Tuesday, January 11, 2011

മഴയിലെ പ്രണയം.....

ഈ മഴയില്‍ ഞാനെന്റെ പ്രണയം കാണുന്നു!!

ഇന്നിനെ മറന്നിട്ടിന്നലെയെ സ്നേഹിച്ച-
ഒരുള്‍ത്തുടിപ്പില്‍ എന്നേയുണര്ത്തിയോരെന്‍ പ്രണയം
മറവി തന്‍ ചില്ല് കൂടിനുമപ്പുറത്തേക്ക്,ഞാനൊരു
പാതിരാക്കനവായി വലിച്ച്ചെറിഞ്ഞോരെന്‍   പ്രണയം.
എന്നിലെക്കരിച്ച്ചിറങ്ങുമീ മഴക്കുളിരില്‍
എന്റെ കാമുകന്റെ കരസ്പര്‍ശം തണുക്കുന്നു.
സ്ഫടികമോലുമീ മഴത്തുള്ളിയില്‍
ഞാനവന്റെ കണ്ണട ചില്ല് കാണുന്നു.
ഈ മഴയുടെ താളത്തിന് പോലും-
അവന്റെ ചിരിയുടെ മുഴക്കം!!
പുതുമണ്ണിന്റെ സുഗന്ധം -
അവന്റെ ഗന്ധമായ് എന്നിലുണരുന്നു..
അന്നവന്റെ ആദ്യ ചുംബനം പോലെ,
എന്റെ നെറുകയിലൊരു മഴത്തുള്ളി.
എല്ലാമന്നിന്റെ തനിയാവര്‍ത്തനങ്ങള്‍ -
ഇല്ല-ഒരു മാറ്റമുണ്ടന്നിനുമിന്നിനും,
അന്നുണ്ടായിരുന്നവനെന്റെ ചാരെ-
ഇന്നെന്റെ ചാരെയീ മഴ മാത്രം.
അരികിലില്ലെന്ന സത്യം മറന്നിട്ട-
-വനിലലിയട്ടെ ഞാനീ മഴയ്ക്കൊപ്പം..

അതെ, ഇന്നീ മഴയില്‍ -
 ഞാനെന്റെ  പ്രണയം കാണുന്നു !!!!

33 comments:

  1. മഴ-പ്രണയ കൂട്ടുകെട്ടില്‍ മറ്റൊരു പോസ്റ്റ്‌ കൂടി!

    ReplyDelete
  2. അരികിലില്ലെന്ന സത്യം മറന്നിട്ട-
    -വനിലലിയട്ടെ ഞാനീ മഴയ്ക്കൊപ്പം...
    aashamsakal

    ReplyDelete
  3. ഇന്നിനെ മറന്നിട്ടിന്നലെയെ സ്നേഹിച്ച-
    ഒരുള്‍ത്തുടിപ്പില്‍ എന്നേയുണര്ത്തിയോരെന്‍ പ്രണയം
    നഷ്ട പ്രണയം മനോഹരം.

    ReplyDelete
  4. "എല്ലാ വിളക്കും കെടുമ്പൊളാകാശമുണ്ടെല്ലാ
    സതിരും നിലക്കില്‍ നിന്‍ നാദമുണ്ടേവരും
    പിരികിലും നിന്റെ സന്നിധ്യമുണ്ടെങ്ങും
    വരണ്ടാലുംമുണ്ടു നിന്നാര്‍ദ്രത"

    ഇതു വായിച്ചപ്പോള്‍ മധുസൂദനന്‍ നായരുടെ കവിത ഓര്‍മ്മ വന്നു.
    എത്ര അകലെയാണെങ്കിലും എത്രകാലം കഴിഞ്ഞാലും പ്രണയിച്ചയാളെ മറക്കാനാകില്ല എന്ന് ഓര്‍‌മ്മിപ്പിക്കുന്ന കവിത. നന്നായി.

    ReplyDelete
  5. Orkkaan vendiyum...!

    Manoharam, Ashamsakal...!!!

    ReplyDelete
  6. നന്ദി ഹംസ,ആളവന്താന്‍,സുജിത്,ശ്രീദേവി,വായാടി & സുരേഷ്.
    വായാടി: മനോഹരമായ ആ വരികള്‍ ഓര്‍മ്മിപിച്ചതിനു സ്പെഷ്യല്‍ നന്ദി

    ReplyDelete
  7. ഓരോ മഴയിലും പ്രണയാര്ധമായ ഓര്‍മ്മകള്‍.. , ഭാഗ്യവതി

    ReplyDelete
  8. മഴയിൽ അലിഞ്ഞൊഴുകുന്ന പ്രണയം.
    ത്ണുത്ത് വിറക്കുന്നു…………

    ReplyDelete
  9. മഴയിൽ അലിഞ്ഞൊഴുകുന്ന പ്രണയം.
    ത്ണുത്ത് വിറക്കുന്നു…………

    ReplyDelete
  10. ആശയം നന്നായിട്ടുണ്ട്‌.ഒന്നു കുടെ ശ്രദ്ധിച്ച്‌ ആകാമായിരുന്നു.
    നന്നായില്ല എന്നല്ല ഞാൻ പറഞ്ഞത്‌.വരികൾ കുറച്ച്‌ കൂടെ താളത്തിൽ വരണമായിരുന്നു എന്നൊരഭിപ്രായമുണ്ട്‌

    ReplyDelete
  11. ആശയം നന്നായിട്ടുണ്ട്‌.ഒന്നു കുടെ ശ്രദ്ധിച്ച്‌ ആകാമായിരുന്നു.
    നന്നായില്ല എന്നല്ല ഞാൻ പറഞ്ഞത്‌.വരികൾ കുറച്ച്‌ കൂടെ താളത്തിൽ വരണമായിരുന്നു എന്നൊരഭിപ്രായമുണ്ട്‌

    ReplyDelete
  12. Mazhayum pranayavum....izha pirikkanavatha koottu pole.......njanum neeyum pole...alle?

    ReplyDelete
  13. മഴ.. ഒരു മനോഹരമായ ഓര്‍മ്മ....
    മനസ്സില്‍ അനുഭവങ്ങളുടെ...
    വെളുത്ത പൂക്കളായി പടര്‍ന്നുകയറുന്ന മഴ!!!

    ആശംസകളോടെ..
    വീണ്ടും വരാം..

    ReplyDelete
  14. അന്നുണ്ടായിരുന്നവനെന്റെ ചാരെ-
    ഇന്നെന്റെ ചാരെയീ മഴ മാത്രം.
    അരികിലില്ലെന്ന സത്യം മറന്നിട്ട-
    -വനിലലിയട്ടെ ഞാനീ മഴയ്ക്കൊപ്പം..

    മഴ ഒരു മനോഹരമായ ഓര്‍മ്മ....
    മനസ്സില്‍ അനുഭവങ്ങളുടെ...
    വെളുത്ത പിച്ചക പൂക്കളായി പടര്‍ന്നുകയറുന്ന മഴ!!!
    കാലം ദുഃഖങ്ങളെല്ലാം ലഘൂകരിയ്ക്കട്ടെ...

    ആശംസകളോടെ..

    ReplyDelete
  15. പ്രപഞ്ചത്തിന്റെ പ്രണയഭാവമാണ്‌ മഴ.
    നല്ല കവിത.

    satheeshharipad.blogspot.com

    ReplyDelete
  16. മഴ...
    ഒരു മനോഹരമായ ഓര്‍മ്മ....

    പ്രണയം....
    അതിമനോഹരമായ ഒരു ചിത്രം!!!
    ഹൃദയംനിറഞ്ഞ ആശംസകള്‍!!

    ReplyDelete
  17. ഈ മഴപ്രണയം കൊള്ളാം...

    ReplyDelete
  18. മഴയില്‍ കാണുന്ന പ്രണയത്തിനു പുതുമ നഷ്ടപ്പെട്ടിരിക്കുന്നു.
    നന്നായി എഴുതി.

    ReplyDelete
  19. നന്നായി എഴുതി.
    ആശംസകൾ…

    ReplyDelete
  20. ഇന്നെന്റെ ചാരെയീ മഴ മാത്രം.കുളിരേകും മഴ

    ReplyDelete
  21. മഴത്തുള്ളിപോലെ സ്വഛമായ ആഖ്യാനം..നന്നായിരിയ്ക്കുന്നു....

    ReplyDelete
  22. വല്ലാത്തൊരു മഴ..!!
    വീണ്ടും വീണ്ടും നനയാന്‍ കൊതിക്കുന്ന പ്രണയമഴ..!!
    നന്നായിട്ടുണ്ട്...
    ആശംസകള്‍...!!

    ReplyDelete
  23. പുതുമഴ പോലെ ഹ്രിദ്ധ്യം 

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. "pranayamankuricha hridhyam praharametta pavanu thullyam"

    ReplyDelete
  26. നന്നായിരിക്കുന്നു...നന്മകള്‍

    ReplyDelete
  27. മഴയുടെ നനുനനപ്പാണ് പ്രണയത്തിനും .നന്നായിട്ടുണ്ട്

    ReplyDelete
  28. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)