Wednesday, July 7, 2010

ഒരു സ്വപ്നം ഓര്‍മ്മിപ്പിച്ചത്

ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നത്തില്‍ എന്നോടൊപ്പം ഒന്ന് മുതല്‍ പത്തു വരെ പഠിച്ച,ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ ഞങ്ങളോട് യാത്ര പറഞ്ഞു പോയ എന്റെ ഒരു സുഹൃത്തിനെ കണ്ടു.... റെനി . അവനെ കുറിച്ച് ഒന്നും ഓര്‍ക്കാതെ ഇരുന്നിട്ടും എന്തു കൊണ്ടാണു ഞാന്‍ അവനെ സ്വപ്നം കണ്ടതെന്ന് എത്ര ഓര്‍ത്തിട്ടും മനസിലായില്ല.. ആ സ്വപ്നവും വളരെ വിചിത്രമായി തോന്നി.. ആരൊക്കെയോ കൂടി ഞാന്‍ എവിടെക്കോ പോകുന്നു, അവിടെ ദൂരത്തുള്ള ഒരു ചാര് പലകയില്‍ ഇരുന്നിരുന്ന റെനി, മുഖം പൊക്കി എന്നെ നോക്കി ചിരിച്ചു കൊണ്ട് ഒരു ബോര്‍ഡ് ഉയര്‍ത്തി കാണിച്ചു.. അതില്‍ വലിയ അക്ഷരങ്ങളില്‍ "NEXT " എന്നെഴുതിയിരുന്നു... ആ സ്വപ്നം convey ചെയ്തത് എന്ത് തന്നെയായാലും ശരി, രാവിലെ മുതല്‍ ഓര്‍മ്മകളില്‍ പകുതി വഴിയില്‍ യാത്ര ചോദിച്ചു പിരിഞ്ഞു പോയ ചിലരാണ്.. ചാള്‍സ്, റെനി,ജ്ഞാനം,ഷാന്‍ടി .

ഡ്യു ബോണ്‍ ചാള്‍സ് ഡിക്സന്‍, ഓര്‍മ്മയില്‍ നിന്നും ആദ്യം വിട പറഞ്ഞത് അവനാണ്... എന്‍റെ പ്രീ-ഡിഗ്രി ക്ലാസ്സ്‌മേറ്റ്‌. കൊല്ലം ഫാത്തിമ മാതാ കോളേജിലെ എന്‍റെ സഹപാഠി... നൂറില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്ന ആ ക്ലാസ്സില്‍ ആദ്യ വര്‍ഷത്തില്‍ തന്നെ മിക്കവാറും എല്ലാരോടും സൗഹൃദം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരാള്‍ ഞാന്‍ ആയിരുന്നു, പക്ഷെ എല്ലാവരുടെയും പേരോര്‍ക്കുക കുഴക്കുന്ന പണിയും. ആകെ 21 പെണ്‍കുട്ടികളെ ക്ലാസ്സിലുണ്ടായിരുന്നുള്ളൂ,ബാക്കി ഒക്കെ പയ്യന്‍സ്. പക്ഷെ ചാള്‍സ് ന്‍റെ പേര്,കടിച്ചാല്‍ പൊട്ടാത്ത ആ പേരിന്‍റെ പ്രത്യേകത കൊണ്ട് തന്നെ മനസ്സില്‍ നിന്നു. അന്ന് ഇ-മെയിലും ,മൊബൈലും കേട്ടുകേള്‍വി പോലുമില്ലാത്ത എഴുത്തുകളും,ഗ്രീടിംഗ് കാര്‍ഡുകളും ജീവിച്ചിരുന്ന കാലമായിരുന്നു. ആദ്യ വര്‍ഷത്തെ ക്രിസ്മസ് വെക്കേഷന്‍, കോളേജ് അടയ്ക്കുന്ന ദിവസം കൂട്ടുകാരോട് സംസാരിച്ചു നില്‍ക്കെ ചാള്‍സ് അടുത്തേക്ക് വന്നു. കയ്യില്‍ ഇരുന്ന കാര്‍ഡ്‌ കണ്ടു ഞാന്‍ തമാശയ്ക്ക് ചോദിച്ചു," ആഹ എനിക്ക് കാര്‍ഡ്‌ ഒക്കെ കൊണ്ടാണല്ലോ വരവ്, ". എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവന്‍ ആ x 'mas കാര്‍ഡ്‌ എനിക്ക് സമ്മാനിച്ചു....
അവന്‍ എന്‍റെ അത്ര അടുത്ത സുഹൃത്ത് അല്ലായിരുന്നു.... പക്ഷെ, ആ കാര്‍ഡ്‌ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി.. അടുത്ത വര്ഷം ആ കാര്‍ഡിന്‍റെ കടം ഞാന്‍ വീട്ടി.. "this may be our last x'mas here ..... happy x'mas" അവന്‍റെ കയ്യില്‍ dec 21 ,1999 കൊടുത്ത കാര്‍ഡില്‍ ഞാന്‍ അങ്ങനെ എഴുതിയിരുന്നു ,കഴിയാന്‍ പോകുന്ന കലാലയ ജീവിതത്തിന്‍റെ സിംബോളിക് വാചകങ്ങള്‍ ആയി... 26 നു രാവിലെ എന്‍റെ ബെസ്റ്റ് ഫ്രണ്ട് റിനു എന്നെ വിളിച്ചു പറഞ്ഞു, "22 നു നടന്ന ഒരു ആക്സിഡെന്‍ടില്‍ ചാള്‍സും ഉള്‍പ്പെട്ടിരുന്നു , ഇന്ന് രാവിലെ അവന്‍ നമ്മളെയൊക്കെ വിട്ടു പോയി ".

വിശ്വസിക്കാനാകാതെ റിസീവറും പിടിച്ചു നിന്ന എന്നോട് അവള്‍ പറഞ്ഞു, "ഉച്ചക്കാണ് അടക്കം , നീ വേഗം ഇവിടേയ്ക്ക് വാ.... "ഒരു മാസത്തിനു ശേഷം jan 26 ,അവന്‍റെ ഓര്‍മ്മ ദിവസം വന്നു, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എല്ലാരും വരണമെന്ന് കോളേജില്‍ നിന്നും പറഞ്ഞിട്ടും ഞാന്‍ പോയില്ല.അവധി ദിവസം കഴിഞ്ഞ പിറ്റേ ദിവസം കോളേജില്‍ എത്തിയ എന്നോട് റിനാട്ടാസ് എന്ന സുഹൃത്താണ് പറഞ്ഞത്, "ചാള്‍സിന്റെ പപ്പയും മമ്മിയും ആര്‍ഷ എന്ന കുട്ടിയെ അന്വേഷിച്ചു, ഒന്ന് വീട് വരെ വരണം എന്ന് പറഞ്ഞു".
മരണത്തിനു പോകാന്‍ കഴിയാതിരുന്ന സുഹൃത്തുകളേയും കൂട്ടി ഞാന്‍ ഒരിക്കല്‍ കൂടി ചാള്‍സിന്റെ വീട്ടിലേക്കു പോയി. വളരെ ചെറിയ ഒരു അനുജത്തി അവനുണ്ട് എന്നറിയാമായിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോഴും അവന്‍റെ അമ്മ നോര്‍മല്‍ സ്റ്റെജിലേക്ക് എത്തിയിരുന്നില്ല.ഞങ്ങളെ കണ്ട അവന്‍റെ ചെറിയമ്മയും അങ്കിളും വിതുമ്പി കരഞ്ഞു, പപ്പാ എല്ലാര്‍ക്കും ചെയര്‍ എടുത്തു തന്നു ഇരിക്കാന്‍ പറഞ്ഞു.

അകത്തു നിന്നും വന്ന അവന്‍റെ മമ്മി ഭാവ ഭേദം ഇല്ലാതെ ഞങ്ങളെ നോക്കി. ചെറിയമ്മയോട് ഇവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു,നാരങ്ങ വെള്ളത്തിന്‍റെ കണ്ണാടിഗ്ലാസ്‌ ഓരോരുത്തര്‍ക്കും തരുമ്പോള്‍ ആ അമ്മ വിതുമ്പി "ഈ ഗ്ലാസ്സൊക്കെ അവന്‍, കൂട്ടുകാര്‍ വരുമ്പോള്‍ എടുക്കാന്‍ വെച്ചിരുന്നതാ...." അവിടെ ചാള്‍സിന്‍റെ ഒരു വലിയ ഫോടോ വെച്ച്, മെഴുകുതിരി കത്തിച്ചിരുന്നു.. ഓരോരുത്തരായി വിതുമ്പാന്‍ തുടങ്ങിയപ്പോള്‍ പപ്പാ ഞങ്ങളുടെ പേരുകള്‍ ചോദിക്കാന്‍ തുടങ്ങി. സോഫയില്‍ അവസാനം ഇരുന്ന ഞാന്‍ പേര് പറഞ്ഞപ്പോള്‍ ആ അമ്മ ഓടി വന്നെന്‍റെ കയ്യ് പിടിച്ചു, മുഖത്തേക്ക് തുറിച്ചു നോക്കി, പിന്നെ അകത്തെ മുറിയിലേക്ക് ഓടി മറഞ്ഞു... ഒന്നും മനസിലാകാതെ ഞങ്ങള്‍ അപ്പോളും വിതുമ്പി. അലമുറയിട്ടു കരഞ്ഞു തിരികെ വന്ന അവന്‍റെ മമ്മിയുടെ കയ്യില്‍ ഒരു കാര്‍ഡ്‌ ഉണ്ടായിരുന്നു.... എന്‍റെ കയ്യില്‍ അതേല്പ്പിച്ചു മമ്മി പറഞ്ഞു, "എന്‍റെ കുഞ്ഞിന്‍റെതാ, മോള്‍ക്കുള്ളത് ..ഞാന്‍ പൊട്ടിച്ചു നോക്കി, മോള് ക്ഷമിക്കണം...." അമ്മയുടെ കണ്ണീരു വീണു കുതിര്‍ന്ന ആ കാര്‍ഡ്‌ തുറന്നിട്ടും മങ്ങി മങ്ങി കാണുന്ന അക്ഷരങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.... എന്‍റെ കയ്യിലിരുന്നു വിറച്ച ആ കാര്‍ഡില്‍ "this is not our last x'mas... we'l keep in touch after this life... here is my address and my phone num.........................."21.12.1999

49 comments:

  1. ഒന്നും പറയാന്‍ തോന്നുന്നില്ല.വായിച്ചിരുന്നു പൊയി!

    ReplyDelete
  2. Fathima collegeum athile kathapathrangalum ormakalaum swapnangalayum eppozhum kadannuvarum.Karanam paranjittum parajittum theeraatha visheshangal bakkiyakkiyanu palarum avidam vittathu.

    ReplyDelete
  3. Fathima collegeum athile kathapathrangalum ormakalaum swapnangalayum eppozhum kadannuvarum.Karanam paranjittum parajittum theeraatha visheshangal bakkiyakkiyanu palarum avidam vittathu.

    ReplyDelete
  4. അതെ ദിനേശ് പറഞ്ഞതാണ് എന്റെ മനസ്സിലുമുള്ളത്.
    വാക്കുകൾ മുട്ടിപ്പോകുന്ന ചില നേരങ്ങൾ ഇല്ലേ.

    ജീവിതം നമുക്ക് നമ്മോട് ചോദിക്കാതെ തരുന്നത് നമ്മോട് ചോദിക്കാതെ തിരികെയെടുക്കുന്നു.

    നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിന്റെ സാക്ഷികൾ മാത്രമല്ലേ നമ്മൾ.

    ഉള്ളിൽ രണ്ടിറ്റു കണ്ണീർ തുള്ളികൾ വീണു പൊള്ളിയിട്ടുണ്ട്.

    ReplyDelete
  5. kannu niranju poyi. avide poyathum allam oramayilundu

    ReplyDelete
  6. kannu niranju poyi. avide poyathum allam oramayilundu

    ReplyDelete
  7. thanks to dinesh,shiyaz,nina,rinu,aravind & suresh sir

    ReplyDelete
  8. ആ അവസാന പാരഗ്രാഫ്.... ഒഹ്........... എന്‍റെ തല പെരുത്തു പോയി! ഈശ്വരാ .... അങ്ങനെ ഒരു അവസ്ഥ, അയ്യോ ആലോചിക്കാനും കൂടി വയ്യ.

    ReplyDelete
  9. നഷ്ടങ്ങള്‍ക്ക് പകരം വെയ്ക്കാന്‍ ഒന്നുമില്ല ശ്യാമ..അവയെന്നും നഷ്ടങ്ങള്‍ മാത്രം.

    ReplyDelete
  10. ജീവിതം കൊണ്ടെഴുതാം, ഇനിയും ദുരിതങ്ങള്.
    ജീവിതം കൊണ്ടുമറക്കാം, അവയെത്തന്നെ

    ReplyDelete
  11. hmm.... i never knew that u were quite close wid Charles!!! it was a good read... sometimes truth is more dramatic than fiction!!!

    ReplyDelete
  12. Sometimes...truth can be more dramatic than fiction... Good read!!!

    ReplyDelete
  13. Thanks to vaayadi,salah,aalavanthan & mike.
    @ Mike: yes mike..sometimes truth is more dramatic than fiction.

    ReplyDelete
  14. ഹ്രിദയത്തില്‍ തൊട്ടു;ആ വിങ്ങലാല്‍ കുറിച്ച വരികളേ..അറിയാതെ ഉതിര്‍ന്ന ഒരു പിടി കണ്ണീര്‍ തുള്ളികള്‍ മറുപടിയായ് തരുന്നു....

    ReplyDelete
  15. ഹ്രിദയത്തില്‍ തൊട്ടു;ആ വിങ്ങലാല്‍ കുറിച്ച വരികളേ..അറിയാതെ ഉതിര്‍ന്ന ഒരു പിടി കണ്ണീര്‍ തുള്ളികള്‍ മറുപടിയായ് തരുന്നു....

    ReplyDelete
  16. thanks nikhila... im going thru ur blog nw :)

    ReplyDelete
  17. മനസ്സിൽ തങ്ങി നില്ക്കുന്ന ഒരനുഭവം.

    നേരത്തേ വിട പറഞ്ഞ് പേ​‍ായ തന്റെ കൂട്ടുക്കാരനു എന്റെ ആദരാഞ്ജലികൾ..........

    ReplyDelete
  18. Nothing to tell Arsha...
    I know the depth of that mother's pain.when i hear any such early deaths,my ears can feel the echo of her emotions on his funeral...it was so painful...


    i just share another moment I had with his mother...

    I visited a science exhibition in Kollam,5 years later,I met charle's mother there.
    I know her name,I asked ....teacher alle...she replied with a smile..."yes"

    she asked how do i know her..

    i replied:"charlesnte Ammayallle"?

    I was shocked,she stared at me in a different way,then a lot of expressions on that face and finally it became a deep grief cry...She turned back weeping and walked away without telling anything...5 years was not a period to heal her wounds...

    I also felt so sorry...

    After 15 minutes,a cool touch on my shoulder...she came to me in a different place...she spoke normal...still her eyes were filled with drops...

    I always remember that "Any mother will weep thruout their life on such losses and nothing can substitute"

    My prayers to them...

    Micheal's comment is so true.....

    ReplyDelete
  19. Nothing to tell Arsha...
    I know the depth of that mother's pain.when i hear any such early deaths,my ears can feel the echo of her emotions on his funeral...it was so painful...


    i just share another moment I had with his mother...

    I visited a science exhibition in Kollam,5 years later,I met charle's mother there.
    I know her name,I asked ....teacher alle...she replied with a smile..."yes"

    she asked how do i know her..

    i replied:"charlesnte Ammayallle"?

    I was shocked,she stared at me in a different way,then a lot of expressions on that face and finally it became a deep grief cry...She turned back weeping and walked away without telling anything...5 years was not a period to heal her wounds...

    I also felt so sorry...

    After 15 minutes,a cool touch on my shoulder...she came to me in a different place...she spoke normal...still her eyes were filled with drops...

    I always remember that "Any mother will weep thruout their life on such losses and nothing can substitute"

    My prayers to them...

    Micheal's comment is so true.....

    ReplyDelete
  20. I wish......the second part should be a dream ..........its a big irony...........

    ReplyDelete

  21. വല്ലാതെ നൊന്തു പോയി. ആത്മാർത്ഥമായി ചൊല്ലിയ വരികളിൽ ഒടുക്കം " ആ ഇഷ്ടം" അമ്മ പറഞ്ഞപ്പോൾ എന്താ പറയുക ... സങ്കടായീ.

    ReplyDelete
    Replies
    1. :( അതെ അമ്പിളീ.... നന്ദി വായനയ്ക്കും, അഭിപ്രായത്തിനും

      Delete
  22. നോ കമന്റ്സ്.....

    എന്തെങ്കിലും വായിച്ചിട്ട്....ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ വരുന്നത് ഇതാദ്യം :(


    ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍...എനിക്കും ഉണ്ടായിരുന്നു ഒരു ഫ്രണ്ട്....

    എന്നും വൈകുന്നേരം അഞ്ചു മണി ആകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു ആറ്റില്‍ കുളിക്കാന്‍ പോകും....

    ഒരു ദിവസം ഞങ്ങള്‍ കുളിച്ചു കയറിയിട്ടും അവനും വേറൊരു പയ്യനും കരയ്ക്ക് കയറിയില്ല....

    ചോദിച്ചപ്പോള്‍...നിങ്ങള്‍ പൊക്കോ....ഞാന്‍ വന്നേക്കാം എന്ന് പറഞ്ഞു....


    ഞങ്ങള്‍ പോയി....


    പക്ഷെ....അവര്‍ രണ്ടുപേരും ഒരിക്കലും വീട്ടിലേക്കോ....സ്കൂളിലേക്കോ വന്നില്ല....

    പമ്പയാറിലെ പേരുകേട്ട പള്ളിക്കയം അവരേം കൊണ്ടുപോയി.....

    :(

    മരണം....രംഗബോധം ഇല്ലാത്ത കോമാളി ആണ്!! വൃത്തികെട്ടവന്‍.....എപ്പോള്‍ ,എവിടെ കയറി വരണം എന്നറിയാത്തവന്‍!!

    ReplyDelete
    Replies
    1. :( അതെ... രംഗബോധം ഇല്ലാത്ത ഒരു പഹയന്‍

      Delete
  23. ഇന്നാദ്യം കാലത്തുതന്നെ വായിക്കുന്നതു ഇതാണല്ലോ....നോവിപ്പിച്ചു ചാള്‍സ്.വേറെ ഒന്നും പറയാനുമില്ല മരണത്തെ പ്രണയിക്കുന്നവര്‍.

    ReplyDelete
    Replies
    1. ക്ഷമിക്കു കാത്തീ വിഷമിപ്പിച്ചതില്‍!! പിന്നെയും ഒരു സ്വപ്നം -അതാണ് ഈ പോസ്റ്റ്‌ വീണ്ടും ഓര്‍മ്മയില്‍ എത്തിയത്... നന്ദി

      Delete
  24. ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടാന്‍ കഴിയാത്ത ലോകത്ത്‌ നിന്ന് പഴയ സുഹൃത്തിനെ സ്വപ്നത്തിലൂടെ ഓര്‍മ്മിക്കപ്പെടുത്തുകയായിരിക്കും

    ReplyDelete
    Replies
    1. അതെ അതാകാം ഷൈജു... എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു ഇന്നും ഓര്‍ക്കുന്നു മെലിഞ്ഞൊരു ഇരു നിറക്കാരനെ. കമ്പിയിട്ട പല്ല് കാട്ടി ചിരിക്കുന്നു ഒരു ചുവപ്പും നീലയും t ഷര്‍ട്ട്‌ല്‍ !! നന്ദി

      Delete
  25. Replies
    1. വിഷമിപ്പിച്ചതില്‍ ക്ഷമിക്കുക. വായനയ്ക്ക് നന്ദി

      Delete
  26. ആർഷാ ..എന്താ പറയേണ്ടത് എന്നറിയില്ല ..ചില വാചകങ്ങൾ ചിലരോടായി നമ്മൾ അറിയാതെ പറഞ്ഞു പോകും .. ഒന്നും നിനക്കാതെ നമ്മളറിയാതെ മറ്റെന്തൊക്കെയോ മറ്റെവിടെയോ വച്ച് അയാൾക്ക്‌ സംഭവിച്ചിട്ടുമുണ്ടാകാം .. പിന്നെയും കാലങ്ങൾ കഴിഞ്ഞ് ഒരു മറുപടിയെന്നോണം സ്വപ്നങ്ങളിൽ പലരും പലതും അടയാളപ്പെടുത്തും . പിന്നെയും മറുപടികൾ അദൃശ്യമായി നമുക്ക് കിട്ടിക്കൊണ്ടിരിക്കും .. സമാന അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് എന്ന് കൂട്ടിക്കൊള്ളൂ .. എന്തായാലും ഈ എഴുത്ത് എന്നെ നൊമ്പരപ്പെടുത്തി ..

    ReplyDelete
    Replies
    1. അതെ പ്രവീണ്‍.. നമ്മള്‍ ചിലത് പറയും കാലം അതിനെ മറ്റൊരു രീതിയില്‍ ഡിഫൈന്‍ ചെയ്യും... സമാന അനുഭവം ഉള്ളത് നൊമ്പരപ്പെടുത്തുന്നു. ഇന്നും എനിക്ക് മാപ്പ് കൊടുക്കനായിട്ടില്ല എന്‍റെ ആ വാക്കുകള്‍ക്ക്! :( നന്ദി

      Delete
  27. മരണത്തിനപ്പുറത്തേക്കും നീളുന്ന ചില ഓര്‍മ്മകള്‍

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ ... മരണത്തിനും ഒത്തിരി അപ്പുറത്തേക്ക് അവന്‍റെ ഓര്‍മ്മകള്‍! നന്ദി

      Delete
  28. ചാള്സിന്...വിട പറയും മുന്പെ ഇങ്ങനെയൊരു കൂട്ടുകാരിയെ കൊടുത്തതിന് അവിടെ വെച്ച് ദൈവത്തോട് നേരിട്ട് നന്ദി പരയുന്നുണ്ടാവുമവന്....
    അവന്റെ കൂട്ടുകാരി ആര്ഷ ഇന്ന് അവനെ ഓര്ക്കുന്ന പുതിയ നന്മയുളള കൂട്ടുകാരെ അവന് സമ്മാനിച്ചതിന്....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ.. ഈ വാക്കുകള്‍ക്ക്.. ജീവിതത്തിനു ശേഷം ഒരു ജീവിതമുണ്ടോ എന്നറിയില്ല ഉണ്ടെങ്കില്‍ നമ്മളെയൊക്കെ കാണുന്നുണ്ടെങ്കില്‍ ചാള്‍സ് സന്തോഷിക്കുന്നുണ്ടാകും ...

      Delete
  29. ചിലര്‍ അങ്ങനെയാണ്; കൂടെ നടന്നു, നമ്മള്‍ പോലും അറിയാതെ
    മനസിനെ മുറിവേല്‍പ്പിച്ചു കടന്നു പോകും,ആരോടും ഒരക്ഷരം പറയാതെ.
    ഇത് വായിക്കപ്പെടെണ്ടത് തന്നെ; വീണ്ടും ഇന്ന് ഷെയര്‍ ചെയ്തത് നന്നായി.
    റെനി-ക്ക് എന്ത് സംഭവിച്ചു; റെനിയില്‍ നിന്നാണല്ലോ ഈ സ്വപ്നവും പഴയ ഓര്‍മ്മകളും തുടങ്ങുന്നത്. അറിയാന്‍ ആഗ്രഹമുണ്ട്.

    ReplyDelete
    Replies
    1. നന്ദി മുകേഷ്-എനിക്കും അങ്ങനെ തോന്നിയത് കൊണ്ടാണ് ഷെയര്‍ ചെയ്തത്.
      reni - എന്‍റെ സ്കൂള്‍ മേറ്റ്‌ ആയിരുന്നു.. ഒരേ ക്ലാസ്സില്‍ ഒന്ന് മുതല്‍ പത്തു വരെ പഠിച്ചവര്‍, അയല്‍വാസികള്‍. 2007 ലോ മറ്റോ ആണ് ഒരു ബൈക്ക് ആക്സിടെന്റില്‍ അവന്‍ ഞങ്ങളെ വിട്ടു പോയി!

      Delete
  30. മരിക്കാത്ത ഓര്‍മ്മകള്‍ ,വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍.. ..

    ReplyDelete
    Replies
    1. അതെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍.. നന്ദി അസ് ലു

      Delete
  31.  ജീവിതം വൈകിക്കിട്ടുന്ന കത്ത് പോലെയാണ്.
    എല്ലാം അറിഞ്ഞു വരുമ്പോഴേയ്ക്കും ജീവിതം കടന്നു പോയിരിക്കും... .
    പിന്നെ ഓര്‍മ്മകളാണ് സുഖം...

    ReplyDelete
    Replies
    1. അതെ... ചിലപ്പോഴൊക്കെ അത് തോന്നാറുണ്ട് കുറ്റിലഞ്ഞിക്കാരാ... നന്ദി

      Delete
  32. :( എഴുതിയത് ഗുഡ് എന്നാണോ? നന്ദി . അനുഭവം ആണ് സ്വന്തം!

    ReplyDelete
  33. ആര്‍ഷാ ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത്.. ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. കൂടുതല്‍ ഒന്നും പറയാനില്ല.. മനസ്സിലൊരു വിങ്ങല്‍...

    ReplyDelete
  34. ഒന്നും പറയാന്‍ തോന്നുന്നില്ല.

    ReplyDelete
  35. ചിലരുടെ വേര്‍പാടിന്‍റെ വേദന നോവോര്‍മയായി നമ്മോടൊപ്പം എന്നും ഉണ്ടാവും നമ്മുടെ അവസാന ശ്വാസം നിലയ്ക്കും വരെ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)