Friday, September 6, 2013

എല്ലാം വചനം

പുലരി വരും മുന്നേ ആ പൂങ്കോഴി
എണ്ണി മൂന്നു കൂവിടും മുന്നേ -

ഇവിടെയിരുന്നെന്നെയിമ വെട്ടാതെ നോക്കും
ഇനിയ ഹൃദയമെന്നെയൊറ്റിടും നിശ്ചയം !

പറഞ്ഞു പഴകിയ വാചകങ്ങള്‍ക്കും
അപ്പുറം പകരാം ഒരദൃശ്യ സന്ദേശം
നിങ്ങള്‍ എന്നെ ഒറ്റുകൊടുക്കുമെന്നതും
നിങ്ങള്‍ക്കായെന്റെ പിതൃ വചനം!

ഈ പാനപാത്രത്തില്‍ നിറച്ചതൊക്കെ
രക്തമായി കരുതേണ്ട, വീഞ്ഞ് മാത്രം.
ഞാനിന്നു നീട്ടുന്ന അപ്പക്കഷണം
എന്‍റെ മാംസമല്ല, പുളിച്ച് വെന്ത
ഗോതമ്പ് മണികള്‍ മാത്രം .

നിന്‍റെ കടങ്ങള്‍ വീടുവാനായി
മുപ്പത് കാശ് ഞാന്‍ അവനിലൂടെ
ഈ രാവില്‍ കൊടുത്തയക്കുന്നു .
സ്വന്തമാക്കുക മറ്റൊരു പാത്രത്തില്‍
ഇതിലെനിക്ക് പങ്കില്ലെന്ന് കൈ കഴുകുക

പറയട്ടെ പ്രിയരേ, അവനാണ്
ആദമിന്‍ പരമ്പര കാത്തവന്‍
എന്‍റെ പിതൃ വചനം-കല്‍പ്പന
തെറ്റാതെ കാത്തവന്‍ ,
എന്നരുമ ശിഷ്യന്‍ !













 
(ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്)

23 comments:

  1. നല്ല പ്രമേയം, ഭാഷാ പ്രയോഗം.
    ആശംസകൾ.

    ReplyDelete
  2. നാഴികയ്ക്ക് നാല്പതുവട്ടം വാക്കുമാറുന്നവരല്ലോ...!!!
    നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ സര്‍ - അങ്ങനെയും പറയാം :) നന്ദി

      Delete
  3. നല്ല വചനം നന്നായി

    ഞാൻ ആദമിന്റെ പരമ്പരയിൽ പെട്ടവനാണ് , (ബനീ ആദം)

    ReplyDelete
    Replies
    1. അതെയോ? അതാരാ ആരിഫ്‌ ബായി? :) നന്ദി വായനയ്ക്ക്

      Delete
  4. ഒറ്റുകൊടുക്കുന്നവരുടെ ലോകം.. അല്ലെ..
    നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. ഒറ്റുകൊടുക്കുന്നവരുടെ ലോകം -പക്ഷെ ആ ഒറ്റുകൊടുക്കലും ദൈവം അറിഞ്ഞു തന്നെയാണ് . :) നന്ദി

      Delete
  5. ഈ രക്തത്തില്‍ എനിയ്ക്ക് പങ്കില്ല

    (വെള്ളമെവിടെ.......ഞാനൊന്ന് കൈ കഴുകട്ടെ!)

    ReplyDelete
    Replies
    1. അവതരണം ശരിയായില്ലെന്നോ അജിത്തെട്ടാ? :) നന്ദി

      Delete
  6. പതിവില്‍ നിന്നും മാറിയൊരു ആശയം തെരഞ്ഞെടുത്തു അതുവ്യത്യസ്തമായി പറഞ്ഞു ഫലിപ്പിച്ചപ്പോള്‍ ആളു പഴയ പുലിയായി മാറിത്തുടങ്ങി.ഇനിയും ഭയങ്കരമായ ചിന്തകളും വരികളും പിറക്കട്ടെ.

    ReplyDelete
    Replies
    1. കാത്തീ , വാക്കുകള്‍ ഒന്ന് മാറിയെഴുതാന്‍ പ്രേരണ പലയിടത്തു നിന്നും .... അപ്പോള്‍ നന്ദി :) (പുലി ! :) haha )

      Delete
  7. മിനി പിസിSeptember 7, 2013 at 5:14 AM

    ഈ പാനപാത്രത്തില്‍ നിറച്ചതൊക്കെ
    രക്തമായി കരുതേണ്ട, വീഞ്ഞ് മാത്രം.
    ഞാനിന്നു നീട്ടുന്ന അപ്പക്കഷണം
    എന്‍റെ മാംസമല്ല, പുളിച്ച് വെന്ത
    ഗോതമ്പ് മണികള്‍ മാത്രം ......ആര്‍ഷ എനിക്കിത് മനസ്സിലായില്ല .
    ഞാന്‍ ആദ്യമായാണിവിടെ വരുന്നത് അതുകൊണ്ട് എല്ലാ ആശംസകളും ...വീണ്ടും വരാം .

    ReplyDelete
    Replies
    1. വരവിനും വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി .
      യേശുദേവന്‍ അദ്ദേഹത്തിന്‍റെ അവസാന അത്താഴവേളയില്‍ ഞാനീ പകുത്തു തരുന്ന വീഞ്ഞ് എന്‍റെ രക്തവും, ഈ അപ്പകഷ്ണം എന്‍റെ ശരീരവും ആണെന്ന് പറഞ്ഞതായി ഒരു വിശ്വാസം ഉണ്ട് . ആ വരികളെയാണ് ഉദ്ദേശിച്ചത് ....

      Delete
  8. നല്ല കവിതയാണ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി :) വായനയ്ക്കും നല്ല വാക്കുകള്‍ക്കും

      Delete
  9. ജീവിതം യാന്ത്രികമായി മുന്നോട്ടു കുതിച്ചുപായുമ്പോള്‍
    വചനങ്ങളും കല്പനകളും എല്ലാം വൃഥാവിലാവുന്നു.
    സന്മാര്‍ഗ സന്ദേശങ്ങള്‍ പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നു.
    നന്മ വാക്കുകളില്‍ നിന്നു പോലും അന്യമായിപോകുന്നു.

    "പുലരി വരും മുന്നേ ആ പൂങ്കോഴി
    എണ്ണി മൂന്നു കൂവിടും മുന്നേ -.." ഈ വരികള്‍ കൂടുതല്‍ മികവുള്ളതായി തോന്നി.
    ആശംസകള്‍ -2 എണ്ണം; ഒന്ന് കവിതയ്ക്ക്, രണ്ടു- ഓണത്തിന്‍റെത്.
    ഒരു ഓണകവിത/കഥ പ്രതീക്ഷിക്കാമോ ?

    ReplyDelete
    Replies
    1. നന്ദി മുകേഷ്.. ആഴത്തില്‍ വായിച്ചു അഭിപ്രായം പറയുമ്പോള്‍ തന്നെ ഒരു സന്തോഷം തോന്നും... :) :) :)
      ഓണക്കഥ/കവിത - ഞാനും പ്രതീക്ഷിക്കുന്നു....
      നന്ദി ട്ടോ..

      Delete
  10. നിന്‍റെ കടങ്ങള്‍ വീടുവാനായി
    മുപ്പത് കാശ് ഞാന്‍ അവനിലൂടെ
    ഈ രാവില്‍ കൊടുത്തയക്കുന്നു .
    സ്വന്തമാക്കുക മറ്റൊരു പാത്രത്തില്‍
    ഇതിലെനിക്ക് പങ്കില്ലെന്ന് കൈ കഴുകുക

    ReplyDelete
    Replies
    1. അതെ, നാമെല്ലാം ചെയ്യുന്നത് തന്നെ . പക്ഷെ ഈ ഒറ്റുകൊടുക്കല്‍ ദൈവപുത്രന്‍ അറിഞ്ഞിട്ട് ആകാം എന്നൊരു ചിന്ത.. നന്ദി :)

      Delete
  11. വചനങ്ങള്‍ തുടരട്ടെ.......

    അസ്രൂസാശംസകള്‍ :)

    ReplyDelete
    Replies
    1. അസ്രൂസാശംസകള്ക് നന്ദി , സന്തോഷം :)

      Delete
  12. നല്ല വചനങ്ങൾ ...ഈ വിഷയവുമായി കൂടുതലായി അഭിപ്രായം പറയാൻ അറിയുന്നില്ല .. എന്നാലും ഇഷ്ടമായി ..

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)