്രദീപേട്ടാ :)

      Delete
  17. Replies
    1. ഓ! എന്‍റെ മദരീ -നന്നായില്ല എന്ന് നേരെ പറയൂ , എനിക്ക് കുഴപ്പമില്ല ! :) നന്ദി ട്ടോ വായനയ്ക്ക്

      Delete
  18. ചേച്ചി .....എന്താ പറയ്യ..!, എനിക്കിഷ്ടായി ഈ വരികളും അതിലെ ആ വട്ടത്തി കുട്ടിയെയും . മഴയെക്കാള്‍ "മഴയിതള്‍പ്പൂവിനെ " സ്നേഹിച്ച, പ്രണയത്തിനെക്കാള്‍ "നഷ്ട പ്രണയം " കൊതിച്ച ", അഭിയെന്ന കാമുകന്‍റെ ഏതോ ഭാവത്തെ പ്രണയിച്ചവള്‍ .നിന്നിലെ നിന്നെയും എന്നിലെ എന്നെയും മനസ്സിലാകാതെ അപരിചിതരായി നടന്നു നീങ്ങാന്‍ പറഞ്ഞു പിരിഞ്ഞു പോയവള്‍ ...ഒരു ദീര്‍ഘനിശ്വാസം പൊഴിക്കാന്‍ അവസാന വരികള്‍ അവസരം തന്നു .അഭിനന്ദനം ചേച്ചി ...
    www.hrdyam.blogspot.com

    ReplyDelete
    Replies
    1. :) നന്ദി ഷംസുദീന്‍... ഹൃദ്യത്തില്‍ ഞാന്‍ വരാറുണ്ട്.... ചില വരികള്‍ എന്നെയും ദീര്‍ഘ നിശ്വാസം പൊഴിപ്പിക്കാറുണ്ട്!

      Delete
  19. ഹും......:) വായിച്ചിരുന്നു .ഈ വരി ഏറ്റവും സ്പര്‍ശിച്ചത് ."സ്നേഹം ഒരിക്കലും ഒരു ഭാരമാകാന്‍ പാടില്ല, സ്നേഹിക്കുന്നയാള്‍ക്കും സ്നേഹിക്കപ്പെടുന്നയാള്‍ക്കും...... "

    ReplyDelete
    Replies
    1. ഹും! ഇത്ര പെരുത്തൊരു കഥയില്‍ ഒരു വരിയോ ഇഷ്ടം ആയത്? ;).. നന്ദി ട്ടാ

      Delete
  20. ഇ-മഷിയില്‍ ഞാന്‍ വായിച്ചാരുന്നു :) :) :)
    കഥ നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. ഹമ്പട കുറ്റിലഞ്ഞിക്കാരാ എന്നിട്ടാ ഇത്രയും നാള്‍ മിണ്ടാതിരുന്നത്? :) ഇഷ്ടായല്ലോ സന്തോഷം.. നന്ദി

      Delete
  21. ഇപ്പോഴാണ് വായിച്ചത്. ബ്ലോഗില്‍ ഇട്ടതിനു നന്ദി... ഇഷ്ടപ്പെട്ടു..

    ReplyDelete
    Replies
    1. നന്ദി നമ്ബ്യാരനിയാ :) emashi എല്ലാര്ക്കും കിട്ടില്ലല്ലോ ;) അതാ ബ്ലോഗില്‍ ഇട്ടേ :)

      Delete
  22. മുന്നേ കയ്യില്‍ കിട്ടിയിരുന്നു

    ReplyDelete
    Replies
    1. കയ്യില്‍ കിട്ടിയത് വായിച്ചോ? :) നന്ദി ഷബീര്‍

      Delete
  23. കഥ നന്നായിരിക്കുന്നു. നല്ല ഭാഷാപ്രയോഗം. എന്നിരിക്കിലും എവിടെയോ ഒരു അവ്യക്തത. എന്റെ തോന്നലാവാം. ആശംസകൾ.

    ReplyDelete
    Replies
    1. ചില അവ്യക്തതകള്‍ പലര്‍ക്കും തോന്നി ഡോക്ടര്‍ -സൊ അതെന്‍റെ തന്നെ കുഴപ്പം ആണ് :) നന്ദി

      Delete
  24. e മഷിയില്‍ വായിച്ചു,,,,ഇഷ്ട്ടായി

    ReplyDelete
  25. ശെടാ എവിടെ ചെന്ന് പെട്ടാലും അവസാനം പിരിയലും സങ്കടവും ---

    ഞാൻ പണ്ടെ പറഞ്ഞിട്ടുള്ളതാ -എനിക്കീ കരച്ചിലും പിഴിച്ചിലും സങ്കടവും ഒന്നും ഇഷ്ടമല്ല. കൊച്ച് വല്ല തമാശക്കഥയും എഴുത്. എഴുതാൻ നല്ല കഴിവുള്ളവർ ഇതുപോലെ ഓരോന്ന് എഴുതും - എന്നിട്ട് ബാക്കി ഉള്ളോർ വെഷമിച്ചോളുക.

    പിന്നെ ആണിന്റെ കാഴ്ച്ചപ്പാടിൽ നിന്ന് പെണ്ണിന്റെ കഥ എഴുതിയത് ഒരു പ്രത്യേകത പോലെ തോന്നി

    ReplyDelete
    Replies
    1. :) ക്ഷമിക്കൂ സര്‍... ഇടയ്ക്കിച്ചിരി കരച്ചിലും വേണ്ടേ? ...
      പിന്നെ, സത്യത്തില്‍ ഈ പറഞ്ഞ ആണിന്‍റെ കാഴ്ചപ്പാടില്‍ നിന്ന് പെണ്ണിന്‍റെ കഥ പറഞ്ഞതിനെ കുറിച്ച് വേറാരും ശ്രദ്ധിച്ചില്ല :(. ഞാനത് വിചാരിച്ചിരുന്നു.... നന്ദി സര്‍ :)

      Delete
  26. ഈ പ്രണയം പൂർണമാണ് അത് പൂവണിഞ്ഞപ്പോൾ വാക്കുകൾ പാലിക്കപ്പെട്ടു ഭാരമില്ലാതെയും തിരിച്ചറിയപ്പെടതെയും കഥയും ഇഷ്ടായി മൂക്കിന്റെ തുമ്പിലെ വിയർപ്പു ഒരു ഇഷ്ടകൂടുതൽ

    ReplyDelete
    Replies
    1. അതെ..സത്യത്തില്‍ ഈ പ്രണയം പൂര്‍ണ്ണം ആണെന്ന് ആണ് എന്റെയും വിശ്വാസം... നന്ദി :)

      Delete
  27. നല്ല ഒഴുക്കോടെ എഴുതി കൊള്ളാം ആശംസകള്‍

    ReplyDelete
  28. എഴുതുക ഇനിയും ...

    വായിക്കാന്‍ വീണ്ടും വരാം

    ReplyDelete
  29. ആര്ശേചി എനിക്ക് ഭയങ്കര ഇഷ്ടമായി .. സത്യം പറഞ്ഞാല്‍.. ഇതിലെ ആദ്യ രംഗങ്ങള്‍ പോലെ ഉള്ള ഒരു കഥ എന്റെ മനസ്സിലും ഉണ്ടായിരുന്നു... അത് എഴുതാന്‍ മനസ്സ് വരുന്നില്ലാ.. അപ്പോഴാണ് ഇത് വായിച്ചത് .. ശരിക്കും സുപ്പെര്‍...... അവസാനം വല്ലാതെ ആയി .. ലവ് യു ചേച്ചി....

    ReplyDelete
    Replies
    1. നന്ദി അനിയാ :) എനിക്ക് തോന്നുന്നു -ഒരു പക്ഷെ, എഴുതിയ പ്രായത്തിന്റെത് ആകാം , ഇത് ചെറുപ്പം മനസുകള്‍ക്കാണ് കൂടുതല്‍ ഇഷ്ടമായത് (ഞാനും ഇത് കുറച്ചു നാള്‍ മുന്നേ എഴുതിയതാ ;) )

      Delete
  30. ഇ മഷിയില്‍ വായിച്ചിരുന്നു .ഇഷ്ടപെട്ടുട്ടോ .

    ReplyDelete
  31. ശോകാന്ത്യം എനിക്ക് രുചിക്കാറില്ല .രചന നന്നായി ആശംസകൾ

    ReplyDelete
    Replies
    1. :) നന്ദി മാഷെ.. ചിലവ അങ്ങനെ ആയിപ്പോകുന്നു ..

      Delete
  32. Alpam kaduppamaayippoyi ithu....
    Sorry enikkenthu parayanam ennariyilla....

    ReplyDelete
    Replies
    1. ഹും!! :) നന്ദി ട്ടോ.. വായനയ്ക്കും , അഭിപ്രായത്തിനും

      Delete
  33. സ്നേഹം ആര്‍ക്കും ഭാരമാകാതെ ജീവിതം വെച്ചൊഴിഞ്ഞ കഥാനായിക ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. കഥ പറഞ്ഞ് വന്ന രീതി വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. നന്ദി തുമ്പി ചേച്ചീ :). സങ്കീര്‍ണ്ണമായ പ്രണയ മനസുകള്‍ അല്ലെ , ചപലത ഉണ്ടാകാം...

      Delete
  34. കടിച്ചു പൊട്ടിച്ചു വായിച്ചു എന്ന് പറയാം....അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. അതെന്തേ കടിച്ചു പൊട്ടിച്ചു വായിച്ചത്? :) നന്ദി ട്ടോ

      Delete
  35. കഥ നന്നായിട്ടുണ്ട് ചേച്ചീ....ഒടുവില്‍ അതിനെ കൊന്നൂ ലേ...? :(
    രണ്ട് വ്യത്യസ്ഥ സ്വഭാവങ്ങളും പ്രവൃത്തികളുമുള്ള രണ്ടു പേര്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് (ചേച്ചിയുടെ കഥയുടെ ആദ്യ ഭാഗം പോലെ ) ഞാനും നാലഞ്ചു കൊല്ലം മുമ്പ് ഞാനും ഒരു കഥയെഴുതാന്‍ ശ്രമിച്ചു....അതു നടന്നില്ല എന്നു മാത്രമല്ല പകുതിയെഴുതിയ കഥ ചുരുട്ടിയെടുത്ത്‌ വലിച്ചെറിയുകയും ചെയ്തു...പക്ഷേ ആ വിഷയം വിടാന്‍ മനസ്സിനൊരു മടി...അതുകൊണ്ട് ആ വിഷയം ഒരു കവിതയാക്കി(അതിനെ കവിതയെന്നു പറയാമോ എന്നറിയില്ല)...ചേച്ചി ഇതിലെഴുതിയ മൗനവും- വാഗ്വാദവും, പ്രവൃത്തികള്‍ തമ്മിലുള്ള വിയോജിപ്പുകളും എല്ലാം അതിലുമുണ്ട്... ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്...ഇതാ ലിങ്ക്...
    വിധിവൈപരീത്യം

    ReplyDelete
    Replies
    1. കൊള്ളാമല്ലോ സംഗീ :) കവിത വായിച്ചു ട്ടോ.. നന്ദി..

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)