പറയാതെ വയ്യ...,
പറയാനും വയ്യ..
കണ്ടതും കൊണ്ടതും
മിണ്ടാനും വയ്യ!!!!
ആരോ പറഞ്ഞു ,
നമുക്കീ ഇരുള് മൂടാത്ത-
വഴികളിലൂടെ കാണാതെ
കേള്‍ക്കാതെ പോകാം.
കണ്ണ് തുറക്കരുത്,
കാതുയിര് വിളി കേള്‍ക്കരുത്.
അറിയാതെ പോലും -
തിരിഞ്ഞു നില്‍ക്കരുത്.
അഞ്ചോ ആറോ പിഞ്ചോ
തൈ കിഴവിയോ,
(അല്ല ,പിറന്നിട്ടുമില്ലേ)
നമുക്കെന്തു ചേതം!!!!!!
നാളെ നമുക്കൊരു
സ്റ്റാറ്റസ് കാച്ചാം,
പിന്നൊരു മെഴുതിരി-
എന്നിട്ട്,കാത്തിരിക്കാം,
നാളത്തെ വാര്‍ത്തയ്ക്കായി.....
നാളെ നമുക്കൊരു
ReplyDeleteസ്റ്റാറ്റസ് കാച്ചാം,
പിന്നൊരു മെഴുതിരി-
എന്നിട്ട്,കാത്തിരിക്കാം,
നാളത്തെ വാര്‍ത്തയ്ക്കായി.
wah!!!
ReplyDeleteThank u Nirun... :)
Delete