Sunday, January 31, 2016

പറയൂ , ഞാനാരായിരുന്നു?

പറയൂ ഞാനാരായിരുന്നു?
നിനക്കെന്നിലേക്കെത്തുവാൻ -
പറയൂ ഞാനാരായിരുന്നു ..?

(ചിത്രം ,കടപ്പാട് - പ്രശാന്ത്കുമാര്‍.S.R)















സഖി, നിൻ മുഖം കണ്ടു മാത്രമുണർന്നൊരു
നേരമുണ്ടായിരുന്നെന്‍റെ  കനവിൽ
പ്രണയത്തിൻ നൂലിഴ പൊട്ടാതെ ഞാനെന്‍റെ
കഥകളിൽ നിൻ വിരൽ ചേർത്തൂ -
ഇനിയുമീ പരിഭവ പ്രണയാക്ഷരങ്ങളെൻ
വിരൽത്തുമ്പ്  വിട്ടു നിന്നിലെക്കെത്തുവാൻ ,
സഖീ, പറയൂ ഞാനാരായിരുന്നു?
     
നിലാവിന്‍റെ   നിഴൽ വീണ പകലിലൂടെ ,
കഥകള്‍  പറഞ്ഞു നടന്നൊരാൾ -
കോർത്ത കൈയ്യഴിച്ചു മാറ്റി , വിരല്‍ത്തുമ്പു 
നീട്ടി കൊതിപ്പിച്ചൊരാ‌ൾ-
തൊട്ടിടുന്നുവോ കവിത ചൊല്ലുന്ന ശ്വാസ-
-മെന്നുറക്കെ നെഞ്ചിടിപ്പിച്ചൊരാൾ-
എല്ലാരെയും ചേർത്തുമ്മ വെച്ചെന്‍റെ
കണ്ണ് വെട്ടിച്ചൊരു പകൽക്കിനാവ്!
സഖീ, പറയൂ ഞാനാരായിരുന്നു?

ഒരു നേരമെങ്കിലും ചിതറിത്തെറിച്ചു
നിൻ മുന്നിലടർന്നു വീഴാൻ,
ഒരു കിളി മൂളുന്ന പുലരിയിലെങ്കിലും
മരം പെയ്ത്  നി ന്നോട് നനയാൻ,
ഒരു വാർത്ത കൊണ്ടെൻ ഹൃദയത്തില്‍
നിൻ മധുരച്ചുംബനപ്പാട് പതിക്കാൻ,
പറയൂ..സഖീ ,
പറയൂ ഞാനാരായിരുന്നു?




14 comments:

  1. ആരായിരുന്നു, പറയൂ

    ReplyDelete
  2. ഒരുവട്ടമെങ്കിലും പറയൂ ഞാനാരായിരുന്നു.

    ReplyDelete
  3. പറയൂ ആരായിരുന്നു.....പ്രാണ സഖിയോ....

    ReplyDelete
  4. ആരായിരുന്നു പറയൂ സഖി

    ReplyDelete
  5. അവരും.. അത് തന്നെ ചോദിക്കുന്നതെന്തേ...
    കഥയായ്..പ്രണയാക്ഷരങ്ങളായ്
    കവിതയായ്..പകല്‍കിനാവായ്
    പുലരിയായ് മധുരചുംബനപ്പാടായ്
    നിന്നില്‍ നിറയാന്‍...
    പറയൂ..സഖീ
    ആരായിരുന്നു ഞാന്‍..?

    ReplyDelete
  6. ഒരു നേരമെങ്കിലും ചിതറിത്തെറിച്ചു
    നിൻ മുന്നിലടർന്നു വീഴാൻ,
    ഒരു കിളി മൂളുന്ന പുലരിയിലെങ്കിലും
    മരം പെയ്ത് നി ന്നോട് നനയാൻ,
    ഒരു വാർത്ത കൊണ്ടെൻ ഹൃദയത്തില്‍
    നിൻ മധുരച്ചുംബനപ്പാട് പതിക്കാൻ,
    പറയൂ..സഖീ ,
    പറയൂ ഞാനാരായിരുന്നു? കൊള്ളാം

    ReplyDelete
  7. സഖികളെ എന്നും എപ്പോഴും പകൽ
    കിനാവ് കണ്ടുകൊണ്ടിരിക്കുന്ന പ്രണയ
    സഖാക്കളുടെ പ്രതിനിധിയാണയാൾ ...

    ReplyDelete
  8. പറയൂ സഖി ഞാനാരായിരുന്നു

    ReplyDelete
  9. അതെ പറയൂ സഖി ഞാനാരായിരുന്നു

    ReplyDelete
  10. എഴുതാൻ വന്ന കമന്റ്‌ ദേ എല്ലാവരും ഒരു പോലെ ഇട്ടിരിയ്ക്കുന്നു.


    നന്നായിരിക്കുന്നു..

    ReplyDelete
  11. ഒരു വലിയ സംശയം ഉണ്ട്, ഇപ്പൊ വരാം... അത് ജെനുവിന്‍ ആണോ എന്ന് പരിശോധിക്കട്ടെ

    ReplyDelete
  12. നന്നായിരിക്കുന്നു ഈ ആത്മീയത്വര!
    ആശംസകള്‍

    ReplyDelete
  13. എല്ലാരെയും ചേർത്തുമ്മ വെച്ചെന്‍റെ
    കണ്ണ് വെട്ടിച്ചൊരു പകൽക്കിനാവ്!
    .
    .
    .
    ഒരു നേരമെങ്കിലും ചിതറിത്തെറിച്ചു
    നിൻ മുന്നിലടർന്നു വീഴാൻ....!
    .
    .
    .
    ആശംസകൾ...!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)