Tuesday, February 26, 2008

എന്‍റെ മാറാലക്കൂട്

മനസ് മാറ്റത്തിന്ടെ പാതയോരത്ത് ,
ഒരു കുഞ്ഞു ചില്ല ഉലയുന്നത് പോലെ
ഒരു കുഞ്ഞോളം അല തല്ലുന്നത് പോലെ
ഒരായിരം മഴവില്ല് വിരിയുന്നത് പോലെ....

ഇനിയില്ല ഇവിടെയീ ജനിമൃതികള്‍ തുടരാന്‍ ,
ഇനിയില്ല കാലമേ നിനക്കായി കാക്കാന്‍ ,
എന്നിലെ സ്മൃതി പുഷ്പം വാടും മുന്‍പേ
പോകയായ് സ്വപ്നത്തിന്‍ പാഥേയം തേടി .

മറന്നേക്കാം നിഴല്‍ വീഴും മുന്‍പെയീ വീഥി,
ഇരുളിന്‍റെ മുറിപ്പാട് മേല്പ്പെടും മുന്‍പേ,
തണല്‍ മരം ചോടറ്റെന്‍ വഴി തടയും മുന്‍പേ,
ഞാനെന്‍റെ മാറാലക്കൂട് തേടട്ടെ ......!!!!





7 comments:

  1. nമറന്നേക്കാം നിഴല്‍ വീഴും മുന്‍പെയീ വീഥി,
    ഇരുളിന്‍റെ മുറിപ്പാട് മേല്പ്പെടും മുന്‍പേ,
    തണല്‍ മരം ചോടറ്റെന്‍ വഴി തടയും മുന്‍പേ,
    ഞാനെന്‍റെ മാറാലക്കൂട് തേടട്ടെ

    സംഗീതമുള്ളവരികള്‍

    ReplyDelete
  2. മാറാലക്കൂട്
    കവിതയുടെ ഭാവസാന്ദ്രത ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയുന്നു
    my blog
    www.naakila.blogspot.com

    ReplyDelete
  3. സ്വരം നന്നായിരിക്കെ പാട്ടുനിര്‍ത്തരുത്‌.

    തുടരുക.

    നല്ല പോസ്റ്റ്.

    ReplyDelete
  4. ഈ കവിത എഴുതിയിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ ആകുന്നു... ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ്? നല്ലതാകട്ടെ എന്ന് കരുതുന്നു!

    (പഴയ പോസ്റ്റുകള്‍ തേടി വായിക്കുമ്പോള്‍ ഒരു രസമാണ്!)

    ReplyDelete
    Replies
    1. :) ഇപ്പോഴത്തെ അവസ്ഥ അത്ര മെച്ചമല്ല എന്നാ തോന്നുന്നേ വിഷ്ണു.. . പഴയ കഥ/കവിത ഒക്കെ വായിക്കുമ്പോള്‍ തോന്നും ഇതാരാ എഴുതിയത് എന്ന് ;). നന്ദി ട്ടോ

      Delete
  5. Replies
    1. നന്ദി dear :). പഴയതൊക്കെ തപ്പിപ്പെറുക്കി വായിക്കുവാ? :) സന്തോഷം മോളൂ

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)