Thursday, July 23, 2015

പാതിപ്പൂട്ടുകള്‍

എനിക്കറിയുന്ന വഴിയിലൂടെ പകുതി ,
പകുതി മാത്രം , ഞാന്‍ നടന്നു തീര്‍ത്തു -
ഭൂപടങ്ങളിലടയാളപ്പെടുത്തിയ പച്ചയും
നീലയുമായ വന്‍കരകള്‍ താണ്ടി
നിന്‍ വഴിപ്പാതയിലൂടെ നീയും വരിക..

പകുതി ദൂരമേ നിന്‍റെ മാപ്പിലുണ്ടാകൂ
ഒത്തുചേരുന്ന നാല്‍ക്കവലയില്‍ വെച്ച്
കയ്യിലെ പാതിപ്പൂട്ടുകള്‍ ചേര്‍ത്ത്
നമുക്കായി തുറക്കപ്പെടുന്ന പുതുവഴിയേ,
ഭൂപടങ്ങളിലില്ലാത്ത വഴിയെ പോകാം

വഴിയാത്രയില്‍ കൈ കോര്‍ത്ത് പോകുന്ന
ഹിമക്കരടികളെ കണ്ടേക്കാം
അവയുടെ  മുകളിലൂടെ പറന്നു പോകുന്ന
അസൂയയുടെ കടല്‍ക്കാക്കയെ കാണാം
മിണ്ടാതെ അരികു പറ്റി കുണുങ്ങുന്ന
കാല്‍ച്ചൂട് ചുമക്കുന്ന ഒട്ടകങ്ങളെ കാണാം

ഒരേ പാതയില്‍ എന്നോടൊപ്പം
കഥകള്‍ കേട്ട് പിണങ്ങി ഇണങ്ങി
ഇടയ്ക്കൊളിച്ച് മരിച്ച് ജനിച്ചു
ഇപ്പോഴും നിന്നെ കാട്ടുന്ന ചന്ദ്രനെ കാണാം

ഉള്ളില്‍ നീലിച്ചു പ്രണയം കറുക്കുന്ന
തമ്മിലുരയുന്ന നാഗങ്ങളായ് നമ്മള്‍
കാതോരമെന്നോ മൊഴിഞ്ഞതില്‍ കനലായ്
ചില ഓര്‍മ്മപ്പെടുത്തലുകള്‍ ജ്വലിക്കും

"വേര്‍തിരിച്ചറിയാതെ കെട്ടുപിണഞ്ഞു
നിന്നിലെ പ്രണയം നീയായി മാറിയെന്നു-
പ്രണയമെന്നത് നീയാണെന്ന് പറഞ്ഞത്-
നീ..നീ.. നീ തന്നെയാണ് പ്രണയമെന്നത് ! "

എവിടെവിടൊക്കെയോ തട്ടി മാറ്റൊലി
കൊണ്ട്, "പ്രണയമാക എളുപ്പമല്ലെ"ന്ന് ഞാന്‍ !

കണ്ടു മുട്ടപ്പെടുന്നത് വരെ
നിനക്ക് നിന്‍റെ  വഴിയും
എനിക്കെന്‍റെ വഴിയും
നമ്മുടെ വഴി അനാഥവുമാകുന്നത്
അതുകൊണ്ടാണ് - അത് കൊണ്ട് മാത്രം!

22 comments:

  1. While crossing desert,
    Have to be so alert
    Against illusive mirage,
    What else..? BON VOYAGE...


    Kavitha valare nannaayi ezhuthiyirikkunnnu

    GUD WISHES......

    ReplyDelete
    Replies
    1. ഒത്തിരി നന്ദി ... :) സന്തോഷം

      Delete
  2. While crossing desert,
    Have to be so alert
    Against illusive mirage,
    What else..? BON VOYAGE...


    Kavitha valare nannaayi ezhuthiyirikkunnnu

    GUD WISHES......

    ReplyDelete
  3. ജോയിന്റ് അക്കൌണ്ട്!!!

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ .. ഒരാളില്ലാതെ തുറക്കാന്‍ ആകാത്ത അക്കൌണ്ട് :) നന്ദി

      Delete
  4. പ്രണയമാക എളുപ്പമല്ല. എളുപ്പമുള്ളത് പ്രണയവുമല്ല .

    ReplyDelete
    Replies
    1. ഒട്ടും എളുപ്പമല്ല .... !! :) നന്ദി ട്ടാ

      Delete
  5. Replies
    1. hehe.. ഇല്ല സര്‍, പണ്ടെഴുതിയവ തന്നെയാണ്.,.. ബ്ലോഗിലേയ്ക്ക് ഇപ്പോള്‍ എടുക്കുന്നു എന്ന് മാത്രം :)

      Delete

  6. കണ്ടു മുട്ടപ്പെടുന്നത് വരെ
    നിനക്ക് നിന്‍റെ വഴിയും
    എനിക്കെന്‍റെ വഴിയും
    നമ്മുടെ വഴി അനാഥവുമാകുന്നത്
    അതുകൊണ്ടാണ് - അത് കൊണ്ട് മാത്രം!
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സര്‍ :)

      Delete
  7. പ്രണയം പിന്നെയും. കുറെ ക്കഴിയുംപോൾ അക്ഷരങ്ങളിൽ വരാതെ അതൊരു വികാരം മാത്രമാകും.

    ReplyDelete
    Replies
    1. ഒരുപക്ഷേ... എങ്കിലും എല്ലാവരുടെ ഉള്ളിലും ഒരു കുഞ്ഞും,കാമുകി(കനും ) ഇപ്പോഴും ഉണ്ടാകും എന്നല്ലേ പറയുക :) നന്ദി

      Delete
  8. പ്രണയം പിന്നെയും. കുറെ ക്കഴിയുംപോൾ അക്ഷരങ്ങളിൽ വരാതെ അതൊരു വികാരം മാത്രമാകും.

    ReplyDelete
  9. "വേര്‍തിരിച്ചറിയാതെ കെട്ടുപിണഞ്ഞു
    നിന്നിലെ പ്രണയം നീയായി മാറിയെന്നു-
    പ്രണയമെന്നത് നീയാണെന്ന് പറഞ്ഞത്-
    നീ..നീ.. നീ തന്നെയാണ് പ്രണയമെന്നത് ! "

    എവിടെവിടൊക്കെയോ തട്ടി മാറ്റൊലി
    കൊണ്ട്, "പ്രണയമാക എളുപ്പമല്ലെ"ന്ന് ഞാന്‍ !

    പ്രണയ സുരഭിലം......

    ReplyDelete
    Replies
    1. പ്രണയം അത്ര എളുപ്പമല്ല! :) നന്ദി വായനയ്ക്ക് മുരളിയേട്ടാ ..

      Delete
  10. ഭൂപടമേ ഇല്ല. അതിവിദൂരവും അവ്യക്തവുമായ ലക്ഷ്യം മാത്രം. വഴികൾ കണ്ടെത്തി അതിലൂടെ താണ്ടുന്നു.

    ReplyDelete
  11. എനിക്കറിയുന്ന വഴിയിലൂടെ പകുതി ,
    പകുതി മാത്രം , ഞാന്‍ നടന്നു തീര്‍ത്തു -
    ഭൂപടങ്ങളിലടയാളപ്പെടുത്തിയ പച്ചയും
    നീലയുമായ വന്‍കരകള്‍ താണ്ടി
    നിന്‍ വഴിപ്പാതയിലൂടെ നീയും വരിക..
    very nice

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)