വിരസമായൊരു ദിനത്തിന്റെ ചൂടോലും
ബാല്‍ക്കണി വെയിലില്‍ ഈ സത്രത്തില്‍ -
കാണാക്കാഴ്ച്ചയുടെ അകം പുറങ്ങളില്‍
അക്കരെയൊരു ഇലയനങ്ങുന്നുണ്ടോ എന്നും
പൂക്കുമ്പോഴെങ്കിലും താരം ചെറുതായെങ്കിലും
ചിരിക്കുന്നുണ്ടോയെന്നും മാത്രം,അത് മാത്രം
ക്രിസ്തുരാവിന്റെ നിറ വെളിച്ചത്തില്‍
ദൂരേയ്ക്ക് നോക്കി ഞാനോര്‍ത്തു നില്‍ക്കേ ...
കാണാ തീരത്തൊരു ചാകര തേടിപ്പോയ
കണവനെ കാത്തൊരു മുക്കുവപ്പെണ്ണാളും
പട്ടം പറക്കുന്നതിന്റെ എത്താചരടുകള്‍
കയ്യിലാണെങ്കിലും കണ്ണാലൊരു കാണാ -
ചരടിന് കൊളുത്തിടുന്ന കള്ളക്കാമുകനും
പടര്‍ന്ന തണലിന്റെ പുതപ്പൊന്നു ചാര്‍ത്തി
നിറമെഴും വള വില്‍ക്കും കുഞ്ഞുപെണ്ണും
കയ്യില്‍ പിന്‍നഖം അമര്‍ത്തി മുടിയിഴ
തഴുകി ലജ്ജ പറയാതെ പറയുന്ന യുവതിയും
"സര് സര്‍ബത്ത് " വരണ്ടുണങ്ങിയ തൊണ്ട
ഞൊട്ടി നുണച്ചൊരു കൌമാര പൊടിമീശ
മുറിച്ച മാങ്ങയില്‍ പുരട്ടിയ ജീവിതത്തിന്റെ
ഉപ്പും മുളകും നീട്ടിയൊരു സുന്ദരി
തീരങ്ങളില്‍ 'കടലമ്മ കള്ളി' എന്ന് വിരലാല്‍
എഴുതി തിര നനയാതോടുന്ന കുട്ടികള്‍
ഇവയൊന്നും ഞാനറിഞ്ഞു നോക്കിയതല്ല -
ആട്ടോ ഫോക്കസില്‍ അറിയാതെ വന്നു പെട്ടതാണ് !
ആര്‍ത്തലച്ചു വന്ന തിരകളുടെ ഉയരം കൂടിയത്
ആളോളം ഉയരത്തില്‍ കാലെഴുത്ത് മായ്ച്ചത്
ഓടി മറയും മുന്‍പേ നിറമുള്ള വളകളുമൊപ്പം
അവളുമൊരു വളപ്പൊട്ടായ് ഒഴുകിയത്
പട്ടച്ചരടിനൊപ്പം അവനെയും വിട്ടൊരുവള്‍
എവിടെക്കെന്നില്ലാതെ ഓടിയകന്നത്
ഒരു കാലിഡോസ്കോപ്പില് എന്ന പോലെ
മാറി മറിഞ്ഞു കൊതിപ്പിച്ച എല്ലാ ചിത്രങ്ങളും
എന്നെയും അതിന്റെ ഉള്ളിലേക്കെടുത്ത്
ഒരൊറ്റ ഫ്രെയിം ആയി മാറിയത് -
ഒന്നാര്‍ക്കാന്‍ പോലും അനുവദിക്കാതെ
വെറുമൊരു പൂര്‍ണ്ണവിരാമത്തില്‍
ഒതുക്കിയത് - എത്ര പെട്ടെന്നാണ്!
(ഫോട്ടോ ഗൂഗിളില്‍ നിന്നും 2004 സുനാമി കാഴ്ചകള്‍ )
ബാല്‍ക്കണി വെയിലില്‍ ഈ സത്രത്തില്‍ -
കടലിരമ്പത്തിന്നാഴങ്ങളില്‍ നിന്നൊരു
നനുത്ത പാട്ട് കേള്‍ക്കുന്നുണ്ടോയെന്നും
കാണാക്കാഴ്ച്ചയുടെ അകം പുറങ്ങളില്‍
അക്കരെയൊരു ഇലയനങ്ങുന്നുണ്ടോ എന്നും
പൂക്കുമ്പോഴെങ്കിലും താരം ചെറുതായെങ്കിലും
ചിരിക്കുന്നുണ്ടോയെന്നും മാത്രം,അത് മാത്രം
ക്രിസ്തുരാവിന്റെ നിറ വെളിച്ചത്തില്‍
ദൂരേയ്ക്ക് നോക്കി ഞാനോര്‍ത്തു നില്‍ക്കേ ...
കാണാ തീരത്തൊരു ചാകര തേടിപ്പോയ
കണവനെ കാത്തൊരു മുക്കുവപ്പെണ്ണാളും
പട്ടം പറക്കുന്നതിന്റെ എത്താചരടുകള്‍
കയ്യിലാണെങ്കിലും കണ്ണാലൊരു കാണാ -
ചരടിന് കൊളുത്തിടുന്ന കള്ളക്കാമുകനും
പടര്‍ന്ന തണലിന്റെ പുതപ്പൊന്നു ചാര്‍ത്തി
നിറമെഴും വള വില്‍ക്കും കുഞ്ഞുപെണ്ണും
കയ്യില്‍ പിന്‍നഖം അമര്‍ത്തി മുടിയിഴ
തഴുകി ലജ്ജ പറയാതെ പറയുന്ന യുവതിയും
"സര് സര്‍ബത്ത് " വരണ്ടുണങ്ങിയ തൊണ്ട
ഞൊട്ടി നുണച്ചൊരു കൌമാര പൊടിമീശ
മുറിച്ച മാങ്ങയില്‍ പുരട്ടിയ ജീവിതത്തിന്റെ
ഉപ്പും മുളകും നീട്ടിയൊരു സുന്ദരി
തീരങ്ങളില്‍ 'കടലമ്മ കള്ളി' എന്ന് വിരലാല്‍
എഴുതി തിര നനയാതോടുന്ന കുട്ടികള്‍
ഇവയൊന്നും ഞാനറിഞ്ഞു നോക്കിയതല്ല -
ആട്ടോ ഫോക്കസില്‍ അറിയാതെ വന്നു പെട്ടതാണ് !
ആര്‍ത്തലച്ചു വന്ന തിരകളുടെ ഉയരം കൂടിയത്
ആളോളം ഉയരത്തില്‍ കാലെഴുത്ത് മായ്ച്ചത്
ഓടി മറയും മുന്‍പേ നിറമുള്ള വളകളുമൊപ്പം
അവളുമൊരു വളപ്പൊട്ടായ് ഒഴുകിയത്
പട്ടച്ചരടിനൊപ്പം അവനെയും വിട്ടൊരുവള്‍
എവിടെക്കെന്നില്ലാതെ ഓടിയകന്നത്
ഒരു കാലിഡോസ്കോപ്പില് എന്ന പോലെ
മാറി മറിഞ്ഞു കൊതിപ്പിച്ച എല്ലാ ചിത്രങ്ങളും
എന്നെയും അതിന്റെ ഉള്ളിലേക്കെടുത്ത്
ഒരൊറ്റ ഫ്രെയിം ആയി മാറിയത് -
ഒന്നാര്‍ക്കാന്‍ പോലും അനുവദിക്കാതെ
വെറുമൊരു പൂര്‍ണ്ണവിരാമത്തില്‍
ഒതുക്കിയത് - എത്ര പെട്ടെന്നാണ്!
(ഫോട്ടോ ഗൂഗിളില്‍ നിന്നും 2004 സുനാമി കാഴ്ചകള്‍ )
ചില സുനാമി ഓര്‍മ്മകള്‍ !
ReplyDeleteപ്രകൃതിക്ക് ഒറ്റയൊരു ഫ്രെയിം മാത്രം. നന്നായി ആര്ച്ചേ...
ReplyDeleteഗദ്യത്തിന്റെ പിടിയിൽ നിന്നും അല്പം കൂടി മോചിതയാകാനുണ്ട്.
ഓട്ടോ ഫോകസ്സിനെക്കാളും പലപ്പോഴും നല്ലത് മാനുവൽ ഒപ്പിയെടുക്കൽ തന്നെയാണ്.അവിടെ ഹൃദയം ഉണ്ട്...
ഗദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിതയാകാന്‍ ശ്രമിക്കുന്നു... :(
Deleteനന്ദി പ്രദീപേട്ടാ... :)
സുനാമി.... :(
ReplyDeleteഅതെ മുബീ സുനാമികള്‍ ഇനി വരാതിരിക്കട്ടെ!!
Deleteനന്ദി ട്ടാ :)
ആര്‍ത്തലച്ചു വന്ന തിരകളുടെ ഉയരം കൂടിയത്
ReplyDeleteആളോളം ഉയരത്തില്‍ കാലെഴുത്ത് മായ്ച്ചത്
ഓടി മറയും മുന്‍പേ നിറമുള്ള വളകളുമൊപ്പം
അവളുമൊരു വളപ്പൊട്ടായ് ഒഴുകിയത്
പട്ടച്ചരടിനൊപ്പം അവനെയും വിട്ടൊരുവള്‍
എവിടെക്കെന്നില്ലാതെ ഓടിയകന്നത് ... ആശംസകള്‍ .... ഇഷ്ട്ടത്തോടെ ..
വേളാങ്കണ്ണിയിൽ കുടുംബസമേതം പോയി മക്കളോടൊപ്പം വളക്കടകളിൽ നിൽക്കുമ്പോഴാണ് തിരകൾ താണ്ഡവനൃത്തമാടി ഓടിയണഞ്ഞത്. പിന്നെ തിരിച്ചുവന്നത് അയാൾ മാത്രം. ഈ ഹതഭാഗ്യൻ എന്റെ നാട്ടുകാരനാണ്.
ReplyDeleteകവിത വായിച്ചപ്പോൾ ആ സംഭവം ഓർത്തുപോയി
ആട്ടോ ഫോക്കസില്‍ ഡിസംബര്‍ ഇരുപത്തിയാറിനു.....
ReplyDeleteമറക്കാന്‍ കഴിയാത്ത കാഴ്ചകള്‍
ReplyDeleteഡിസംബര്‍ 26
ReplyDeleteസുനാമിസ്മരണകള്
തിര നക്കിത്തുടച്ചതിന്റെ ഓര്‍മ്മയില്‍...
ReplyDeleteഓര്‍മ്മകള്‍ മാത്രം ബാക്കി വച്ച സുനാമി.. ഓര്‍മ്മകളുടെ ഓട്ടോഫോക്കസ്..
ReplyDeleteഒരു ഗദ്ഗദം മാത്രം
ReplyDeleteകടലിനു വിറക്കുമ്പോള്‍ തിരകള്‍ ഉണ്ടാകുന്നു എന്നാരോ പാടി കേട്ടിരുന്നു
ReplyDeleteപലരും മറന്നത് ആര്‍ഷ ഓര്‍മ്മിച്ചു ,, നന്നായി
ReplyDeleteഎല്ലാംതന്നെ ഞൊടിയിടയില്‍ സമാപ്തി കുറിച്ചു .
ReplyDeleteദുരന്തം വിതച്ച ഓര്‍മ്മകളിലേക്ക്...
ReplyDeleteനന്നായി എഴുതി
ആശംസകള്‍
നല്ല കവിത
ReplyDeleteസന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശം സകൾ....
സുനാമി തന്നെ !
ReplyDeleteതീരങ്ങളില്‍ 'കടലമ്മ കള്ളി' എന്ന് വിരലാല്‍
ReplyDeleteഎഴുതി തിര നനയാതോടുന്ന കുട്ടികള്‍
ഇവയൊന്നും ഞാനറിഞ്ഞു നോക്കിയതല്ല -
ആട്ടോ ഫോക്കസില്‍ അറിയാതെ വന്നു പെട്ടതാണ് !
മറക്കാത്ത സുനാമി പ്രളയത്തെ ഓർമ്മിപ്പിച്ചു
ഒരിക്കലും മറക്കാന്‍ ആകാത്ത ചില സുനാമികള്‍ മുരളിയേട്ടാ
Deleteനന്ദി ട്ടോ...