Thursday, August 13, 2015

ചിരിക്കുറുംവരികള്‍


1) ചിരിക്കണം ചിരിക്കണം 
എന്നെപ്പോഴും കരുതും ,
ചുണ്ട് സമ്മതിച്ചാലും 
കണ്ണ് ചതിക്കും!



2) കണ്ണിണകളിൽ തുടങ്ങി ,
മൂക്കു വിടർത്തി ,
ചൊടിയൊന്നു നനച്ചുണർത്തി ,
നനുത്ത കവിളിനെ
തിളക്കിയെന്നാലത്
ചിരിയായിടും !




3)ചിരിച്ചു നിന്നൊരെന്നെ നീ
തൊട്ടു നാണിപ്പിച്ചില്ലേ ?


4) ചിരിക്കും ചിരിയില്ലായ്മയ്ക്കും
ഇടയിലൊരു നേർ രേഖ..
വളവു പറയും -
ചിരിയോ കരച്ചിലോ !


5) ചില ചിരികൾക്ക്
വിലയുണ്ട്
ഒരു ജീവന്‍റെ  ,
അരവയറിന്‍റെ ,
ചിലപ്പോഴൊക്കെ
തിക്കിയെത്തുന്ന
അമ്മിഞ്ഞപ്പാലിന്‍റെ  !

6) നീ വന്ന നേരം മാത്രം 
നിൻ ചിരിയല്ല കരച്ചിലു 
കാതോർത്തു ഞാൻ ! - അമ്മച്ചിരി


7) 'മതിയായി' ല്ലെന്ന് കൊതി-
യോതിയപ്പോൾ ,
അമ്മപ്പങ്കെനിക്കു നൽകി
മറ്റാർക്കുമാകാത്ത വണ്ണം
ചിരിച്ചൊരു സംതൃപ്തിച്ചിരി ..



8) കുറുമ്പു കാട്ടിയോടിനാനവൻ ,
പിടിച്ചു നിർത്തിയടിച്ചിടും മുന്നെ -
കുരുന്നു പല്ലുകൾ കാട്ടിച്ചിരിച്ചെന്‍റെ
കയ്യ് നീ കെട്ടിയിട്ടതെങ്ങനെ?



(എഴുത്തൊച്ച' യില്‍ ചിരിയെക്കുറിച്ച്  കുറിച്ച ഹൈക്കുവാണെന്ന് ഒരവകാശവാദവും ഇല്ലാത്ത ചില വരികള്‍! )

31 comments:

  1. കമന്റ് ചെയ്യണം കമന്റ് ചെയ്യണം എന്നെപ്പോഴും കരുതും.ഒന്നുകില്‍ ബ്ലോഗ്ഗര്‍ ചതിക്കും അല്ലെങ്കില്‍ എം.ടി.എസ് ചതിയ്ക്കും.

    ReplyDelete
    Replies
    1. ഹഹാ.. എല്ലാവരുടെയും അനുഭവമതന്നെ :) നന്ദി

      Delete
  2. Replies
    1. മൂവരിയാണ്‌ പ്രവീ.. ചിലവ ഒപ്പിച്ചു നാല് വരി അഞ്ചു വരി ആയിപോയതാ ;) :)
      നന്ദി

      Delete
  3. കമന്റ് എഴുതണം എഴുതണം
    എന്ന് കരുതും.
    മനസ്സു സമ്മതിച്ചാലും
    മടി ചതിക്കും

    ReplyDelete
    Replies
    1. എല്ലാവരുടെയും അനുഭവം അതന്നെ! :) നന്ദി

      Delete
  4. ഒരിക്കലും ചിരിച്ചുകണ്ടിട്ടില്ലാത്ത ഒരാളുണ്ടായിരുന്നു. നരസിമ്മറാവ്

    ReplyDelete
    Replies
    1. അതെന്താ നമ്മുടെ മൻമോഹൻജിയെ മറന്നുപോയ​‍ാ..... :)

      Delete
  5. ചിരി അമൃത് .. !!

    ReplyDelete
  6. ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ ആയിരം പേർ വരും....

    ആറാമതായി ഞാനും വന്നു.

    നല്ല ചിരിക്കവിതകൾ

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. ചിരിക്കുമ്പോള്‍ എല്ലാരും ഉണ്ട്. ഇനിയടുത്തത് കരഞ്ഞു നോക്കട്ടെ മാഷെ :)
      നന്ദി :)

      Delete
  7. നന്നായിരിക്കുന്നു.. 4 ഒരുപാട് ഇഷ്ടമായി.. ആശംസകൾ..

    ReplyDelete
    Replies
    1. മോനാലിസ്സാ ചിരി :) നന്ദി

      Delete
  8. ചിരിയെല്ലാം ഒന്നിനൊന്നു മെച്ചം....സന്തോഷം :)

    ReplyDelete
    Replies
    1. നന്ദി :) ചിരിസന്തോഷം ...

      Delete
  9. ചിരിയോചിരി..
    നന്നായിരിക്കുന്നു ചിരി മഹാത്മ്യം!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍ :) എന്നും ചിരിക്കാനാകട്ടെ

      Delete
  10. Replies
    1. എഴുത്തൊച്ച ഒരു വാട്സപ്പ് ഗ്രൂപ്പാണ് , കവിതകള്‍ക്ക് വേണ്ടി. ചിലപ്പോഴൊക്കെ കുറുംവരികള്‍ ഒരു വിഷയം എടുത്ത് എഴുതാറുണ്ട്. അങ്ങനെ എഴുതിയതാണ് :) നന്ദി

      Delete
  11. ഒരു ചെറു പുഞ്ചിരി ബാക്കി.. :)

    ReplyDelete
    Replies
    1. :അതിവിടെ ഉണ്ട് ... നന്ദി ട്ടാ

      Delete
  12. പലതരം ചിരികൾ....

    ReplyDelete
    Replies
    1. പലതരം ചിരിയൊച്ചകള്‍ ..നന്ദി മാഷെ :)

      Delete
  13. നന്നായിട്ടുണ്ട്.ആശംസകൾ

    ReplyDelete
  14. ഒട്ടും പൊട്ടി ചിതറാത്ത
    എട്ടു നറും ചിരി വട്ടങ്ങൾ...

    ReplyDelete
  15. ചിരി മഹിമകൾക്ക് ആശംസകൾ

    ReplyDelete
  16. മനസ്സ് തുറന്ന് ചിരിക്കാനും വേണം യോഗം. :p

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)