Tuesday, November 26, 2013

ദേഹാന്തര യാത്രകളിലൂടെ..

ചില യാത്രകള്‍ നമ്മളെ വല്ലാതെ കൊതിപ്പിക്കും! യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരാളെ അത് തീര്‍ച്ചയായും പ്രലോഭിപ്പിക്കും - "ദേഹാന്തര യാത്രകള്‍" പ്രലോഭനമായോ എന്നിലെ വായനക്കാരിക്ക് എന്ന് സംശയം, പക്ഷെ കൊതിപ്പിച്ചു -വല്ലാതെ!

വിഡ്ഢിമാന്‍  

കൃതി ബുക്സ്  

വില 95


പേര് കൊണ്ട് നമുക്ക് ഈ യാത്ര ദേഹ യാത്ര അല്ലാതെ ദേഹി യാത്ര ആണോ എന്നൊരു സംശയം തോന്നാം -പക്ഷെ, ഇതില്‍ നമ്മള്‍ യാത്ര ചെയ്യുന്നത് സത്യത്തില്‍ പല ദേഹങ്ങളിലൂടെയാണ് ,  ആ ദേഹങ്ങളിലെ ദേഹികളിലൂടെയാണ്.

ബ്ലോഗിലൂടെ എനിക്ക് വായിക്കാന്‍ കഴിയാതെ പോയ "വെടിക്കഥകള്‍" ആണ് "ദേഹന്തര യാത്രകള്‍" എന്ന പേരില്‍ ശ്രീ.മനോജ്‌ ബുക്ക്‌ ആക്കിയത് എന്നത് മാത്രമായിരുന്നു എനിക്ക് ഈ ബുക്ക്‌വായിക്കാന്‍ എടുക്കുമ്പോള്‍ ഉള്ള അറിവ്. സത്യം പറയാമല്ലോ -ഒട്ടൊരു മുന്‍വിധി ഉണ്ടായിരുന്നു -ഈ ബുക്കിന്‍റെ ഉള്ളടക്കത്തെ കുറിച്ച്, ശൈലിയെ കുറിച്ച്. തീര്‍ത്തും അപരിചിതമായ ഒരു എഴുത്തുകാരനെ വായിക്കുമ്പോള്‍ മുന്‍വിധികള്‍ ഉണ്ടാകേണ്ട കാര്യമേയില്ല -പക്ഷെ, ഞാന്‍ വായിച്ചിരുന്നില്ല എങ്കിലും വെടിക്കഥകളെ കുറിച്ചൊരു ഏകദേശ രൂപം മറ്റു ചില സുഹൃത്തുക്കള്‍ തന്നിരുന്നു. അത് കൊണ്ട് തന്നെ "ബി പ്രിപ്പയെര്ട് (be prepared ) " എന്നൊരു അറ്റിട്ട്യുടിലാണ് തുടങ്ങിയത്.

ശ്രീ.രവിവര്‍മ്മ തുടക്കത്തില്‍ പറഞ്ഞത് പോലെ ഇതൊരു നോവല്‍ രീതിയില്‍ ആദി മുതല്‍ അന്ത്യം വരെ വായിച്ചില്ലെങ്കിലും മനസിലാക്കാന്‍ ആകും - ഓരോ അദ്ധ്യായവും സ്വന്തമായ ഒരു നിലനില്‍പ്പുള്ള രീതിയിലാണ് കഥാകാരന്‍ ആവിഷ്കരിച്ചിരിക്കുന്നത് (ഇടയ്ക്ക് ചിലവ മാത്രമായി ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു കഴിഞ്ഞു ഈ പത്തു ദിവസത്തിനിടയില്‍). പക്ഷെ, യാത്രയുടെ തുടക്കവും ഒടുക്കവും കൂടിയാകുമ്പോഴെ വായനയുടെ ശരിയായ സുഖം കിട്ടുകയുള്ളൂ. കുറെ നാളുകള്‍ കൂടി ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത ഒരു ബുക്കാണ്‌ ഈ യാത്ര. വായനയുടെ അവസാനം -ഞാനിത് വായിച്ചു  തുടങ്ങുമ്പോള്‍ തീരെ കരുതിയില്ല എന്‍റെ കണ്ണില്‍ ഒരു നനവുണ്ടാകും എന്ന്! പക്ഷെ, സുഖമുള്ള ഒരു വിങ്ങല്‍ -ഭാരമേറുന്ന ഹൃദയം-ഒത്തിരി നാളായി വായിച്ചു നെഞ്ചു വിങ്ങുന്ന ഒരു ബുക്ക്‌ വായിച്ചിട്ട്- അവസാന താളില്‍ എനിക്കാ ഭാരം തോന്നി.. ബ്ലോഗില്‍ ഇതിനെ വായിക്കാതിരുന്നത് നന്നായി എന്ന് തോന്നി!

കഥയില്‍ പറഞ്ഞു പോകുന്ന സ്ഥലങ്ങള്‍ കഥാകാരന്‍ കണ്ടിട്ടില്ല എന്നുള്ളത് എന്നെ അതിശയിപ്പിച്ചു - സങ്കല്പ്പത്തിലൂടെ  എങ്ങനെ അദ്ദേഹം ഇത്ര അബ്സ്ട്രാക്റ്റ് ആയി എഴുതി എന്നത്. പല യാത്രകളും പോയി കണ്ടു പരിചയിച്ചറിഞ്ഞ വഴികളിലൂടെ ആണെന്ന് തോന്നി - കൂടെ കൊണ്ട് പോയവരെയും മുഷിപ്പിക്കാതെ ,യാത്രയുടെ അലച്ചില്‍ അറിയിക്കാതെ അവസാനം വരെ എത്തിച്ചു.

വായിക്കാത്ത ഒരു ബുക്കിനെ കുറിച്ചോ, കാണാത്ത സിനിമയെ കുറിച്ചോ കഥാപരമായി  അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് എനിക്കിഷ്ടമല്ല -വായിക്കുമ്പോള്‍ ഉള്ള പുതുമ പോകും എന്നത് കൊണ്ട് തന്നെ :). അത് കൊണ്ട് എന്‍റെ ആസ്വാദനത്തിലും ഈ യാത്രയുടെ കഥ എന്ത് എന്നത് നിങ്ങള്‍ വായിച്ചു തന്നെ അറിയുക. എനിക്കുറപ്പാണ് പ്രാന്തി പപ്പി നിങ്ങളെ ചിന്തിപ്പിക്കും അതിശയിപ്പിക്കും. സില്‍വിയ നിങ്ങളെ ചിന്തിപ്പിക്കും, ആശയ കുഴപ്പത്തിലാക്കും.ചില കാട്ടുചെമ്പക ഗന്ധങ്ങള്‍ "അങ്ങനെ ചിന്തിക്കാന്‍ ആകുമോ" എന്ന് നിങ്ങളെ കുഴപ്പിക്കും (ഇപ്പോഴും അതിന്‍റെ പ്രായോഗികത എന്നെ കുഴയ്ക്കുന്നു!) രമേശിന്‍റെ  അമ്മയും,രമചേച്ചിയും ഒക്കെ അസ്വസ്ഥത സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യമായി കണ്മുന്നില്‍ കാണും. മാത്യുസ്സേട്ടനും, റസിയയും നീറ്റല്‍ ആയി കൊണ്ടുനീറും . പല കല്‍പ്പനകളും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും.

ഓരോ യാത്രയ്ക്കും അനിവാര്യമായ ഒരു തുടക്കം ഉണ്ട് -ഒടുക്കവും. നമ്മുടെ പല യാത്രകളും തുടങ്ങിയിടത്ത് തന്നെ ഒടുങ്ങണം എന്നില്ല -എന്നാലോ ആത്യന്തികമായി നമ്മളൊക്കെ  ആഗ്രഹിക്കുന്നത് തുടക്കവും ഒടുക്കവും ഒരിടത്ത് ആകണം എന്നാണ്, അതേത് യാത്ര ആയാലും. ഇവിടെ രമേശിന്‍റെ യാത്രയില്‍ തുടക്കം അദ്ദേഹം കരുതികൂട്ടി ചെയ്യുന്നതാണ്‌ - ഒടുക്കം ,അത് നിയോഗവും. അവിടേക്ക് എത്തിപ്പെടാതിരിക്കാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല എന്നതാണ് സത്യം.  നമ്മളുടെ കൂടെ കുറെയേറെപ്പേര്‍ കയറിയിറങ്ങി യാത്ര ചെയ്യുന്നു -ഒടുവില്‍ നമ്മള്‍ മാത്രം എവിടെ നിന്ന് പുറപ്പെട്ടോ അവിടേക്ക് തിരികെ എത്തുന്നു.

വായനയില്‍ എനിക്കേറ്റവും ഇഷ്ടമായ ഭാഗങ്ങളില്‍ ഒന്ന്  കിഷന്‍റെ  ചെറിയമ്മയുടെ ചില വാദമുഖങ്ങള്‍ ആണ്. സത്യത്തില്‍ കിഷന്‍റെ  ചെറിയമ്മ സംസാരിക്കുന്നിടത്ത് ഞാനൊരു പെണ്മനസ്‌ കണ്ടു - കഥാകാരനില്‍ നിന്ന് അത്തരമൊരു അവതരണ രീതി പ്രതീക്ഷിക്കാതിരുന്ന എന്നെ അത് അതിശയിപ്പിക്കുക തന്നെ ചെയ്തു.

കഥയില്‍ , അവതരിപ്പിച്ച രീതിയില്‍ V.D.മനോജ്‌ എന്ന വിഡിമാന്‍ ആദ്യ പുസ്തകത്തിന്‍റെ യാതൊരു പതറിച്ചയും ഇല്ലാത്ത രീതിയില്‍ ആണ് ദേഹാന്തര യാത്ര ഒരുക്കിയിരിക്കുന്നത് എന്ന് കാണാം. ഇതൊരു തുടക്കം മാത്രമെന്നും, ഇനിയും ഇനിയും ഒത്തിരി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി നമുക്ക് കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ പറഞ്ഞത് പോലെ ഈ ബുക്ക്‌ എന്നെ കൊതിപ്പിക്കുന്നു -ഇത്തരമൊരു വായന ഇനിയും ഇനിയും കിട്ടണം എന്നൊരു കൊതി !

 പുറംചട്ട മനോഹരമാണ് -വരാനിരിക്കുന്നതിനെ  കുറിച്ച് ഒരു മുന്നറിയിപ്പ് തരുന്ന ചിത്രം. ഉള്‍പ്പെജിലെ ചിത്രങ്ങളില്‍ ചിലതൊക്കെ വളരെ യോജിക്കുന്നതായി തോന്നി -പക്ഷെ ചിലവ എന്‍റെ വിഷയ വിവരമില്ലായ്മ കൊണ്ടാകാം അത്രയ്ക്ക് ചേര്‍ന്നതായോ എന്നൊരു സംശയം ഉണ്ട്. ബുക്കിനെ മൊത്തമായി വിലയിരുത്തുമ്പോള്‍  ചില അക്ഷര തെറ്റുകള്‍ കൂടി ഒഴിവാക്കാമായിരുന്നു എന്ന് തോന്നി :) കൃതി ബൂക്സിനോട് ശ്രീ.മനോജിനോപ്പം ഞങ്ങളും കടപ്പെട്ടിരിക്കുന്നു , ബ്ലോഗ്ഗര്‍ എന്ന ലേബലില്‍ ഒതുക്കാതെ വിഡിമാനെ വിശാലമായ മറ്റൊരു ലോകത്തേക്ക് എത്തിച്ചതിന് .

കയ്യില്‍ തൊട്ടു തലോടി മണത്തു ഒരു പുസ്തകം വായിക്കുന്ന സുഖം! ആഹാ... ഒരു കോപ്പി എനിക്കും അയച്ചു തരാമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഇത്രയും ദൂരേക്ക് നാട്ടില്‍ നിന്നും അയക്കുന്നതില്‍ ഒരു മടിയും വിചാരിക്കാതെ ഈ    പുസ്തകം 'ആപ്പിള്‍' നൊപ്പം   എനിക്ക് എത്തിച്ചു തന്ന സിയാഫിക്കയ്ക് കൂടി നന്ദി പറയാതെ ഈ വായന സാര്‍ത്ഥകം ആകുന്നില്ല :) .

(വായിച്ചു തീര്‍ന്നു ആദ്യം തോന്നിയത് "അപ്പൊ തന്നെ ഈ തോന്നിയ വികാര വിചാരങ്ങള്‍ എഴുതിയ ആളെ അറിയിക്കണം" എന്നാണ്. ബുക്കില്‍ പരതി എഴുതിയ ആളുടെ നമ്പര്‍  -ബുദ്ധിമാന്‍! ഫോണ്‍ നമ്പര്‍ വെച്ചിട്ടില്ല -അതോണ്ട് അന്ന് അര്‍ദ്ധരാത്രിക്ക് ഒരു ISD വിളിയില്‍ നിന്ന് അദ്ദേഹം രക്ഷപെട്ടു. )

 

46 comments:

  1. നല്ല വായന തന്നെ ആര്‍ഷാ...ഇത്പെ മറ്റൊരു പെണ്‍ വായന ....അങ്ങനെയും ഈ അവലോകനം വ്യത്യസ്തമാകുന്നു ....ആര്‍ഷയിലും നല്ല ഒരു അവലോകനക്കാരി ഉറങ്ങി കിടന്നിരുന്നു എന്ന് ഈ കുറിപ്പ് തെളിയിക്കുന്നു

    ReplyDelete
    Replies
    1. :) അതെ ഇക്കാ ഇതൊരു പെണ് വായന ആണ് ദേഹാന്തര യാത്രയുടെ. വായിച്ചു കഴിഞ്ഞപ്പോള്‍ എഴുതാതെ നിവര്‍ത്തിയില്ല എന്ന് തോന്നി :) നന്ദി

      Delete
  2. ഓടിച്ചു വായിച്ചു.പതിയെ വായിച്ചാല്‍ ഉള്ള സസ്പെന്‍സ് പോകും .എനിക്കും യാത്ര പോകണം അതുകൊണ്ടാണേ ....യാത്രപോയി വന്ന ശേഷം കൂടുതല്‍ പറയാം .

    ReplyDelete
    Replies
    1. മതി മതി യാത്ര പോയ്‌ വന്നിട്ട് മതി :)

      Delete
  3. ഈ പുസ്തകത്തെ കുറിച്ച് അവലോകനങ്ങള്‍ ഒരുപാട് വായിച്ചു.. ഇനി ഈ പുസ്തകം വായിച്ചാല്‍ മതി...

    ReplyDelete
    Replies
    1. നല്ല പുസ്തകം ആണ് അനിയാ :) വായിക്കൂ ട്ടോ.. നന്ദി

      Delete
  4. നല്ല രചനക്ക് ഒരു നല്ല വായന ....

    ReplyDelete
  5. പുസ്തകത്തെ പറ്റിയുള്ള ആസ്വാദനക്കുറിപ്പ് നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍. പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ ആസ്വാദനം എഴുതാതിരിക്കാന്‍ ആയില്ല അതാ :)

      Delete
  6. അവലോകനം കൊള്ളാം... പുസ്തകം ഇതുവരെയും വാങ്ങിയിട്ടില്ല. വായിച്ചിട്ടുമില്ല. വെടിക്കഥകള്‍ വായിച്ചിരുന്നു ബ്ലോഗില്‍....... :)

    ReplyDelete
    Replies
    1. ബ്ലോഗില്‍ വായിച്ചതിലും വ്യത്യാസം ഉണ്ടാകും അനിയങ്കുട്ടീ :) വാങ്ങി വായിക്കൂ....

      Delete
  7. ഒരു റുവ്യൂ ഞാനും എഴുതി വച്ചിട്ടുണ്ട്...എന്റെ ഒടുക്കത്തെ മടി കാരണം ഇടാനൊരു മടി... ഈ അവലോകനം നന്നായിട്ടോ...

    ReplyDelete
    Replies
    1. അവലോകനം ഇങ്ങട് തിരിക്കൂ തിരിച്ചിലാനെ :). നന്ദി ട്ടോ

      Delete
  8. ദേഹാന്തരയാത്രയുടെ ഒരു പെണ്‍വായനയുടെ ഫലമറിയുവാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്‍റെ വീക്ഷണം തെറ്റിയില്ലാ എന്നറിയുന്നതില്‍ വളരെ വളരെ സന്തോഷം ! ഒരു പുസ്തകമായി രൂപാന്തരം പ്രാപിച്ച ദേഹാന്തരയാത്രകള്‍ ഇനിയും യാത്ര തുടരും എന്ന് ഈ അവലോകനം അടിവരയിടുന്നു. നന്ദി ആര്‍ഷ !

    ReplyDelete
    Replies
    1. നന്ദി അംജത് :) . വീക്ഷണം ഒട്ടും തെറ്റിയിട്ടില്ല -രണ്ടു ബുക്കുകളുടെ കാര്യത്തിലും ;).
      ഇത് ആദ്യ പുസ്തകം എന്ന് എടുത്തു പറയുന്നത് തന്നെ അത് കൊണ്ടാണ് - ഇനിയും ഇനിയും ഇദ്ദേഹത്തില്‍ നിന്ന് പുസ്തക രൂപത്തില്‍ നമുക്ക് മുത്തുകള്‍ ലഭിക്കും,ഉറപ്പ് :) .

      Delete
  9. ദേഹാന്തരയാത്രയവസാനിക്കുമ്പോള്‍
    കിതച്ചുകിതച്ചൊടുക്കമമര്‍ന്നു
    കിടപ്പാണ് താളം, സ്വസ്ഥം/സുഷുപ്തി.!

    ReplyDelete
    Replies
    1. അതെ അതാണ്‌ :) വായിച്ചു കഴിയുമ്പോള്‍ അങ്ങനെ തന്നെ ഒരു താളപ്പെരുക്കത്തിനു അപ്പുറമുള്ള ഒരു നിശബ്ദത! നന്ദി ട്ടോ

      Delete
  10. അവലോകനങ്ങളെല്ലാം വായിക്കുകയാണ്. നോവല്‍ മുമ്പ് തന്നെ വായിച്ചിട്ടുണ്ടെങ്കിലും ഒന്നുകൂടെ പുസ്തകരൂപത്തില്‍ തന്നെ വായിക്കണം

    ReplyDelete
    Replies
    1. അത് വേണം അജിത്തേട്ടാ - പുസ്തക രൂപത്തിലെ വായന അതൊന്നു വേറെ തന്നെയാണേ :) . നന്ദി

      Delete
  11. ദേശാന്തരങ്ങൾക്കപ്പുറത്തുനിന്നും ഒരു ദേഹാന്തരാവലോകനം.. മുമ്പ് വായിച്ച രണ്ട് അവലോകനങ്ങളെയും പോലെ മികച്ചത്..

    ReplyDelete
    Replies
    1. :) ഹഹ.. അതെയതെ ഡോക്ടറെ... സത്യത്തില്‍ ഭാഗ്യം എന്നെ പറയാന്‍ ആകുന്നുള്ളൂ -ഇത്രയും ദൂരെയിരുന്നും ബുക്കുകള്‍ വായിക്കാന്‍ കഴിഞ്ഞല്ലോ.... :). നന്ദി ട്ടോ

      Delete
  12. വായന ഇ-വായനയിലൊതുങ്ങിപ്പോയ (അതും കഷ്ടിയാണ് എന്നത് മറ്റൊരു കാര്യം!) എന്നെയും കൊതിപ്പിച്ചു ഈ "ദേഹാന്തരാ"സ്വാദനം...!

    ReplyDelete
    Replies
    1. :) ഹാ... എത്ര സത്യം! ഇന്ന് നമ്മുടെയൊക്കെ വായന അങ്ങനെ ഒതുങ്ങുന്നു.. കിട്ടുമെങ്കില്‍ വാങ്ങി വായിക്കൂ മാഷെ -നഷ്ടമാകില്ല, ബോറടിപ്പിക്കില്ല ഉറപ്പ് :D

      Delete
  13. ശ്രീ പറഞ്ഞ പോലെ ഇനി ആ പുത്തകം വായിച്ചാ മതി... നന്ദി ആച്ചി...//

    ReplyDelete
    Replies
    1. എത്രയും വേഗം കിട്ടട്ടെ ഇക്കാ :). നന്ദി ട്ടോ

      Delete
  14. കൊതിപ്പിക്കുന്ന അവലോകനം... മനോജ്‌ ബുക്ക്‌ ഇന്ദുലേഖയില്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നോക്കിയതാണ്. അപ്പോള്‍ "out of stock". ഇനിയെന്നാണാവോ ബുക്ക് കയ്യില്‍ കിട്ടുക...:(

    ReplyDelete
    Replies
    1. അതെയോ? :( കഷ്ടമായി... ഉടനെ കിട്ടുമെന്ന് കരുതാം മുബീ :) നന്ദി ട്ടോ

      Delete
  15. "ദേഹാന്തര യാത്രകള്‍" ഓണ്‍ ലൈൻ വായന സാധ്യമാണോ....??

    ReplyDelete
    Replies
    1. :) അന്വേഷിക്കേണ്ടിയിരിക്കുന്നു രാഹുല്‍ - ഓണ്‍ലൈന്‍ ബുക്ക്‌ കിട്ടുമോ എന്ന്. നാട്ടില്‍ ആണെങ്കില്‍ ഒരു ബുക്ക്‌ വാങ്ങാന്‍ നോക്ക് ട്ടോ... നന്ദി

      Delete
  16. നല്ല വായന ആർഷ.. വളരെ മനോഹരമായി റിവ്യൂ ചെയ്തിരിക്കുന്നു.. എനിക്കൊരു വലിയ ദോഷമുണ്ട്.. എവിടെ പുസ്തകറിവ്യൂ കണ്ടാലും അത് ഞാനെടുത്തോട്ടെ എന്ന ഒരു ലൈൻ.. അതുകൊണ്ട് തന്നെ ഇവിടെയും അത് ചോദിക്കുന്നു.. ഈ റിവ്യൂ പുസ്തകവിചാരം ബ്ലോഗിലേക്ക് കാലോചിതമായി ചേർക്കുന്നതിൽ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഒരു മെയിൽ വഴി അറിയിക്കുക..

    @ Mubi : ബുക്ക് ഇപ്പോൾ ഇന്ദുലേഖയിൽ അവൈലബിൾ ആണെന്നണ് അറിവ്. ഓടിചെന്നാൽ അവിടെ നിന്നും യാത്ര തുടങ്ങാം.. പിന്നെയുള്ള ഒപ്ഷൻ എഴുത്തുകാരൻ വഴി യാത്ര തുടങ്ങുക എന്നതാണ്. വിഢിമാൻ അതിനും അവസരം ഒരുക്കിയിട്ടുണ്ട്.. മറ്റൊരു ഒപ്ഷൻ ഉള്ളത് പ്രസാധകർ വഴി യാത്രക്കിറങ്ങാം എന്നതാണു. അവരും മെയിൽ വഴി ഓർഡർ സ്വീകരിക്കുകയും ഓൺലൈൻ / നെറ്റ് ബാങ്കിങ് /കാർഡ് വഴിയൊക്കെ തുക ഈടാക്കി പുസ്തകം ഭാരതത്തിനകത്ത് എവിടെയും എത്തിച്ചു നൽകുന്നുണ്ട്.. ഇതൊക്കെ വാർത്താഹേ.. ദമ്പതി വാർത്താഹേ സുഗന്ധാ.. പ്രവാചക വിശ്വനാഥശർമ്മ..എന്നല്ലേ റേഡീയോ നമ്മെ പഠിപ്പിച്ചിട്ടുള്ളത്..

    ReplyDelete
    Replies
    1. ശോ! എനിക്ക് വയ്യ - ഈ റിവ്യൂ എന്ന് കാണാന്‍ ആകും പുസ്തക വിചാരത്തില്‍? വേഗം മെയില്‍ ചെയ്ത് അറിയിക്കൂ മനോരാജ് :D . നന്ദി ട്ടോ - ഇ വാക്കുകള്‍ വളരെ സന്തോഷിപ്പിക്കുന്നു

      Delete
  17. നന്നായി വായിച്ചു ,പുസ്തകം ഒരു പാട് വായിക്കപ്പെടട്ടെ ,പ്രിയപ്പെട്ട എഴുത്തുകാരന്‍ ആണ് മനോജ്‌ .ദേഹാന്തരയാത്രകള്‍ അച്ചടി മഷി പുരണ്ടതില്‍ അദ്ദേഹത്തെപോലെ ഞാനും ആഹ്ലാദിക്കുന്നു .ആദ്യം മുതലേ ആ യാത്ര കണ്ടിരുന്ന ഒരാള്‍ എന്ന നിലയില്‍ ..ഇനിയും കൂടുതല്‍ സൃഷ്ടികള്‍ വരട്ടെ അദ്ദേഹത്തില്‍ നിന്നും ,ആര്ഷയുടെ ഉദ്യമം വിലമതിക്കാനാകാത്തതു തന്നെ

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഇക്കാ -ഞങ്ങള്‍ക്ക് തോന്നുന്ന സന്തോഷത്തിന്റെ, എക്സിറ്റ്മെന്റിന്റെ ഇരട്ടി അവിടെ തോന്നുന്നുണ്ടാകും അല്ലെ? :) നന്ദി ട്ടോ

      Delete
  18. ബ്ലോഗില്‍ ഈ കഥ വായിച്ച ഒരാളെന്ന നിലയ്ക്ക് ദേഹാന്തരയാത്രയായി പരിണമിച്ച വെടിക്കഥകളെ ഞാന്‍ കാണുന്നത് സ്റെഡിയത്തിലെ ഒരു കയ്യടി വളര്‍ന്ന് ഒരു ആരവമായി മാറുന്നത് പോലെയാണ്. "ചെമ്പകഗന്ധി" എന്നോ മറ്റോ പേരിട്ട ഒരു അധ്യായത്തിലൂടെയാണ് അത് വളര്‍ന്ന് മെക്സിക്കന്‍ വേവ് ആയി മാറിയതും വിഡ്ഢിമാന്‍ സ്റാര്‍ ആയതും.

    ReplyDelete
    Replies
    1. ബ്ലോഗ്‌ വായിക്കാത്തവര്‍ക്കും ഇഷ്ടമാകും ജോസെ :). പുസ്തകരൂപത്തില്‍ വായിക്കൂ-പുത്യ അനുഭവം ആയി തോന്നും :). നന്ദി...

      Delete
  19. ഇതും വളരെ ഭംഗിയായി എഴുതി കേട്ടൊ. ദേഹാന്തരയാത്രകള്‍ വായിച്ചു.. പലയിടത്തും റിവ്യൂ കാണുകയും ചെയ്തു.. പുസ്തകം എത്രത്തോളം ശ്രദ്ധ പിടിച്ചു പറ്റിയെന്നത് കൃത്യമായി മനസ്സിലാക്കാനാവുന്നു. മനോജ് ഇനിയും നല്ല നല്ല നോവലുകലും കഥകളും തിരക്കഥകളും എഴുതട്ടെ.. അപ്പോഴല്ലേ നമുക്ക് വായിക്കാന്‍ ഭാഗ്യമുണ്ടാവൂ..
    ഒത്തിരിയൊത്തിരി അഭിനന്ദനങ്ങള്‍ ..

    ReplyDelete
  20. ഈ അവലോകനവും വായിച്ചു.
    ദേഹാന്തരയാത്രകളുടെ മൂന്നാമത്തെ പരിചയപ്പെടുത്തലാണ് ഇതും കൂടി ആവുമ്പോള്‍ ഞാന്‍ വായിക്കുന്നത്.
    യാത്രകള്‍ ഉയരട്ടെ.

    ReplyDelete
    Replies
    1. നന്ദി റാംജി സര്‍ :) യാത്രകള്‍ ഉയരട്ടെ :) സ്നേഹം

      Delete
  21. എത്ര വായനകുരിപ്പുകള്‍ വായിച്ചു,,ഇനി ദേഹാന്തര യാത്രകള്‍ ഒന്ന് വായിക്കാന്‍ കിട്ടിയാല്‍ മതി... ആര്‍ഷ വായനഅനുഭവം നന്നായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. നന്ദി സാജന്‍ :) നല്ലൊരു വായനയാണ് - മിസ്സ്‌ ആക്കണ്ട

      Delete
  22. വായിക്കാൻ തോന്നിപ്പിക്കുന്ന അവലോകനം ...ആശംസകൾ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)