Sunday, September 8, 2013

അതിരിലെ മഞ്ചാടിത്തയ്യിന്‍റെ ചുമപ്പ് !

അതിരിലെ മഞ്ചാടിത്തയ്യിന്‍റെ
പല നിറമാര്‍ന്ന ചുമപ്പ് !

പണ്ടുമ്മ അമ്മിയില്‍
ഇടം വലം അരച്ചോതുക്കി
ചുമപ്പാര്‍ന്ന കയ്യാല്‍ ഉള്ളം കയ്യില്‍
വട്ടത്തില്‍ തൊട്ടോരു ഓര്‍മ്മ

ഓത്തുപള്ളിയില്‍ കൂട്ട് വന്നൊരു 
കുട്ടിപ്പെണ്ണിന്‍റെ രണ്ടു കയ്യിലും
മെഴുതിരി പൊള്ളലില്‍ കരി -
-ഞ്ചുമപ്പാര്‍ന്നു  കണ്ട പൂക്കളം

ഇടവഴിയോരത്ത് തട്ടം മറച്ചു
നാണം ചുമപ്പിച്ച മുഖം കുനിച്ചു
എന്‍റെ പേരിന്‍റെ ആദ്യാക്ഷരം
പൂവാക്കി മാറ്റിയ കയ്യകച്ചുമപ്പ്

മണിയറയ്ക്കുള്ളില്‍ ആദ്യം
കണ്ണിലേക്ക് എത്തിയ പല
മനോഹര ചിഹ്നങ്ങള്‍ അകം
പുറം മറിച്ച് എഴുതിയ
ജീവിതകഥയുടെ തുടക്കം

ഓര്‍മ്മകള്‍ക്കും അപ്പുറം
പറയാതെ പോയ പെങ്ങളു -
കുട്ടിയുടെ ഖബറില്‍
നെഞ്ചിലെ ചോര പൊടിച്ചു
നട്ടൊരു ഇത്തിരിത്തയ്യിന്റെ
ചുമപ്പിന്റെ മണം!







 

26 comments:

  1. സീമന്തരേഖയില്‍ സിന്ദൂരചുവപ്പ്,സിരകളില്‍ ,പാറിപറക്കുന്ന കൊടിയില്‍.... ന്താപ്പോവെടെ ഫുള്‍ ചുവപ്പ് ?ചോരക്കളിയാ.

    ReplyDelete
    Replies
    1. ഈ പറഞ്ഞതൊക്കെയും ചുവപ്പ്! ചോരക്കളിയായി പോയി അല്ലെ... നന്ദി :)

      Delete
  2. 'കവിത ഇഷ്ടായില്ലാന്നു അനിയന്‍കുട്ടി പറഞ്ഞപ്പോള്‍ മുഖത്ത് വന്ന ചുമപ്പ്'
    അത് ഇതില്‍ പെട്വോ.. ??

    ReplyDelete
    Replies
    1. എവിടാണ്ടാ.. ?

      Delete
    2. ഇല്ല അനിയങ്കുട്ടീ :) , സത്യം പറഞ്തിലെ സന്തോഷ ചുവപ്പ് അതിതില്‍ വരും.. നന്ദി :)

      Delete
  3. ''ചുമപ്പു''മയം അല്ലെ? അങ്ങിനെയാകട്ടെ.
    ആശംസകൾ.

    ReplyDelete
    Replies
    1. ഒരു ചുവപ്പ് ചിന്ത അത്രേയുള്ളൂ ഡോക്ടര്‍. നന്ദി :)

      Delete
  4. പെരുന്നാളിന് വാങ്ങിയ കുപ്പയം ചോപ്പ്
    മൊല്ലാക്ക തല്ലിയ കയ്യിലും ചോപ്പ്
    എന്നും പിടിച്ച് ന്റെ കുന്നിയും ചോപ്പ്
    ഓളുടെ കവിളിലോ ഒടുക്കത്തെ ചോപ്പ്

    താളമുണ്ടോ, ഉണ്ടോന്ന്?..., (മൊകം ചൊമക്കണ്ട)

    ReplyDelete
  5. ചുവപ്പുനിറ കാഴ്ചകള്‍...!
    നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍ - മറ്റൊരു കണ്ണിലെ ചുവപ്പ് നിറ കാഴ്ചയാണ് ശ്രമിച്ചത്..

      Delete
  6. ഇങ്ക്വിലാബ് സിന്ദാബാദ്

    (ചുവപ്പ് കണ്ടാല്‍ അങ്ങനാ...വിപ്ലവവീര്യം വരും)

    ReplyDelete
    Replies
    1. ലാല്‍ സലാം സഖാവെ :) നന്ദി

      Delete
  7. പണ്ടെങ്ങോ ഒരു മൈലാഞ്ചി ചുമപ്പ് കൈകള്‍ കണ്ട ഓര്‍മ്മയുണ്ട്;
    അതിനു ശേഷം ചുവപ്പിനോട് വല്ലാത്ത ഒരു
    വിരക്തിയായിരുന്നു; എന്താന്നറിയില്ല.

    ReplyDelete
    Replies
    1. അതെന്തു പറ്റി ധ്വനീ??? :) ആ ചുവപ്പിനോട് വിരക്തി തോന്നാന്‍... നന്ദി ട്ടോ വായനയ്ക്ക്

      Delete
  8. ചുമപ്പ് വരികള്‍...

    ReplyDelete
    Replies
    1. അതെ കലേച്ചീ .. മറ്റൊരു കളര്‍ ശ്രമിച്ചതാ.. :) നന്ദി

      Delete
  9. മുഖം ചുവന്നില്ല ബായീ.... :) താളം ഇല്ല അല്ലെ? ഇപ്പോഴാ തോന്നിയത്. അതിനു നന്ദി :)

    ReplyDelete
  10. മണിയറയ്ക്കുള്ളില്‍ ആദ്യം
    കണ്ണിലേക്ക് എത്തിയ പല
    മനോഹര ചിഹ്നങ്ങള്‍ അകം
    പുറം മറിച്ച് എഴുതിയ
    ജീവിതകഥയുടെ തുടക്കം

    ReplyDelete
    Replies
    1. :) അതെ മുരളിയേട്ടാ ആദ്യ കാഴ്ചയില്‍ മുഖം കുനിഞ്ഞിരിക്കുന്ന നവ വധുവിന്‍റെ മൈലാഞ്ചി ഇട്ട കയ്യുകള്‍ കാണാമല്ലോ. ആ കാഴ്ച :) നന്ദി

      Delete
  11. ചുമപ്പു പേടിയാ എനിക്ക് ;
    അതിനു ചോരയുടെ നിറമാ
    രക്തത്തിന്‍റെ മണമാ !
    വിദ്വേഷത്തിന്‍റെ മനസ്സാ
    കണ്ണുനീരിന്റെ നനവാ
    തര്‍ക്കത്തിന്‍റെ ഭാഷണമാ
    പിന്നെയോ...
    തണുത്ത് മരവിച്ച
    അവളുടെ...!!
    ....
    ചുമ്മാ മനസ്സില്‍ തോന്നിയതാ !! :)
    ചുവപ്പന്‍ വരികള്‍ കൊള്ളാട്ടോ ...ആര്‍ഷ
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. അമ്പോ ! ചുവപ്പിനോട് പേടിയോ?? :) നന്ദി...

      Delete
  12. വായിച്ചു ഇഷ്ടം .

    ReplyDelete
    Replies
    1. വായനയ്ക്കും , ഇഷ്ടത്തിനും നന്ദി :)

      Delete
  13. സന്തോഷത്തിലും സന്താപത്തിലും ഒരേ ചുവപ്പ്.

    ReplyDelete
    Replies
    1. അതെ നാമൂസേ , ഒരു അനുഭവത്തില്‍ നിന്ന് എഴുതിയതാണ് :)

      Delete
  14. ചുമപ്പ് കൊണ്ടൊരു ജീവിതചിത്രം..

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)