Thursday, August 6, 2015

പനിയൊച്ചകള്‍

'എഴുത്തൊച്ച' യില്‍ പനിയെക്കുറിച്ച്  കുറിച്ച ഹൈക്കുവാണെന്ന് ഒരവകാശവാദവും ഇല്ലാത്ത ചില വരികള്‍!


(1) പനിക്കാലമെന്നാൽ 
ചുടു കഞ്ഞി, തണുതുണി,,
ചവർപ്പുനീരിൻ മടുത്ത ഗന്ധം!

(2) ഒന്നു പനിക്കണം ,
നിൻ കമ്പിളി പുതച്ചുറങ്ങാൻ

(3) മൂക്കുമ്മകൾ വേണ്ടെന്നവൾ ,
പനിക്കയ്പ്പിനു മണമുണ്ടത്രേ !

(4) ഉടലാഴങ്ങളിൽ തണുത്തു ,
വിറയ്ക്കുമ്പോൾ 
ചൂടേറ്റുന്നത് അമ്മത്തട്ടും നിന്‍റെ നെഞ്ചും ! 

(5) പനിച്ചത്  മകന് ,
പൊള്ളിയതും വിറച്ചതും 
എനിക്ക്!

(6) നാരങ്ങാനീരിന്‍റെ  ചവർപ്പ് , 
ഉടൽ ഞരമ്പുകളിൽ
ടെക്വീലപ്പൊള്ളൽ.. 

(7) പണ്ട് പനി യിഷ്ടം,
കഞ്ഞി, കട്ടിൽ ,ഉറക്കം !
ഇന്ന് പനിപ്പേടി -
'അമ്മേ മാമു ' വിളികളിലെ പ്രതീക്ഷ! 


(8)നിന്‍റെ  പനിമണങ്ങൾ 
എനിക്കൊരിക്കലും 
മടുക്കാത്ത കൊതിയാണ് ,
ഉടലുടുപ്പിന്‍റെ  മയക്കുന്ന മണം !

(9) അച്ഛനു പനി വരും... 
എനിക്കുമനിയനും വരും, 
അമ്മയ്ക്കു മാത്രം 
പനി വരില്ല, കളളിയമ്മ !

16 comments:

  1. ഹ ഹ ഹ കൊച്ചിലെ പനിയില്ലാതെയും പനി വരുമായിരുന്നു അല്ലെ സ്കൂളിൽ പോകാതിരിക്കാൻ

    ReplyDelete
  2. അച്ഛനു പനി വരും.
    എനിക്കുമനിയനും പനി വരും
    അമ്മയ്ക്കു മാത്രം പനി വരില്ല, കള്ളിയമ്മ.

    ReplyDelete
  3. ഒരിക്കൽ ഒരുവൻ ഏഴരവെളുപ്പിനു തന്നെ തന്റെ തോഴനെ ഫോൺ വിളിച്ചു. ഫോണെടുത്തത് ഓന്റെ വാപ്പയാണെന്ന് വിളിച്ച ചങ്ങാതിയറിഞ്ഞില്ല കേട്ടോ.. :)
    ഒരുവൻ : “ ജ്ജ് ഇതെന്താക്കണ്‌... ന്നലേം പറഞ്ഞല്ലേ ? ഇപ്പ വിട്ടാ മാറ്റിനീടെ ശീട്ടേലും ഒപ്പിക്കാം. ഒന്ന് വേഗാക്ക്.. ”
    വാപ്പ : “ ജ്ജ് വിട്ടോ; ഓനെ കാക്കണ്ട. ഓനെ ഇന്നലെ രാത്രീല്‌ പനി പിടിച്ച്. ഇപ്പ പന്നീര്‌ ശീറ്റി ശീറ്റി കഞ്ഞീം കലോവായി. അല്ലാ.. കൊച്ചുവെളുപ്പാംകാലം ഇതേത് പടം പുള്ളേ..?”
    ഒ രുവൻ (തോഴന്റെ വാപ്പയാന്നറിഞ്ഞ വെപ്രാളത്തിൽ; എന്നാൽ ഭവ്യതയൊട്ടും വിടാതെ..) : “ അത് വാപ്പാ.... മ്മടെ നിവിൻ പോളീടെ...... പ്രേ.......
    വാപ്പ : ” ഫ്ഫാ.......!!! കള്ള ഹിമാറെ.. അപ്പ ജ്ജാണ്‌ മ്മടെ പുള്ളേനെ വെടക്കാക്കണത് ല്ലേ.. ഫോൺ ബച്ചോ ശേയ്ത്താനേ..“

    പനിയെന്നു കണ്ടപ്പൊ ഓർമ്മയിൽ വന്ന ഒരൊച്ചപ്പാടിന്റെ കഥയാ :) കവിതകൾ വളരെ മനോഹരമായി. സാധാരണഗതിയിൽ അസ്പർശ്യമായിപ്പോകാറുള്ള പനിയുടെ വിവിധ തലങ്ങളെ കാവ്യാത്മകമായി സമീപിച്ചിരിക്കുന്നു.

    ശുഭാശാംസകൾ......

    ReplyDelete
  4. ഏറ്റവും ഇഷ്ടമായത് അവസാനത്തേത്

    ReplyDelete
  5. അമ്മയ്ക്കു പനി വരാന്‍ പാടില്ലാല്ലോ.......വന്നാല്‍ നമ്മടെ കാര്യം കട്ടപ്പൊക.....

    ReplyDelete
  6. ഈ പനിക്ക് മരുന്നില്ല.. കൂടുതല്‍ പനിക്കട്ടെ.. :)

    ReplyDelete
  7. പനി; മഴ ; അമ്മ; ......ഗൃഹാതുരത്വമാണ് ..അല്ലേ ഈ പ്രവാസ പനി.
    ഇന്ന്
    പനികള്‍ക്ക് വകഭേദങ്ങളുണ്ട്‌;
    മഴയ്ക്ക്‌ വകഭേദങ്ങളുണ്ട്‌;
    അമ്മമാര്‍ക്ക് ഉണ്ടോ ? .........

    ആശംസകള്‍.

    ReplyDelete
  8. പനി നമുക്ക് സമാധാനവും വിശ്രമവും തരുന്നു...bcoz സ്കൂളിൽ പോകണ്ട.

    ReplyDelete

  9. "എനിക്ക് എപ്പോഴും പനി വരുമ്പോഴൊക്കെ,
    അത് ഞാൻ പേടിച്ചിട്ടാണെന്ന് പറയുന്നു പലരും !

    അല്ലേലും , അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല

    വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിക്കാനായി
    എല്ലാ പരീക്ഷക്ക്‌ മുൻപും മുടങ്ങാതെ വരുന്ന
    ഈ പനിക്കെങ്കിലും വേണ്ടേ , ഇച്ചിരിയെങ്കിലും രംഗ ബോധം ! " :)

    ReplyDelete
  10. "അച്ഛച്ചാ,ഒന്നുതൊട്ടുനോക്ക്യേ നിയ്ക്ക് പനീണ്ടോന്ന്....
    പന്യാണേല് സ്കൂളില് പോണ്ടാലോോ.........."
    ആശംസകള്‍

    ReplyDelete
  11. പനി നല്ലതാണ് ..... ഹി ഹി ഹി

    ReplyDelete
  12. ഇപ്പഴത്തേ പനിയൊക്കെയെന്ത്. പണ്ട് ഞങ്ങടെ കാലത്തെ പനി യൊക്കെയാണ് ഒരു സംഭവം... ഹാ പറഞ്ഞിട്ടു കാര്യൂല്ല്യ.

    ReplyDelete
  13. പനിക്കൂര്‍ക്കയുടെ ഗന്ധം കൂടി ഉള്‍പ്പെടുത്താം....

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)