Thursday, January 23, 2014

ആര്‍ക്കെങ്കിലും ഒന്ന് പറയാമോ !

ചില സ്വപ്നങ്ങള്‍ അങ്ങനെയാണ് - ദു:സ്വപ്നങ്ങള്‍ !!


എത്ര തവണ 'അര്‍ജുനന്‍ ഫല്‍ഗുനന്‍ ' ജപിച്ചാലും ,
എങ്ങനെയൊക്കെ കണ്ണുകള്‍ ഇറുക്കി അടച്ചാലും
 വീണ്ടും വീണ്ടും ഉറക്കത്തിന്‍റെ ഉള്ളറകളില്‍ നിന്ന്
ഉണര്‍ത്താതെ ഉറക്കാതെ കടന്നെത്തുന്നു ദു:സ്വപ്നങ്ങള്‍


എന്‍റെ ദുര്‍ബലമായ എതിര്‍‍പ്പുകളെയൊക്കെ
ഒഴുകിയ   വെള്ളപ്പാട് പോലെ തുടച്ചുമാറ്റി ,
കൃത്യമായും വ്യക്തമായും ശക്തമായും എന്തിനാണ്
എന്‍റെ ദുസ്വപ്നമേ നീയെന്നിലേക്ക് വീണ്ടും വരുന്നത്!!!


ചില മനുഷ്യരും അങ്ങനെയാണ് -
ഭൂതകാലത്തിന്‍റെ ഏതോ ഇടനാഴിയില്‍
ഞാനൊഴുക്കി വിട്ട ചില മനുഷ്യര്‍
വേണ്ടാത്തവര്‍, മിണ്ടാത്തവര്‍ , കാണാത്തവര്‍  !


ഇടവഴികള്‍ പലത് മാറിക്കടന്നു പോയിട്ടും
പുതിയ പാതകള്‍ ഞാന്‍  വെട്ടിയെടുത്തിട്ടും
എവിടെ നിന്നാണ് നിങ്ങള്‍ ഈയാംപാറ്റകളെ പോലെ
വീണ്ടും വീണ്ടും എന്നിലെക്കെത്തുന്നത് !


പുതിയ മലയുടെ അടിവാരത്ത് എനിക്ക് മാത്രമറിയുന്ന
ഒരു തുരങ്കം - അതെങ്ങനെ നിങ്ങള്‍ കണ്ടു മനുഷ്യരേ ??!!


മൂന്നടി വെച്ച് മാറി നില്‍ക്കാന്‍
ഏത് ഭൂലോകം കടമെടുക്കും ?
ഏത് പാതാളം അളന്നെടുക്കും  ?
ഏത് സ്വര്‍ഗ്ഗ വാതില്‍ കടക്കും ?


നിഴല്‍പ്പാവകളെ പോലെ നിങ്ങള്‍
ഇല്ലാ വെളിച്ചത്തില്‍ ചൊല്ലാക്കഥകളില്‍
ഞാനറിയാതെ ആഗ്രഹിക്കാതെ
എന്തിനെന്നിലേക്ക് വീണ്ടും വരുന്നു!!


ചില മനുഷ്യര്‍ അങ്ങനെയാണ് - അതിരുകള്‍ തുളച്ച്,
എത്ര വട്ടം നിരാകരിച്ചാലും പിന്നെയും എത്തും
ഓര്‍മ്മകളായി - വാര്‍ത്തകളായി - കളഞ്ഞ
കാലത്ത് നിന്നുള്ള പ്രതിധ്വനികളായി


  ചെവികളില്ലാതെ, മുഖങ്ങളില്ലാതെ, ശബ്ദം മാത്രമായി ചിലര്‍  
  എനിക്കിവരെ വേണ്ടെന്ന് ആര്‍ക്കെങ്കിലും പറയാമോ??!!!

55 comments:

 1. കമന്റിടുന്നതിൽ പ്രശ്നം ഒന്നും ഇല്ലല്ലൊ അല്ലെ? ഹ ഹ ഹ ഇനി എന്നെ ഒക്കെ ഒഴുക്കി വിട്ടതായിരുന്നൊ എന്നെങ്ങനെ അറിയും? 
  വെറുതെ പറഞ്ഞതാ കേട്ടൊ ഇതേ ചിന്തകൾ എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണ്

  ReplyDelete
  Replies
  1. കമന്റ് ഇടുന്നതില്‍ ഒരു പ്രശ്നവും ഇല്ല മാഷെ! :)
   അങ്ങയെ ഒഴുക്കിവിട്ടിട്ടില്ല - ഒഴുക്കി വിടല്‍ അത്രയ്ക്ക് ആകുമ്പോള്‍ മാത്രമേയുള്ളൂ ;).
   നന്ദി ട്ടോ..സന്തോഷം സ്നേഹം വായനയ്ക്ക്, അഭിപ്രായത്തിന് :)

   Delete
 2. Replies
  1. നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് :)

   Delete
 3. ചില മനുഷ്യര്‍ അങ്ങനെയാണ് - അതിരുകള്‍ തുളച്ച്,
  എത്ര വട്ടം നിരാകരിച്ചാലും പിന്നെയും എത്തും
  ഓര്‍മ്മകളായി - വാര്‍ത്തകളായി - കളഞ്ഞ
  കാലത്ത് നിന്നുള്ള പ്രതിധ്വനികളായി ആശംസകൾ

  ReplyDelete
  Replies
  1. സത്യം ചന്തുമ്മാമാ !! അതിരുകള്‍ അവര്‍ക്ക് ബാധകം അല്ലാത്തത് പോലെ! :)
   ഇങ്ങനെ ഒക്കെ എന്‍റെ ചിന്തകള്‍ നിങ്ങളെ പോലെ ഉള്ളവര്‍ ശരി വെക്കുമ്പോള്‍ ഒരാശ്വാസം -ഞാന്‍ മാത്രമല്ല പാതയില്‍ എന്ന്!!
   നന്ദി, സന്തോഷം, സ്നേഹം :)

   Delete
 4. നമ്മുടെ അതിരുകളെ നിഷ്പ്രയാസം ഭേദിക്കാന്‍ ശക്തി (പലവിധത്തിലും) നേടുന്നവരാണ് ചുറ്റും വല വിരിച്ചിരിക്കുന്നത്. തിരിച്ചറിഞ്ഞാലും പലപ്പോഴും ഒഴിവാക്കാന്‍ കഴിയാറില്ല.

  ReplyDelete
  Replies
  1. സത്യമാണ് രാംജിയെട്ടാ. നമ്മള്‍ എവിടെ ആണ് അതിരിന് വിള്ളല്‍ ഇട്ടതെന്ന് നോക്കുന്നവര്‍ /മനസിലാക്കുന്നവര്‍ :).
   എന്‍റെ ചിന്ത മനസിലാക്കി മറുപടികള്‍ കാണുമ്പോള്‍ ആശ്വാസം, സന്തോഷം....
   ഒത്തിരി സ്നേഹം വായനയ്ക്ക്, അഭിപ്രായത്തിന് :)

   Delete
 5. ശരി,
  ഞാന്‍ പറയുന്നു.. "ചെവികളില്ലാതെ, മുഖങ്ങളില്ലാതെ, ശബ്ദം മാത്രമായി ചെന്ന്
  ആര്‍ഷയെ പ്യേടിപ്പിക്കുന്ന അലവലാതിആത്മാക്കളേ... ഒഴിഞ്ഞുപോ.. ഒഴിഞ്ഞുപോ...
  ഓം.. ഹ്രീം.. !! ഓം.. ഹ്രീം... !! ;)

  ReplyDelete
  Replies
  1. ഹഹാ... :) അക്കാകുക്കാ ഇക്കാ, അതാണ് വേണ്ടത്! ഇനി ഈ അലവലാതി ആത്മാക്കള്‍ എന്നെ ശല്യപ്പെടുതുമോ എന്ന് നോക്കട്ടെ - ആരേലും ഒന്ന് പറയുമോ എന്ന ചോദ്യത്തിന് , ഇതാ പറഞ്ഞിരിക്കുന്നു അല്ലെ? :)
   നന്ദി, സന്തോഷം, സ്നേഹം ....

   Delete
 6. കൊച്ചുകുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ദുസ്സ്വപ്നം കണ്ട്‌ ഞെട്ടി ഉണരാറുണ്ട്.അപ്പോള്‍ അമ്പലത്തിലൊ മറ്റൊ പോയി പൂജാരിയെ കണ്ട് മന്ത്രച്ചരടൂതി കെട്ടും......
  വിശ്വാസമാണല്ലോ എല്ലാം...
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ സര്‍, വിശ്വാസം അതാണ് എല്ലാം :). ഒരു ചരട് എനിക്കും വേണം ... :(
   നന്ദി ട്ടോ.. സന്തോഷം... :)

   Delete
 7. ആച്ചീ... ഇത് വട്ടു തന്നെ.. സംശയില്ല്യ.. അതിര് മാന്തുന്ന ശീലം ഉണ്ടല്ലേ.. :)

  ReplyDelete
  Replies
  1. അയ്യോ! പപ്പേച്ചീ.. ഈ വട്ടുചിന്തകള്‍ ഉള്ള എല്ലാവരും വട്ടുള്ളവര്‍ അല്ല ട്ടോ ;)
   അതിര് വേറെ കുറേപ്പേര്‍ മാന്തുവാനെന്നേ!!
   സന്തോഷം , സ്നേഹ ട്ടോ :)

   Delete
 8. ചിന്തകൾ സ്വപ്നങ്ങളായും ബാധകളായും പിടിമുറുക്കിയിരിക്കുന്നു..
  നല്ല വരികൾ ആർഷ...ആശംസകൾ

  ReplyDelete
  Replies
  1. നന്ദി വര്‍ഷിണി.. ഒഴിഞ്ഞു പോകാതെ ചില ശബ്ദങ്ങള്‍!
   :) സ്നേഹം...

   Delete
 9. എന്തു പറ്റി ,,എവിടെനിന്നോ ഒരു പണി കിട്ടിയ പോലെയുണ്ടല്ലോ :)

  ReplyDelete
  Replies
  1. കറക്റ്റ്! കൃത്യായി മനസിലാക്കിയല്ലോ ബായീ :)
   പക്ഷെ, ഒരാശ്വാസം ഇപ്പോള്‍ -ഇങ്ങനെ ചിന്തിക്കുന്നവര്‍ വേറെയും ഉണ്ട്!
   നന്ദി ട്ടോ..സന്തോഷം

   Delete
 10. അതുകൊണ്ടല്ലേ നമ്മള്‍ അതിനെ സ്വപ്നമെന്ന് വിളിക്കുന്നത്.....

  ReplyDelete
  Replies
  1. അതെ! സ്വപ്നം മാത്രമാകുമ്പോള്‍ കുഴപ്പമില്ല - ശബ്ദം കൂടിയാകുമ്പോള്‍ ഇനിയത് മുഖങ്ങള്‍ ആകുമല്ലോ എന്നാ പേടി.. :)
   സന്തോഷം ട്ടോ.. സ്നേഹം :)

   Delete
 11. ചിലര്‍ ഓര്‍മ്മകളിലേക്ക്/സ്വപ്നങ്ങളിലേക്ക്/ജീവിതത്തിലേക്ക് ഒക്കെയും സ്നേഹത്തിന്റെ/സൌഹൃദത്തിന്റെ/പ്രണയത്തിന്റെ/കാലുഷ്യത്തിന്റെ/അസ്വാസ്ഥ്യത്തിന്റെ അങ്ങനെയങ്ങനെയെന്തിന്റെയൊക്കെയോ തലപ്പുകള്‍ ഒരു ഡ്രില്ലിംഗ് മെഷീന്‍ കണക്കെ മൂര്‍ച്ചകൂട്ടിയാഴ്ത്തുകയാണ്. ഇതൊക്കെയത്രേ ജീവിതം .~!

  ReplyDelete
  Replies
  1. ഒരു ഡ്രില്ലിംഗ് മഷീന്‍ കണക്കെ! എത്ര സത്യമാണ് ആ പറച്ചില്‍ എന്നോ നാമൂസ്.... :)
   സ്നേഹസൌഹൃദങ്ങള്‍ സഖേ...

   Delete
 12. ആരെയോ സ്വപ്നത്തിൽ കണ്ടതും പോര ഇപ്പൊ അതിനെ പേടിയാക്കുകയും ചെയ്യുന്നോ എന്നിട്ടും പഴി സ്വപ്നത്തിനു കൊള്ളാല്ലോ പരിപാടി ഇഷ്ടം

  ReplyDelete
  Replies
  1. ഹഹാ :) അതെയതെ,പേടിച്ചല്ലോ അല്ലെ? :)
   സന്തോഷം ട്ടോ.. ഇഷ്ടത്തിനോക്കെയും തിരികെ സ്നേഹം, നന്ദി...

   Delete
 13. ചില സ്വപ്നങ്ങള്‍ അങ്ങനെയാണ്..
  പലപ്പോഴും ജാലകം തകര്‍ത്ത് തമസ്സില്‍ ലയിക്കുന്നു

  ReplyDelete
  Replies
  1. ചില സ്വപ്‌നങ്ങള്‍ വേണ്ടെങ്കിലും നമുക്ക് ഉള്ളില്‍ തന്നെ കറങ്ങുന്നു!
   നന്ദി വായനയ്ക്ക്, അഭിപ്രായത്തിന്.. ഒത്തിരി സന്തോഷം :)

   Delete
 14. ചിലര്‍ വന്നാല്‍ പിന്നെ കാര്യങ്ങളൊന്നും പഴയതുപോലാവുകയില്ല
  ചിലര്‍ പോയാല്‍ പിന്നെ കാര്യങ്ങളൊന്നും പഴയതുപോലെ ആവുകയില്ല
  ചില സംഭവങ്ങള്‍ക്ക് ശേഷം ഒന്നും പഴയതുപോലെയാകുന്നില്ല

  ReplyDelete
  Replies
  1. അജിത് ജിയുടെ ഓരോ സ്ഥലത്തെയും കമന്റുകൾ വായിക്കുമ്പോൾ അസൂയ തോന്നുന്നു. ഹ ഹ കലാകാരൻ 

   Delete
  2. അതെയതെ അജിത്തേട്ടാ... ചിലര്‍ അങ്ങനെയാണ്..അങ്ങന മാത്രം !
   നന്ദി, സ്നേഹം :)

   Delete
 15. ഇഷ്ട്ടായി ആർഷ

  ReplyDelete
  Replies
  1. നന്ദി ഈ ഇഷ്ടത്തിന്, വായനയ്ക്ക്.. സന്തോഷം, സ്നേഹം നീലിമാ :)

   Delete
 16. പേടിസ്വപനങ്ങൾ.

  നല്ല കവിത

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. പേടി സ്വപ്നങ്ങള്‍ മാഷെ! :) നന്ദി ട്ടോ... സന്തോഷം, സ്നേഹം വായനയ്ക്ക് -അഭിപ്രായത്തിന്.

   Delete
 17. എത്ര തവണ 'അര്‍ജുനന്‍ ഫല്‍ഗുനന്‍ ' ജപിച്ചാലും ,
  എങ്ങനെയൊക്കെ കണ്ണുകള്‍ ഇറുക്കി അടച്ചാലും
  വീണ്ടും വീണ്ടും ഉറക്കത്തിന്‍റെ ഉള്ളറകളില്‍ നിന്ന്
  ഉണര്‍ത്താതെ ഉറക്കാതെ കടന്നെത്തുന്നു ദു:സ്വപ്നങ്ങള്‍ .... Manassiruthi japikkuka :)

  ReplyDelete
  Replies
  1. മനസിരുത്തി ജപിച്ചാലും മുഖമില്ലാതെ വരുന്നത് ശബ്ദങ്ങളായി വരുന്നവരെ എന്ത് ചെയ്യും ഡോക്ടറെ!! :)
   നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്.

   Delete
 18. അനുവാദമില്ലാതെ കടന്നു വരുന്ന അതിഥികളെയും സ്വീകരിക്കണം ..

  ReplyDelete
  Replies
  1. വേണം ഇക്കാ.. പക്ഷെ, നമുക്ക് വേണ്ടേ വേണ്ട എന്നുള്ളവരെ അതിഥികള്‍ ആയി കാണാനോ എന്നാണ് സംശയം :).. നന്ദി ട്ടോ.. സന്തോഷം :)

   Delete
 19. മൂന്നടി വെച്ച് മാറി നില്‍ക്കാന്‍
  ഏത് ഭൂലോകം കടമെടുക്കും ?
  ഏത് പാതാളം അളന്നെടുക്കും ?
  ഏത് സ്വര്‍ഗ്ഗ വാതില്‍ കടക്കും

  അളന്നെടുക്കുവാൻ ഇനി ഒന്നുമില്ല....അല്ലേ

  ReplyDelete
  Replies
  1. ഇല്ല മുരളിയേട്ടാ... ഒരിടവും ബാക്കി വെക്കാതെ ആണ് അവര്‍ നമ്മളിലേക്ക് വരുന്നത്... ആരെങ്കിലും പറയും വരെ -ആ പറഞ്ഞത് കേള്‍ക്കും വരെ!!
   നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്...

   Delete
 20. കവിത നന്നായിട്ടുണ്ട് ആര്‍ഷ....ശുഭാശംസകൾ...

  ReplyDelete
  Replies
  1. സ്നേഹം സന്തോഷം നന്ദി സാജന്‍ :)

   Delete
 21. നമുക്ക് ഓടിയൊളിക്കാൻ അവകാശമില്ല, ഒളിക്കാനിടവുമില്ല. കഴുകൻകൂട്ടങ്ങൾ ഈയാം പാറ്റകൾ പോലെയാവാൻ നമ്മൾ വളരുക. ആ ഈയാം പാറ്റകൾ എരിഞ്ഞടങ്ങുന്നതുവരെ അങ്ങനെ പറന്നുനടക്കട്ടെ.

  ആശംസകൾ... :)

  ReplyDelete
  Replies
  1. ഈയാം പാറ്റകള്‍ :) . എഴുതിയതില്‍ ഏറ്റവും ഇഷ്ടമായി തോന്നിയ ഒരു വാക്കാണത് . അത് തന്നെ എടുത്തു പറഞ്ഞതില്‍ ഒത്തിരി സന്തോഷം... നന്ദി ,സ്നേഹം :)

   Delete
 22. ചെവികളില്ലാതെ, മുഖങ്ങളില്ലാതെ, ശബ്ദം മാത്രമായി ചിലര്‍

  ReplyDelete
  Replies
  1. ഇല്ലേ? അങ്ങനെ ഇല്ലേ ചിലര്‍! നമുക്കറിയുന്നവര്‍ - നമ്മളെ അറിയുന്നവര്‍!! :)
   നന്ദി ട്ടോ

   Delete
 23. ഞാനാദ്യമായാണ് ഇവിടെ വരുന്നത്. നല്ല എഴുത്ത്.നല്ല ചിന്ത

  ReplyDelete
  Replies
  1. നന്ദി സര്‍.. ഒത്തിരി സന്തോഷം അങ്ങയെ ഇവിടെ കണ്ടതില്‍ ... ഇനിയും വരുമെന്നും വായിക്കുമെന്നും അഭിപ്രായം പറയും എന്നും കരുതുന്നു.. :)

   Delete
 24. ഓര്‍മ്മകള്‍ ആണോ അതോ സ്വപ്നമാണോ ഇപ്പോള്‍ പ്രശ്നം???? ദ്വുസ്വപ്നം നല്ലതാണ്.... ആശംസകള്‍

  ReplyDelete
  Replies
  1. ദു:സ്വപ്നം നല്ലതാണെന്നോ... ? ഇത് ഏത് ദേശത്താ ??? ങേ? :)
   ഓര്‍മ്മകള്‍/ശരിക്കുള്ള ആളുകള്‍/ ദുസ്വപ്നം പോലെ ചില സംഭവങ്ങള്‍ എല്ലാം ചേര്‍ന്ന് ഇങ്ങനെ ഒക്കെയായി :D
   അപ്പൊ നന്ദി ,സ്നേഹം, സന്തോഷം :) ഇനിയും വരുമല്ലോ അല്ലെ? ;)

   Delete
 25. Replies
  1. നന്ദി ശ്രീ... പഴയ സൌഹൃദങ്ങള്‍ ഇങ്ങനെ ഇവിടെ കാണുമ്പോള്‍ സന്തോഷം ആണ് ട്ടോ ....

   Delete
 26. ഞാനാദ്യമായാണ് ഇവിടെ.............
  പേടിസ്വപനങ്ങൾ.... നന്നായിട്ടുണ്ട്...
  നല്ല എഴുത്ത്.നല്ല ചിന്ത,,,,,,,,,,ആശംസകൾ... :)

  ReplyDelete
  Replies
  1. നന്ദി :) .. ആദ്യ വായനയ്ക്ക്, അഭിപ്രായത്തിന്... സ്നേഹം, സന്തോഷം . ഇനിയും വരുമെന്ന് കരുതുന്നു...

   Delete
 27. ''മൂന്നടി വെച്ച് മാറി നില്‍ക്കാന്‍
  ഏത് ഭൂലോകം കടമെടുക്കും ?''

  ആശംസ!

  ReplyDelete
  Replies
  1. :) :) നന്ദി സര്‍.. വായനയ്ക്ക്, അഭിപ്രായത്തിന്... സ്നേഹം, സന്തോഷം

   Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)