Thursday, January 14, 2016

നിനക്കായി മാത്രം

എന്‍റെ സ്വപ്നങ്ങളില്‍ നിറങ്ങളില്ലായിരുന്നു ,
എന്‍റെ ചിന്തകള്‍ക്ക് സുഗന്ധവും
എന്നിട്ടും ഞാനവ, നിനക്കായി -
നിനക്കായി മാത്രം കാത്തു വെച്ചില്ലേ?

എന്‍റെ മഴക്കാടുകള്‍ നിനക്കായി മാത്രം
പൂക്കാതെ കാതോര്‍ത്തു നിന്നില്ലേ
നിന്നിലെ തീക്ഷ്ണ വികാരങ്ങളെനിക്കായി
മാത്രമുള്ളതാണെന്ന് ഞാന്‍ നിനച്ചിരുന്നു

എന്‍റെ സ്വപ്നങ്ങളില്‍ വാന്‍ഗോഗ് ഉണ്ടായിരുന്നില്ല
ചങ്ങമ്പുഴയോ വേര്‍ഡ്സ് വര്‍ത്തോ പോലും
എന്നിട്ടും നിന്നെ ഞാന്‍ പ്രണയിച്ചു !

നിനക്ക് ഞാനെന്‍റെ കമിതാവിന്റെ
സ്ഥാനം നല്‍കിയതിന്റെ അര്‍ത്ഥമെന്താണ് ?
അറിയില്ല,ഇന്നുമറിയില്ല .

നിനക്കായി ഞാനിന്നും, എന്നും കാത്തി-
-രുന്നിട്ടുമെന്നെ നീ കാണാതെ പോയി
എത്രയോ പേരെ നീ പ്രണയിച്ചു-
എന്നിട്ടുമെന്നെ നീ...!

ഉയരങ്ങളില്‍ നില്‍ക്കുമ്പോഴൊരു കൊടും-
-കാറ്റായി നീയെന്നെ പുണരുമെന്നും
ആഴക്കടലായി നീയെന്നെ പുല്കുമെന്നും
ഞാന്‍ വ്യാമോഹിച്ചുവല്ലോ!

നിന്‍റെ  കറുപ്പില്‍ ഞാനേഴല്ല
ഏഴായിരം വര്‍ണ്ണങ്ങള്‍ കണ്ടിരുന്നു.
ഞാനീ ജീവിതത്തെ സ്നേഹിക്കുന്നതിനു
മുന്‍പ് , നീയെന്‍ പ്രിയമൃത്യുവേ
കടന്നു വരിക, എന്നിലേക്ക്..എന്നിലേക്ക് !

13 comments:

  1. നല്ല കവിത
    ആശംസകള്‍

    ReplyDelete
  2. മരണത്തിനോടോ....?!!!

    ReplyDelete
    Replies
    1. :) ഹെഹെ പേടിക്കണ്ടാ മനോജേ ., പണ്ടെഴുതീതാ ;) - മരണത്തിലുംകാല്‍പ്പനികത കണ്ടെത്തിയിരുന്നൊരു ടീനേജ് കാലത്ത് ;)

      Delete
  3. ‘ഉയരങ്ങളില്‍ നില്‍ക്കുമ്പോഴൊരു കൊടും-
    -കാറ്റായി നീയെന്നെ പുണരുമെന്നും
    ആഴക്കടലായി നീയെന്നെ പുല്കുമെന്നും
    ഞാന്‍ വ്യമോഹിച്ചുവല്ലോ!‘

    വെറും വ്യാമോഹം...!

    ReplyDelete
  4. എന്‍റെ മഴക്കാടുകള്‍ നിനക്കായി മാത്രം
    പൂക്കാതെ കാതോര്‍ത്തു നിന്നില്ലേ
    നിന്നിലെ തീക്ഷ്ണ വികാരങ്ങളെനിക്കായി
    മാത്രമുള്ളതാണെന്ന് ഞാന്‍ നിനച്ചിരുന്നു................കൊള്ളാം

    ReplyDelete
  5. ഒട്ടും മറക്കാതെയും സമയം തെറ്റാതെയും ആരും ക്ഷണിക്കാതെയും കടന്നുവരുന്ന റു പ്രിയമിത്രം!!

    ReplyDelete

  6. അതെ എന്‍റെ സ്വപ്നങ്ങള്‍ക്കും നിറങ്ങളില്ലായിരുന്നു ... നല്ലെഴുത്ത്

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)