Wednesday, November 25, 2015

ചില മണ്ണെഴുത്തുകൾ


(1)ഞരമ്പിലകളായ് മാറി 
മരങ്ങൾ, 
വെളുത്ത ഉപ്പുപാടങ്ങൾ
പോൽ മണ്ണും !



(2)  ഉടലൊരുക്കങ്ങൾ ഒരുപാട് ,
ഗന്ധം, ചായം, പൂവ് ....
നനഞ്ഞ മണ്ണിലേക്ക്
ജനിച്ച പോൽ പോകണം,
സ്വപ്നങ്ങൾ മാത്രം പുതച്ച് !


(3)  ആകാശങ്ങളിലേയ്ക്ക് 
ഉയർന്നു പൊങ്ങി പടരണം ,
മണ്ണാഴങ്ങളിലേയ്ക്ക് -

വേരുകൾ പടർത്തണം, 
ചില്ലകളും വേരുകളും കുഞ്ഞേ,
നിന്‍റെ  നാളെയും 
ഇന്നലെയുമാകണം !



(4)  ഉറവകൾ വറ്റാത്ത
എന്നുമെന്നും തളിർക്കുന്ന
മണ്ണാണ് പ്രണയമെന്നവൻ ,
നീയെന്ന മണ്ണിൽ മാത്രം
തളിർക്കുന്ന മരമാണെന്നവൾ ..

(5)  ഇന്നുകളുടെ കാലു വെന്ത 
ഓട്ടപ്പാച്ചിലിൽ 
നാളേയ്ക്ക് കരുതുന്നത് 
ഈറൻ മണം മാറാതൊരു 
പിടി മണ്ണു മാത്രം!


8 comments:

  1. ഉടലൊരുക്കങ്ങൾ ഒരുപാട് ,
    ഗന്ധം, ചായം, പൂവ് ....
    നനഞ്ഞ മണ്ണിലേക്ക്
    ജനിച്ച പോൽ പോകണം,
    സ്വപ്നങ്ങൾ മാത്രം പുതച്ച് ! നല്ല വരികള്‍

    ഇതും ഇഷ്ടായി ,

    (4) ഉറവകൾ വറ്റാത്ത
    എന്നുമെന്നും തളിർക്കുന്ന
    മണ്ണാണ് പ്രണയമെന്നവൻ ,
    നീയെന്ന മണ്ണിൽ മാത്രം
    തളിർക്കുന്ന മരമാണെന്നവൾ .. (y)

    ReplyDelete
  2. കൊള്ളാം വരികൾ മനോഹരമായി കടഞ്ഞെടുത്തിരിക്കുന്നു
    വരികൾ ചിലതിൽ നല്ല നനവുണ്ട് മണ്ണിന്റെ മഴയുടെ ആർദ്രം

    ReplyDelete
  3. മണ്ണിന്‍റെ മണമുള്ള വരികളില്‍ ഏറെ ഇഷ്ടായത് മൂന്നാമത്തേത്.... നന്നായിട്ടോ

    ReplyDelete
  4. "ഇന്നുകളുടെ കാലു വെന്ത
    ഓട്ടപ്പാച്ചിലിൽ
    നാളേയ്ക്ക് കരുതുന്നത്
    ഈറൻ മണം മാറാതൊരു
    പിടി മണ്ണു മാത്രം!"
    ആറ്റിക്കുറുക്കിയെടുത്ത മനോഹരമായ വരികള്‍
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  5. നല്ല നാടൻ മണ്ണിന്റെ മണമുള്ള വരികൾ .... 2 & 4 വളരെയധികം ഇഷ്ട്ടപെട്ടു ... :)

    ReplyDelete
  6. എത്ര മാന്തി നോക്കിയാലും
    കാണാത്ത എത്ര തരം മണ്ണാഴങ്ങൾ ...!

    ReplyDelete
  7. മണ്ണെവിടെ മക്കളെ
    മഴയെവിടെ മക്കളെ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)