Tuesday, April 5, 2016

പിറുപിറുപ്പ്


ഉള്ളുരുക്കിയ ചില തോന്നലുകളുടെ
നനുത്ത മൂടുപടം അഴിച്ചെടുക്കാന്‍ ,

വഴിവേനലില്‍ കാണാതെ അറിയാതെ
അലിയുന്ന മഞ്ഞിന്‍റെ തണുപ്പാകാന്‍,

പൊട്ടിയ വളപ്പാട് കയ്യിലൊതുക്കി
ഈ നീറ്റലും മധുരമെന്നോതുവാന്‍,

മുന്നൊരുക്കങ്ങളില്‍ മാത്രം ഒതുങ്ങിയ
നാടകത്തിന്‍റെ (ശുഭ) അന്ത്യമറിയാന്‍, 

ചില പ്രതിച്ഛായകളില്‍ പഴകി
പതിഞ്ഞ കാലടികള്‍ തേടാന്‍,

കാതിലുലഞ്ഞു പോകും കാറ്റിനെ
ഒരു കൈവിരല്‍ പാടായ് കരുതാന്‍,

ആരുമാരും കയറിവരാത്ത പടി-
-പ്പുരകളിലെ ഇരുട്ടില്‍ നോക്കിയിരിക്കാന്‍,

വെണ്മയറ്റ ചിരിയില്‍ , ഇന്ദ്രജാലങ്ങള്‍
തീര്‍ത്തിരുന്ന പുളകമെവിടെയെന്ന്,

വിറയാര്‍ന്ന വിരലുകള്‍ ഇന്നും
ഓര്‍മ്മകളില്‍ വിറയ്ക്കുന്നതിനു,

ഒരിക്കല്‍ കൂടി , ഒരേ ഒരിക്കല്‍ കൂടി
നീ നീയാകാന്‍ -ഞാന്‍ ഞാനാകാന്‍ 

ഏത് മന്ത്രജാലമാണ് കാലമേ
നീ കാത്തു വെച്ചിരിക്കുന്നത് ?

7 comments:

  1. ആർഷ...ഈ കുത്തികുറിക്കലുകൾ ഒരുപാട് ഇഷ്ട്ടം ..വളരെ നല്ല എഴുത്ത് ..

    ReplyDelete
  2. പിറുപിറുപ്പ് നന്നായി

    ReplyDelete
  3. പിറുപിറുപ്പിന്‍റെ 'കാലം'ആകാറായിട്ടില്ല.
    ദൈവമേ ഇനിയെത്രയോ കിടക്കുന്നു!!
    നല്ല കുത്തിക്കുറിക്കലുകള്‍...
    ആശംസകള്‍

    ReplyDelete
  4. ഇഷ്ടമായി ആർഷാ.. ആശംസകൾ.

    ReplyDelete
  5. കാതിലുലഞ്ഞു പോകും കാറ്റിനെ
    ഒരു കൈവിരല്‍ പാടായ് കരുതാന്‍,
    -----------------

    enikkangu pidi kittiyilla I
    --------------------------------------nalla ozhukkokke und. vaayikkaanum rasamund

    ReplyDelete
  6. ഒട്ടും മുറുമുറുപ്പുകളില്ലാത്ത
    പിറുപിറുക്കലുകൾ ...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)