Monday, July 12, 2010

Bye Bye..... meet u in 2014.....

ആദ്യമേ ക്ഷമ പറയട്ടെ (1 ) ഈ കുറിപ്പ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കിയതാണ് …… (2 ) ഈ കുറിപ്പ് ഒരു ഫുട്ബാള്‍ ഭ്രാന്തന്‍ ആയ ആരാധകന്‍റെതാണ്, വിയോജിപ്പുള്ളവര്‍ സദയം ക്ഷമിക്കുക …..

വിട :

വുവുസേലക്കും ജബുലാനിക്കും......കാല്‍പ്പന്തുകളിയുടെ  ഉറക്കമില്ലാത്ത കാല്പനികരാവുകള്‍ക്ക്.....കൂട്ടലുകളുടെയും കിഴിക്കലുകളുടെയും  ചൂതാട്ടദിനങ്ങള്‍ക്ക്…… തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ചിന്തകള്‍ക്ക്……വാക്പോരാട്ടങ്ങളുടെ നിലക്കാത്ത ഊര്‍ജപ്രവാഹത്തിനു……. ബുദ്ധിയില്‍ ഫുട്ബോള്‍ മാത്രം തെളിഞ്ഞ ദിനരാത്രങ്ങള്‍ക്ക്….. ഫുട്ബോള്‍ മാത്രം സംസാരിച്ചിരുന്ന സൌഹൃദസംഭാഷണങ്ങള്‍ക്ക്……

അഭിനന്ദനങ്ങള്‍ :

വംശവെറിയുടെ പതനം വിളിച്ചോതിയ സൌത്ത് ആഫ്രിക്കാന്‍ അധികാരികള്‍ക്ക്…..ആഫ്രിക്കയ്ക്ക് ആ അവസരം നല്‍കിയ FIFA അധികാരികള്‍ക്ക്…….യന്ത്രങ്ങളുടെ ശരിയെക്കാള്‍ മനുഷ്യന്‍റെ തെറ്റുകള്‍ ആണ് നല്ലതെന്ന് പറയുന്ന ഫുട്ബോള്‍ മനസ്സിന്…… കറുത്തവന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഖാനയുടെ പോരാട്ടവീര്യത്തിനു…..

നന്ദി :

ആവേശാഗ്നി അണയാതെ കാത്ത ഉറ്റസുഹൃത്തുക്കള്‍ക്കും പ്രിയെപ്പെട്ട അനിയനും കാല്‍പ്പന്തുകളിയുടെ സൌന്ദര്യം പഠിപ്പിച്ചു തന്ന പ്രിയപ്പെട്ട അച്ഛന്…… കാല്‍പ്പന്തുകളിയുടെ മാസ്മരികനിമിഷങ്ങളെ കണ്മുന്നിലെതിച്ച ESPN/Star സ്പോര്‍ട്സിനു ….. വിശകലനങ്ങളുമായി കളം നിറഞ്ഞ കളിയെഴുതുകാര്‍ക്ക് ……എല്ലാറ്റിനും ഉപരി, മോറല്‍ സപ്പോര്‍ട്ടുമായി ഉറക്കമിളച്ചിരുന്ന പ്രിയതമക്ക്…….

ഓര്‍മ്മകള്‍:

വിങ്ങിക്കരയുന്ന ഗ്യാന്‍…….കൊച്ചുകുട്ടിയെ പോലെ തുള്ളിചാടിയ Suares…… Hand of “Devil / God” by Suarez….. നിസ്സഹായനായ പ്രജാപതി Maradonna….. പരുക്കിനെ തോല്‍പ്പിച്ച രാജ്യസ്നേഹവുമായി Drogbe, Forlan…. കളിക്കളത്തിനു നടുവില്‍ തോല്‍വിയിലും തല ഉയര്‍ത്തിപ്പിടിച്ചു ഏകനായ പടനായകന്‍ , Schwarznieger…..ഷര്‍ട്ട്‌ ഊരി നിര്‍ത്താതെ ഓടിയ Iniyesta…… തല കുനിച്ചു മടങ്ങിയ Messi, Christiano, Rooney…… ചരിത്രം England നു കൊടുത്ത സമ്മാനം‘നിഷേധിക്കപ്പെട്ട ഗോള്‍’……

അങ്ങിനെ ഒത്തിരി ഒത്തിരി ഓര്‍മകള്‍ക്കും നന്ദി പറച്ച്ചിലുകള്‍ക്കും അഭിനന്ദനവര്‍ഷങ്ങള്‍ക്കും
വിട പറചിലുകള്‍ക്കും അവസരമൊരുക്കി ഒരു World Cup കൂടി കടന്നു പോകുന്നു…… ഇനി നീണ്ട നാല് വര്‍ഷങ്ങള്‍…… ഇപ്പോള്‍ ഒരു ശൂന്യത, ഒരു മാസം നീണ്ട  തിരക്ക് പിടിച്ച ജീവിതത്തിന്‍റെ ഒടുക്കം……..

അതെ,അതാണ്‌ ഫുട്ബോള്‍….. ക്രിക്കെടിനുള്ള dignity മനപൂര്‍വം അവകാശപ്പെടാത്ത ഗെയിം…എന്നാല്‍ ടീം ഗെയിംന്‍റെ,സൌഹൃദത്തിന്‍റെ എല്ലാ അനന്ത സാധ്യതകളും ലോകത്തിനു കാണിച്ചു തരുന്ന വശ്യമനോഹരമായ ഗെയിം….. പാവപ്പെട്ടവരുടെ വയറിനെ പോലും മറക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ചാലകശക്തി……. സമ്പന്നന്‍റെ ധാര്‍ഷ്ട്യത്തിനു പാവപ്പെട്ടവന്‍റെ മറുപടി…… ഈ ഭൂമിയേക്കാളും വലിയ ഒരു ‘goal’മായി(ഗോളം) സ്വയം പരിണമിക്കുന്ന വന്യമായ സൌന്ദര്യം….. അതെ, Football,അത് ഒരു കലയാണ്‌,സംഗീതത്തിനും നൃത്തത്തിനും ഒപ്പം നില്‍ക്കുന്ന മനോഹരമായ കലാകാവ്യം…..ഇനി വീണ്ടും കാത്തിരിപ്പിന്‍റെ 4 വര്‍ഷങ്ങള്‍……പക്ഷെ ഞങ്ങള്‍ക്ക് സങ്കടമില്ല കാത്തിരിക്കാന്‍, കാരണം, “Football”, ഞങ്ങള്‍ക്കറിയാം ഇനിയും നീ വരുന്നത് ഞങ്ങളെ കൂടുതല്‍ കൂടുതല്‍ ആനന്ദിപ്പിക്കാന്‍ വേണ്ടി ആണെന്നു……
Meet u in 2014, in Brazil…… Bye till then….. And, Dears ,together, we will be back again…..

NB : ഇതിലെ ഫുട്ബോള്‍ ഭ്രാന്തനായ narrator എന്‍റെ ഭര്‍ത്താവാണ് Mr.Abhilash.P.K :)

14 comments:

 1. കറുത്തവന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഖാനയുടെ പോരാട്ടവീര്യത്തിനു…..

  നന്ദി :
  അതെ, എന്റെ മനസ്സും കറുത്തവന്റെ ഒപ്പമാണ്. ഒരു പക്ഷെ, ഞാൻ എന്നും മർദ്ദിതർക്ക് ഒപ്പമായിരുന്നതിനാലാവാം അങ്ങനെ ആയത്. എങ്കിലും , അത്രക്കങ്ങട് ഹരം ഇല്ല. വല്ലപ്പോഴും കളി കാണും. ( എങ്കിലും,ഖാനക്ക് ലോക ഫുട്ബാൾ കിരീടം കിട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം.) പക്ഷെ, ആ നീരാളി……..?

  ReplyDelete
 2. ശരിക്കും ഇപ്പോള്‍ ഒരു ശൂന്യത അനുഭവപെടുന്നു! തീര്‍ന്നല്ലോ എന്ന സങ്കടവും, എങ്കിലും ഒരു നാലുവര്‍ഷം കൂടി കാത്തിരിക്കാന്‍ തയ്യാറാണ് അതാണ് ഫുട്ബോള്‍

  ReplyDelete
 3. അതേ, ഇനി ബ്രസീലിലേക്ക് തന്നെ.

  ReplyDelete
 4. ഒഴിഞ്ഞ ഉത്സവ പറമ്പിലൂടെ മെല്ലെ നടന്നു നീങ്ങിയപ്പോള്‍ , പെട്ടെന്ന് ഒരു പഞ്ചവാദ്യം കേട്ട പോലെ ....ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ,
  അതെ ...ഒരേ.. ആവേശത്തോടെ കാത്തിരിക്കുന്നു ബ്രസീലിയന്‍ മണ്ണിലെ ആ ആവേശ കാഴ്ചകള്‍ക്കായി ..

  a spcl congrats to abhilash :)

  ReplyDelete
 5. Off:

  ഏത് അഭിലാഷ്...
  കണ്ണൂരിലെ രോമാഞ്ചമായ ഹേ അജ്നാബി അഭിലാഷോ??
  ;-)

  ReplyDelete
 6. ഒരു മാസം നീണ്ടുനിന്ന ഫുട്ട്ബോള്‍ മാമാങ്കത്തിന്‌ തിരശ്ശീല വീണിരിക്കുന്നു. അടുത്ത മാമാങ്കത്തിനായി നമുക്ക് കാത്തിരിക്കാം. See you in Brazil!!

  ReplyDelete
 7. thanks to aksharam,upasana, vaayadi.
  @aksharam: special congrats njan pass cheythitund. :)
  @upasana : he s my husband. kannoor alla, palakkad :)
  @vayaadi: see u der... :)

  ReplyDelete
 8. പേരിന്റെ അവസാനത്തെ പി കെ യും ഭര്‍ത്താവ്‌ എന്നാ സ്ഥാനവും മാറ്റിയാല്‍ ഞാനും അതെ പോലെ ഒക്കെയാണ് ..എന്റെ നാമവും സ്വഭാവവും

  ReplyDelete
 9. ഇനി ബ്രസീലില്‍ കാണാം.

  ReplyDelete
 10. ഏറക്കാടാ, സ്വഭാവം ബ്ലോഗില്‍ കണ്ടത് വെച്ച് ഇത്തിരി അല്ല, ഒത്തിരി വ്യതാസമാ ...
  എന്തായാലും നന്ദി :)
  ജിഷാദേ,the man to walk with & jayraj , ബ്രസീലില് ‍കാണാം

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)