Tuesday, April 6, 2010

മാറ്റം മണക്കുന്ന കാലം

ഗര്‍ഭപാത്രം ചിരിക്കയായെന്നിലെ ,
ചുവന്ന ,മണമില്ലാ പൂവുകള്‍ ചൊരിഞ്ഞു 
തുടിച്ചു തുള്ളി കുത്തി ഒഴുകയായ് ,
മിടിച്ചു നില്‍ക്കുമാ  കുരുന്നു സ്പന്ദനം 
കണ്ടു മറന്നു പറഞ്ഞു പഴകിയ 
അമ്ലമായ് വായില്‍ നുരഞ്ഞ വ്യാക്കൂണുകള്‍
ചേര്‍ത്തെടുത്തെന്റെ ഉള്ളിലെ മാതൃ-
ഭാവത്തില്‍ പൂക്കളം തീര്‍ക്കയായ് .
ചുഴികള്‍ മലരികള്‍ പൊങ്ങിയുലഞ്ഞു 
തിമിര്‍ത്ത രാപ്പകലുകള്‍ 
ആടിയുറഞ്ഞ അറുതികള്‍ക്കൊടുവില്‍ 
എങ്ങോ നിലച്ചു പോയ്‌  എന്‍ ജീവഘടികാരം 
എല്ലാം മറന്നുറങ്ങട്ടെ ഞാനിനി ,
എന്നില്‍ നിന്നടര്‍ന്നു തെറിച്ച സ്വപ്നം തേടി 

3 comments:

  1. മാതൃഭാവം നന്നായി

    ReplyDelete
  2. പോസ്റ്റ്‌.. നന്നായി..

    ReplyDelete
  3. ഹാവൂ... കടുക്കട്ടി... അസ്സലായിട്ടുണ്ട്... ആശംസകള്‍ ....

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)