ഓരോരോ കുമിളകളാണ് നാം -
ഉണ്ണിക്കുമിളകള്‍
വര്‍ണ്ണക്കുമിളകള്‍
ഒറ്റക്കുമിളകള്‍
കുമിളക്കുള്‍ക്കുമിളകള്‍ ...
കൂട്ടിമുട്ടേണ്ട താമസം പൊട്ടിച്ചിതറുന്നവ
തമ്മിലൊട്ടിച്ചേരുന്നവ -
ഒന്നിനോടോന്നിനെ ഏറ്റിയെടുക്കുന്നവ ...
ഒരേ ആകാശമാണ് പറന്നു പൊങ്ങാന്‍ -
ഒരേയുറവിടമാണ് ,
ഒരേ വായുവാണുള്ളില്‍
പക്ഷേ , കുമിളകളാണ് !
ഒറ്റക്കുമിളക്കുള്ളില്‍ ചില
കുഞ്ഞിക്കുമിളകള്‍
തട്ടാതെ , മുട്ടാതെ, പൊട്ടാതെ
തമ്മിലലിയാതെ
മറ്റൊരു കുമിളയോടോന്നിക്കാന്‍
ഒരു നിമിഷമേ വേണ്ടൂ ,
അലിഞ്ഞൊരു വലിയ കുമിളയാകാവുന്നതേയുള്ളൂ -
പക്ഷേ , വയ്യല്ലോ!
സ്വന്തമായി ഒരു മഴവില്ലുണ്ട് ,
കാറ്റിനൊപ്പം പറന്നാടിയുലയാം,
കുമിളകളായി തന്നെ പൊട്ടാം ,
മണ്ണിലലിയാം , ഇവിടെ ജീവിച്ചിരുന്നു
എന്നാരെയും ബോധിപ്പിക്കാതെ കഴിയാം!
ഞാനൊരു കുമിള മാത്രമാകുന്നു -
സ്വന്തം മഴവില്ലിന്റെ
കറുത്ത-വെളുത്ത-ചാരനിറങ്ങളെ
മാത്രമിഷ്ടപ്പെടുന്ന ഒരോട്ടക്കുമിള !
ഉണ്ണിക്കുമിളകള്‍
വര്‍ണ്ണക്കുമിളകള്‍
ഒറ്റക്കുമിളകള്‍
കുമിളക്കുള്‍ക്കുമിളകള്‍ ...
കൂട്ടിമുട്ടേണ്ട താമസം പൊട്ടിച്ചിതറുന്നവ
തമ്മിലൊട്ടിച്ചേരുന്നവ -
ഒന്നിനോടോന്നിനെ ഏറ്റിയെടുക്കുന്നവ ...
ഒരേ ആകാശമാണ് പറന്നു പൊങ്ങാന്‍ -
ഒരേയുറവിടമാണ് ,
ഒരേ വായുവാണുള്ളില്‍
പക്ഷേ , കുമിളകളാണ് !
ഒറ്റക്കുമിളക്കുള്ളില്‍ ചില
കുഞ്ഞിക്കുമിളകള്‍
തട്ടാതെ , മുട്ടാതെ, പൊട്ടാതെ
തമ്മിലലിയാതെ
മറ്റൊരു കുമിളയോടോന്നിക്കാന്‍
ഒരു നിമിഷമേ വേണ്ടൂ ,
അലിഞ്ഞൊരു വലിയ കുമിളയാകാവുന്നതേയുള്ളൂ -
പക്ഷേ , വയ്യല്ലോ!
സ്വന്തമായി ഒരു മഴവില്ലുണ്ട് ,
കാറ്റിനൊപ്പം പറന്നാടിയുലയാം,
കുമിളകളായി തന്നെ പൊട്ടാം ,
മണ്ണിലലിയാം , ഇവിടെ ജീവിച്ചിരുന്നു
എന്നാരെയും ബോധിപ്പിക്കാതെ കഴിയാം!
ഞാനൊരു കുമിള മാത്രമാകുന്നു -
സ്വന്തം മഴവില്ലിന്റെ
കറുത്ത-വെളുത്ത-ചാരനിറങ്ങളെ
മാത്രമിഷ്ടപ്പെടുന്ന ഒരോട്ടക്കുമിള !
വട്ടുചിന്തകളാണെങ്കിലും നല്ല മഴവില്ലുള്ള കുമിള.
ReplyDeletekeep writing...
ReplyDeleteഊതിവീര്‍പ്പിക്കപ്പെട്ട കുമിളകളുടെ ആയുസ്സെത്രയെന്നാര്ക്കറിയാം?!!
ReplyDeleteനല്ല ചിന്തകള്‍
ആശംസകള്‍
നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍ വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു ...!!!
ReplyDeleteഭാവനകൾ പോകുന്ന ഓരോ പോക്കെ
ReplyDeleteഅഭിനന്ദൻസ് :)
Kshanikangal aaya kumilakal...jeevitham pole
ReplyDeleteകുമിളകൾക്ക് ആശംസകൾ
ReplyDeleteAachees ... Labbyoos
ReplyDeleteAachees ... Labbyoos
ReplyDeleteAachees ... Labbyoos
ReplyDeleteഒറ്റക്കുമിളക്കുള്ളില്‍ ചില
ReplyDeleteകുഞ്ഞിക്കുമിളകള്‍
തട്ടാതെ , മുട്ടാതെ, പൊട്ടാതെ
തമ്മിലലിയാതെ
മറ്റൊരു കുമിളയോടോന്നിക്കാന്‍
ഒരു നിമിഷമേ വേണ്ടൂ ,
നീർക്കുമിലകൾക്ക് ആശംസകൾ.
ReplyDeleteGood
ReplyDeleteഈ കുമിളകൾ ചില്ലറക്കാരല്ല ...
ReplyDeleteആശംസകൾ