പുലരി വരും മുന്നേ ആ പൂങ്കോഴി
എണ്ണി മൂന്നു കൂവിടും മുന്നേ -
ഇവിടെയിരുന്നെന്നെയിമ വെട്ടാതെ നോക്കും
ഇനിയ ഹൃദയമെന്നെയൊറ്റിടും നിശ്ചയം !
പറഞ്ഞു പഴകിയ വാചകങ്ങള്‍ക്കും
അപ്പുറം പകരാം ഒരദൃശ്യ സന്ദേശം
നിങ്ങള്‍ എന്നെ ഒറ്റുകൊടുക്കുമെന്നതും
നിങ്ങള്‍ക്കായെന്റെ പിതൃ വചനം!
ഈ പാനപാത്രത്തില്‍ നിറച്ചതൊക്കെ
രക്തമായി കരുതേണ്ട, വീഞ്ഞ് മാത്രം.
ഞാനിന്നു നീട്ടുന്ന അപ്പക്കഷണം
എന്റെ മാംസമല്ല, പുളിച്ച് വെന്ത
ഗോതമ്പ് മണികള്‍ മാത്രം .
നിന്റെ കടങ്ങള്‍ വീടുവാനായി
മുപ്പത് കാശ് ഞാന്‍ അവനിലൂടെ
ഈ രാവില്‍ കൊടുത്തയക്കുന്നു .
സ്വന്തമാക്കുക മറ്റൊരു പാത്രത്തില്‍
ഇതിലെനിക്ക് പങ്കില്ലെന്ന് കൈ കഴുകുക
പറയട്ടെ പ്രിയരേ, അവനാണ്
ആദമിന് പരമ്പര കാത്തവന്
എന്റെ പിതൃ വചനം-കല്‍പ്പന
തെറ്റാതെ കാത്തവന് ,
എന്നരുമ ശിഷ്യന് !
എണ്ണി മൂന്നു കൂവിടും മുന്നേ -
ഇവിടെയിരുന്നെന്നെയിമ വെട്ടാതെ നോക്കും
ഇനിയ ഹൃദയമെന്നെയൊറ്റിടും നിശ്ചയം !
പറഞ്ഞു പഴകിയ വാചകങ്ങള്‍ക്കും
അപ്പുറം പകരാം ഒരദൃശ്യ സന്ദേശം
നിങ്ങള്‍ എന്നെ ഒറ്റുകൊടുക്കുമെന്നതും
നിങ്ങള്‍ക്കായെന്റെ പിതൃ വചനം!
ഈ പാനപാത്രത്തില്‍ നിറച്ചതൊക്കെ
രക്തമായി കരുതേണ്ട, വീഞ്ഞ് മാത്രം.
ഞാനിന്നു നീട്ടുന്ന അപ്പക്കഷണം
എന്റെ മാംസമല്ല, പുളിച്ച് വെന്ത
ഗോതമ്പ് മണികള്‍ മാത്രം .
നിന്റെ കടങ്ങള്‍ വീടുവാനായി
മുപ്പത് കാശ് ഞാന്‍ അവനിലൂടെ
ഈ രാവില്‍ കൊടുത്തയക്കുന്നു .
സ്വന്തമാക്കുക മറ്റൊരു പാത്രത്തില്‍
ഇതിലെനിക്ക് പങ്കില്ലെന്ന് കൈ കഴുകുക
പറയട്ടെ പ്രിയരേ, അവനാണ്
ആദമിന് പരമ്പര കാത്തവന്
എന്റെ പിതൃ വചനം-കല്‍പ്പന
തെറ്റാതെ കാത്തവന് ,
എന്നരുമ ശിഷ്യന് !
(ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്)
നല്ല പ്രമേയം, ഭാഷാ പ്രയോഗം.
ReplyDeleteആശംസകൾ.
നന്ദി ഡോക്ടര്‍.... :)
Deleteനാഴികയ്ക്ക് നാല്പതുവട്ടം വാക്കുമാറുന്നവരല്ലോ...!!!
ReplyDeleteനന്നായിരിക്കുന്നു കവിത
ആശംസകള്‍
അതെ സര് - അങ്ങനെയും പറയാം :) നന്ദി
Deleteനല്ല വചനം നന്നായി
ReplyDeleteഞാൻ ആദമിന്റെ പരമ്പരയിൽ പെട്ടവനാണ് , (ബനീ ആദം)
അതെയോ? അതാരാ ആരിഫ് ബായി? :) നന്ദി വായനയ്ക്ക്
Deleteഒറ്റുകൊടുക്കുന്നവരുടെ ലോകം.. അല്ലെ..
ReplyDeleteനന്നായിട്ടുണ്ട്...
ഒറ്റുകൊടുക്കുന്നവരുടെ ലോകം -പക്ഷെ ആ ഒറ്റുകൊടുക്കലും ദൈവം അറിഞ്ഞു തന്നെയാണ് . :) നന്ദി
Deleteഈ രക്തത്തില്‍ എനിയ്ക്ക് പങ്കില്ല
ReplyDelete(വെള്ളമെവിടെ.......ഞാനൊന്ന് കൈ കഴുകട്ടെ!)
അവതരണം ശരിയായില്ലെന്നോ അജിത്തെട്ടാ? :) നന്ദി
Deleteപതിവില്‍ നിന്നും മാറിയൊരു ആശയം തെരഞ്ഞെടുത്തു അതുവ്യത്യസ്തമായി പറഞ്ഞു ഫലിപ്പിച്ചപ്പോള്‍ ആളു പഴയ പുലിയായി മാറിത്തുടങ്ങി.ഇനിയും ഭയങ്കരമായ ചിന്തകളും വരികളും പിറക്കട്ടെ.
ReplyDeleteകാത്തീ , വാക്കുകള്‍ ഒന്ന് മാറിയെഴുതാന് പ്രേരണ പലയിടത്തു നിന്നും .... അപ്പോള്‍ നന്ദി :) (പുലി ! :) haha )
Deleteഈ പാനപാത്രത്തില്‍ നിറച്ചതൊക്കെ
ReplyDeleteരക്തമായി കരുതേണ്ട, വീഞ്ഞ് മാത്രം.
ഞാനിന്നു നീട്ടുന്ന അപ്പക്കഷണം
എന്റെ മാംസമല്ല, പുളിച്ച് വെന്ത
ഗോതമ്പ് മണികള്‍ മാത്രം ......ആര്‍ഷ എനിക്കിത് മനസ്സിലായില്ല .
ഞാന്‍ ആദ്യമായാണിവിടെ വരുന്നത് അതുകൊണ്ട് എല്ലാ ആശംസകളും ...വീണ്ടും വരാം .
വരവിനും വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി .
Deleteയേശുദേവന് അദ്ദേഹത്തിന്റെ അവസാന അത്താഴവേളയില്‍ ഞാനീ പകുത്തു തരുന്ന വീഞ്ഞ് എന്റെ രക്തവും, ഈ അപ്പകഷ്ണം എന്റെ ശരീരവും ആണെന്ന് പറഞ്ഞതായി ഒരു വിശ്വാസം ഉണ്ട് . ആ വരികളെയാണ് ഉദ്ദേശിച്ചത് ....
നല്ല കവിതയാണ്.
ReplyDeleteശുഭാശംസകൾ...
നന്ദി :) വായനയ്ക്കും നല്ല വാക്കുകള്‍ക്കും
Deleteജീവിതം യാന്ത്രികമായി മുന്നോട്ടു കുതിച്ചുപായുമ്പോള്‍
ReplyDeleteവചനങ്ങളും കല്പനകളും എല്ലാം വൃഥാവിലാവുന്നു.
സന്മാര്ഗ സന്ദേശങ്ങള്‍ പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നു.
നന്മ വാക്കുകളില്‍ നിന്നു പോലും അന്യമായിപോകുന്നു.
"പുലരി വരും മുന്നേ ആ പൂങ്കോഴി
എണ്ണി മൂന്നു കൂവിടും മുന്നേ -.." ഈ വരികള്‍ കൂടുതല്‍ മികവുള്ളതായി തോന്നി.
ആശംസകള്‍ -2 എണ്ണം; ഒന്ന് കവിതയ്ക്ക്, രണ്ടു- ഓണത്തിന്റെത്.
ഒരു ഓണകവിത/കഥ പ്രതീക്ഷിക്കാമോ ?
നന്ദി മുകേഷ്.. ആഴത്തില്‍ വായിച്ചു അഭിപ്രായം പറയുമ്പോള്‍ തന്നെ ഒരു സന്തോഷം തോന്നും... :) :) :)
Deleteഓണക്കഥ/കവിത - ഞാനും പ്രതീക്ഷിക്കുന്നു....
നന്ദി ട്ടോ..
നിന്റെ കടങ്ങള്‍ വീടുവാനായി
ReplyDeleteമുപ്പത് കാശ് ഞാന്‍ അവനിലൂടെ
ഈ രാവില്‍ കൊടുത്തയക്കുന്നു .
സ്വന്തമാക്കുക മറ്റൊരു പാത്രത്തില്‍
ഇതിലെനിക്ക് പങ്കില്ലെന്ന് കൈ കഴുകുക
അതെ, നാമെല്ലാം ചെയ്യുന്നത് തന്നെ . പക്ഷെ ഈ ഒറ്റുകൊടുക്കല്‍ ദൈവപുത്രന് അറിഞ്ഞിട്ട് ആകാം എന്നൊരു ചിന്ത.. നന്ദി :)
Deleteവചനങ്ങള്‍ തുടരട്ടെ.......
ReplyDeleteഅസ്രൂസാശംസകള്‍ :)
അസ്രൂസാശംസകള്ക് നന്ദി , സന്തോഷം :)
Deleteനല്ല വചനങ്ങൾ ...ഈ വിഷയവുമായി കൂടുതലായി അഭിപ്രായം പറയാൻ അറിയുന്നില്ല .. എന്നാലും ഇഷ്ടമായി ..
ReplyDelete