"ബായ് എഹാം- ധോടാ ഓര്..." പിന്നില്‍ നിന്ന് തട്ടി അമ്മ പറഞ്ഞു
"നീ ഇത്ര കഷ്ടപ്പെടണ്ട , ആ ചെക്കന് നന്നായി മലയാളം മനസിലാകും.... തിരിച്ചു പറയുമ്പോ ഒന്ന് കഷ്ടപ്പെടുമെന്നെ ഉള്ളു.. "
ഡല്‍ഹി വാസത്തിന്റെ പേരില്‍ അയല്‍ക്കാരുടെ മുന്നില്‍ വെച്ചു, ബീഹാറി ബായിയോടു രണ്ട് ഹിന്ദി ഡയലോഗ് കാച്ചാമെന്നുള്ള എന്റെ മോഹത്തിനെ അമ്മ നിഷ്കരുണം ചവിട്ടിയരച്ചു. ശരി മലയാളം എങ്കില്‍ മലയാളം- "ബായ് അതാ അവിടെ ഒന്ന് കൂടി ഇളക്കാം.."
ഉടന്‍ വന്നു ജവാബ് "ചെരി ചെച്ചീ " , ചെരിയാനോ എങ്ങോട്!!!! ആ എന്തേലും ആകട്ടെ.
എന്തായാലും നമ്മുടെ പറമ്പ് കുത്തി ക്കിളച്ചു തരുന്ന ചങ്ങാതി അല്ലെ, ചില്ലറ കുശലം ആകാമെന്ന് കരുതി ഞാന്‍ എന്റെ ജനറല്‍ നോളജ് പുറത്തെടുക്കാന്‍ തുടങ്ങി
. "ദിവസവും ജോലി കിട്ടാറുണ്ടോ ബായ്, കഷ്ടപ്പാടാ അല്ലെ? "
"ഇല്ലെ ചെച്ചീ നമ്മളുക്ക്എന്നും വര്‍ക്ക് വറും, ഹമാരെ പാസ് ടൈം നഹി ഹെ " - അമ്പടാ കേമാ.. അപ്പൊ നീ ഈ തൊഴില്‍ ഇല്ലാത്ത ജനവിഭാഗത്തിന് മുന്നിലെ ഒരു വലിയ '?' ആണല്ലോ.. :/
"ഖര് -ഹൌസ് എപ്പോ പോകും? "
നമ്മുടെ ബായ് - "ചെച്ചീ കഷ്ടം പോകാന്‍ ... ട്രെയിന്‍ , റണ്ട് നാള്. നമ്മള് ഒറു മാസം പോകും ഒറു വര്‍ഷം. "
കഷ്ടം കഷ്ടം തന്നെ , വീട്ടുകാരെയൊക്കെ കാണാതെ പാവം ബായ്,,.. സഹതാപത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പേ,അമ്മ പിന്നെയും വിളിച്ചു ഇഡ്ഡലി കഴിക്കാന്‍..
നല്ല മുളകിടിച്ചത് കൂട്ടി ഇഡ്ഡലി തട്ടുമ്പോള്‍ സഹാനുഭൂതി കൊണ്ട് ശ്വാസം മുട്ടി ഇരിക്കാന്‍ വയ്യാതെ അമ്മയോട് ഞാന്‍ പറഞ്ഞു,
"പാവം ,അല്ലെ അമ്മെ? നമ്മുടെ ഇവിടെ എത്ര കഷ്ടപ്പെട്ട് പണിയെടുത്താലാ ഒരു മാസം വീട്ടുകാരെ കാണാന്‍ പറ്റുക.... :( "
ഭായിക്ക് കൊടുക്കാനുള്ള ഇഡ്ഡലി എടുത്തു നടക്കുന്ന കൂട്ടത്തില്‍ അമ്മ പറഞ്ഞു "ഒരുപാട് കരഞ്ഞു കണ്ണീരു കളയണ്ട - അവന്റെ നാട്ടിലെ രണ്ടേക്കര്‍ ഭൂമിയുടെ മുതലാളിയാ, നമ്മുടെ ഏഴു സെന്റിന്റെ മുറി മൂല കിളയ്ക്കുന്നത്...... ഗള്‍ഫിലും വടക്കേ ഇന്ത്യയിലും ഒക്കെ ഇതിലും കഷ്ടപ്പെട്ടിട്ടും സ്വന്തമായി ഒരു വീട് വെക്കാന്‍ സ്ഥലമില്ലാത്ത ഒരു പാട് പേരുണ്ട് ഈ നാട്ടില്‍... അത് കൊണ്ട് കിളച്ചിട്ട സ്ഥലത്ത് ഈ കിടക്കുന്ന കപ്പക്കമ്പ് പറക്കി കുത്തി വെയ്ക്ക് അല്ലെങ്കില്‍ നീ ഇനി 'അണ്ണാച്ചീടെ വീട്ടിലെ ലച്ച്മിഅക്ക' യുടെ സങ്കടം കൂടി ചോദിച്ച് അറിയേണ്ടി വരും."
ചോദിച്ചു വാങ്ങിയ പണി ആണെങ്കിലും ചെയ്യാനൊരു സുഖമുണ്ടായിരുന്നു... !!!!
അപ്പൊ മെയ് ദിന ആശംസകള്‍......
നാട്ടില്‍ മുതലാളിമാര്‍,
ReplyDeleteഅന്യനാട്ടില്‍ തൊഴിലാളികള്‍.
മെയ് ദിന ചിന്തകള്‍ നന്നായി
ആശംസകള്‍
അതെ സര്... ഇത് ശരിക്കും നടന്ന സംഭവം ആണ് :)
Deleteമലയാളികള്‍ അറബികളെ ഊറ്റുന്നു!!
ReplyDeleteബംഗാളികള്‍ മലയാളികളെയും!!
:)
ശെരിക്കും ഇപ്പൊ ഇതാണവസ്ഥ!!!
അതെ അങ്ങനെയും പറയാം. പക്ഷെ, അറബികളെ എത്ര ഊറ്റിയാലും ഒരു പരിധിയുണ്ട് നാട്ടില്‍ സമ്പാദിക്കുന്നതിനു..., കാരണം ജീവിത നിലവാരം/ജീവിത ചെലവ് കേരളത്തിലും ഏതാണ്ട് കണക്കാ... ബംഗാളികളും കുറച്ചു കഴിയുമ്പോള്‍ അങ്ങനെ ആകുമായിരിക്കും :)
Deleteഅവരുടെ നാട്ടിലെ രണ്ട് ഏക്കര്‍ സ്ഥലം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കേരളത്തില്‍ ഒരു ചിരട്ടയില്‍ പോലും മണ്ണ് കിട്ടില്ല...
ReplyDeleteബംഗാളിയോട് സഹതാപിക്കാതെ ഒന്ന് മണ്ണിലിറങ്ങി തടിയൊക്കെ അനങ്ങിക്കൂടെ..
ഹ്മ്മ്മ്മ്മ്മ്മം ഇനിയിപോ തടി നല്ലത് പോലെ അണക്കേണ്ടി വരും ! നന്ദി ഷൈജു :)
Deleteഎന്നിട്ടാ കപ്പകമ്പിനൊക്കെ എന്തു സംഭവിച്ചു.. ആകാംഷാഭരിതമായ സന്ദര്‍ഭത്തില്‍ തന്നെ കഥ നിര്‍ത്തി കളഞ്ഞല്ലോ.. :-/
ReplyDelete:) ആ കപ്പ കമ്പ് വെക്കാന്‍ ഞാന്‍ തന്നെ വേണ്ടി വന്നു! നന്ദി
Delete