Thursday, September 18, 2014

കല്യാണം വരവായി

ഈ തുലാമഴയെ കൊണ്ട് തോറ്റൂ.. ഇതിനൊന്നു തോര്‍ന്നൂടെ .. എത്ര നേരായി ഇങ്ങനെ തകര്‍ത്തു പെയ്യുന്നു ..പാവം കൊച്ചേട്ടന്‍ ഇതിപ്പോ മൂന്നാം തവണയാ ആ പന്തലിന്‍റെ കാല് നാട്ടുന്നത്.നാശം മഴയേ .. ഹരിതയുടെ ചിന്തകളെ തകര്‍ത്ത് കൊണ്ട് ചിറ്റയുടെ ചോദ്യമെത്തി.


"ആരോടാ കുട്ടീ  നീയോറ്റക്ക് നിന്ന് പിറു പിറുക്കണേ ? ആരൊക്കെയാ നിന്നെ കാണാന്‍ വന്നിരിക്കുന്നത് എന്ന് നീ കണ്ടോ? , അല്ല നീയിപ്പോഴും ചുരിദാറിലാ? " 
ചുണ്ടില്‍ ഫിറ്റ്‌ ചെയ്ത കൃത്രിമ പുഞ്ചിരിയുമായി തിരിയുമ്പോള്‍ ഹരിതയ്ക്ക് ഉള്ളില്‍ ദേഷ്യം ആണ് വന്നത്. നാളേയ്ക്കുള്ള കല്യാണത്തിന് എന്തിനാണപ്പാ ഇത്രേം നേരത്തെ ആള്‍ക്കാര്‍ വരുന്നത് . അവര്‍ക്ക് വേണ്ടി ഒരുങ്ങി നില്‍ക്കാനല്ലേ വൈകിട്ട് ഒരു ചടങ്ങ് വെച്ചിരിക്കുന്നത് . ബ്യുട്ടിഷന്‍ വരാതെ താന്‍  ഇനി സാരി വലിച്ചു ചുറ്റി നില്‍ക്കണോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് വീണ്ടും അരിശം കയറി.  കട്ടിലില്‍ വിടര്‍ത്തിയിട്ടു സാരി കാണിക്കുകയാണ് അമ്മായിയും ചിറ്റയും കൂടി വന്ന ആളുകളെ. ഇത്ര നാള്‍ ആരെയും ഈ വഴി ഒന്ന് കണ്ടില്ലല്ലോ എന്ന് ചോദിക്കണം എന്നും അവള്‍ക്ക് തോന്നി.. തോന്നലുകള്‍ കൂട് പൊട്ടിച്ചു ചുണ്ടിലേക്ക്‌ തെറിക്കും എന്ന് വന്ന നിമിഷത്തിലാണ് അവളോടായി ആരോ ചോദിച്ചത്


ചെക്കന്‍ സിന്ഗപ്പൂര്‍ ആണല്ലേ, അപ്പോള്‍ ഹരിതയ്ക്കും പോകാമല്ലോ അവിടേക്കൊക്കെ
. നമ്മളെയൊക്കെ മറക്കോ വല്യ പത്രാസില്‍ ആകുമ്പോള്‍ ?


പിന്നിലുയര്‍ന്ന കൂട്ടച്ചിരിയില്‍ ചുണ്ടിനെ ഒന്ന് വളച്ചു പങ്കു ചേര്‍ന്നുന്നു വരുത്തി അവള്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി . നീരസം വരുന്നത് പ്രതിഫലിപ്പിക്കാനെന്ന പോലെ മേല്‍ച്ചുണ്ടിനു മുകളില്‍ പൊടിഞ്ഞ വിയര്‍പ്പ് തുള്ളികളെ അവളിടം കൈ കൊണ്ട് തൂക്കുമ്പോള്‍ ഓര്‍ത്തു -ഈശ്വരാ ഈ സീക്രെട്ട് എങ്ങാനും ആ കെട്ടാന്‍ പോകുന്ന കോന്തന്‍ അറിഞ്ഞാല്‍ തീര്‍ന്നു.
തൊടിയിലെ താഴത്തെ പേരയില്‍ ഒരു പേരയ്ക്ക താനിന്നലെ കണ്ടു വെച്ചിരുന്നത് പഴുത്തുവോ എന്ന് നോക്കാം എന്ന് കരുതിയാണ് അങ്ങോടെക്ക് നടന്നത് . എത്താക്കൊമ്പത്ത് പെരുവിരലില്‍ പൊങ്ങി പറിക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ അമ്മയെത്തിയത് സ്നേഹത്തിന്‍റെ ശബ്ദം തൊട്ടപ്പോളാണ് അറിഞ്ഞത്


"കുഞ്ഞീ, വീഴണ്ട മോളെ. നിനക്കത് വേണേല്‍ കണ്ണനോടോ ഉണ്ണിയോടോ പറയൂ.  ഇനി ഉരുണ്ടു പിരണ്ടു വീഴുകയോ മറ്റോ ആയാല്‍  വെറുതെ ദേഹം കേടാകും.""കിട്ടാത്ത കായ കേറിപ്പറിക്കാമല്ലോ അമ്മേ " 
"പതിയെ പറയു കുഞ്ഞി 
 അവിടാരും കേള്‍ക്കണ്ട  "


കു-സൃതി അമ്മയ്ക്ക് ഇഷ്ടാ"യി ല്ല എന്ന് മനസിലായപ്പോള്‍ വീണ്ടും  ചൊടിക്കാനാണ് തോന്നിയത് -അപ്പോളിനി മരത്തില്‍ കയറാനും തനിക്ക് അനുവാദം വേണോ! ഈ അമ്മയോടും ചേട്ടന്മാരോടും എത്ര വട്ടം പറഞ്ഞു കല്യാണം തനിക്കു വേണ്ടേ വേണ്ടാന്ന്. അതും ഒരിക്കലും കാണാത്ത ഒരാളെ. പോരാഞ്ഞു എന്നെ ഈ നാട്ടില്‍ നിന്നും അമ്മയില്‍ നിന്നും ഒക്കെ ദൂരെ കൊണ്ട് പോകുന്ന ഒരാളെ. അച്ഛനില്ലാത്ത വീട്ടില്‍ അ ച്ഛന്റെ സ്ഥാനമാണ് മുരളി വല്യച്ഛന് എന്ന ന്യായത്തില്‍ അമ്മ ഇതിനു സമ്മതം മൂളി. പുറത്ത് പോയാല്‍ പരിചയമില്ലാത്ത ഒരാളോടും മിണ്ടരുത് എന്ന് ആധി പിടിക്കുന്ന അമ്മ ഒട്ടും പരിചയമില്ലാത്ത ഒരാളോടൊപ്പം എങ്ങനെ താനീ  ജീവിതം മൊത്തം കഴിയും എന്ന് ആലോചിച്ചില്ലാലോ . കൊച്ചേട്ടനും വല്യേട്ടനും ഒക്കെ തമാശ - തന്‍റെ വീര്‍പ്പുമുട്ടല്‍ ആരോട് പറയാന്‍. എങ്ങനെ എങ്കിലും ഉത്തരവാദിത്തം ഒഴിവാക്കാന്‍ ആകും മുരളി വല്യച്ഛന്‍ ഇത്ര പെട്റെനീ ആലോചനയുമായി വന്നത്. കൂട്ടുകാരികള്‍ പോലും ഒക്കെ തന്‍റെ തോന്നലാണെന്ന് പറയുന്നു. ഉള്ളിലെ ചിറകടിയൊച്ചകള്‍ തനിക്ക് മാത്രം തോന്നുന്നതാണോ?
************************************************************************


രാത്രി വൈകി ആളൊഴിഞ്ഞപ്പോള്‍ ഹരിതയ്ക്ക് ഉറങ്ങാന്‍ ഭയമായി -നാളെ , ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഉറങ്ങിയാല്‍ നാളെയായി പോകുമല്ലോ എന്നോര്‍ത്ത് അവള്‍ കണ്ണ് മിഴിച്ചു കിടന്നു..
നട്ടു നനച്ചു വളര്‍ത്തിയ മുല്ലയും റോസയും കാണാതെ, ഓമനിച്ചു വളര്‍ത്തുന്ന കുറിഞ്ഞിക്ക് ചോറ് കൊടുക്കാതെ, വല്യേട്ടനും കൊച്ചേട്ടനും നീട്ടുന്ന വല്യുരുള കിട്ടാതെ താന്‍ എങ്ങനെ ജീവിക്കും? അമ്മയുടെ കാച്ചെണ്ണയുടെയും ഭസ്മത്തിന്റെയും  നേര്‍ത്ത ഗന്ധമുള്ള സാരിത്തലപ്പില്‍ മുഖം പൂഴ്ത്താതെ എങ്ങനെ ഉറങ്ങും?  ... .... അലാറം ഒച്ചയില്‍ അടിച്ചു , ചാടി എണീല്‍ക്കുമ്പോള്‍ അരികില്‍ അമ്മ ഇരിക്കുന്നുണ്ട് - ഈറന്‍ മാറാത്ത ചന്ദനമുഖത്തോടെ.
"എനിക്കെവിടെം പോണ്ടമ്മേ , നമുക്ക് നമ്മള്‍ മൂന്നാളും മതി " ഹരിത ചിണുങ്ങി .
കരഞ്ഞത് പോലെ തോന്നിയ അമ്മയുടെ കണ്ണുകള്‍ എന്തൊക്കെയോ പറയാതെ പറഞ്ഞു. പക്ഷെ, പുറത്തേക്കു വന്നത്
"മോള് വേഗം റെഡി ആയിക്കോളൂ. ബ്യുട്ടിഷന്‍ പുറപ്പെട്ടു " എന്നാണ്. പിന്‍വിളി പോലെ അമ്മയുടെ സാരിത്തുമ്പ് പിടിക്കാന്‍ നോക്കിയെങ്കിലും കിട്ടിയില്ല.


കല്യാണസ്ഥലത്തേക്ക് ഇറങ്ങും മുന്‍പ് വീടിനെയും ചെടികളെയും എല്ലാത്തിനെയും ഒന്ന് കൂടി നോക്കി , കണ്ണില്‍ പൊടിഞ്ഞത് കണ്മഷി നീറ്റല്‍ ആണെന്ന്
ആളുകള്‍ കരുതിക്കൊട്ടെയെന്നു മുഖം കുനിച്ചു ......
കെട്ടിമേളം ഉയര്‍ന്നപ്പോള്‍ അവളൊരു പുതിയ പെണ്ണായി
***********************************************************************
കല്യാണപ്പിറ്റെന്നു വിരുന്നിനെത്തിയ ഹരിതയെ കണ്ടു കുറിഞ്ഞിയും ചെടികളും ഊറിചിരിച്ചു  ,അമ്പരന്നു, സന്തോഷം കൊണ്ട് തലയാട്ടി . സിന്ഗപ്പൂര്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ തൂങ്ങി അകത്തേക്ക് പോയ ഹരിതയില്‍ കണ്ട ഭാവം അവര്‍ക്ക് അറിയാമായിരുന്നു - അവളൊരു ഭാര്യയായി.(2014 August Edition Malayali Magazine)

37 comments:

 1. ഒറ്റ നിമിഷംകൊണ്ട് പിറന്ന വീടിന് അന്യയായിപോകുന്ന ആഘോഷം

  ReplyDelete
  Replies
  1. ഒരൊറ്റ നിമിഷം! :) എങ്ങനെ സാധിക്കുന്നു എന്ന് ആ നിമിഷം വരെ പിടി കിട്ടാതെ പോകുന്ന ഒരു വികാരം .. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

   Delete
 2. പറിച്ചുനടപ്പെടലിന്‍റെ വേദനകള്‍ ...!

  ReplyDelete
  Replies
  1. മറന്നു പോകുന്ന വേദനയാണ്..., വേര് പിടിക്കും വേഗം തന്നെ :) നന്ദി വായനയ്ക്കും അഭിപ്രായത്തിനും

   Delete
 3. അതിനല്ലേ ചെറുപ്പം മുതല്‍ പറഞ്ഞുപറഞ്ഞ് പരിശീലിപ്പിക്കുന്നത്!

  ReplyDelete
  Replies
  1. അതെ അജിത്തേട്ടാ .. എന്നാലും...
   നന്ദി വായനയ്ക്കും അഭിപ്രായത്തിനും :)

   Delete
 4. എങ്കിലും രക്തബന്ധങ്ങളെവിട്ട് അന്യ ഗൃഹത്തില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന ചങ്കിടിപ്പ്‌!
  ആശംസകള്‍

  ReplyDelete
  Replies
  1. അതൊരു വല്ലാത്ത ചങ്കിടിപ്പ് ആണ് സര്‍!
   നന്ദി വായനയ്ക്കും അഭിപ്രായത്തിനും :)

   Delete
 5. ഒരു പാട്ടാ ഓർമ്മ വരുന്നത് "തുടക്കം മാഗല്യം തന്തു: നാനേനാ... പിന്നെ ജീവിതം....." :)

  എന്തായാലും ആർഷേച്ചി സംഭവം അടിപൊളി

  ReplyDelete
  Replies
  1. ആ പാട്ട് തന്നെ ജീവിതം :)
   നന്ദി ട്ടാ അനിയാ...

   Delete
 6. നട്ടു നനച്ചു വളര്‍ത്തിയ മുല്ലയും റോസയും കാണാതെ, ഓമനിച്ചു വളര്‍ത്തുന്ന കുറിഞ്ഞിക്ക് ചോറ് കൊടുക്കാതെ, വല്യേട്ടനും കൊച്ചേട്ടനും നീട്ടുന്ന വല്യുരുള കിട്ടാതെ താന്‍ എങ്ങനെ ജീവിക്കും? അമ്മയുടെ കാച്ചെണ്ണയുടെയും ഭസ്മത്തിന്റെയും നേര്‍ത്ത ഗന്ധമുള്ള സാരിത്തലപ്പില്‍ മുഖം പൂഴ്ത്താതെ എങ്ങനെ ഉറങ്ങും? ...ath kollaam

  ReplyDelete
  Replies
  1. :) നന്ദി ഓര്‍മ്മത്തുള്ളിയെ ... സന്തോഷം

   Delete
 7. chumma pedippikkalle. November 2 nu njanum :(

  ReplyDelete
  Replies
  1. പേടിക്കണ്ടാ ട്ടോ... ഇതൊക്കെ കോടാനുകോടി കാലങ്ങളായി ഇങ്ങനെ തന്നെയല്ലേ? :)
   നവംബര്‍ രണ്ടിലേക്ക് ആശംസകള്‍

   Delete
 8. വീട്ടിലെ പെൺകുട്ടി ഭാര്യയാവുന്ന പ്രക്രിയയെക്കുറിച്ച് ഞാൻ ആലോചിച്ചത് ഇപ്പോഴാണ്. അതിഭാവുകത്വമില്ലാതെ ഭംഗിയായി കഥ പറഞ്ഞു....

  ReplyDelete
  Replies
  1. വീട്ടിലെ പെണ്‍കുട്ടി - ശരിക്കും മാഷെ, നമുക്ക് ഇഷ്ടമല്ല അനിയത്തിയെ, മകളെ, കൊച്ചു മകളെ ഒന്നും വല്യ പെണ്‍കുട്ടിയായി ഓര്‍ക്കാന്‍. പെട്ടെന്നൊരു ദിവസം അവര്‍ വലുതാകുന്നു....
   നന്ദി ഈ വായനയ്ക്ക, അഭിപ്രായത്തിന്....

   Delete
 9. ദാമ്പത്യം ഒരുതരം പുനർജനിയാണ്. അത്, പരസ്പരം പങ്കിടലിലൂടെ പുതിയ ഒരു ഭാവവും താളവും ജീവിതത്തിനു നല്കുന്നു. പിന്നെ ഒരു തിരിച്ചു പോകൽ സാധ്യവുമല്ല. ആണിനും പെണ്ണിനും.

  ReplyDelete
  Replies
  1. ഒരു തിരിച്ചു പോക്ക് ഇല്ല പ്രദീപേട്ടാ :) പക്ഷേ, അതിലേക്ക് ഇറങ്ങും വരെ ഒരു അത്ഭുതവും :)
   നന്ദി ട്ടാ വായനയ്ക്ക്..അഭിപ്രായത്തിന് ...

   Delete
 10. ഇത്രയേ ഒള്ളൂ.

  ReplyDelete
  Replies
  1. ഇത്രന്നെ ഉള്ളൂ :)
   നന്ദി ട്ടാ വായനയ്ക്ക്..അഭിപ്രായത്തിന് ...

   Delete
 11. കുറിഞ്ഞിയും ചെടികളും ഊറിചിരിച്ചു ,അമ്പരന്നു, സന്തോഷം കൊണ്ട് തലയാട്ടി . സിന്ഗപ്പൂര്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ തൂങ്ങി അകത്തേക്ക് പോയ ഹരിതയില്‍ കണ്ട ഭാവം അവര്‍ക്ക് അറിയാമായിരുന്നു - അവളൊരു ഭാര്യയായി. ---

  ഇതെനിക്കങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു. ആദ്യം പേടിച്ചു പോയതാ എന്ത് പൊല്ലാപ്പാണൊ വരാൻ പോകുന്നത് എന്ന്

  ReplyDelete
  Replies
  1. നന്ദി സര്‍ :) .. എല്ലാ പെണ്‍കുട്ടിയുടെയും മനസിലെ കല്യാണത്തലേന്നത്തെ പഞ്ചാരി മേളം ആണിത് :)
   വായനയ്ക്ക്..അഭിപ്രായത്തിന് സ്നേഹം

   Delete
 12. ഭയം തോന്നി ആദ്യം ശൈശവ വിവാഹം ആണോ ന്നു പേടിച്ചു പിന്നെ ആശ്വാസമായി പക്ഷെ ചെടി കരിഞ്ഞാൽ അടി നടക്കും ഉറപ്പാ

  ReplyDelete
  Replies
  1. അയ്യോ! ശൈശവ വിവാഹം ആണോന്നു തോന്നിയോ? :(
   ചെടി കരിഞ്ഞാല്‍ അടി ഉറപ്പാ?? (ഏതോ അനുഭവം മണക്കുന്നല്ലോ )
   നന്ദി ട്ടാ

   Delete
 13. നന്നായി അവതരിപ്പിച്ചു. ആശംസകൾ

  ReplyDelete
  Replies
  1. നന്ദി വായനയ്ക്ക് അഭിപ്രായത്തിന്... :)

   Delete
 14. അതിനാണല്ലോ തയ്യാറെടുപ്പുകള്‍ കുറേ മുന്‍പേ ആരംഭിയ്ക്കുന്നത്... അല്ലേ

  ReplyDelete
  Replies
  1. എത്ര തയ്യാറെടുത്താലും ആ ചങ്കിടിപ്പ് ഒരു പെരുമ്പറ മേളം തന്നെയാണ് ശ്രീ :)
   നന്ദി ട്ടാ വായനയ്ക്ക്..അഭിപ്രായത്തിന് ...

   Delete
 15. എല്ലാം മറക്കും.

  ReplyDelete
  Replies
  1. മറക്കുവല്ല -മാറുകയാണ് :)
   നന്ദി ട്ടാ വായനയ്ക്ക്..അഭിപ്രായത്തിന് ...

   Delete
 16. വായിച്ചു.... മനസ്സിലാക്കാനാവാത്ത കുറെ അത്ഭുതങ്ങളുണ്ട്...മനുഷ്യരുടെ ധാരണകൾ, സങ്കൽപങ്ങൾ, പരിവർത്തനങ്ങൾ..... ‘കല്യാണ’ത്തിൽ ഇതെല്ലാം ഒരുമിച്ചുവരുന്നു.

  ReplyDelete
  Replies
  1. നന്ദി വായനയ്ക്ക് :) സന്തോഷമുണ്ട് ...

   Delete
 17. ഒട്ടും അതിഭാവുകത്വമില്ലാതെ ഒരു പെൺ ചിന്തകളിലൂടെ മനസ്സിനുള്ളിൽ
  അനുഭവപ്പെടുന്ന ആ പെരുമ്പറ അസ്സലായി അവതരിപ്പിച്ചിരിക്കുന്നൂ കേട്ടൊ ആർഷെ

  ReplyDelete
  Replies
  1. നന്ദി മുരളിയേട്ടാ :) ഒത്തിരി സന്തോഷം

   Delete
 18. പുറത്ത് പോയാല്‍ പരിചയമില്ലാത്ത ഒരാളോടും മിണ്ടരുത് എന്ന് ആധി പിടിക്കുന്ന അമ്മ ഒട്ടും പരിചയമില്ലാത്ത ഒരാളോടൊപ്പം എങ്ങനെ താനീ ജീവിതം മൊത്തം കഴിയും എന്ന് ആലോചിച്ചില്ലാലോ... --എപ്പോളും തോന്നാറുള്ളതാണ്

  ReplyDelete
  Replies
  1. എനിക്കും തോന്നാറുണ്ട്..ഇതേ കാര്യം :) ഒരു ചായ കുടിയില്‍ എങ്ങനെ ഉറപ്പിക്കുന്നു എന്ന്! നന്ദി ട്ടോ

   Delete
 19. അത്തരം ഒരവസ്ഥയില്‍ നില്‍ക്കുന്ന എനിക്ക് ഇത് വായിച്ചപ്പോള്‍ ഒരു പുഞ്ചിരി മാത്രം !!
  വേര് പിടിക്കും അല്ലെ?
  അല്ലാതെ എവിടെ പോകാന്‍. !!

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)