Tuesday, July 20, 2010

വേശ്യാമ്മ

തൊട്ട വിരലില്‍ കാമത്തിന്‍ ചൂട് വിരിഞ്ഞില്ല,

വിശന്നുറങ്ങിയോരെന്‍ കുഞ്ഞിന്‍റെ കണ്ണീര്‍ചൂട് മാത്രം..
മുഷിഞ്ഞ നോട്ടെന്‍റെ മടിക്കുത്തഴിക്കവേ ,
ഉണര്‍ന്നതെന്നിലെ സ്ത്രീത്വമല്ല, പാലൂറും-
അമൃതമാം മാതൃത്വം ....
എറിയുന്ന കല്ലിലും അവര്‍(ആരും) കാണാതെ

പൊതിയുന്നു,"എവിടെ എത്തണം രാത്രിയില്‍??"
നിലാവ് കണ്ടാല്‍ വെറുപ്പാണെനിക്കു,

അതെന്‍റെ കുഞ്ഞിനു വിശക്കും വെളിച്ചം..
മകളായി ജനിച്ചു,വളര്‍ന്നു പെങ്ങളായ്‌....
ഒടുങ്ങേണമെനിക്കു അമ്മയായ് മാത്രം.

36 comments:

  1. എഴുത്തില്‍ പുതുമയുണ്ട്. പക്ഷെ വിഷയം... ഇപ്പൊ എല്ലാര്‍ക്കും ഇതേയുള്ളൂ വിഷയം. കഴിഞ്ഞ രണ്ട്‌ ആഴ്ച്ചക്കിടയില്‍ ഇതേ വിഷയം ഞാന്‍ വായിക്കുന്നത് നാലാം തവണ..!!

    ReplyDelete
  2. കവിത നന്നായിട്ടുണ്ട്

    ReplyDelete
  3. തെരുവിൽ അമ്മമാർ കുഞ്ഞിനെ ഉപേക്ഷിച്ച് കാമത്തിന്റെ ചുവട്ടിൽ ചതഞ്ഞരയുമ്പോൾ
    അവരുടെ നിലവിളിക്കുന്ന മനസ്സ് ആരറിയാൻ?
    കവിതയിലെ കാരുണ്യം തിരിച്ചറിയുന്നു. ക്രിസ്തുവിന്റെ ഒരു മനസ്സ്, ബുദ്ധന്റെ ഒരു ഹൃദയം, ഇവിടെ കാണാം. എന്നാൽ കവിതയെന്ന നിലയിൽ ഇനിയും മുന്നേറാനുണ്ട്.

    ReplyDelete
  4. വിശക്കുന്ന കുഞ്ഞിനു വേണ്ടി മാനം വില്‍ക്കുന്ന അമ്മ. അതാണ്‌ അമ്മ.

    ReplyDelete
  5. ഒരു വിമര്‍ശനം അല്ല എങ്കിലും മാനം വിക്കുക എന്ന ഒരു ജോലി മാത്രമല്ലല്ലോ ഒരമ്മക്ക് ചെയ്യാന്‍ കഴിയുന്നത്

    ReplyDelete
  6. എല്ലാവര്ക്കും നന്ദി...
    ആളവന്താന്‍ : ആദ്യമായിട്ട ഈ വിഷയത്തില്‍ കൈ വെച്ചത്, ആവര്‍ത്തനം ഒരു ബോറടി തന്നെയാണ് :)
    ഹംസ : നന്ദി
    വായാടി: ശരിക്കും അതാണ്‌ അമ്മ
    സുരേഷ് സര്‍ : കവിത എന്നാ നിലയില്‍ മോശമാണെന്ന് എനിക്കും തോന്നി.. അത് കൊണ്ടാണ് ലേബല്‍ വട്ടു ചിന്തകള്‍ എന്ന് കൊടുത്തത്. എന്നാലും നന്ദി
    ഒഴാക്കാന്‍: മാനം വില്‍ക്കാത്ത അമ്മമാര്‍ ഭാഗ്യവതികള്‍ , മാനം വില്‍ക്കേണ്ടി വരുന്നവര്‍ അനുഭവിക്കുന്നത് ,ചിന്തിക്കുന്നത് ഇങ്ങനെയാകാം എന്ന് തോന്നി.. മക്കള്‍ നാളെ തള്ളി പറഞ്ഞേക്കാം, പക്ഷെ, അവര്‍ എന്റെ കാഴ്ചപ്പാടില്‍ മക്കള്‍ക്ക്‌ വേണ്ടി ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്യുകയാണ്... അല്ലാത്തവരെ ഈ കവിത പ്രതിനിധാനം ചെയ്യുന്നില്ല

    ReplyDelete
  7. ഉം ...ഇതിനു അത്രേ ഉള്ളൂ

    ReplyDelete
  8. ഇത് അത്രക്കെ ഉള്ളു ഏറക്കാടാ :) thanks

    ReplyDelete
  9. oru nilavili kelkkunnu..

    post ishtaayi..

    ReplyDelete
  10. അമ്മ,അമ്മയായി മാത്രം ഇരിക്കട്ടെ..അതല്ലേ,നമ്മള്‍ ആഗ്രഹിക്കുന്നത്.

    ReplyDelete
  11. ഒടുങ്ങേണമെനിക്കു അമ്മയായ് മാത്രം..........

    ReplyDelete
  12. എഴുത്ത് തുടരൂ,......

    ReplyDelete
  13. എഴുത്ത് തുടരൂ,......

    ReplyDelete
  14. thanks to mazhathullikal, smitha & sreejith

    ReplyDelete
  15. ഈ കവിതക്ക്, അല്ല ‘തീഷ്ണമായ ചിന്തക്ക്‘ കുറേക്കൂടി ചേരുന്ന പേര് ‘അമ്മ’ എന്ന് മാ‍ത്രമായിരുന്നു എന്ന് തോന്നുന്നു.

    ഭാവുകങ്ങള്‍‍.

    ReplyDelete
  16. നിലാവ് കണ്ടാല്‍ വെറുപ്പാണെനിക്കു,
    അതെന്‍റെ കുഞ്ഞിനു വിശക്കും വെളിച്ചം..

    നന്നായിട്ടുണ്ട് ..വരികള്‍

    ReplyDelete
  17. താരുണ്യം തെരുവില്‍ വില്‍ക്കുമ്പോഴും കാരുണ്യം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സ്ത്രീ ജന്മം. സ്ഖലിതങ്ങളുണ്ടങ്കിലും സാരാംശമുള്ള വരികള്‍.

    ReplyDelete
  18. നന്ദി അനില്‍, അക്ഷരം, റഫീക്ക്
    അനില്‍: ഞാനും ആ പേര് ചിന്തിച്ചിരുന്നു, പക്ഷെ കൂടുതല്‍ ചെറുക ഇതാണെന്ന് തോന്നി
    അക്ഷരം: ആ വരികള്‍ ആലോചിച് എഴുതിയതാണ്, ആദ്യ നാല് വരികള്‍ മാത്രമേ മനസില്‍ വന്നതായിട്ടുള്ള് :)
    റഫീക്ക് : അമ്മമാര്‍ എന്തും വില്‍ക്കും കുഞ്ഞുങ്ങള്‍ക്കായി

    ReplyDelete
  19. അമ്മ കരയുന്നു,
    കുഞ്ഞിന്റെ വിശപ്പറിഞ്ഞു,
    എല്ലാ അമ്മയുമൊന്നല്ലേ.
    തലക്കെട്ട് വേറൊന്നാകാമായിരുന്നില്ലേ.

    ReplyDelete
  20. ഞാനും താൻ പറനഞ്ഞത് പേ​‍ാലെ ഒരുപ്പാട് ചിന്തിച്ച വിഷയമാണിത്.പക്ഷേ ഇന്നും ഒരു അഭിപ്രായത്തിൽ എത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല.അതിനെ ന്യായികര്യക്കുൻപ്പേ​‍ാൾ തന്നെ ന്യായികരിക്കാതിരിക്കുവാനും ഒരുപ്പാട് കാരണങ്ങൾ മനസ്സിൽ തെളിയുന്നു

    ReplyDelete
  21. ‘മുഷിഞ്ഞ നോട്ടെന്റെ മടിക്കുത്തഴിക്കവേ’ -ഒന്നാംതരമായി ആ വരീ.
    നാലും അഞ്ചും വരികളെ ഒന്നു പുതുക്കിയിരുന്നെങ്കിൽ...

    ReplyDelete
  22. മനസ്സിലൊരു വേദന....
    അഭിനന്ദനങ്ങള്‍!!!

    ReplyDelete
  23. നല്ല വരികള്‍... തുടരുക...

    ReplyDelete
  24. കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി 'എന്തും'ത്യജിക്കാന്‍ അമ്മ തയാറായാല്‍ പോലും നാളെ ആ കുഞ്ഞു തന്നെ അമ്മയെ കല്ലെറിയും.
    വിശക്കുന്ന കുഞ്ഞിനു വേണ്ടി മാനം വില്‍ക്കുന്നവള്‍ അമ്മയല്ല.

    ReplyDelete
  25. ashyam kollaam but kavithayilek ethiyilla

    ReplyDelete
  26. മകളായി ജനിച്ചു,വളര്‍ന്നു പെങ്ങളായ്‌....
    ഒടുങ്ങേണമെനിക്കു അമ്മയായ് മാത്രം.

    കൊള്ളാം

    ReplyDelete
  27. വിശക്കും വെളിച്ചം..!
    കവിത നന്നായി

    ReplyDelete
  28. thanks to Anoop,Raveena,MyDreams,Ismail,Pranavam,ekanthathayude kamuki,Joy,Venjaran,Aniyan,Pradeep,Salah......

    ReplyDelete
  29. വിഷയം ആവര്‍ത്തനം ആണെങ്കിലും
    പ്രസക്തി ചോര്‍ന്നു പോകില്ലല്ലോ..കാരണം
    ഉത്തരം കിട്ടാത്ത സമസ്യ അല്ലെ ഈ വില്പന..
    "തൊഴിലാളി" എന്ന വാക്ക് നിയമം ആവുമ്പോള്‍
    ഇതും നാം അന്ഗീകരിക്കേണ്ടി വരില്ലേ?ആശംസകള്‍..

    ReplyDelete
  30. ആരും വേശ്യ ആയും അമ്മയായും ജനിക്കുന്നില്ല..
    സാഹചര്യങ്ങള്‍ അവരെ അതാക്കി തീര്‍ക്കുന്നു.
    താങ്കളുടെ മനസ്സിലുള്ളത് മുഴുവന്‍ ഇതിലേക്ക് വന്നില്ല
    എങ്കിലും ആ മനസ്സ്...... അഭിനന്ദനങ്ങള്‍...!!

    തീവണ്ടിയില്‍ നിന്ന്.. മാനവും ജീവനും പൊലിഞ്ഞ
    എന്‍റെ കുഞ്ഞ് സഹോദരി ഷൊര്‍ണൂര്‍ മുല്ലക്കല്‍
    സൗമ്യ മോളുടെ നെറ്റിയില്‍ ഒരു അന്ത്യ ചുംബനത്തോടെ...
    മേലില്‍ ഒരു അമ്മയ്ക്കും ഒരു കുഞ്ഞിനും ഒരു സഹോദരിക്കും
    ഈ ദുരന്തം വരുത്തരുതെയെന്ന പ്രാര്‍ഥനയോടെ..
    അതിലേറെ വേദനയോടെ.. അല്ല രോഷത്തോടെ...
    ഒരു തുള്ളി കണ്ണുനീരോടെ...
    (Just for, not forget)
    http://malloossery.blogspot.com/

    ReplyDelete
  31. തീയുടെ നിറമുള്ള പൂവാണ് ഞാന്‍
    തീന്‍ മേശയിലെ രുചി
    കട്ടുറുമ്പ് കടിക്കുന്ന ഒരു നിമിഷം
    വെറ്റിലത്തുപ്പലിന്‍റെ തെച്ചി
    എച്ചില്‍ കൂനയിലെ മൂക്കുത്തി (കല്ലും പെണ്ണും-അയ്യപ്പന്‍)
    ഈ വരികള്‍ തീക്ഷണം...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)