Tuesday, September 3, 2013

തിരയും തീരവും - പുഴയും തീരവും

തിരയും തീരവും
===============
ഒരു തിര വന്നു
മറു തിര തൊട്ടു
വിളിച്ചു നനച്ചു
മാറ്റത്തിനു ഇടയില്‍
ചില കിന്നാരങ്ങള്‍

പരിഭവം ,കണ്ണീര്‍
നാളെയും നമ്മള്‍
ഈ വേലിയേറ്റ
ഇറക്കങ്ങളില്‍
ഒരുമിച്ചു കാണുമോ
എന്നൊന്ന് ചോദിക്കും
മുന്‍പേ ,തീരത്തിന്
പോലും  ഏതു തിരയെന്നു
തിരിച്ചറിയാനാകാതെ
ആ തിര വെണ്നുരയില്‍
അലിഞ്ഞു  മറഞ്ഞു !പുഴയും തീരവും
==================
നിറഞ്ഞും പരന്നും
മെലിഞ്ഞും ഒഴുകുന്ന
പുഴയും തീരവും ആകാറുണ്ട്
നമ്മള്‍ ചിലപ്പോഴൊക്കെ !
 
കഴിഞ്ഞ വേനലിലും
ഇക്കഴിഞ്ഞ മഴയിലും
ഒഴുകിയത് നിന്നിലൂടെ ,
നിന്നെ തേടി !
പിന്നെയും ഉപശാഖകളായി
പിരിഞ്ഞു ഒഴുകി ഞാന്‍
ഓരോരോ ശാഖയിലും കൂടെ
കൂട്ടുന്നതും നിന്നെത്തന്നെ
 
നിന്നിലല്ല എന്റെ പൂര്‍ണത -
പക്ഷെ, നിന്നെ കാണുമ്പോള്‍
തിരിച്ചറിയാതിരുന്നാല്‍ ഞാന്‍
അപൂര്‍ണ്ണം ആകുന്നു
 
അതിനു കാരണം ചില കരകളെ
ഞാന്‍  സൃഷ്ടിക്കുകയും
മറ്റു ചിലവന്‍ കരകള്‍
എന്നെ സൃഷ്ടിക്കുകയും
ചെയ്തതിനാല്‍ ആകാം !
 

28 comments:

 1. രണ്ടു ദിവസങ്ങളിലായി തോന്നിയ രണ്ടു ചിന്തകള്‍! എത്രത്തോളം ശരിയെന്നു ചിന്തിട്ടില്ല.

  ReplyDelete
 2. വഴി പിരിയുന്നീ ഞാന്‍ പുഴ കടലില്‍
  വീണ്ടും തീരം തേടും വരുമൊരു നാള്‍
  അലകടലിന്‍ തിരകള്‍ തീരം തേടി
  അണയും തുടരെ തുടരെ നിന്നില്‍ ഞാന്‍ !
  എന്റെ പഴയൊരു ചിന്ത,ഇവിടത്തെ ചിന്തയ്ക്കെന്താ കുഴപ്പം ? തിര ഇങ്ങനെ തേടികൊണ്ടിരിക്കും...
  നീയടുക്കാനാഗ്രഹികുമ്പോള-തിലെറെ
  ഞാന്‍ നിന്നില്ലെക്കടുത്തിരിക്കും
  അകലാന്‍ തുടങ്ങുമ്പോള്‍ നീയറിയാതെ
  അതിദൂരമകന്ന-നകന്നിരിക്കും തിര
  ഇതും മറ്റൊരു ചിന്ത :). തിരയെ കുറിച്ച് പറഞ്ഞാല്‍ ഇങ്ങനെ അലയടിച്ചുകൊണ്ടേയിരിക്കും തീരാതെ.തുടര്‍ന്നും ചിന്തകള്‍ നടക്കട്ടെ.

  ReplyDelete
  Replies
  1. കാത്തീ :) നല്ല വരികള്‍ പറയാതെ വയ്യ! നന്ദിടോ :)

   Delete
 3. നല്ല ഭാവന. ആശംസകൾ.
  എന്റെ ബ്ലോഗിലേക്ക് സ്വാഗതം.

  ReplyDelete
  Replies
  1. :) നന്ദി ഡോക്ടര്‍.... വരാറുണ്ട് അവിടേക്കും .

   Delete
 4. ഒരു തിര വന്നു
  മറു തിര തൊട്ടു

  ആശംസകൾ

  ReplyDelete
 5. എല്ലാമെല്ലാം കയ്യടക്കാമെന്നുള്ള ആവേശത്തോടെ
  പാഞ്ഞടുക്കുകയും എന്തൊക്കെയോ കാട്ടിക്കൂട്ടി
  ആരുമറിയാതെ അനന്തതയില്‍ വിലയംപ്രാപിക്കുകയും ചെയ്യുന്ന...
  നല്ല ചിന്തകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. രണ്ടു തരം തീരങ്ങളെ കുറിച്ച് തോന്നിയ ചില ചിന്തകളാണ്. നന്ദി സര്‍ :)

   Delete
 6. തീരത്തിരിയ്ക്കാതെ ആഴങ്ങളിലേക്കൊന്നിറങ്ങിയാലോ?

  ReplyDelete
 7. സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല, എന്തായാലും ആശംസകൾ :D

  ReplyDelete
  Replies
  1. :( പിന്നെയും തോല്‍വി ... തിരയെ കണ്ടപ്പോള്‍ തോന്നിയ ചിന്ത, പിന്നെ പുഴയെ കണ്ടപ്പോള്‍ തോന്നിയ ചിന്ത -അത്രന്നെ! നന്ദി :)

   Delete
 8. നിന്നിലല്ല എന്റെ പൂര്‍ണത -
  പക്ഷെ, നിന്നെ കാണുമ്പോള്‍
  തിരിച്ചറിയാതിരുന്നാല്‍ ഞാന്‍
  അപൂര്‍ണ്ണം ആകുന്നു
  -------------------------------നല്ല വരികള്‍ . ഒന്ന് ഫോളോ ചെയ്തു പോകുന്നു , നല്ല പോസ്റ്റുകള്‍ മിസ്സ്‌ ആവാതിരിക്കാന്‍ ,

  ReplyDelete
  Replies
  1. :)വരവിനും വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി .... ഫോളോ ചെയ്യാന്‍ തോന്നിയതില്‍ സന്തോഷവും :)

   Delete
 9. ശ്യാമ വരികള്‍ നന്നായിട്ടുണ്ട് ..അഭിനന്ദനങള്‍ ... :)

  ReplyDelete
  Replies
  1. നന്ദി നെച്ചിയന്‍ :)

   Delete
 10. ഈ Comparison നന്നായി; സത്യത്തില്‍ കടലും പുഴയും രണ്ടും തിരകളെ സൃഷ്ടിക്കുന്നുണ്ട്; പക്ഷെ കടല്‍ തിരകളെ നാം അനുഭവിച്ചറിയുന്നു, പുഴയിലെ തിരകളെ 'ഓളങ്ങള്‍' എന്ന ഓമനപേരില്‍ വിളിക്കുന്നു.
  ഓരോ മനുഷ്യനും ചിലപ്പോള്‍ ഒരു പുഴ പോലെയാണ്. നിത്യവും ഒഴുകുന്നു,ഇടയ്ക് വറ്റിവരളുന്നു.

  "ഒരു കുളമായ് പിറക്കണം,
  ഈ മഴയില്‍ നിറഞ്ഞു കവിയണം,
  അടുത്ത വേനലില്‍ വറ്റിവരളണം." എന്‍റെ ഒരു ഓള്‍ഡ്‌ ഹൈകു.

  ഭാവുകങ്ങള്‍.

  ReplyDelete
  Replies
  1. കൊള്ളാം മുകേഷ് നല്ല ഹൈകു :). നാമെല്ലാം പുഴ പോലെയാണ് എന്നത് ഒരു നല്ല ഉപമയാണ് .. നന്ദി വായനയ്ക്ക്, വിശദമായ അഭിപ്രായത്തിന് .

   Delete
 11. പുഴയും തീരവും പോലെ പ്രണയിച്ചു ഒഴുകട്ടെ ....
  ചിന്തകളും വരികളും, ഇനിയുമിനിയും ...

  അസ്രൂസാശംസകള്‍ :)

  ReplyDelete
  Replies
  1. :) നന്ദി അസ്രൂസ്.. നല്ല വാക്കുകള്‍ക്കും, വായനയ്ക്കും

   Delete
 12. ചില തീരങ്ങൾ അങ്ങിനെയാണ്..
  ഒരിക്കൽ വന്ന് പോയ തിരകളെ പിന്നീട് ഒരിക്കലും തിരിച്ചറിയില്ല...!

  ReplyDelete
  Replies
  1. അതെ ചില തീരങ്ങള്‍!! :) നന്ദി

   Delete
 13. NANNAI.........
  KATHIRIKKUNNU PUTHIYA RACHANAKALKKAY
  AASHAMSAKAL

  ReplyDelete
  Replies
  1. നന്ദി വരവിനും, നല്ല വാക്കുകള്‍ക്കും :)

   Delete
 14. നല്ല വരികൾ ...ആശംസകൾ

  ReplyDelete
  Replies
  1. :) നന്ദി , സന്തോഷം, സ്നേഹം :)

   Delete
 15. ഓരോ തിര തിരിച്ചിറങ്ങുമ്പോഴും തീരം കൂടെ പോകുന്നുണ്ട്.. പക്ഷെ മറ്റൊരു തിരയ്ക്കൊപ്പം തീരത്തടിയുകയും.. പക്ഷെ പുഴ ഒഴുകുന്നിടത്തെല്ലാം തീരത്തെയും കൊണ്ട് പോകുന്നു..

  ജീവിതവും അങ്ങനെയൊക്കെയാണ്.. ചിലപ്പോ തിരയ്ക്കൊപ്പം തീരത്ത് തന്നെ.. ചിലപ്പോ പുഴയ്ക്കൊപ്പം തീരങ്ങള്‍ തേടിയും..

  നല്ല കവിത...

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)