Wednesday, June 19, 2013

വായനാ ദിനം

ആദ്യമായി വായിച്ചു തുടങ്ങിയത് എന്തെന്ന് ഓര്‍മ്മയില്ല - അക്ഷരങ്ങള്‍ എഴുതി പഠിക്കുന്ന ചേട്ടന്മാരുടെ അടുത്തിരുന്നു "ഇജ് ന്ച്ചാ " എന്ന് കൊഞ്ചുന്ന ഒരു കുഞ്ഞിപ്പെങ്ങളെ ഓര്‍മ്മയുണ്ട്,.... ആ 2 വയസുകാരി ആദ്യം വായിച്ചത്, എഴുതിയതും "ക" ആണ് - കാണാന്‍ നല്ല ഭംഗിയുള്ള , എഴുതാന്‍ നല്ല രസമുള്ള, ഒരു തൊപ്പിക്കാരന്റെ മുഖം വരയ്ക്കുന്നത് പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന "ക" . പിന്നീടു വായനയുടെ ദിനരാത്രങ്ങളിലൂടെ കടന്നു പോയിട്...ടുണ്ട് -കയ്യില്‍ കിട്ടുന്നതെന്തും വായിക്കുമായിരുന്ന കാലം. മനോരമയും,പൂമ്പാറ്റയും,ബോബനും മോളിയും, ഭാഷാപോഷിണിയും, തകഴിയും,M.T യും, സുമന്ഗലയും ഒക്കെ ഒരു പോലെ മറിഞ്ഞു പോയി കണ്ണുകളിലൂടെ.... പല കാലഘട്ടത്തില്‍ വായനയുടെ ആസ്വാദന തലങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ വായനയുടെ സ്വഭാവവും മാറി. എങ്കിലും ഇപ്പോളും 3 ബുക്കുകള്‍ എന്റെ കുട്ടിക്കാലത്ത് വായിച്ചത് ഇപ്പോഴും മോസ്റ്റ്‌ ഫവൌരിറ്റ്‌ ആയി നില്‍ക്കുന്നു.

(1) രാധാകൃഷ്ണന്‍ സര്‍ന്റെ "മുന്‍പേ പറക്കുന്ന പക്ഷികള്‍"
(2) M. T യുടെ "മഞ്ഞ്"
(3) തെത്സുകോ യുടെ "ജനാലക്കരികിലെ വികൃതിക്കുട്ടി-ടോട്ടോച്ചാന്‍" .

പലയാവര്‍ത്തി വായിച്ചവ ആണ് ഈ മൂന്നും- മൂന്നിലും ചിലയിടങ്ങളില്‍ ഞാന്‍ എന്നെ കാണുന്നത് കൊണ്ടാകാം. എങ്കിലും എന്റെ മകന്‍ വായിക്കണം എന്നും ഇഷ്ടപ്പെടണം എന്നും ആഗ്രഹിക്കുന്നത് ടോട്ടോച്ചാന്‍ തന്നെ ,അതെന്റെയും ഒരു സ്വപ്നം !!!!. നെഞ്ചോട്‌ ചേര്‍ക്കുന്ന എല്ലാ ബുക്കുകളെയും ഒരിക്കല്‍ കൂടി ഓര്‍ത്തു കൊണ്ട് വായനാദിനത്തില്‍ വായിക്കാന്‍ ഒരു ബുക്കും പുതിയതായി കയ്യില്‍ ഇല്ലാത്തത് കൊണ്ട് (ഇവിടെ വീട്ടില്‍ കയ്യില്‍ എടുക്കാവുന്ന ബുക്കുകള്‍ രണ്ടോ മൂന്നോ-ബാക്കി വായനയൊക്കെ കണ്ണുകളിലൂടെ മാത്രം !!!!) ഓര്‍മ്മകളിലൂടെ ഞാന്‍ ടോട്ടോച്ചാന്‍ ഒന്ന് കൂടി വായിക്കുന്നു....
വായന ദിന ആശംസകള്‍

17 comments:

  1. ചില പുസ്തകങ്ങള്‍ അങ്ങനെയാണ്, എത്ര തവണ വായിച്ചാലും മതി വരില്ല, വീണ്ടും വീണ്ടും വായിക്കണമെന്നു തോന്നും.

    ReplyDelete
  2. കുട്ടികള്‍ക്ക് കെ.പി.കേശവമേനോന്‍റെ പുസ്തങ്ങളും വായിക്കാനായി കൊടുക്കണം എന്നാണ്‌ എന്‍റെ അഭിപ്രായം.അതും ഈ വായനാവാരത്തില്‍.
    ആശംസകള്‍

    ReplyDelete
  3. All time favourite... Totto chan :)

    ReplyDelete
  4. ദ ഗ്രേറ്റ് ടോട്ടോചാന്‍...

    ReplyDelete
  5. @mukesh :അതെ എത്ര വായിച്ചാലും മതിയാകില്ല.... നന്ദി.
    @cv Thankappan : നന്ദി സര്‍. അതെ എന്റെയും അഭിപ്രായം അത് തന്നെ... പുസ്തകങ്ങള്‍ കൂട്ടുകാരാക്കാന്‍ മക്കള്‍ക്ക് കഴിയട്ടെ.
    @mubi: നന്ദി :) എപ്പോഴും ഫവരിറ്റ് .
    @എച്ചുമുകുട്ടി : അതേലോ കലചെച്ചീ... :) നന്ദി

    ReplyDelete
  6. എനികുമുണ്ടല്ലോ ഇത് പോലെ കുറച്ചു പുസ്തകങ്ങള്‍...

    മേഘമല്‍ഹാര്‍, ഒരു സങ്കീര്‍ത്തനം പോലെ........

    ReplyDelete
  7. @vineeth vaava : മേഖമല്‍ഹാര്‍ വായിച്ചിട്ടില്ല :(. സങ്കീര്‍ത്തനം പോലെ -ഇഷ്ടത്തില്‍ പെടും... നന്ദി

    ReplyDelete
  8. വായന മരിക്കുന്നില്ല. മാധ്യമങ്ങള്‍ മാറുന്നു എന്ന് മാത്രം.ചില രചനകളും അങ്ങനെ ആണ്...

    ReplyDelete
    Replies
    1. അതെ വായന കൂടിയിട്ടേയുള്ളൂ -പക്ഷെ ഗുണ നിലവാരത്തിനെ കുറിച്ച് ചെറിയ സംശയം ഉണ്ട്... എങ്കിലും വായന ഏതെങ്കിലും തരത്തില്‍ ജീവിച്ചിരിക്കട്ടെ എന്നാണ് സ്വാര്‍ത്ഥ മോഹം.. നന്ദി :)

      Delete
  9. മൂന്നും ഇഷ്ടപ്പെട്ട ബുക്കുകള്‍

    ReplyDelete
    Replies
    1. :) നന്ദി നിസാരാ.... ഇനിയുമുണ്ട് ഇഷ്ട ബുക്കുകള്‍-പക്ഷെ ഇത് മൂന്നിന്റെയും സ്വാധീനം മറക്കാന്‍ പറ്റില്ല (പല കാലഘട്ടത്തില്‍ ഉളവായത്)

      Delete
  10. Parichayappeduthalukal...!

    Nandi, Ashamsakal...!!!

    ReplyDelete
    Replies
    1. നന്ദി സുരേഷ്കുമാര്‍ :)

      Delete
  11. ഈ മൂന്നും വായിച്ചിട്ടില്ല. ഓ വി വിജയന്‍റെ കടല്‍ത്തീരത്ത് വായിക്കണം എന്നാഗ്രഹമുണ്ട്.
    നല്ലൊരു പരിചയം ഷെയര്‍ ചെയ്തതിനു നന്ദി.
    ഇനിയും വരാം.

    ReplyDelete
    Replies
    1. മൂന്നും വായിക്കൂ.... ടോടോച്ചന്‍ കണൂരാന്റെ കുട്ടികള്‍ക്ക് ഇഷ്ടാകും, മുന്‍പേ പറക്കുന്ന പക്ഷികള്‍ കണ്ണൂരാനും, മഞ്ഞ് സാഹിബിന്റെ മകള്‍ക്കും :). കടല്‍തീരത്ത് നല്ല അനുഭവം തന്നെ -വായിച്ചിട്ട പറയൂ.... ഇനിയും വരണം

      Delete
  12. ഞാനും നിങ്ങൾ പറഞ്ഞ ഈ മൂന്നും വായിച്ചിട്ടില്ല,കാരണം ഞാനൊരു നല്ല വായനക്കാരനല്ല.!
    ഞാൻ വല്ലപ്പോഴും സുഹൃത്തുക്കൾ എനിക്കായി കൊണ്ടുവരുന്ന
    പുസ്തകങ്ങൾ വായിക്കാറുണ്ട് എന്നത് സത്യമാണെങ്കിലും, അങ്ങനെ വേണ്ട
    പുസ്തകങ്ങൾ വായിക്കാനായി തേടി പിടിച്ച് കരസ്ഥമാക്കുന്ന സ്വഭാവമില്ല.
    ഞാനാരോടെങ്കിലും(കടയിൽ നിന്നോ മറ്റോ)പുസ്തകങ്ങൾ വായിക്കാനായി ചോദിക്കുമ്പോൾ
    ഓർമ്മ വരുന്നവ വാങ്ങും. അത്രതന്നെ.!!!!!!!!!!

    ReplyDelete
    Replies
    1. :) മണ്ടൂസേ, ഈ മൂന്നും ഞാന്‍ വായിച്ചതിലെ നന്ന് എന്നേയുള്ളൂ -ഞാനും വായിച്ചത് വളരെ കുറവാണ് :(. എങ്കിലും വായനയെ ഇഷ്ടപ്പെടുതിയത് ചിലപ്പോ ഇവയൊക്കെ ആകും ,...

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)