Friday, December 3, 2010

വരികെന്‍റെ പ്രിയനേ


 
നിഴലായതും നീ,നിറവായതും നീ
നിറമാര്‍ന്ന കണ്ണിലെ കനവായതും നീ...
മഴയായ് പൊഴിഞ്ഞതും,വെയിലായ് മറഞ്ഞതും
മഞ്ഞില്‍ നിറഞ്ഞെന്നില്‍ അലിഞ്ഞതും നീ.
കനവില്‍ വരികെന്‍റെ പ്രിയനേ നമുക്കീ-
ഇരുളിന്‍ കരിമ്പടം പുതച്ചിടാം.
പ്രണയം മണക്കുന്ന തണുത്ത രാവില്‍
വിറയാര്‍ന്ന വിരലിന്‍ ചൂട് തേടാം.
പടര്‍ന്നൊഴുകിയുരുകുന്ന സ്വേദകണങ്ങളെ
നുണയാം ചുണ്ടിലെ വീഞ്ഞിന്‍ ലഹരിയായ് .
പതഞ്ഞു പൊങ്ങും പാല്‍ നിലാവെന്നില്‍
അലിഞ്ഞു തീരും മുന്നേ,

കനവില്‍ വരികെന്‍റെ പ്രിയനേ നമുക്കീ-
ഇരുളിന്‍ കരിമ്പടം പുതച്ചിടാം

11 comments:

  1. വരികള്‍ നന്നായിട്ടുണ്ട് .... :)

    ReplyDelete
  2. pranayathil nananju, kulichu. pranayam- kulirum choodumulla ormma

    ReplyDelete
  3. പുതപ്പിനുള്ളിൽ രണ്ടിണക്കിളികൾ!!
    പ്രഭാതമഞ്ഞിന്റെ നനുത്ത തലോടല്‍ പോലെ സുഖമുള്ള വരികള്‍.. പ്രണയം എത്ര പറഞ്ഞാലും എഴുതിയാലും മടുക്കുകയില്ല.
    നന്നായി ശ്യാമ.

    ReplyDelete
  4. മനോഹരം ഈ പ്രണയ ചിന്തകള്‍

    ReplyDelete
  5. എല്ലാവര്ക്കും നന്ദി.
    @ആളവന്താന്‍ : വന്നു വന്നു..... സന്തോഷമായി
    @വായാടി : ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. കിട്ടീല്ലേ??

    ReplyDelete
  6. ഈ കവിത വായിക്കുമ്പോള്‍ ഓരോ താളം കിട്ടുന്ന പോലെ, ഗാനം പോലെ തോന്നി , നന്നായി

    ReplyDelete
  7. മനോഹരങ്ങളായ പ്രണയാര്‍ദ്രമാം വരികള്‍ .....
    മഞ്ഞു തുള്ളിയുടെ നനുത്ത സ്പര്‍ശം പോലെ....

    ReplyDelete
  8. അനീസ റാണി ആസ്വദിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .ആദ്യമായി വരികയാണോ?ഇനിയും വരുക...

    ReplyDelete
  9. "പടര്‍ന്നൊഴുകിയുരുകുന്ന സ്വേദകണങ്ങളെ
    നുണയാം ചുണ്ടിലെ വീഞ്ഞിന്‍ ലഹരിയായ്".
    ആര്‍ക്കും ലഹരി യുണ്ടാക്കുന്ന വരികള്‍
    ആശംസകള്‍

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)