Tuesday, December 9, 2014

നൂറിലെ നക്ഷത്ര കുഞ്ഞ്


പ്രിയപ്പെട്ടവരേ ഇത് ഈ ബ്ലോഗിലെ നൂറാമത് പോസ്ടാണ് . നൂറിലേക്കായി  കരുതി വെച്ചിരുന്ന പോസ്ടുകളെല്ലാം ഡ്രാഫ്റ്റിലേക്ക് തന്നെ  മാറ്റി വെച്ച് മറ്റൊരു വിശേഷമാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്.

ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല , എന്നാല്‍ ചിലവ പിന്നാലെ കൂടും ..നിരന്തരം ശല്യപ്പെടുത്തും .. പോകുന്നിടത്തെല്ലാം നിന്ന് ചിണുങ്ങും . ഒടുവില്‍ നമുക്ക് അതിനെ ശ്രദ്ധിക്കാതിരിക്കാന്‍ ആകില്ല എന്നവസ്ഥ വരെയെത്തിക്കും. മറ്റു ചിലവ നമ്മളെ ശല്യപ്പെടുത്താതെ അടങ്ങിയൊതുങ്ങി എവിടേലും ഒരു മൂലയ്ക്കിരിക്കും . സമയം വരുമ്പോള്‍ "ഇതാ പിടിച്ചോ" ന്നൊരു എടുത്തു ചാട്ടമാണ് നമ്മുടെ ജീവിതത്തിലേയ്ക്ക്
അത്തരമൊരു സ്വപനം ഇപ്പോള്‍ ജീവിതത്തിലേക്ക് എത്തുന്നു (ഇപ്പോഴും അത് യാഥാര്‍ത്ഥ്യമാകുന്നു എന്നെനിക്ക് വിശ്വസിക്കാന്‍ ആയിട്ടില്ല! ) അതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു പോസ്ടിടാന്‍ കുറച്ചു വൈകിയതും .
 
എന്‍റെ ഒരടയാളപ്പെടുത്തലായി കവിതകള്‍ (അല്ലെങ്കിൽ കവിതകള്‍ പോലെ എന്തോ ചിലവ ) ചേര്‍ത്തൊരു പുസ്തകം ഇറങ്ങുകയാണ്. ഇതൊരു സ്വപ്നമാണ്, ആഗ്രഹമാണ്, എല്ലാറ്റിലുമുപരി ഒരു ഓര്‍മ്മ ബാക്കിയാക്കലാണ് നാളെയ്ക്കായി . നിങ്ങളുടെ എല്ലാവരുടെയും എല്ലാ വിധ പ്രോത്സാഹനവും, സ്നേഹവും, ആശീര്‍വാദവും ,സാനിദ്ധ്യവും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നു .

എന്നില്‍ നിന്ന് നിങ്ങളിലേയ്ക്ക് എത്തിപ്പെടുന്ന 44 കവിതകള്‍ - പുതിയതും പഴയതുമായ ചിന്തകള്‍ കൂടിച്ചേര്‍ന്ന് "പുനര്ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് "
നക്ഷത്രമുദിക്കുന്ന ദിവസം - ഡിസംബര്‍ 14 ഞായര്‍ ( From 10.00 am to 1.00 pm)
അവതാരിക - ശ്രീ.G .വേണുഗോപാല്‍
ആശംസ - ശ്രീ.കുഴൂര്‍ വിത്സണ്‍
പബ്ലിഷേര്‍സ് - ലോഗോസ് ബുക്സ് പട്ടാമ്പി
കവര്‍ ഡിസൈന്‍ - ശ്രീ.ആലിഫ്
സ്ഥലം - ജവഹർ ബാലഭവൻ ,തൃശൂര്‍.


ഇത് വരെ ബ്ലോഗിലൂടെ എനിക്ക് ലഭിച്ചിരുന്ന സ്നേഹം ഈ നക്ഷത്രക്കുഞ്ഞിനും ലഭിക്കുമെന്ന്  ...,
അന്നേ ദിവസം നേരില്‍ കാണാമെന്ന പ്രതീക്ഷയില്‍,

സ്നേഹപൂര്‍വ്വം,

സ്വന്തം,ആർഷ

39 comments:

  1. Replies
    1. ഒരുപാട് സന്തോഷം :) സ്നേഹം....

      Delete
  2. എഴുത്തിന്റെ വഴിയിൽ ആയിരം കാതങ്ങൾ താണ്ടാൻ ആർഷക്കു കരുത്തുണ്ടാകട്ടെ

    ReplyDelete
    Replies
    1. നന്ദി, ഒരുപാട് സന്തോഷം :)

      Delete
  3. Replies
    1. നന്ദി നിരുന്‍ :) സന്തോഷം

      Delete
  4. തൃശൂരിൽ വെച്ചാണ്
    ഈ പുത്തൻ താരോദയം അല്ലേ
    എല്ലാവിധ ഭാവുകളും നേരുന്നു കേട്ടൊ ശ്യാമ
    ഒപ്പം സ്വെഞ്ചറിയടിച്ചതിന് പ്രത്യേക അഭിനന്ദനങ്ങളും...


    പിന്നെ
    ബ്ലോഗ്ഗ് തുറക്കുമ്പോഴുള്ള ഈ റേഡിയോ പ്രക്ഷേപണം
    ഓഫാക്കാൻ പറ്റാത്ത കാരണം ജോലി സ്ഥലത്ത് വെച്ച്
    ഞാൻ ഏവരുടേയും ഒരു തുറിച്ച് നോട്ടത്തിന് പാത്രമാകുന്നു...!

    ReplyDelete
    Replies
    1. നന്ദി മുരളിയേട്ടാ.. തൃശൂര്‍ വെച്ചായിരുന്നു -എല്ലാം വളരെ ഭംഗിയായി നടന്നു :)

      റേഡിയോ ഒന്ന് ഓഫ്‌ ആക്കിയിട്ടുണ്ട് , ഓഫീസു സമയം മറന്നു പോയതാണ് ..ക്ഷമിക്കുമല്ലോ :(

      Delete
  5. Replies
    1. ഒരുപാട് സന്തോഷം :) സ്നേഹം....

      Delete
  6. Replies
    1. ഒരുപാട് സന്തോഷം :) സ്നേഹം....

      Delete
  7. All the best dee.... This will be a huge success!!

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ഡാ... thank you :)

      Delete
  8. Replies
    1. ഒരുപാട് സന്തോഷം :) സ്നേഹം....

      Delete
  9. Replies
    1. ഒരുപാട് സന്തോഷം :) സ്നേഹം....

      Delete
  10. Replies
    1. ഒരുപാട് സന്തോഷം :) സ്നേഹം...., അന്ന് വന്നതിനു സ്പെഷ്യല്‍ ട്ടാ :)

      Delete
  11. Replies
    1. ഒരുപാട് സന്തോഷം :) സ്നേഹം....

      Delete
  12. ആശംസകൾ.റേഡിയോ ഞെട്ടിച്ചു പെട്ടെന്ന് മ്യൂട്ട്‌ ആക്കിയത് കാരണം ബോസ്സിന്റെ ചീത്ത കിട്ടിയില്ല

    ReplyDelete
    Replies
    1. നന്ദി :)
      റേഡിയോ ഒന്ന് ഓഫ്‌ ആക്കിയിട്ടുണ്ട് ... അസൌകര്യം സൃഷ്ടിച്ചതില്‍ ക്ഷമ ചോദിക്കുന്നു

      Delete
  13. ആശംസകൾ..റേഡിയോ സമാനാനുഭവം ആണ് എനിക്കും തരാറുള്ളത്. ഓഫീസിൽ വെച്ചാവും വായന.. പെട്ടെന്ന് ഒരു മലയാളം പാട്ട് ഒഴുകി വരുമ്പോ ഇവിടേതാ ഇനി പുതിയൊരു മലയാളി എന്ന്. പിന്നെയാ കത്തുന്നത് എന്റെ സിസ്റെതിൽ നിന്ന് തന്നാ എന്ന്

    ReplyDelete
    Replies
    1. :) നന്ദി കുഞ്ഞുറുമ്പേ ...
      റേഡിയോ ഒന്ന് ഓഫ്‌ ആക്കിയിട്ടുണ്ട് ട്ടോ.. ബ്ലോഗില്‍ വരുന്നവര്‍ക്ക്, വേണ്ട രീതിയില്‍ ഓണ്‍-ഓഫ് ചെയ്യാവുന്ന രീതിയില്‍ തിരികെ കൊണ്ട് വരാം :)

      Delete
  14. Aashamsakal ketto..
    Iniyum, iniyum uyarangalileykku kuthikkatte..

    ReplyDelete
    Replies
    1. നന്ദി..സ്നേഹസന്തോഷങ്ങള്‍ :)

      Delete
  15. നക്ഷത്രക്കുഞ്ഞിനായി കാത്തിരിക്കുന്നു.
    ആശംസകൾ...

    Malayalifm.com പാട്ടുകളുടെ സെലക്ഷൻ ഇഷ്ടപ്പെട്ടു. ഇപ്പോൾ രാഗസുധ ആയിരുന്നു ബ്ലോഗിലൂടെ കേട്ടത്. :)

    ReplyDelete
    Replies
    1. നന്ദി ഹരിനാഥ് :)

      പാട്ടുകള്‍ ഇഷ്ടമായതില്‍ സന്തോഷംഎങ്കിലും റേഡിയോ ഒന്നു ഓഫ്‌ ചെയ്യുന്നു -ഉടനെ തിരികെ വരുത്താം , മാറ്റങ്ങളോടെ :)

      Delete
  16. ഇപ്പോഴാണ് പോസ്റ്റ്‌ കണ്ടത്. ഡിസംബർ 14 ഞായർ പകൽ 1 മണി. പുസ്തക പ്രകാശനം നിമിഷങ്ങൾക്ക് മുൻപ് കഴിഞ്ഞു കാണും. ആ മുഹൂർത്തം കാണാൻ പറ്റിയില്ല എങ്കിലും ആ മുഹൂർത്തത്തിൽ ആണ് പോസ്റ്റ്‌ വായിച്ചത്.

    ചടങ്ങിന്റെ ചിത്രങ്ങൾ ബ്ലോഗിൽ ഇടുക. വിവരണങ്ങളും.

    ഒരു സ്വപ്നം സഫലമായി. എഴുത്ത് തുടരുക. ഇനിയും എത്രയോ സ്വപനങ്ങൾ.ആശംസകൾ.

    ReplyDelete
    Replies
    1. ഒത്തിരിയൊത്തിരി സന്തോഷം -ആ കൃത്യ സമയത്ത് ഇങ്ങനെ ഒരു പ്രാര്‍ത്ഥന കൂടി ഉണ്ടായതില്‍ :)

      നന്ദി ,സ്നേഹം
      വിശേഷങ്ങള്‍ ഉടനെ ചിത്രങ്ങളുമായി പോസ്റ്റ്‌ ചെയ്യാം :)

      Delete
  17. വലിയ സന്തോഷം നൽകുന്ന വാർത്ത - ആശംസകൾ

    ReplyDelete
    Replies
    1. നന്ദി മാഷെ .. നേരിട്ട് അറിയിക്കണം എന്നുണ്ടായിരുന്നു -സാധിച്ചില്ല :(

      Delete
  18. ഇപ്പഴാണ് കണ്ടത് ... എല്ലാം മംഗളമായെന്നു കരുതുന്നു ......

    ReplyDelete
    Replies
    1. എല്ലാം മംഗളമായി.. ഒത്തിരി സന്തോഷം ട്ടോ :)

      Delete
  19. നന്ദി എന്നെങ്കിലും വായിക്കാൻ കഴിയും വാങ്ങിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയോടെ അത് വരെ എല്ലാ ആശംസകളും

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)