Thursday, May 13, 2010

മറവി

മറന്നു പോയതെന്താണെന്ന്
 ഓര്‍ത്തോര്‍ത്തു നോക്കി
അടിത്തട്ടിലെ പായലും പൂപ്പലും
മാറ്റി മാറ്റി നോക്കി
തിരിച്ചറിയാനാവാതെ പോയ
ജീര്‍ണ്ണത നക്കിയ
കുറെ പഴകി പൊടിഞ്ഞ
ഓര്‍മ്മകള്‍ മാത്രം
ഒരിക്കല്‍  തിളക്കമുണ്ടായിരുന്നിരിക്കാം,
എവിടെയോഇപ്പോളും  -
ഒരു  മിനുക്കം  ബാക്കി  ഉണ്ട് ..
വിയര്‍ത്തൊട്ടിയ പെര്‍ഫ്യുമിന്‍റെ
ബാക്കിപത്രം  പോലെ -
ദുര്‍ഗന്ധത്തിനു അടുത്തെത്തുന്നൊരു ഗന്ധം  (!!!!)

വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു ,
അടിത്തട്ടില്‍  പിന്നെയുമൊരു
കുഴി കുത്തി -ഞാനവിടെ തള്ളി,
ശല്യമായെക്കാവുന്ന ഓര്‍മ്മകളെ ...
മറവി,എത്ര സുഖകരമായൊരു വികാരം 
മറവി,എത്ര സുഖകരമായൊരു ഓര്‍മ്മ !!!!

15 comments:

  1. അയ്യോ!"മറവി"യെക്കുറിച്ച്‌ പറയാന്‍ കരുതിവെച്ചതെല്ലാം ഞാന്‍ മറന്നുപോയല്ലോ!!:):)

    ReplyDelete
  2. ങാ..ഓര്‍മ്മ വന്നു! നല്ല കവിത. എനിക്ക് ഇഷ്ടപ്പെട്ടു.

    ReplyDelete
  3. അതെ ശ്യാമ, മറവി ചിലപ്പോൾ സുഖകരമായ ഒരു വികാരമാണു്, ഓർമ്മകളിൽ മുൾകാടുകളുള്ളവർക്ക്. അതുകൊണ്ടായിരിക്കുമോ ഞാനും മറവിയെ ഇഷ്ടപ്പെടുന്നത്!

    ReplyDelete
  4. സലാഹ് : മറക്കാത്തത്തിനു നന്ദി
    വയാടിക്കിളി : മറന്നതിനും പിന്നെ ഓര്‍ത്തതിനും നന്ദി
    യറഫാത്ത്: മറവിയെ ഇഷ്ടപ്പെടുന്നതിനു നന്ദി

    ReplyDelete
  5. Dear Shyaa,
    Good Afternoon!
    GOD has given us the blessing of forgetting.
    But it is painful........So many things should not be forgotten!They make the essence of life!
    Living with pain makes us humble.
    Wishing you a lovely day ahead,
    Sasneham,
    Anu

    ReplyDelete
  6. ഇല്ല കഴിയില്ല നിനക്ക്
    ഓര്‍മ്മകളുടെ ചെറുതരിപോലും
    കുഴികുത്തി മൂടാന്‍.
    എന്തെന്നാല്‍ നീ ഓര്‍മ്മയാകുന്നു.
    നീ മറക്കാന്‍ കിണയുമ്പോഴും
    വന്നു മൂടും
    ചിതല്‍ പുറ്റുമാതിരി ഓര്‍മ്മകളുടെ ശല്‍ക്കങ്ങല്‍.

    ReplyDelete
  7. ഏറ്റവും കൂടുതല്‍ “മറവി” എന്ന വാക്ക് ഉപയോഗിച്ചിരുന്നത് സ്കൂളില്‍ ഹോം വര്‍ക്ക് ചെയ്യാതെ ചെല്ലുമ്പോഴായിരുന്നു. ഇപ്പോള്‍ കമാന്‍റിടാന്‍ ഞാന്‍ മറന്ന് പോവുമായിരുന്നു പോസ്റ്റ് വായിച്ചപ്പഴാ അത് ഓര്‍മ വന്നത്.!

    മറവി,എത്ര സുഖകരമായൊരു വികാരം
    മറവി,എത്ര സുഖകരമായൊരു ഓര്‍മ്മ !!!!



    മറവി ഇല്ലാതെ മനുഷ്യനു സ്വസ്ത ജീവിതം നയിക്കാന്‍ കഴിയില്ലല്ലോ.

    ReplyDelete
  8. thanks for de comments suresh mash,hamsa n anupama

    ReplyDelete
  9. മറവി തൻ മാറിടത്തിൽ മയങ്ങാൻ
    കിടന്നാലും
    ഓർമ്മകൾ ഓടിയെത്തി
    ഉണർത്തിടുന്നു


    മറവി എന്നത് ഒരു
    അനുഗ്രഹമാണ്

    ReplyDelete
  10. മറവി തൻ മാറിടത്തിൽ മയങ്ങാൻ
    കിടന്നാലും
    ഓർമ്മകൾ ഓടിയെത്തി
    ഉണർത്തിടുന്നു


    മറവി എന്നത് ഒരു
    അനുഗ്രഹമാണ്

    ReplyDelete
  11. മറവി ......!
    ചിലപ്പോൾ അത് ഒരു സുഗമുള്ള
    സുഗന്ദമാകുന്നു: ---
    മറവി തൻ മാറിടത്തിൽ
    മയങ്ങാൻ കിടന്നാലും
    ഓർമ്മകൾ ഓടിയെത്തി
    ഉണർത്തിടുന്നു

    ReplyDelete
  12. എന്‍റെ ഓരോ കൊച്ചു മറവിയും എന്‍റെ മനസ്സിന്‍റെ ഭാരം കൂട്ടി അത് ഏതൊരാള്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒരു ജീവിതക്രമം മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ കൂടുതല്‍ സമയമെടുക്കുന്നു ചിലപ്പോൾ ചിരി വരും ഒരിയ്ക്കല്‍ തിരക്കുപിടിച്ച പാചകത്തിനിടയിൽ ഞാൻ സവാള തക്കാളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എല്ലാം ചേർത്ത് ചിക്കൻ ഇട്ടു അടപ്പു കൊണ്ട് മൂടി തിളച്ചുമറിഞ്ഞു ഇറക്കാൻ നേരമാണ് മസാല ഇട്ടിലാന്ന് മനസിലായത് ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി ഗ്യാസ് ഓഫ്‌ ചെയ്തു മറവിയെന്നത് ശാപമല്ല, അനുഗ്രഹമാണെന്ന് ഞാന്‍ മനസ്സിനെപ്പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)